ബള്‍ഗേറിയയില്‍ നിന്നുള്ള വിചിത്രമായ ഈ റോഡിന് ഉത്തര്‍പ്രദേശുമായി ബന്ധമില്ല, സത്യമറിയൂ…

റോഡിന് ഇരുവശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത് നടുവില്‍ ഒന്നും ചെയ്യാതെ പണിത നീളത്തിലുള്ള ഒരു റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  നീളത്തിലുള്ള റോഡില്‍ വിചിത്രമായി ഇരുവശവും മാത്രമാണ് ടാര്‍ ചെയ്തിരിക്കുന്നത്. നടുവില്‍ പഴയ അവസ്ഥ തന്നെയാണ് കാണുന്നത്. റോഡിന്‍റെ നീളത്തില്‍ അങ്ങോളം ഇങ്ങനെതന്നെയാണ് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഈ വിചിത്രമായ റോഡ് നിര്‍മ്മിതി ഉത്തര്‍പ്രദേശിലാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “നാല് ടയർ മാത്രമുള്ള വാഹനങ്ങൾക്ക് വേണ്ടി റോഡ് മുഴുവൻ ടാർ ചെയ്ത് […]

Continue Reading

റോഡിലെ കുഴികള്‍ക്കെതിരെ യമധര്‍മ്മന്‍റെ വേഷം ധരിച്ച് വേറിട്ട പ്രതിഷേധം നടത്തുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, കര്‍ണ്ണാടകയിലെതാണ്… 

മഴക്കാലമാകുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ പ്രത്യക്ഷപ്പെടുന്ന റോഡിലെ കുഴികള്‍ ലോകത്തെ അവികസിത രാജ്യങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. കേരളത്തിലെ പല റോഡുകളിലും കുഴികള്‍ വലിയ അപകടങ്ങള്‍ വരുത്തി വയ്ക്കുന്നുണ്ട്. യമധര്‍മ്മനും ചിത്രഗുപ്തനുമായി വേഷം ധരിച്ച രണ്ടുപേര്‍ റോഡിലെ കുഴികളെ പരിഹസിച്ചുകൊണ്ട് നടത്തിയ ഒരു അവതരണത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  അസ്ഥികൂടത്തിന്‍റെ വേഷം ധരിച്ച ഏതാനും പേര്‍ റോഡിലെ കുഴികള്‍ക്ക് മുകളിലൂടെ ഹൈജംപ് നടത്തുന്നതിന്‍റെ അളവെടുക്കുന്ന യമധര്‍മ്മനെയും ചിത്രഗുപ്തനെയുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇത് കേരളത്തിലെ റോഡാണ് […]

Continue Reading

ശ്രീലങ്കയിലെ റോഡ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…

റോഡിന് നടുവിൽ കുഴിയിൽ പെട്ട് ഒരു വാഹനം അപകടപ്പെടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ കേരളത്തിലെതല്ല ശ്രിലങ്കയിലേതാണെന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു റോഡ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ നാടാണ്…. മഴയാണ്….. സൂക്ഷിച്ചു പോവുക.. …” എന്നാൽ […]

Continue Reading

ബംഗ്ലൂരിലെ റോഡിന്‍റെ ചിത്രം കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…

കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥയിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ ഒരു കലാകാരൻ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ രൂപമുണ്ടാക്കി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ ചിത്രം കേരളത്തിലേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കലാകാരൻ റോഡിലെ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ ചിത്രമുണ്ടാക്കുന്നത് കാണാം. ചിത്രത്തിന്‍റെ മുകളിൽ എഴുതിയ വാചകം […]

Continue Reading

യാത്രികര്‍ അപകടത്തില്‍ പെടുന്നത്ര ശോച്യാവസ്ഥിലുള്ള റോഡ് പട്ടാമ്പിയിലെതല്ല, തെലങ്കാനയിലെതാണ്…

കാലാവസ്ഥ വ്യതിയാനം മൂലം നേരിട്ട് കനത്ത മഴയും തുടർ പ്രളയങ്ങളും കേരളത്തിലെ റോഡുകൾ അതിവേഗം തകരുകയാണ്.  പലയിടത്തും റോഡ് പണിതീർന്ന് അധികം പഴകുന്നതിന് മുമ്പ് തന്നെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നശിച്ചു പോകുന്നതാണ് കാണുന്നത്. ചിലയിടങ്ങളില്‍ അനിശ്ചിതമായി റോഡ് പണി മുന്നോട്ടു നീങ്ങുന്നതായും പരാതിയുണ്ട്. അങ്ങനെയുള്ള ഗണത്തില്‍ പെട്ട റോഡാണ് പാലക്കാട് പട്ടാമ്പി-കുളപ്പുള്ളി ദേശീയപാത. 2004 മുതല്‍ റോഡില്‍ നിരന്തരം ടാറിംഗ് പോലുള്ള മെയിന്‍റനന്‍സ് നടത്തിയിട്ടും ഇതുവരെയും റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമായിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.  കിഫ്ബി […]

