
വനിതാ സംവരണ ബില്ലിനെതിരെ പ്രതിഷേധിച്ച്, എസ്പി-കോൺഗ്രസ് പ്രവർത്തകർ ജുമാ മസ്ജിദിന് മുന്നിൽ “സാനിറ്ററി പാഡുകൾ” വലിച്ചുകീറി പ്രകടനം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.”#വനിതാ സംവരണ ബില്ലിനെതിരെ പ്രതിഷേധിച്ച്, എസ്പി-കോൺഗ്രസ് പ്രവർത്തകർ ജുമാ മസ്ജിദിന് മുന്നിൽ “സാനിറ്ററി പാഡുകൾ” വലിച്ചുകീറി പ്രകടനം നടത്തി. ജുമുഅ ദിനത്തിൽ, ഈ ബിൽ ഇസ്ലാമിന് എതിരാണെന്ന് ആരോ ഒരു കിംവദന്തി പ്രചരിപ്പിച്ചു, അപ്പോൾ ജിഹാദികൾ അവരുടെ വായകൊണ്ട് “സാനിറ്ററി പാഡുകൾ” കടിച്ചുകീറി ഈ വൃത്തികെട്ട വർഗ്ഗം സ്ഥീകളെക്കുറിച്ച് എന്താണ് കരുതുന്നത്.. കൃഷിയിടം മാത്രമെന്നോ ഇത് സ്ത്രീത്വത്തെ അപമാനിക്കലാണ്…😡😡😡 ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കൂടാതെ ഈ ദൃശ്യങ്ങൾ ഇന്ത്യയിൽ നടന്ന സംഭവത്തിൻ്റെയുമല്ല. ഓപ്പ് ഇന്ത്യ ഇൻസ്റ്റാഗ്രാമിൽ 2023ൽ ഈ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചതാണ്.
14 ഒക്ടോബർ 2023ന് ഈ ദൃശ്യങ്ങൾ xൽ പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം. ഈ ദൃശ്യങ്ങൾ പാകിസ്ഥാനിലെ പെഷവാറിൽ ഇസ്രയേലിനെതിരെ നടന്ന ഒരു പ്രതിഷേധത്തിൻ്റെതാണെന്ന് പോസ്റ്റിൽ നൽകിയ വിവരങ്ങളിൽ നിന്ന് മനസിലാകുന്നു.
നിലവിൽ കോൺഗ്രസ്സും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധിച്ച വനിതാ സംവരണവും ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതിയുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമില്ല.
നിഗമനം
വനിതാ സംവരണ ബില്ലിനെതിരെ പ്രതിഷേധിച്ച്, എസ്പി-കോൺഗ്രസ് പ്രവർത്തകർ ജുമാ മസ്ജിദിന് മുന്നിൽ “സാനിറ്ററി പാഡുകൾ” വലിച്ചുകീറി പ്രകടനം നടത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് പാകിസ്ഥാനിലെ സംഭവത്തിൻ്റെ പഴയ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




