ഗവര്‍ണര്‍ ആകാന്‍ മോഹമുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..
വിവരണം
കെപിസിസി പ്രസിഡന്‍റും കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന്‍റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്ത്രിയായി, എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന മോഹം കൂടി ബാക്കിയുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് എന്ന തരത്തിലാണ് പ്രചരണം. ഉടായിപ്പ് മുന്നണിയിലെ കൊങ്ങി, മൂരികളോടാണ്..ജൂൺ 4 കഴിഞ്ഞാൽ സംഘി സുധക്ക് ഇങ്ങനെ ഒരു മോഹം കൂടിയുണ്ട്..സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ.. * എന്ന തലക്കെട്ട് നല്‍കി ഷാജിനി ഷാജിനി എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? പ്രചരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് തന്നെയാണോ? വസ്തുത അറിയാം.
വസ്‌തുത ഇതാണ്
ഏഷ്യാനെറ്റ് ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ പേജുകള്‍ പരിശോധിച്ചതില്‍ നിന്നും ഇന്നലെ (മെയ് 28) പ്രചരണവുമായി ബന്ധപ്പെട്ട് പ്രതകരിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചരണം എന്നതായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം.
ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്-
കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്താന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കെപിസിസി മീഡിയ കോര്‍ഡിനേറ്റര്‍ കിരണ്‍ ഒ.എസുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും സ്ഥരീകരിച്ചു.
നിഗമനം
കെ.സുധാകരന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജമായി നിര്‍മ്മിച്ച ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:ഗവര്‍ണര്‍ ആകാന്‍ മോഹമുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..
Fact Check By: Dewin CarlosResult: False