Continue Reading

റോഡിലെ അഗാധ ഗര്‍ത്തത്തില്‍ ബൈക്ക് യാത്രികര്‍ വീഴുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, ശ്രിലങ്കയിലെതാണ്…

കേരളത്തിലെ റോഡുകൾ പലതും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും തെളിവുകൾ നിരത്തി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. അതോടൊപ്പം തന്നെ എതിർ പാർട്ടികൾ, കേരളത്തിലെ റോഡുകളുടെ ദയനീയ അവസ്ഥ അറിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമാന്തരമായി പങ്കുവെക്കുന്നുണ്ട്. കേരളത്തിലെ വെള്ളം നിറഞ്ഞ റോഡിലെ കുഴിയിലേക്ക് ഇരുചക്രവാഹനം കൂപ്പുകുത്തി വീഴുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കാണുന്നത്. ഇരുചക്ര വാഹനത്തിലേ യാത്രികരായ രണ്ടു പേർ വെള്ളം […]

Continue Reading

ഈ റോഡ് കേരളത്തിലേതല്ല, ബംഗ്ലാദേശിലെതാണ്….

കേരള സര്‍ക്കാര്‍ നിലവാരമില്ലാതെ നിർമ്മിച്ച റോഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്നവകാശപ്പെട്ട്  തകര്‍ന്ന റോഡിന്‍റെ  ഒരു ചിത്രം വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തകര്‍ന്ന റോഡ് ചിലര്‍ പായ പോലെ ചുരുട്ടി എടുക്കുന്നത് ചിത്രത്തില്‍ കാണാം. കേരളത്തിലാണ് ഈ റോഡ് എന്നു വാദിച്ച് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “PWD rocks……. ആവശ്യം കഴിഞ്ഞാൽ ചുരുട്ടി വക്കാവുന്ന റോഡ് കണ്ടു പിടിച്ചു….😳😉😁😆😄😜” FB post archived link  എന്നാല്‍ ഈ റോഡ് കേരളത്തിലേതോ അല്ലെങ്കില്‍ ഇന്ത്യയിലൊരിടത്തും നിന്നുള്ളതോ […]

Continue Reading

റോഡിലെ കുഴികളില്‍ വാഴ നട്ടിരിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തിലേതല്ല… സത്യമറിയൂ…

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങളിലൊന്ന് റോഡുകളിലെ കുഴികളെ കുറിച്ചായിരുന്നു. ഈയിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍റെ പുതിയ സിനിമ ‘ന്നാ താന്‍ കേസുകൊട്’ അതിന്‍റെ പരസ്യ വാചകമായി ഉപയോഗിച്ചത് ‘റോഡിൽ കുഴികൾ ഉണ്ടെങ്കിലും എല്ലാവരും സിനിമ കാണാൻ എത്തണം’ എന്നതായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളുണ്ട്. ഇതിനിടെ റോഡിലെ കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ശോചനീയാവസ്ഥ അറിയിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ അതിസാഹസികമായി ബൈക്ക് […]

Continue Reading

മഴയില്‍ തകര്‍ന്ന റോഡിന്‍റെ ദൃശ്യങ്ങള്‍ ഊട്ടിയിലെതല്ല, മേഘാലയയില്‍ നിന്നുള്ളതാണ്…

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയും മഴ മൂലമുള്ള നാശനഷ്ടങ്ങളും തുടരുകയാണ്. ഈ ആഴ്ച അവസാനം കാലവർഷം ദുർബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. കനത്ത മഴയിൽ തകർന്ന ഒരു റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഈയിടെ ഉണ്ടായ കനത്ത മഴയിൽ പെട്ട് ഊട്ടി ഗൂഡല്ലൂർ റോഡ് തകർന്നു  എന്നവകാശപ്പെട്ട്,  തകർന്ന  ഒരു റോഡിൽ ലോറിയും കാറും കുത്തനെ കുഴിയിൽ വീണു കിടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. FB post archived link തെക്കേ ഇന്ത്യയിലെ […]

Continue Reading

വിദേശി റോഡിലെ വെള്ളക്കെട്ടില്‍ നീന്തുന്ന ദൃശ്യങ്ങള്‍ 2014 ലേതാണ്…

കാലവർഷമെന്നോ തുലാവർഷമെന്നോ ഭേദമില്ലാതെ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിന്‍റെ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കാറുണ്ട്. മഴയത്ത് റോഡിലുണ്ടായ വെള്ളക്കെട്ടിൽ ഒരു വിദേശ പൗരൻ നീന്തി നടക്കുന്ന കൗതുകകരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.   പ്രചരണം റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസിയുടെ ബസ്സുകളും ഓട്ടോറിക്ഷകളും ഓടിച്ചു പോകുന്നതും അതിനിടയിലൂടെ ഒരു വിദേശ പൗരൻ നീന്തി രസിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. കേരളത്തിൽ ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന് സൂചിപ്പിച്ച് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇനി എന്തെല്ലാം കാണാൻ […]

Continue Reading