2020ൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഒരു ഏറ്റുമുട്ടത്തിൽ തൻ്റെ അച്ഛച്ചനെ നഷ്ടപെട്ട ഒരു ബാലൻ്റെ വീഡിയോ പഹൽഗാമിൽ നടന്ന സംഭവവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു 

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഈയിടെ നടന്ന തീവ്രവാദ ആക്രമണത്തില്‍ അനാഥനായ ഒരു ബാലന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഹൽഗാമിൽ നടന്ന തീവ്രവാദ ആക്രമണത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ബാലൻ ഒരു മൃതദേഹത്തിൻ്റെ മുകളിൽ ഇരുന്ന് കരയുന്നത് കാണാം […]

Continue Reading

ആ വൈറല്‍ ചിത്രത്തിലെ കുട്ടിയുടെ ഇപ്പോഴത്തെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം തെരുവില്‍ വസ്ത്രം പോലുമില്ലാതെ നില്‍ക്കുന്ന ഒരു പിഞ്ചു കുഞ്ഞിന് ദാഹജലം പകര്‍ന്ന് നല്‍കുന്ന ഒരു വിദേശ വനിതയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നുമുള്ള ഈ ചിത്രം ഇപ്പോഴും ഇന്‍റര്‍നെറ്റ് ലോകത്തിന് സുപരിചതമാണ്. ആ കുഞ്ഞ് ഇപ്പോള്‍ വളര്‍ന്ന് വലുതായി ആരോഗ്യവാനായി അതെ വനിതക്കൊപ്പം നില്‍ക്കുന്ന ചിത്രം എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ ഒരു ചിത്രം വൈറലായി പ്രചരിക്കുകയാണ്. ലോകം കൈയ്യടിച്ച ആ ഫോട്ടോ അന്നും ഇന്നും എന്ന തലക്കെട്ട് നല്‍കിയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. […]

Continue Reading

മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ പ്രകോപിതനായി അമ്മയുടെ തലയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന കുട്ടി- വീഡിയോ സ്ക്രിപ്റ്റഡ് ആണ്…

കോവിഡ് കാലവും അനുബന്ധ ഓണ്‍ലൈന്‍ ക്ലാസ്സുകളും ലോകമെമ്പാടും ഭൂരിപക്ഷം കുട്ടികളിലും മൊബൈല്‍ ഫോണ്‍ അഡിക്ഷന് വഴിതെളിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര സർവകലാശാല അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും നഗരങ്ങളിലെ പോലെ തന്നെ മൊബൈൽ ഫോണിലെ ഉള്ളടക്കം കാണുന്നതിന് വശംവദരാണെന്ന് കണ്ടെത്തി. ഏതാണ്ട് 2 നും 10 നും ഇടയിൽ പ്രായമുള്ള ഏകദേശം 2,700 കുട്ടികളുടെ സ്‌ക്രീൻ സമയം പഠന വിധേയമാക്കിയിരുന്നു. കുട്ടികൾക്കിടയിലെ മൊബൈൽ അഡിക്ഷന്‍റെ വിപത്ത് ഉയർത്തിക്കാട്ടുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സ്കൂള്‍ വിട്ടു […]

Continue Reading

വീട്ടുമുറ്റത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യമെന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ അ‍ജ്ഞാതന്‍ തട്ടൊക്കൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു സിസിടിവി ദൃശ്യമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വീട്ട് മുറ്റത്തിരുന്ന് കളിക്കുന്ന കുഞ്ഞിനെ തുറന്ന് കിടന്ന ഗേറ്റിലൂടെ എത്തുന്ന അജ്ഞാതന്‍ എടുക്കുകുയും കുഞ്ഞിന്‍റെ വായ പൊത്തിപിടിച്ചു കൊണ്ടുപോകുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഭയമല്ല ജാഗ്രതയാണ് ആവശ്യം. എത്ര തിരക്കിൽ ആണെങ്കിലും ഏത് ആഘോഷവേളയിലാണേലും കുട്ടികളെ ശ്രദ്ധിക്കുക. മുറ്റത്ത് ആണെങ്കിലും വീടിന്‍റെ അകത്ത് ആണെങ്കിലും ഒരു നിമിഷം മതി ആറ്റുനോറ്റ് കിട്ടിയ […]

