പശുവിനെ ക്രൂരമായി കൊലപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ക്ക് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ല, യാഥാര്‍ത്ഥ്യമറിയൂ…

ഏതാനും പശുക്കളെ രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് അതിക്രൂരമായി ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്നാരോപിച്ച് വൈറലാകുന്നുണ്ട്. പ്രചരണം  രണ്ടുമൂന്നു പശുക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്. രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് ആയുധങ്ങള്‍ കൊണ്ട് പിന്നീട് അതിലൊന്നിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്നതും തുടര്‍ന്ന് പശുവിന്‍റെ ചലനം ഇല്ലാതാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹിന്ദുക്കള്‍ ആരാധിക്കുന്ന മൃഗമായതിനാല്‍ ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ പശുക്കളെ കൊല്ലുകയാണ് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*Fate of Cows in Bangladesh…* ബംഗ്ലാദേശിലെ പാവം പശുക്കളുടെ വിധി…. ബംഗ്ലാദേശിലെ […]

Continue Reading

മധ്യപ്രദേശില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ മര്‍ദ്ദിച്ച സംഭവം വര്‍ഗീയ കോണുകളോടെ കാശി ക്ഷേത്രത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ റര്‍ശനത്തിന് എത്തിയതിന് ദളിത് സമുദായത്തിൽപ്പെട്ട പുരുഷന്മാരെ ഒരു സംഘം ആളുകൾ വടികൊണ്ട് മർദിക്കുകയും ശിവക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നതായി അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നഗ്നരായ പുരുഷന്മാരെ ഒരു സംഘം ആളുകള്‍ നദിയുടെ പടവുകള്‍ക്ക് സമീപത്തുവച്ച് വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനമേല്‍ക്കുന്നവര്‍ ദളിത് സമുദായത്തില്‍ പെട്ടവരാണെന്നും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്തിന് ആര്‍‌എസ്‌എസ് ഒത്താശയയോടെയാണ് ഈ ക്രൂര മര്‍ദ്ദനമെന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കാശി […]

Continue Reading

2015 ലെ പഴയ സംഭവം വര്‍ഗീയ മാനങ്ങള്‍ ചേര്‍ത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുന്നു…

ട്രാഫിക് പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടതിന് ഒരു പോലീസുകാരനെ മുസ്ലിങ്ങള്‍ നടുറോഡില്‍ മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  മുസ്ലിങ്ങള്‍ ധരിക്കുന്ന സ്കള്‍ ക്യാപ്പ് ധരിച്ച പുരുഷന്മാർ കൂട്ടം ചേര്‍ന്ന്  ട്രാഫിക് പോലീസിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  റോഡ് യാത്രക്കാർക്ക് ട്രാഫിക് പിഴയുടെ ചലാൻ നൽകിയതിനാണ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും, രാജ്യത്തിനകത്ത് നിന്ന് വലിയ അപകടമാണ് രാജ്യം നേരിടുന്നതെന്നും ആരോപിച്ച് വീഡിയോയുടെ ഒപ്പമുള്ള വീവരണം ഇങ്ങനെ: “*ട്രാഫിക് പോലീസ് പിഴ അടക്കാനാവശ്യപ്പെട്ടപ്പോൾ മുസ്ലീങ്ങൾ അവരെ മർദ്ദിച്ചു. അത് […]

Continue Reading

മദ്രസ അദ്ധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന വ്യാജ പ്രചരണം വീണ്ടും വൈറലാകുന്നു… 

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദേശവുമായി ദേശീയ  ബാലാവകാശ കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഈയിടെ കത്തയച്ചിരുന്നു. മദ്രസകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നാണ്   ദേശീയ ബാലാവകാശ കമ്മീഷന്റെ വാദം. ഇതിന്റെ പശ്ചാത്തലത്തിൽ പഴയ ഒരു പോസ്റ്റ് വീണ്ടും വൈറലാകുന്നുണ്ട്.  പ്രചരണം  മദ്രസ അദ്ധ്യാപകര്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ശമ്പളം നല്‍കുന്നതെന്നും ഒരു വര്ഷം അത് 7500 കോടി രൂപയ്ക്ക് […]

Continue Reading

യുപി സിതാപൂരിലെ സ്വകാര്യ സംസ്കൃത സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പഴയ സംഭവം ഹരിദ്വാറിന്‍റെ പേരില്‍ വീണ്ടും വൈറലാകുന്നു …. 

