അമ്മയെ മകന്‍ വിവാഹം കഴിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്.

Communal

പരസ്പരം വിവാഹം കഴിച്ച ഒരു അമ്മയുടെയും മകന്‍റെയും അഭിമുഖം എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. 

പ്രചരണം 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ദമ്പതിയുടെ വീഡിയോ കാണാം. വീഡിയോയില്‍ ഒരു റിപ്പോര്‍ട്ടര്‍ ഇവരുടെ അഭിമുഖം ചെയ്യുന്നു. വീഡിയോയില്‍ ഇവര്‍ പറയുന്നത് 50 വയസായ മകന്‍ 70 വയസായ രണ്ടാനമ്മയെ വിവാഹം കഴിച്ചു എന്നാണ്. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ശാഖാ പഠനത്തിൻറെ ഗുണം🥶 സ്വന്തം മകനെ അമ്മ കല്യാണം കഴിച്ചു😇

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം 

ഞങ്ങള്‍ വീഡിയോ സുക്ഷിച്ച് നോക്കിയപ്പോള്‍ 1: 55 മിനിറ്റില്‍ നമുക്ക് ഒരു മങ്ങിയ നിരാകരണം കാണാം. ഈ നിരാകരണത്തില്‍ പറയുന്നത് ഇങ്ങനെയാണ്: “  വീഡിയോ വിനോദത്തിന്റെ ഉദ്ദേശത്തോടെയാണ് നിര്മിച്ചത്. വീഡിയോ ആരെയും അവരുടെ വര്ഗം, വര്ണ്ണം, ലിംഗം, പൌരത്വം, വംശപരമ്പര, പ്രായം, മതം, വൈവാഹികനില, ലൈംഗികത, ലൈംഗിക ആഭിമുഖ്യത്തിനെ അനാദരവ് ചെയ്യാന്ഉദ്ദേശിക്കുന്നില്ല.

ഈ വീഡിയോ പ്രകാശ്‌ സിംഗ് ബാദല്‍ എന്ന വ്യക്തി നിര്‍മിച്ചതാണ് നിരാകരണത്തില്‍ നിന്ന് മനസിലാകുന്നു. പ്രകാശ് സിങ് ബാദൽ എന്ന ക്രീയറ്ററിനെ കുറിച്ച്  അന്വേഷിച്ചു. ഇത്തരം വീഡിയോകൾ ഉണ്ടാക്കലാണ് ഇയാളുടെ പണി. ഇത്തരമൊരു ഷോക്ക് വാല്യൂ ഉള്ള സ്ക്രിപ്റ്റ്ഡ് വീഡിയോകളുണ്ടാക്കി, ക്ലിക്ക് ബൈറ്റ് ചെയ്യുന്ന തമ്പ്നെയിൽ ഉപയോഗിച്ച് വ്യൂസ് കൂട്ടാനുള്ള പരിപാടി മാത്രമാണ് ഇവരുടേത്. ഇയാളുടെ യുട്യൂബ് ചാനലിൽ ഇത്തരത്തിൽ പല വിഡിയോകളുണ്ട്.

ഇയാളുടെ ഫേസ്‌ബുക്ക് പേജിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പല വിഡിയോകൾ ഇയാളുടെ ഫേസ്‌ബുക്ക് പേജിലുമുണ്ട്. ഇതിനെ മുമ്പും ഞങ്ങൾ ഇത്തരത്തിലുള്ള സ്ക്രിപ്റ്റഡ് വിഡിയോകളെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപോർട്ടുകൾ ഇവിടെയും ഇവിടെയും ക്ലിക്ക് ചെയ്ത് വായിക്കാം.

നിഗമനം  

അമ്മ മകനെ വിവാഹം കഴിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റ്ഡാണെന്ന്  അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. വീഡിയോയിൽ കാണുന്ന സംഭവം വ്യാജമാണ്.