ബിജെപിയുമായി ബന്ധമുള്ള വ്യക്തിയോടൊപ്പം പാകിസ്ഥാനിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്ന 11 പേരെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഇപ്പോഴത്തേതാണോ...?
വിവരണം
Archived Link |
“കണ്ടില്ല, കേട്ടില്ല, തീവ്രവാദം ഭീകരവാദം ഒരു ചർച്ചയുമില്ല അറിഞ്ഞിട്ടുപോലുമില്ല....
കേരളത്തിലെ മാധ്യമങ്ങളെല്ലാം അന്ധരും ബധിരരും മൂകരുമാണ്..
https://dailyindianherald.com/isi-agents-arrested-in-madhya-pradesh-linked-to-bjp/” എന്ന അടിക്കുറിപ്പിനോടൊപ്പം ഒരു വാര്‍ത്തയുടെ ലിങ്കും ചിത്രവും Saneem Wandoor എന്ന പ്രൊഫൈളിലൂടെ ചുവരെഴുത്തുകള്‍ chuvarezhuthukal എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ഓഗസ്റ്റ് 19, 2019 മുതല്‍ പ്രച്ചരിപ്പിക്കുകയാണ്. പോസ്റ്റിനോടൊപ്പം നല്‍കിയ പോസ്റ്ററില്‍ എഴുതിയത് ഇപ്രകാരമാണ്: “പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം ബിജെപി നേതാക്കളടക്കം 11 പേര് മധ്യപ്രദേശില്‍ അറസ്റ്റിലായി...സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി.” ഈ വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഇതിന്‍റെ മുകളില്‍ ചര്‍ച്ചയും നടത്തിട്ടില്ല എന്നൊക്കെയാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍. എന്നാല്‍ ഈ വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല? മധ്യപ്രദേശില്‍ ബിജെപി നേതാവിനടക്കം 11 പേര്‍ ചാരപ്രവര്‍ത്തനത്തിന്‍റെ ആരോപണത്തില്‍ അറസ്റ്റില്‍ എന്ന വാര്‍ത്ത നമ്മള്‍ അന്വേഷിച്ചു നോക്കാം.
വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്‍കിയ ലിങ്ക് തുറന്ന നോക്കിയാല്‍ തന്നെ ഈ വാര്‍ത്ത പഴയതാണ് എന്ന് മനസിലാക്കുന്നു. ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്ത പ്രസിദ്ധികരിച്ചത്.
മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന പോലെ വാര്‍ത്ത മൂന്ന്‍ കൊല്ലം പഴയതാണ്. 11 ഫെബ്രുവരി 2017നാണ് ഈ വാര്‍ത്ത ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രസിധികരിച്ചത്. ഈ വാര്‍ത്ത പല ദേശിയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഞങ്ങള്‍ പ്രമുഖ മലയാള മാധ്യമ വെബ്‌സൈറ്റില്‍ വാര്‍ത്ത അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പല മലയാള മാധ്യമങ്ങള്‍ വെബ്‌സൈറ്റില്‍ ഈ സംഭവത്തിനോട് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിചിട്ടുണ്ട്. ദേശാഭിമാനി അവരുടെ വെബ്‌സൈറ്റില്‍ ഇതിനോട് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്. വാര്‍ത്തയുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
കുടാതെ ഏഷ്യാനെറ്റ് ന്യുസും അവരുടെ വെബ്‌സൈറ്റില്‍ ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിയിട്ടുണ്ട്.
ദേശിയ തരത്തിലും പല മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരനു. ഇന്ത്യ ടുഡേ, പത്രിക, ന്യുസ്18 തുടങ്ങിയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരനു. വാര്‍ത്ത പുറത്ത് വന്നതിനെ ശേഷം ബിജെപി ഈ വ്യക്തിയുമായി യാതൊരു ബന്ധമില്ല എന്ന് പ്രഖ്യപിക്കുകയുണ്ടായി. പക്ഷെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനുള്‍പ്പെടെ പല മുതിര്‍ന്ന നേതാക്കളോടൊപ്പം ധ്രുവ് സക്സേനയുടെ ചിത്രം പുറത്ത് വന്നിരുന്നു.
നിഗമനം
പോസ്റ്റില്‍ നല്‍കിയ വാര്‍ത്ത രണ്ടര കൊല്ലം പഴയ വാര്‍ത്തയാണ്. വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്ന പ്രചരണവും തെറ്റാണ്. അതിനാല്‍ വസ്തുത മനസിലാക്കിയതിനെ ശേഷം മാത്രമേ ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുക എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
Title:ബിജെപിയുമായി ബന്ധമുള്ള വ്യക്തിയോടൊപ്പം പാകിസ്ഥാനിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്ന 11 പേരെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഇപ്പോഴത്തേതാണോ...?
Fact Check By: Mukundan KResult: False