Continue Reading

2015 ലെ അന്താരാഷ്ട്ര ശൌചാലയ ദിനത്തില്‍ പകര്‍ത്തിയ ചിത്രം നിലവിലെ ഇന്ത്യയുടെ അവസ്ഥ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

ഒരു ചെറിയ ബാലന്‍ റെയില്‍വേ ട്രാക്കിനു സമീപം മലവിസര്‍ജനം ചെയ്യുന്ന ചിത്രം വര്‍ത്തമാനകാല ഇന്ത്യയുടെ അടയാളമായി പ്രചരിക്കുന്നുണ്ട്. പ്രചരണം  ഏതാണ്ട് അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ബാലനാണ് റെയില്‍വേ ട്രാക്കിന് സമീപത്ത് മലവിസര്‍ജനം നടത്തുന്നത്. ഇന്ത്യയില്‍ നിലവിലെ സ്ഥിതി ഇതാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പൊന്നു മോനെ നിൻ്റെ പേര് പറഞ്ഞാണ് 135 കോടി ജനങ്ങൾ 108 രൂപക്ക് പെട്രോൾ വാങ്ങുന്നത്.. നിൻ്റെ അഡ്രസ്സ് തന്നാൽ ഞങ്ങൾ നിനക്കൊരു കക്കൂസ് പണിതു തരാം..” FB […]

Continue Reading

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമല്ലായിത്.. വസ്‌തുത അറിയാം..

കേരളത്തെ നടുക്കിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം കൊല്ലം ജില്ലയില്‍ പൂയപ്പള്ളിയില്‍ ആറ് വയസുകാരിയായ അബിഗേല്‍ എന്ന കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി എന്നത്. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിനൊടുവില്‍ നീണ്ട 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രമം മൈതാനത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയും ചെയ്തു. സമ്മര്‍ദ്ദം രൂക്ഷമായതോടെ ഭയപ്പെട്ട ക്രിമിനല്‍ സംഘം തന്നെ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു എന്നാണ് നിലിവില്‍ പോലീസിന്‍റെ നിഗമനം. അതെസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ […]

Continue Reading

കേരളത്തില്‍ നിന്നും കണാതായതാണോ ഈ കുട്ടി? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം എല്ലാവരും പെട്ടന്ന് ഷെയർ ചെയ്യു..ഈ കുട്ടി കേരളത്തിലുള്ളതാണ് മലയാളം സംസാരിക്കുന്നു..ഇപ്പോൾ   തമിഴ്‌നാട്ടിലുണ്ട്..പ്ലീസ് ഷെയർ   പ്ലീസ്..ഒരു വിരൽ സ്പർശനം കൊണ്ട് നമുക്ക് ഒരു കുട്ടിയെ രക്ഷിക്കാനാവും..പ്ലീസ്   ഷെയർ.. എന്ന തലക്കെട്ട് നല്‍കി ഒരു കുട്ടി ട്രെയിനില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രം നിമിഷ നേരം കൊണ്ട് ഷെയര്‍ ചെയ്യുന്നതും. ബാബു പിള്ളൈ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഇതുവരെ 15ല്‍ അധികം റിയാക്ഷനുകളും 221ല്‍ […]

Continue Reading

അവയവ മോഷണത്തിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ പിടികൂടി- വീഡിയോ ദൃശ്യങ്ങളുടെ വസ്തുത ഇതാണ്…