മറ്റ് കുട്ടികൾ നോക്കിനിൽക്കെ ഒരാൾ കുട്ടിയെ വടികൊണ്ട് ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.   പ്രചരണം  ചെറിയ കുട്ടിയെ ഒരാള്‍ ക്രൂരമായി മർദ്ദിക്കുകയും നിലത്ത് എറിയുകയും ചെയ്യുന്നു. കുട്ടി നിർത്താൻ യാചിക്കുമ്പോള്‍ അയാള്‍  അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് കേൾക്കാം. ഹരിദ്വാറിലെ ദളിത് ഹോസ്റ്റലില്‍ നടന്ന സംഭവം എന്നാരോപിച്ച് ഇപ്പമുള്ള വിവരണം ഇങ്ങനെ: “ഹരിദ്വാറിലെ അനാഥാലയത്തിൻ്റെ യാഥാർത്ഥ്യം പരിശോധിക്കുക. ഈ കശാപ്പുകാരൻ ശിക്ഷിക്കപ്പെടാൻ ഇത് പരമാവധി ഷെയർ ചെയ്യുക. ദയവായി ഷെയർ ചെയ്യുക. ഇത് രാജ്യത്തുടനീളം ഷെയർ ചെയ്യുക, […]

Continue Reading

ഈജിപ്തില്‍ നിന്നുള്ള പഴയ വീഡിയോ ഗുജറാത്തിന്‍റെ പേരില്‍ വര്‍ഗീയ കോണുകളോടെ പ്രചരിപ്പിക്കുന്നു… 

ഡിപിഎസ് വൽസാദ് സ്‌കൂൾ അധ്യാപകൻ ഷക്കീൽ അഹമ്മദ് അൻസാരിയെ ക്ലാസിൻ്റെ നടുവിൽ വെച്ചാണോ ഇയാൾ കുട്ടിയെ തല്ലുന്നത്? തങ്ങളുടെ സ്‌കൂളിൽ ഷക്കീൽ അഹമ്മദ് അൻസാരി എന്ന അധ്യാപകനില്ലെന്ന് ഡിപിഎസ് വൽസാദ് ഫാക്‌ട് ക്രെസെൻഡൊയോട് പറഞ്ഞു. ഈ സംഭവം അവരുടെ സ്കൂളിൽ നിന്നല്ല. ഒരാള്‍ ചെറിയ കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കുഞ്ഞുങ്ങളെ വരിവരിയായി നിര്‍ത്തിയശേഷം ഓരോ കുട്ടികളെയായി ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ഗുജറാത്തിലെ ഡിപിഎസ് രാജ്ബാഗ് സ്‌കൂളിലെ ഇസ്ലാം മതവിഭാഗത്തില്‍ […]

Continue Reading

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബനാഥനെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…  

ബംഗ്ലാദേശില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെയും ആക്രമണങ്ങളുടെയും വാര്‍ത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ വര്‍ഗീയ സ്പര്‍ദ്ധ ഉണ്ടാക്കുന്നതരം കോണുകളിലും പലരും പല പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ഹിന്ദുക്കളെ മുസ്ലിങ്ങള്‍ ഉപദ്രവിച്ചു എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ  ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  വെള്ളം നിറഞ്ഞ തടാകത്തില്‍ ഒരാള്‍ നീന്തുന്നതും കരയില്‍ നില്‍ക്കുന്ന ജനക്കൂട്ടം അയാളുടെ നേര്‍ക്ക് കല്ലുകള്‍ എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ബംഗ്ലാദേശിലെ ഹിന്ദു കുടുംബത്തിലെ ഗൃഹനാഥന്‍റെ ദുരവസ്ഥ ആണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ബംഗ്ലാദേശിൽ മൗലവിബസാർ […]

