കീടബാധയേറ്റ ആപ്പിളിന്‍റെ വീഡീയോ ഉപയോഗിച്ച് വ്യാജ ‘ആപ്പിള്‍ ജിഹാദ്’ ആരോപണം…

കശ്മീരില്‍ നിന്നും എത്തുന്ന ആപ്പിളുകളില്‍ തീവ്രവാദികള്‍ വിഷം കുത്തിവച്ചിട്ടുണ്ടെന്നും ശ്രദ്ധിക്കണമെന്നും അറിയിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോയില്‍ ഏതാനും ആപ്പിളുകള്‍ പ്രദര്‍ശിപ്പിച്ച് ഒരു വ്യക്തി വിഷ സാന്നിധ്യത്തെ കുറിച്ച് വിശദീകരിക്കുകയാണ്. ഓരോ ആപ്പിളിലും സ്റ്റിക്കര്‍ പതിപ്പിച്ചതിന് അടിയിലായി ഒരു കറുത്ത കുത്ത് പാട് കാണാം. ഇത് തീവ്രവാദികള്‍ വിഷം ഇഞ്ചക്ഷന്‍ ചെയ്തതിന്‍റെ അടയാളമാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കാശ്മീരിൽ നിന്നും വരുന്ന ആപ്പിളുകളിൽ… സംശയിക്കണം…മുഴുവൻ ആപ്പിളിലും എന്തോ കുത്തിവച്ച പാടുകൾ… സൂക്ഷിക്കുക…ആപ്പിൾ വാങ്ങുന്നതിനു […]

Continue Reading

ബംഗ്ലാദേശില്‍ കഴുത്തില്‍ നിന്നും തവീസ് നീക്കം ചെയ്യുന്ന കുട്ടി ഹിന്ദുവല്ല, ഇസ്ലാമാണ്, ദൃശ്യങ്ങളുടെ വസ്തുത അറിയൂ…  

ബംഗ്ലാദേശില്‍ അടുത്തിടെ ഉണ്ടായ കലാപത്തിന് ശേഷം അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ മഴക്കെടുതിയും പ്രളയവും കൊണ്ടുള്ള പ്രശ്നങ്ങള്‍ നേരിടുകയാണ്. പലയിടത്തും ജനജീവിതം സ്തംഭിച്ചു. ദുരിതത്തിലായവര്‍ക്ക് പലയിടത്തും സന്നദ്ധ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വീഡിയോകള്‍ വരുന്നുണ്ട്.  ഇത്തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  പ്രചരണം  വീഡിയോയിൽ, ദുരിതാശ്വാസ സാമഗികള്‍ വാങ്ങാനെത്തിയ ചെറിയ ആണ്‍കുട്ടിയുടെ കഴുത്തിൽ നിന്ന് ഒരു മുസ്ലീം സമുദായത്തില്‍ നിന്നുളയാള്‍ പല്ല് ഉപയോഗിച്ച്  മാല അഴിക്കുന്നത് കാണാം. കുട്ടി ഹിന്ദു മതത്തില്‍പ്പെട്ടയാളാണെന്നും കുട്ടിയുടെ കഴുത്തിലെ […]

Continue Reading

ലൈംഗിക അടിമകളാക്കി ഐ‌എസ് തീവ്രവാദികള്‍ സ്ത്രീകളെ ലേലം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്… 

അന്യ മതസ്ഥരായ പെണ്‍കുട്ടികളെ ലവ് ജിഹാദ് നടത്തി ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കടത്തുന്ന കഥ പറയുന്ന കേരള സ്റ്റോറി എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയ്ക്കു ശേഷം ഇത്തരം സംഭവങ്ങള്‍ വെറും കെട്ടുകഥകളാണെന്നും അല്ല സത്യമാണെന്നുമുള്ള തരത്തില്‍ പല ചര്‍ച്ചകളും രാജ്യം മുഴുവനുമുള്ള സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പങ്കുവച്ചു. സിറിയയില്‍ ലൈംഗിക അടിമകളായി സ്ത്രീകളെ ലേലം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു പുരുഷൻ ബുർഖ ധരിച്ച സ്ത്രീകളുടെ […]

Continue Reading

ഐ‌എസ് തീവ്രവാദികള്‍ കുര്‍ദിഷ് സൈനികരുടെ തലവെട്ടുന്ന വീഡിയോ സൌദി അറേബ്യയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു… 

കറുത്ത വസ്ത്രം ധരിച്ച പുരുഷൻമാർ ഓറഞ്ച് ജംപ്‌സ്യൂട്ട് ധരിച്ച ഏതാനും പേരെ നിഷ്ക്കരുണം തലവെട്ടി കൊലപ്പെടുത്തുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൗദി അറേബ്യയിൽ ബലാല്‍സംഗ കുറ്റത്തിന് നല്‍കുന്ന ശിക്ഷയായാണ് ഇങ്ങനെ തലയറുത്ത് കൊല്ലുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സൗദി അറേബ്യയിൽ 16 വയസുള്ള പെൺകുട്ടിയെ ഏഴുപേർ ചേർന്ന് ബലാൽസംഗം ചെയ്തു കൊന്നു. അടുത്ത ദിവസം അവരെ പിടികൂടി, കോടതി വധശിക്ഷ വിധിച്ചു. മറ്റുള്ളവരെ ബോധവൽക്കരിക്കാൻ ശിക്ഷയുടെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതാണ് […]

Continue Reading

സൈനികരെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലത്തെതല്ല, സത്യമിങ്ങനെ…

കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള എന്‍‌ഡി‌എ സർക്കാർ ഭരിച്ച കാലത്ത് ഇന്ത്യയിൽ സൈനികരുടെ അവസ്ഥ വളരെ മോശമായിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണിത് എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കോൺഗ്രസ് ഭരണകാലത്ത് സൈനികർ പൊതുജനങ്ങളിൽ നിന്നും ഇത്തരം ആക്രമണങ്ങൾ നേരിട്ടിരുന്നുവെന്നും ഇപ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇത്തരം ആക്രമണങ്ങൾ സൈനികർക്കു നേരെ നടക്കുന്നില്ലെന്നും അവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആളുകൾ കല്ലെറിയുന്ന ദൃശ്യങ്ങൾ കാണാം ഒപ്പമുള്ള വിവരണം ഇങ്ങനെ: […]

Continue Reading