ഈ പ്രസ്താവന ശരിക്കും ശോഭാ സുരേന്ദ്രന്റെയാണോ ...?
വിവരണം
സുഗുണൻ സുഗു എന്ന പ്രൊഫൈലിൽ നിന്നും സഖാവ് ...The Real Comrade എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. "കർണ്ണാടക ഭരിച്ച കമ്മികളെ താഴെയിറക്കാൻ അമിത് ഷാജിയെന്ന സവർണ്ണ ഹിന്ദുവിനായെങ്കിൽ കേരള സർക്കാരിനെ താഴെയിറക്കാൻ അമിത് ഷാജിക്ക് ഒറ്റ രാത്രി മതി" എന്ന അടിക്കുറിപ്പോടെ കേരളത്തിലെ ബിജെപിയുടെ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രന്‍റെ ചിത്രവും സ്വയംസേവക ധീര വനിതയുടെ വാക്കുകൾ എന്ന തലക്കെട്ടിൽ "അമിത് ഷാജി കേരളം സർക്കാരിനെ വലിച്ചു താഴെയിടും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വലിച്ചിടുക തന്ന്നെ ചെയ്യും. കേരളം ഹിന്ദുവിന്‍റെയും കൂടിയാണ്. പിന്നെ അമിത് ഷാജി സ്ട്രോങ്ങ് അല്ല എന്ന് പറയാൻ പിണറായി അദ്ദേഹത്തിന്‍റെ കൂടെ കിടന്നിട്ടുണ്ടോ..? അമിത് ഷാജി 100% സ്ട്രോങ്ങ് ആണ്. ബോലോ ഭാരത് മാതാ കീ ജയ്" എന്ന വാചകങ്ങളും ചേർന്നതാണ് പോസ്റ്റിന്‍റെ പൂർണ്ണ രൂപം.
പ്രത്യക്ഷത്തില്‍ തന്നെ അപകീര്‍ത്തിപരം എന്നു തോന്നിക്കുന്ന പോസ്റ്റിന് സഭ്യമല്ലാത്ത നിരവധി കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ എന്തെങ്കിലും പ്രസ്താവന ശോഭ സുരേന്ദ്രൻ അമിത് ഷായെ പറ്റി നടത്തിയോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവനയുടെ ചില കീ വേർഡ്സ് ഉപയോഗിച്ച് മലയാളം മാധ്യമങ്ങളുടെ വെബ്‌സൈറ്റിലും ഫേസ്ബുക്കിലും മറ്റും തിരഞ്ഞു നോക്കി. എന്നാൽ ഞങ്ങൾക്ക് ഇതേ രീതിയിൽ അവർ എന്തെങ്കിലും പറഞ്ഞതായി കണ്ടെത്താൻ കഴിഞ്ഞില്ല. മലയാള മാധ്യമങ്ങൾ ഒന്നും തന്നെ ഇത്തരത്തിൽ വാർത്ത നൽകിയിട്ടില്ല. തുടർന്ന് ഞങ്ങൾ ശോഭാ സുരേന്ദ്രന്‍റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ചു. അവരുടെ ഫേസ്‌ബുക്ക് പേജ് സജീവമാണ്. നിത്യവുമെന്ന വണ്ണം പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.
അതിലും ഇത്തരത്തിൽ എന്തെങ്കിലും പരാമർശങ്ങൾ നടത്തിയതിന് തെളിവുകൾ ഒന്നുംതന്നെ ലഭ്യമായില്ല.
തുടർന്ന് ഞങ്ങൾ ശോഭാ സുരേന്ദ്രനുമായി നേരിട്ട് സംസാരിച്ചു. അവർ ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്.
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും ഇത്തരത്തിൽ ഒരു പ്രസ്താവന ശോഭാ സുരേന്ദ്രൻ നടത്തിയിട്ടില്ല എന്ന് തെളിഞ്ഞിട്ടുണ്ട്
നിഗമനം
ഈ പോസ്റ്റിൽ നൽകിയിട്ടുള്ള ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവനയായി നൽകിയിരിക്കുന്ന കാര്യം പൂർണ്ണമായും വ്യാജമാണ്. ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് അവർ തന്നെ ഞങ്ങളോട് വ്യക്തമാക്കിയിരുന്നു. അതിനാൽ വസ്തുതയറിയാതെ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.