FACT CHECK: കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് സൗദി രാജകുമാരന്‍ പറഞ്ഞുവോ...?
ലോകം മുഴുവനും കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ്. കൊറോണ വൈറസ് ബാധ കാരണം ഇതുവരെ മരിച്ചിരിക്കുന്നത് 10000തിനെ ക്കാളധികം ആളുകളാണ്. എല്ലാ രാജ്യങ്ങളും അവരുടെ പൌരന്മാരെ കൊറോണ വൈറസിന് നിന്ന് രക്ഷിക്കാനായി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സൗദി അറേബ്യയുടെ രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൌദ് ഇന്ത്യയെ സ്തുതിച്ച് പ്രസ്താവന ഇറക്കി എന്ന തരത്തിലുള്ള പ്രചരണം ഫെസ്ബൂക്കില്‍ നടക്കുന്നുണ്ട്. “കൊറോണയെന്ന’ മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ” എന്ന് സൗദി രാജകുമാര്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു എന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ ഈ പ്രചാരണത്തില്‍ എത്രത്തോളം സത്യമുണ്ട് എന്ന് അറിയാന്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പോസ്റ്റില്‍ വാദിക്കുന്നത് സത്യമല്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. യഥാര്‍ത്ഥത്തില്‍ സൗദി അറേബ്യ ഇന്ത്യയെ കുറിച്ച് എന്താണ് പരാമര്‍ശിച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
വിവരണം
Archived Link |
പോസ്റ്റില്‍ നല്‍കിയ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ...ഏഷ്യന്‍ രാജ്യങ്ങളുടെ നായകനായ ഇന്ത്യയുമായി എല്ലാ മേഖലയിലും യോജിച്ച് പ്രവര്‍ത്തിക്കും- സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍”
വസ്തുത അന്വേഷണം
സൗദി അറേബ്യയുടെ ഇന്ത്യയിലെ രാജപ്രതിനിധിയായ സൌദ് ബിന്‍ മൊഹമ്മദ് അല്‍ സാതി ന്യൂസ് ഏജന്‍സി പി.ടി.ഐക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു. കുറച്ച് ദിവസം മുമ്പേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാനും ടെലഫോണില്‍ സംഭാഷണം നടത്തിയിരുന്നു. കൊറോണ വൈറസ് മഹാമാരിയെ കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തിരുന്നു. പി.ടി.ഐക്ക് കൊടത്ത അഭിമുഖത്തില്‍ സൗദി രാജപ്രതിനിധി സൌദ് ബിന്‍ മുഹമ്മദ് അല്‍ സാതി പറഞ്ഞത് ഇങ്ങനെ-
“സൗദി അറേബ്യ ഇന്ത്യയെ നയതന്ത്രപരമായി ഒരു പ്രധാനപെട്ട പങ്കാളിയയിട്ടാണ് കാണുന്നത്. ലോകത്തിന്‍റെ മുന്നില്‍ നിലവില്‍ നില്‍കുന്ന ഈ സാഹചര്യത്തെ നേരിടാനും ലോകസമുഹത്തിന്‍റെ ആരോഗ്യത്തിനുണ്ടാവാന്‍ പോകുന്ന ഹാനിയെ കുറയ്ക്കാനും ഇന്ത്യ വലിയൊരു ആസ്ഥിയാണ്. ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഈ ദിശയില്‍ വളരെ അടുപ്പത്തിലാണ് പ്രവര്‍ത്തിക്കുന്നത്.”
അഭിമുഖത്തില്‍ സൗദി രാജപ്രതിനിധി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരനുമായി നടത്തിയ ഫോണ്‍ ചര്‍ച്ചയെ കുറിച്ചും പറയുന്നുണ്ട്. “കൊറോണ വൈറസ് മഹാമാരി മൂലം ഉണ്ടാവാന്‍ പോകുന്ന സാമ്പത്തിക നഷ്ടങ്ങളെ കുറയ്ക്കാനായി ജി-20യുടെ ചട്ടക്കൂടിന്‍റെ അകത്ത് പ്രവര്‍ത്തിച്ച് ഉചിതമായ നയങ്ങള്‍ രൂപികരിക്കാന്‍ രാഷ്ട്രങ്ങളുടെ സഹകരണം തേടും” എന്ന് ജി-20 യോഗത്തിനെ കുറിച്ച് സൗദി രാജാവ് പ്രധാനമന്ത്രിയെ അറിയിച്ചതായി സൗദി രാജപ്രതിനിധി അഭിമുഖത്തില്‍ പറയുന്നു.
ഇത് അല്ലാതെ വരെ യാതൊരു പരാമര്‍ശവും സൗദി രാജകുമാരന്‍ ഇന്ത്യയെ കുറിച്ച് നടത്തിയതായി എവിടെയും വാര്‍ത്തയില്ല. ഈ അഭിമുഖത്തിനെ കുറിച്ച് വിശദമായി വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.
Economic Times | Tool News | Republic World |
നിഗമനം
സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൌദ്, “ഇന്ത്യക്ക് മാത്രമേ കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയൂ” എന്ന് പരാമര്‍ശം നടത്തിയിട്ടില്ല. ഇന്ത്യ നയതന്ത്രപരമായി സൗദിയുടെ ഒരു പ്രധാനപ്പെട്ട പങ്കാളിയാണ് എനിട്ട് കൊറോണ ബാധയെ നേരിടാനായി ഇരു രാജ്യങ്ങളും കൂടെ പ്രവര്‍ത്തിക്കും എന്ന് മാത്രമാണ് സൗദിയുടെ രാജപ്രതിനിധി സൌദ് ബിന്‍ മുഹമ്മദ് അല്‍ സാതി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
Title:FACT CHECK: കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് സൗദി രാജകുമാരന്‍ പറഞ്ഞുവോ...?
Fact Check By: Mukundan KResult: False