Continue Reading

ബിഹാറില്‍ 2022ല്‍ നടന്ന മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ ബംഗ്ലാദേശിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…  

ബംഗ്ലാദേശില്‍ സംവരണ ബില്ലിനെതിരെ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം വലിയ കലാപത്തിലെത്തുകയും രാഷ്ട്രപതി ആയിരുന്ന ഷേഖ് ഹസീനക്ക് സ്വന്തം രാജ്യത്തു നിന്നും പലായനം ചെയ്യേണ്ടി വരികയും ചെയ്തു. ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് എതിരെ ഈ പശ്ചാത്തലത്തില്‍ വലിയ ആക്രമണങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ച് പല വീഡിയോകളും ചിത്രങ്ങളും വാര്‍ത്തകളും പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ അവയില്‍ പലതിനുംകലാപവുമായി യാതൊരു ബന്ധവുമില്ലെന്ന് വസ്തുത പരിശോധനയില്‍ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്ടുകൊല്ലം പഴക്കമുള്ള ഒരു വീഡിയോ ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  പ്രചരണം  […]

Continue Reading

ഷാജഹാന്‍പുരില്‍ പണമിടപാടിനെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തിന്‍റെ പഴയ ദൃശ്യങ്ങള്‍, ശമ്പളം ചോദിച്ചതിന് ബി‌ജെ‌പി എം‌എല്‍‌എ ജോലിക്കാരനെ മര്‍ദ്ദിക്കുന്നു എന്ന പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു… 

നിസ്സഹായരായ മനുഷ്യരെ ചിലർ അതിക്രൂരമായി  ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ആക്രമിക്കുന്നയാളോ ഇരയോ അറിയാതെയാകും പലപ്പോഴും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഇരകള്‍ക്ക് നീതി ലഭിച്ച വാര്‍ത്തകളും പിന്നീട് വരാറുണ്ട്. ഒരു വ്യക്തി  നിസ്സഹായനായ യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ ഇപ്പോള്‍സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പ്രചരണം  ഒരാള്‍ യുവാവിനെ എന്തൊക്കെയോ ചോദ്യം ചെയ്യുന്നതും വടികൊണ്ട് അടിക്കുന്നതും കാണാം. സംഭവം നടക്കുന്ന മുറിയില്‍ മറ്റ് വ്യക്തികളുണ്ട് എങ്കിലും അവര്‍ അടിക്കുന്നയാളെ തടയാനോ […]

Continue Reading

ക്ഷേത്രത്തില്‍ കയറിയതിന് ദളിത് സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

നിയമ സംവിധാനങ്ങള്‍ അത്രമേൽ ജാഗരൂകമാക്കി നടപ്പിലാക്കിയിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീയെ റോഡിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുമുള്ളതാണ് വീഡിയോ എന്നവകാശപ്പെടുന്നു.  പ്രചരണം  ഒരു സ്ത്രീയെ നടുറോഡിൽ പരസ്യമായി നിലത്തിട്ട്  മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച ദളിത് സ്ത്രീയെ സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് എന്ന് അടിക്കുറിപ്പ് പറയുന്നു: “മഹാരാഷ്‌ടയിൽ ദളിത് സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ കയറിയത് തല്ലി കൊല്ലുന്നു. ഇതാണ് […]

Continue Reading

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള 2017 ലെ ഈ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല…

മണിപ്പൂരില്‍ വീണ്ടും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബിജെപി നേതാക്കളെ മണിപ്പൂരികള്‍ ഓടിച്ചു വിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ബിജെപിയുടെ ഷോള്‍ ധരിച്ച ഒരു വ്യക്തിയെയും കൂട്ടരെയും ആള്‍ക്കൂട്ടത്തില്‍ നിന്നും ചിലര്‍ ഓടിക്കുകയും മര്‍ദ്ദിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം മണിപ്പൂരില്‍ ഈയിടെ നടന്നതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*ബി.ജെ.പി നേതാക്കൾക്ക് മണിപ്പൂരിൽ ഊഷ്മള സ്വീകരണം*” FB post archived link […]