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെ  കുറിച്ചുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ എക്കാലവും വൈറലാണ്.  പലരും ഇതൊരു മുന്നറിയിപ്പ് എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. അതിവേഗം ഇത്തരം വാർത്തകൾ ഷെയർ ചെയ്യപ്പെടുകയും ചെയ്യും. കുട്ടികളെ  തട്ടിക്കൊണ്ടു പോകുന്ന സന്യാസി സംഘത്തെ കുറിച്ചുള്ള ഒരു വീഡിയോ ഈയിടെ പ്രചരിച്ചു തുടങ്ങിയത്  ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു   പ്രചരണം കുട്ടികളെ തട്ടിക്കൊണ്ടു പോയി ഡോക്ടർമാരുടെ സഹായത്തോടെ അവയവങ്ങള്‍ എടുത്ത് വില്പന ചെയ്യുന്ന സംഘത്തെ പിടികൂടി എന്നാ സന്ദേശമാണ് വീഡിയോ ഉപയോഗിച്ച് നല്‍കുന്നത്.  കഴുത്തിനു താഴോട്ട് […]

Continue Reading

ബാലവിവാഹത്തിന് മുതിര്‍ന്ന മധ്യവയസ്ക്കനെ ചോദ്യം ചെയ്യുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്…

ബാലവിവാഹം ഇന്ത്യയില്‍ നിയമംമൂലം നിരോധിതമാണ്. എങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചില ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തതായി വാര്ത്തകള്‍ വരാറുണ്ട്. ബാല വിവാഹത്തിന് മുതിർന്ന ഒരാളെ കയ്യോടെ പിടികൂടിയ ഒരു വീഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് എന്നു അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  വീഡിയോദൃശ്യങ്ങളിൽ കഴുത്തിൽ കല്യാണമാല ധരിച്ച മധ്യവയസ്കനും  ഒരു ചെറിയ കുട്ടിയും ക്ഷേത്രത്തിൽ തൊഴുന്നത് കാണാം. വീഡിയോ ചിത്രീകരിക്കുന്ന ആൾ വന്ന് ഇയാളെ ചോദ്യം ചെയ്യുന്നു. പഠിക്കാനായി അയക്കാം എന്നു വാഗ്ദാനം നല്‍കി […]

Continue Reading

ബാലവേലയുടെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല, ബംഗ്ലാദേശില്‍ നിന്നുള്ളതാണ്…

ബാലവേല ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എങ്കിലും ചെറിയ കുട്ടികളെ കൊണ്ട് ജോലി എടുപ്പിക്കുന്ന ചില ഉദാഹരണങ്ങൾ നാം ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളില്‍  ഇഷ്ടികകൾ ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിക്കുന്ന ജോലി എടുക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം   പെൺകുട്ടി തന്‍റെ പ്രായത്തിനും ആരോഗ്യത്തിനും അതീതമായി കഠിനമായി പണിയെടുക്കുന്ന ദൃശ്യങ്ങൾ ഇന്ത്യയിലേതാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്  ഇങ്ങനെയാണ്: “എന്റെ ഇന്ത്യയിൽ ഇങ്ങനെയും ജന്മങ്ങൾ ഉണ്ട്” archived link FB post […]

Continue Reading

കുട്ടിയെ കാണാതായി, രണ്ട് മണിക്കൂറിന് ശേഷം വന്‍ ട്വിസ്റ്റ്.. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ സത്യമോ? വസ്‌‌തുത അറിയാം..

വിവരണം കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘങ്ങളെ കുറിച്ചും ഇത്തരം സംഭവങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ നിരന്തരം നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവവും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് ആലപ്പുഴ നഗരസഭയിലെ കുതിരപ്പന്തി വാര്‍ഡില്‍ നിന്നും വീട്ടില്‍ ഉറങ്ങി കിടന്ന നാല് വയസുകാരിയെ കാണാനില്ലെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ടാണ് കുട്ടിയുടെ ചിത്രവും മറ്റ് വിവരങ്ങളും പ്രചരിച്ചത്. കേരള ശബ്ദം എന്ന […]

