
വിവരണം
അടിപൊളി ചാണക ജ്യൂസ്.. കേള്‍ക്കുമ്പോള്‍ തന്നെ മുഖം ചുളിച്ച് സംശയത്തോടെ നമ്മള്‍ ആലോചിക്കും ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കി അത് ആരെങ്കിലും കുടിക്കുമോ? ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് പലര്‍ക്കും ഈ സംശയത്തിന് ഇടവരുത്തിയിരിക്കുന്നത്. ചാണക ജ്യൂസ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ചെറിയ കടയില്‍ ഒരാള്‍ ചാണകം കൊണ്ടുള്ള ഉരുള എന്ന് തോന്നിക്കുന്ന ഒരു വസ്‌തു തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് കലക്കി അരിച്ച് ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നു. ഇത് ആളുകള്‍ പണം കൊടുത്ത് വാങ്ങി കുടുക്കകയും ചെയ്യുന്നു. അടിപൊളി ചാണക ജ്യൂസ്.. എന്ന തലക്കെട്ട് നല്‍കി ഡീയാസ് എംഎല്‍പി എന്ന വ്യക്തിയുടെ പ്രൊഫൈപില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചാണകമാണോ ഉരുട്ടി വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത്? എന്താണ് വീഡിയോയില്‍ കാണിക്കുന്ന വസ്‌തു? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന വീഡിയോയിലെ വാട്ടര്‍മാര്‍ക്കില്‍ YourBrownFoodie എന്ന പേര് കണ്ടെത്താന്‍ കഴിഞ്ഞു. ഈ പേര് ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഈ പേരിലെ പ്രൊഫൈല്‍ കണ്ടെത്താനും കഴിഞ്ഞു. യുവര്‍ ബ്രൗണ്‍ ഫുഡ്ഡി ഒരു ഫുഡ് വ്ളോഗറാണ്. അദ്ദേഹത്തിന്‍റെ വീഡിയോകള്‍ പരിശോധിച്ചതില്‍ നിന്നും മെയ് 1ന് തന്‍റെ പ്രൊഫൈല്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി. അതായത് യഥാര്‍ത്ഥത്തില്‍ ഭാംഗ് വില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ മഥുരയിലെ ഒരു കടയെ കുറിച്ചുള്ള വീഡിയോയാണിത്. വീഡിയോയുടെ തലക്കെട്ടിലും മഥുരയിലെ ഭാംഗ് എന്ന് തന്നെയാണ്.
പ്രചരിക്കുന്ന വീഡിയോയിലെ വ്ളോഗറിന്‍റെ പേര്-

യഥാര്‍ത്ഥ വീഡിയോയുടെ പൂര്‍ണ്ണരൂപം-
എന്താണ് ഭാംഗ്?
ഉത്തരേന്ത്യയില്‍ പ്രധാനമായും ഹോളി ആഘോഷങ്ങളിലെ പ്രധാന പാനീയമാണ് ഭാംഗ് ചേര്‍ത്ത ലസ്സി. പൂവീടുന്ന കഞ്ചാവ് ചെടിയുടെ വിത്തും ഇലയും അരച്ച് പേസ്റ്റ് രൂപത്തിലാക്കിയാണ് ഭാംഗ് കുടിക്കുന്നത്. സിരയില്‍ ലഹരി പടര്‍ത്തുന്ന പാനീയമാണ് ഭാംഗ്. ഉത്തരേന്ത്യയില്‍ സര്‍ക്കാര്‍ പ്രത്യേകം ലൈസന്‍സ് നല്‍കിയ കടകളില്‍ മാത്രമാണ് ഭാംഗ് ലഭിക്കുക.
ഭാംഗിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മഥുരിയിലെ ഒരു ഭാംഗ് കടയില്‍ നിന്നും യുവര്‍ ബ്രൗണ്‍ ഫുഡ്ഡി എന്ന ഫുഡ് വ്ളോഗര്‍ ഭാംഗ് പാനീയം ഉണ്ടാക്കുന്നതിനെ കുറിച്ച് പങ്കുവെച്ച വ്ളോഗാണ് ചാണക ജ്യൂസ് എന്ന പേരില്‍ തെറ്റായി പ്രചരിക്കുന്നത്.
നിഗമനം
കഞ്ചാവ് ചെടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭാംഗ് ചേര്‍ത്തുള്ള പാനീയം ഉണ്ടാക്കുന്നതിന്‍റെ വീഡിയോയാണ് ചാണക ജ്യൂസ് എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