Continue Reading

യുപിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുന്ന പഴയ ദൃശ്യങ്ങള്‍ സംഘപരിവാര്‍ അക്രമം എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

സ്ത്രീകളെ സംഘം ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോകളായും ചിത്രങ്ങളായും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വച്ചുകൊണ്ടിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ ആളുകള്‍ മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍ എന്ന നിലയിലാണ് ഇത്തരം ദൃശ്യങ്ങളുടെ പ്രചരണം. ഒരു സ്ത്രീയെ വാഡി ഉപയോഗിച്ച് റോഡരികില്‍   ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഏതാനും പുരുഷന്മാർ യുവതിയെ നിലത്തിട്ട് തല്ലുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഒരാള്‍ വടി കൊണ്ട് അടിക്കുന്നതും കാണാം. ചുറ്റും […]

Continue Reading

രാജസ്ഥാനില്‍ നിന്നുള്ള പഴയ സംഭവത്തിന്‍റെ ചിത്രം ഉത്തര്‍പ്രദേശില്‍ ദളിത് പീഡനത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂര്‍ കലാപത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇരകളെ പ്രത്യേകിച്ചു സ്ത്രീകളെ നഗ്നരാക്കി കൂട്ടം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ കുത്തിയൊഴുക്ക് ആണ് കാണുന്നത്. ഒരു യുവതിയെയും യുവാവിനെയും നഗ്നരാക്കി പൊതു സ്ഥലത്ത് ജനക്കൂട്ട വിചാരണ നടത്തുന്ന ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു   പ്രചരണം  പ്രചരിക്കുന്ന ചിത്രം വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് ആണ്. അതിനാല്‍ അവ്യക്തവുമാണ്. നഗ്നനായ യുവാവിന്‍റെ തോളില്‍ നഗ്നയായ യുവതി ഇരിക്കുന്നതും ചുറ്റും നില്‍ക്കുന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണാം.  അടിക്കുറിപ്പ് അറിയിക്കുന്നത് ചിത്രം ഉത്തര്‍പ്രദേശില്‍ […]

Continue Reading

‘വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് സംഘപരിവാര്‍ മര്‍ദ്ദനം’- പ്രചരിക്കുന്ന ചിത്രം യെമനില്‍ നിന്നുള്ളതാണ്… സത്യമറിയൂ…

ജാതി-വര്‍ണ്ണ വിവേചനം ഇന്ത്യന്‍ ഭരണഘടനാ പ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും ഒറ്റപ്പെട്ട ചില അതിക്രമ സംഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വടക്കേ ഇന്ത്യയില്‍ ക്ഷേത്രത്തില്‍ കയറിയ ബാലനെ സംഘപരിവാര്‍  ക്രൂരമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശരീരമാസകലം മര്‍ദ്ദനമേറ്റ് തിണര്‍ത്ത പാടുകളുമായി നില്‍ക്കുന്ന ബാലന്‍റെ രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. വടക്കേ ഇന്ത്യയില്‍  വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് നേരെ സംഘപരിവാര്‍ നടത്തിയ  ക്രൂരതയാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]

Continue Reading

സന്യാസ വേഷധാരികളെ ആക്രമിച്ച വീഡിയോ- ദൃശ്യങ്ങള്‍ പഞ്ചാബിലെതല്ല, സത്യമിതാണ്…

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മത പുരോഹിതന്മാർക്ക് നേരെയുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ചില ആക്രമണങ്ങൾ അതിക്രൂരവും ഹത്യകളിൽ കലാശിക്കുന്നതുമാണ്. രണ്ടുകൊല്ലം മുമ്പ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയും ചിത്രങ്ങളും മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു ഹിന്ദു സന്യാസ വേഷം ധരിച്ച ഒരു വ്യക്തിയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം സന്യാസ വേഷം ധരിച്ച ഒരാളെ മറ്റൊരാൾ മുറിയിൽ കട്ടിലിൽ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം […]