Continue Reading

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ യഥാർത്ഥമല്ല… സത്യമറിയൂ…

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെ പിടികൂടിയതിന്‍റെ  ദൃശ്യങ്ങള്‍ ഇടയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ചില ഗ്രാമവാസികൾ അജ്ഞാതനായ ഒരാളെ ചോദ്യം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വ്യക്തിയുടെ കൈയ്യില്‍ കയ്യിൽ ഒരു സ്യൂട്ട്കേസുണ്ട്. ഇതില്‍ വസ്ത്രങ്ങളാണ് എന്ന് ഗ്രാമവാസികളോട് പറയുന്നു. എന്നാല്‍  സ്യൂട്ട്‌കേസിൽ ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ഗ്രാമവാസികൾ ആരോപിക്കുന്നു. അവര്‍ ബലം പ്രയോഗിച്ച് സ്യൂട്ട്കേസ് തുറന്നപ്പോള്‍ ചെറിയ പെണ്‍കുഞ്ഞിനെ […]

Continue Reading

FACT CHECK: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന വ്യക്തി എന്ന പേരില്‍ ഈ ചിത്രം 2017 മുതല്‍ പ്രചരിക്കുന്നതാണ്…

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എന്ന പേരിൽ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഉള്ള ഒരു വ്യക്തിയുടെ ചിത്രത്തെക്കുറിച്ചാണ് നമ്മൾ പരിശോധിക്കുന്നതാണ്.  പ്രചരണം  ചിത്രത്തിൽ ഒരു യുവാവിനെ കാണാം. ഈ ചിത്രത്തോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്. “ഇവനെ   എവിടെ   കണ്ടാലും  പിടിച്ച്  പോലീസിൽ   ഏൽപ്പിക്കുക ‘  ഇവനാണ്   കുട്ടികളെ   തട്ടി   കൊണ്ട്   പോകുന്നത് ‘  കേരളത്തിൽ   പല  സ്തലങ്ങളിലും  ഇവൻ  കറങ്ങുന്നുണ്ട് ‘  പിഞ്ച് കുഞ്ഞുങ്ങൾക്ക്  […]

Continue Reading

FACT CHECK – പിടിയിലായത് ടിക്ക് ടോക്ക് താരം അമ്പിളിയല്ല എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം.. വസ്‌തുത ഇതാണ്..

വിവരണം ടിക്ക് ടോക്ക് യുവതാരം അമ്പിളി എന്ന പേരില്‍ അറിയപ്പെടുന്ന വിഗ്‌നേഷിനെ കഴിഞ്ഞ ദിവസം പീഢന കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും ചര്‍ച്ചകളുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഇതിനിടയില്‍ പിടിയിലായത് അമ്പിളി എന്ന വിഗ്‌നേഷ് അല്ലെന്നും തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വ്യാര്‍ത്തയാണെന്നും ചൂണ്ടിക്കാണിച്ച് ഇയാള്‍ തൃശൂര്‍ പോലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ പരാതി നല്‍കിയെന്നും പോലീസ് അന്വേഷണത്തില്‍ ഇത് മറ്റൊരു യുവാവാണെന്ന് തെളിഞ്ഞെന്നും ആരോപിച്ച് ഒരു പോസ്റ്റ് ഇപ്പോള്‍ വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവമാധ്യമങ്ങളില്‍ […]

Continue Reading

ചിത്രത്തിലെ പെണ്‍കുട്ടിയെ കടയ്ക്കലില്‍ നിന്നും കാണാതായി എന്നത് വ്യാജ പ്രചാരണമാണ്…

വിവരണം കുട്ടികളെ കാണാതായതായിഅറിയിപ്പ് നല്‍കുന്ന വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ലഭിക്കുന്നവര്‍ യാഥാര്‍ത്ഥ്യം അന്വേഷിക്കാതെ എത്രയും വേഗം വാര്‍ത്ത പങ്കു വയ്ക്കുന്നത് മിക്കവാറും കുട്ടിയുടെ ജീവന് ആപത്തുണ്ടാകാതെ ഇരിക്കട്ടെ എന്ന സദുദ്ദേശത്തോടെ ആയിരിക്കും.  എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത്‌ ചിലര്‍ വ്യാജ പ്രചരണങ്ങളും ഇത്തരത്തില്‍ തുടങ്ങി വയ്ക്കാറുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നാം അന്വേഷിക്കുന്നത്.  ഇതേ അറിയിപ്പ് ഫെസ്ബുക്കിലും പ്രചരിക്കുന്നുണ്ട്.  archived link FB post ഒരു ചെറിയ […]

