2026ലും ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് മനോരമ അഭിപ്രായ സര്‍വേ ഫലം പുറത്ത് വന്നോ? വസ്‌തുത അറിയാം..

Missing Context രാഷ്ട്രീയം | Politics

വിവരണം

2026 ലും തുടർ ഭരണം ഇടതുമുന്നണിക്ക് തന്നെ 👆👆👆👆👆

മനോരമ മനസ്സില്ലാ മനസ്സോടെ പുറത്തു വിട്ട നവകേരള മനസ്സ്  😍 എന്ന തലക്കെട്ട് നല്‍കി ഒരു അഭിപ്രായ സര്‍വേ ഫലം മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ കൊള്ളാം.. സര്‍വേ.. മനോരമ വിവിആര്‍ ഒപീനിയന്‍ പോള്‍ എന്ന പേരില്‍ മനോരമയുടെ സര്‍വേ ഫലം ഇപ്രകാരമാണ് 33.23% പിണറായി സര്‍ക്കാര്‍ ഭരണം നല്ലതെന്നും, 18.95% വളരെ നല്ലതെന്നും, 29.05% ശരാശരിയെന്നും, 14.28% മോശമെന്നും, 04.49% വളരെ മോശമെന്നുമാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പോരാളി ഷാജി (Official) എന്ന ഗ്രൂപ്പില്‍ പുരുഷോത്തമന്‍ കെപി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 1,400ല്‍ അധികം റിയാക്ഷനുകളും 284 ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook PostArchived Screenshot 

വസ്‌തുത ഇതാണ്

ആദ്യം തന്നെ Manorma News VVR Opinion poll എന്ന കീ വേര്‍‍ഡ് ഉപയോഗിച്ച് യൂട്യൂബ് സെര്‍ച്ച് ചെയ്തതില്‍ നിന്നും പിണറായി സര്‍ക്കാര്‍ ‘കൊള്ളാം’; മനോരമ ന്യൂസ് അഭിപ്രായ സര്‍വ്വേ | Pinarayi Vijayan | Poll എന്ന തലക്കെട്ട് നല്‍കി അഭിപ്രായ സര്‍വേയുടെ വാര്‍ത്ത വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് അതായത് 2023 ഡിസംബര്‍ 23നാണ് മനോരമ ന്യൂസ് യൂട്യൂബ് ചാനലില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. അതായത് 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പിന് നാല് മാസം മുന്‍പ് നടത്തിയ സര്‍വേ ഫലമാണിത്. 

മനോരമ ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ കാണാം –

YouTube Video 

പിന്നീട് കൂടുതല്‍ സ്ഥരീകരണത്തിനായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മനോരമ ന്യൂസിന്‍റെ അരൂരിലെ ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടു. അവരുടെ പ്രതികരണം ഇപ്രകാരമാണ്- ഇത് ഒരു വര്‍ഷം മുന്‍പ് ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ സര്‍വേ ഫലത്തിന്‍റെ ന്യൂസ് കാര്‍ഡാണ്. 2026 നിയമസഭ തെപഞ്ഞെടുപ്പുമായി ഈ സര്‍വേക്ക് യാതൊരു ബന്ധവുമില്ലായെന്നും പ്രചരണം അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു.

നിഗമനം

മനോരമ ന്യൂസ് കഴിഞ്ഞ വര്‍ഷം അതായത് 2023ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ അഭിപ്രായ സര്‍വേ ഫലമാണിത്. 2026ല്‍ നിയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേഫലമല്ലാ ഇതെന്നും മനോരമ ന്യൂസ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:2026ലും ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് മനോരമ അഭിപ്രായ സര്‍വേ ഫലം പുറത്ത് വന്നോ? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Missing-Context