Continue Reading

ക്ഷേത്ര പൂജാരിക്ക് നേരെയുള്ള ക്രൂരമായ അക്രമത്തിന്‍റെ പഴയ വീഡിയോ വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു…

ക്ഷേത്ര പൂജാരിക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ, വര്‍ഗീയമായ അടിക്കുറിപ്പുകളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരാൾ ക്രിക്കറ്റ് ബാറ്റുകൊണ്ട് മറ്റൊരാളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഉപദ്രവിക്കരുതെന്ന് അക്രമിയോട് ഈ വ്യക്തി അഭ്യർത്ഥിക്കുമ്പോൾ  മറ്റാരോ സംഭവം മൊബൈൽ ഫോണിൽ പകർത്തി എന്നാണ് അനുമാനിക്കുന്നത്.  “ഒരു മുസ്ലീം മതഭ്രാന്തൻ ഹിന്ദു ക്ഷേത്ര പൂജാരിയെ തല്ലുന്ന വീഡിയോ ഇത് എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ, കുറ്റവാളിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഈ വീഡിയോ ദയവായി ഷെയർ […]

Continue Reading

യുവതി യുവാവിനെ നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുടെ സത്യമറിയൂ…

ഒരു യുവതിയും ഏതാനും പേരും ചേർന്ന് യുവാവിനെ നടുറോഡിൽ മർദ്ദിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വർഗീയ അവകാശവാദവുമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീ ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് ഒരു യുവാവിനെ കോളറിൽ വലിച്ചിഴച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങുന്ന ദൃശ്യങ്ങള്‍ കാണാം. വലിച്ചിഴച്ച് കൊണ്ടുപോകുന്നയാൾ കാവി ഷോള്‍ ധരിച്ചിരിക്കുന്നതായി കാണാം. സ്ത്രീയും രണ്ട് പുരുഷന്മാരും ചേർന്ന് ഇയാളെ മർദ്ദിക്കുന്നത്തും ഒപ്പം ആക്രോശത്തോടെ എന്തൊക്കെയോ പറയുന്നതും കേള്‍ക്കാം.  തട്ടമിട്ട യുവതി മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച്  യുവാവ് തട്ടം അഴിക്കാൻ ആവശ്യപ്പെട്ടു എന്നും […]

Continue Reading

ദൃശ്യങ്ങളില്‍ പോലീസ് യുവാക്കളെ മര്‍ദ്ദിക്കുന്നത് ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞതിനല്ല… സത്യമറിയൂ…

പോലീസ് ചില വ്യക്തികളെ പിടികൂടി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി പ്രചരിക്കുന്നുണ്ട്. കേരള പോലീസിനെ പോലെയല്ല വടക്കേ ഇന്ത്യയിൽ നിന്നുമുള്ള പോലീസ് എന്നും കാര്യക്ഷമമായി പ്രതിയോഗികളെ നേരിടുന്നവരാണ് എന്നും വാദിക്കാനാണ് ദൃശ്യങ്ങൾ നൽകിയിട്ടുള്ളത്.  പ്രചരണം  രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ വ്യത്യസ്ത ദൃശ്യങ്ങളാണ് നൽകിയിട്ടുള്ളത്. ഓരോന്നിലും പോലീസുകാർ പ്രതിയോഗികളെ ഓടിച്ചിട്ടു പിടി കൂടുന്നതും ലാത്തി ഉപയോഗിച്ച് ‘കൈകാര്യം’ ചെയ്യുന്നതുമായ ദൃശ്യങ്ങൾ ആണുള്ളത്. വടക്കേ ഇന്ത്യയിലെ പോലീസിന്‍റെ കാര്യക്ഷമത ഇങ്ങനെയാണെന്ന് വാദിച്ച്  വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “മര്യാദക്ക് […]

Continue Reading