Continue Reading

വാട്സപ്പില്‍ കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്താല്‍ വാട്ട്സ് ആപ്പ് കുട്ടിയെ സഹായിക്കും എന്ന് വ്യാജ പ്രചരണം…

വാട്സപ്പ് പ്രചരണം വാട്സപ്പില്‍ ഒരു ശബ്ദസന്ദേശവും ഒരു കുട്ടിയുടെ ഫോട്ടോയുംഏതാനും ദിവസങ്ങളായി  പ്രചരിക്കുകയാണ്. അറിയാതെ ഈ കുട്ടി ഒരു സേഫ്റ്റി പിന്‍ വിഴുങ്ങി അതെടുക്കാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ കുട്ടിക്ക് സംസാരശേഷി നഷ്ടപെട്ടു. അത് തിരിച്ചു കിട്ടാന്‍ ഇനിയൊരു ശസ്ത്രക്രിയ വേണ്ടി വരും.  അതിന് അമ്പത് ലക്ഷം ചിലവാകും എന്നും ശബ്ദസന്ദേശത്തില്‍ അവകാശപെടുന്നു. ഈ കുട്ടിയെ വാട്സപ്പ് കമ്പനി സഹായിക്കാന്‍ തിരുമാനിച്ചുവെന്നും പ്രത്യേക ഷെയറിന് കമ്പനി ഈ കുട്ടിക്ക് ഒരു രൂപ വിതം ധനസാഹയം നല്‍കുമെന്നും അതിനാല്‍ […]

Continue Reading

പാകിസ്ഥാന്‍ ആര്‍മി മേജര്‍ 12 വയസുള്ള കുട്ടിയെ വിവാഹം കഴിച്ചതിന്‍റെ ചിത്രങ്ങളല്ല ഇത്; സത്യാവസ്ഥ അറിയൂ…

ഇന്ത്യയില്‍ അയാള്‍ രാജ്യങ്ങള്‍ പാകിസ്ഥാനും ബംഗ്ലാദേശിലും താല്പര്യം കാണിക്കുന്ന പലരുമുണ്ട്. ഈ രണ്ട് രാജ്യങ്ങളെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളും ധാരാളം ഇവിടെ പ്രചരിക്കാരുണ്ട്. പാകിസ്ഥാനും ബംഗ്ലാദേശിനെ കുറിച്ച് പ്രചരിക്കുന്ന പല വ്യാജ പ്രചാരണങ്ങള്‍ ഞങ്ങള്‍ ഇതിനെ മുന്നേയും അന്വേഷിച്ചിട്ടുണ്ട്. ഇന്നും നമ്മള്‍ കാണാന്‍ പോകുന്നത് പാകിസ്താനിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത‍യാണ്. പാകിസ്ഥാന്‍ ആര്‍മിയിലെ ഒരു മേജര്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ വിവാഹം ചെയ്തു കൊന്നു എന്നാണ് പ്രചരണം പ്രചരണത്തിന്‍റെ ആധാരമായി […]

Continue Reading

പാലത്തായി പീഡന കേസിലെ പ്രതിയുമായിയുള്ള കെ.എം. ഷാജിയുടെ വ്യാജ ചിത്രം ഫെസ്ബൂക്കില്‍ വൈറല്‍…

കൊറോണവൈറസ്‌ ഭീതിയില്‍ നിന്ന് കേരളം പതിയെ പുറത്ത് വരുന്നതിനെ പിന്‍തുടര്‍ന്ന്‍ വീണ്ടും കേരളത്തില്‍ രാഷ്ട്രിയം സജീവമാവുകയാണ്. കുറച്ച് ദിവസം മുമ്പ് അഴിക്കൊട് എം.എല്‍.എ. കെ.എം. ഷാജി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച വിഷയമായി മാറിയിരുന്നു. അതേസമയം സാമുഹ്യ മാധ്യമങ്ങളില്‍ മറ്റൊരു ചര്‍ച്ച വിഷയമായിരുന്നു പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണം അഭിമുഖീകരിച്ച ബിജെപി നേതാവ് പത്മരാജിന്‍റെത്. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ആയ പത്മരാജിനെ പോലീസ് രണ്ട് ദിവസം മുന്നേ പിടികൂടിയിരുന്നു. […]

Continue Reading

FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രങ്ങള്‍ ഇന്ത്യയിലെ ലോക്ക്ഡൌനിന്‍റെ പേരില്‍ പ്രചരിക്കുന്നു…

കോവിഡ്‌-19 പകര്‍ച്ചവ്യാധി വളരെ വേഗത്തില്‍ ഏകദേശം എല്ലാ ലോകരാജ്യങ്ങളില്‍ പടരുകെയാണ്. ഇന്ത്യയില്‍ ഇത് വരെ 3600കാലും അധിക കോവിഡ്‌-19 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. 100ല്‍ അധിക മരണങ്ങളും ഈ രോഗംമൂലം രാജ്യത്തില്‍ സംഭവിച്ചിട്ടുണ്ട്. ഈ രോഗം ഇന്നിയും പടരാതെയിരിക്കാനായി സാമുഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ ലോക്ക്ഡൌണ്‍ നിലനില്‍ക്കുകയാണ്. പോലീസും സര്‍ക്കാരും കര്‍ശനമായ നടപടികള്‍ എടുത്തിട്ടാണ് ലോക്ക്ഡൌണ്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പോലീസും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ വാര്‍ത്ത‍കള്‍ നാം മാധ്യമങ്ങളില്‍ കാണുന്നുണ്ട്. ഇത്തരത്തില്‍ പല ചിത്രങ്ങളും വീഡിയോകളും […]

Continue Reading

കുമരകത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയോ?

വിവരണം കോട്ടയം കുമ്മനം, കുമരകം ഭാഗത്തു വെച്ചു കുട്ടികളെ തട്ടിയെടുക്കാൻ വന്ന കർണ്ണാടകക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടിച്ചപ്പോൾ..രണ്ടുപേർ ജീപ്പിൽനിന്നിറങ്ങി പരിസരം വീക്ഷിക്കുമ്പോൾ സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഇവർ ജീപ്പ് വിട്ടുപോയി.പക്ഷെ രണ്ടുപേർക്ക് കയറാൻ കഴിഞ്ഞില്ല. അങ്ങനെ പിടിച്ചു. രാവിലെ വാട്സ്ആപ്പ് ൽ വന്ന മെസ്സേജ് ആണിത്. പെട്ടെന്ന് ഷെയർ ചെയ്യുക.. എന്ന തലക്കെട്ട് നല്‍കി രണ്ട് പേരെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എം.ആര്‍.മുരളി ടിവിഎല്‍എ എന്ന പേരിലുള്ള […]

Continue Reading

കാണാതായയെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ കുട്ടിയുടെ ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ത്?

വിവരണം ഈ കുഞ്ഞുമോനെ രണ്ട് മണി മുതല്‍ ചേരൂരില്‍ നിന്നും കാണാതായിരിക്കുന്നു. എല്ലാവരും എത്രയും പെട്ടെന്ന് എല്ലാടത്തും എത്തിക്കുക.. നിങ്ങള്‍ ഒരു സെക്കന്‍റ് ഈ കുട്ടിക്ക് വേണ്ടി ഉപയോഗിക്കു.. ചിലപ്പോള്‍ നിങ്ങളുടെ കൈവിരല്‍ കൊണ്ട് ഈ കുട്ടിയെ തിരികെ കിട്ടും.. എന്നയൊരു വാട്‌സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു ആണ്‍കുട്ടിയുടെ ചിത്രവുമായി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വില്‍സണ്‍ ജോസഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 69,000ല്‍ അധികം […]

Continue Reading

FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രം ഡല്‍ഹി പോലീസിന്‍റെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നു…

ഡല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പല വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കലാപത്തിനെ കുറിച്ച് പല തരത്തിലുള്ള പ്രചരണങ്ങളാണ് ഈ ഫോട്ടോയും വീഡിയോകളും ഉപയോഗിച്ച് നടത്തുന്നത്. പക്ഷെ ഈ ഫോട്ടോകളുടെയും വീഡിയോകളുടെയും ഈ വലിയ ശേഖരത്തില്‍ പലതും വ്യാജമാണ്. അതു പോലെ ഡല്‍ഹി കലാപത്തിനോട് യാതൊരു ബന്ധമില്ലാത്ത ചില ഫോട്ടോകളും വീഡിയോകളും തെറ്റിദ്ധരിപ്പിക്കാനും മതസൌഹാര്‍ദ്ദം നശിപ്പിക്കാനും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ തെറ്റായ […]

Continue Reading

ചിത്രത്തില്‍ കാണുന്ന കുട്ടിയെ മൂന്ന് ദിവസം മുന്‍പ് കാസര്‍ഗോഡ് നിന്നും കാണാതായതാണോ?

വിവരണം ഈ കുഞ്ഞിനെ കാസർകോടുനിന്നും 3ആം തീയതി മുതൽ കാണാതായിട്ടുണ്ട് ദൈവത്തെ വിചാരിച്ചു കണ്ടെത്താൻ എല്ലാവരും ശ്രമിക്കുക.. എന്ന തലക്കെട്ട് നല്‍കി ഒരു കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കൃഷ്ണകുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ജനുവരി 10ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 826ല്‍ അധികം ഷെയറുകളും 14ല്‍  അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ കാസര്‍ഗോഡ് നിന്നും ചിത്രത്തില്‍ കാണുന്ന കുട്ടിയെ യഥാര്‍ഥത്തില്‍ ജനുവരി മൂന്നാം തീയതി മുതല്‍ കാണാതായിട്ടുണ്ടോ? എന്താണ് […]

Continue Reading

പുതപ്പ് കച്ചവടമെന്ന വ്യാജേന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ വന്നയാളാണോ ചിത്രത്തിലുള്ളത്?

വിവരണം ഇത് ദയവു ചെയ്ത് വായിക്കാതിരിക്കരുത്, ഈ ചിത്രത്തിൽ കാണുന്നത് കുത്തിയതോട് പോലീസ് കസ്റ്റഡിയിൽ എടുത്ത ഒരു ബംഗാളി സ്വദേശിയാണ് ‘ഇക്കഴിഞ്ഞ ദിവസം ചേർത്തല പള്ളിത്തോട് പരിസരത്ത് നിന്നും ഇയാൾ പുതപ്പ് വിൽക്കൻ എന്ന വ്യാജേന ഒരു കുട്ടിയെ പുതപ്പിനുള്ളിൽ ചുറ്റിയെടുത്ത് തട്ടികൊണ്ടു പോകാൻ ശ്രമിച്ചു. നാട്ടുകാർ കൂടി കുട്ടിയെ രക്ഷപ്പെടുത്തി. അതു കൊണ്ട് എല്ലാ രക്ഷിതാക്കളും ജാഗ്രത പാലിക്കുക. എന്ന തലക്കെട്ട് നല്‍കി ഒരാളെ പോലീസ് ജീപ്പ് എന്ന് തോന്നിക്കുന്ന ഒരു വാഹനത്തിന്‍റെ പിറകില്‍ ഇരുത്തിയിരിക്കുന്ന […]

Continue Reading

മൊബൈല്‍ കാരണം കുട്ടിയെ റിക്ഷയില്‍ മറന്നുപോയ അമ്മയുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “റിക്ഷയിൽ കുഞ്ഞിനെ മറന്ന് ഇറങ്ങിപ്പോയി. ഡ്രൈവർ തിരികെ ഏൽപ്പിക്കുന്നു . മൊബൈലിന് മുന്നിൽ കുട്ടിയേയും മറക്കുന്ന കാലഘട്ടം.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 24, 2019 മുതല്‍ gulfpathram.com എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു സ്ത്രി റോഡില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്നു പോകുന്നതായി കാണാം. പിന്നില്‍ ഒരു കുട്ടിയെ എടുത്ത് ഒരു വ്യക്തി സ്ത്രിയെ വിളിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഒടുവില്‍ സ്ത്രിയുടെ അടുത്ത് എത്തി ഇയാള്‍ […]

Continue Reading

കുട്ടികളെ തട്ടികൊണ്ട് പോകുന്ന തമിഴ് സംഘത്തെ കേരളത്തിൽ നിന്നും പിടികൂടിയോ..?

വിവരണം Way for something എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ഓഗസ്റ്റ് 28 മുതല്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 9000 ത്തോളം ഷെയറുകള്‍ ലഭിച്ചു കഴിഞ്ഞു. ചിത്രത്തിന് “കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഒരു തമിഴ് ടീമിനെ കേരളത്തിൽ നിന്നും പിടികൂടി.. ദയവായി കുട്ടികളെ ശ്രദ്ധിക്കുക ??” എന്ന അടിക്കുറിപ്പ് നല്കിയിട്ടുണ്ട്.  ഒരു ചിത്രത്തിൽ ഒരാൾ സന്യാസിയെപ്പോലെയുള്ള വസ്ത്രത്തിൽ കാണപ്പെടുന്നുണ്ട്. അതേ വ്യക്തി കാറിൽ ഇരിക്കുന്ന മറ്റൊരു ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നു. മൂന്നാമത്തെ ചിത്രത്തിൽ,  ഏതാനും കുട്ടികളെ ഒരു […]

Continue Reading

ഈ കുട്ടിയെ നാഗ്‌പൂരില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതാണോ?

വിവരണം നാഗ്പൂരിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഈ കുട്ടിയെക്കുറിച്ച് സംസാരിക്കുന്നത്. ഇ കുട്ടി ചെറിയ തമിഴ് സംസാരിച്ചു.. ഇ കുട്ടി മാതാപിതാക്കളുടെ കൈകളിൽ സുരക്ഷിതമായി എത്തുന്നതുവരെ ദയവായി നിങ്ങൾ ഇ വീഡിയോ ഷെയർ ചെയ്യുക  This child speaks only tamil found in Nagpur Raliway station, now with station police. Pls share with all your groups until she reaches safely in her beloved parents good hands. […]

Continue Reading

13 തവണ ജീവനോടെ ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാതെ 14ആം തവണ അമ്മയായ സ്ത്രീയാണോ ചിത്രത്തിലുള്ളത്?

വിവരണം പറഞ്ഞറിയിക്കാൻ പറ്റില്ല ? 13 തവണ കിട്ടാത്ത കുഞ്ഞിക്കാൽ പതിനാലാം തവണ കിട്ടിയ സഹോദരി.!!!?? എന്ന തലക്കെട്ട് നല്‍കി ഓഗസ്റ്റ് 1ന് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  Z4 Media എന്ന പേജാണ് പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 141 ലൈക്കുകളും 3 ഷെയറുകളുമുണ്ട്. Archived Link എന്നാല്‍ പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ 13 തവണ പ്രസവത്തിനിടയില്‍ കുഞ്ഞ് മരിച്ചുപോയി ഒടുവില്‍ കിട്ടിയ കുഞ്ഞാണോ ചിത്രത്തിലുള്ളത്? പ്രചരിക്കുന്ന ഫോട്ടോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ എന്താണ്? […]

Continue Reading

അമ്മ കുഞ്ഞിനെ എടുത്ത് വെള്ളപ്പൊക്കത്തില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേയ്ക്ക്‌ കൊണ്ട് പോകുന്ന ഈ ചിത്രം ആസാമിലെതാണോ?

വിവരണം Facebook Archived Link “ആസാം .ഇനിയും നമുക്കു് നൊമ്പരമാകാത്തതെന്താ?” എന്ന അടിക്കുറിപ്പോടെ 21 ജൂലൈ 2019 മുതല്‍ ഒരു ചിത്രം Abdul Qayyoom എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ DIALOGUE-സംവാദം എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ആസ്സാമില്‍ തുടരുന്ന കനത്ത മയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ ഇപ്പോഴവിടെ നിലനില്‍ക്കുന്ന അവസ്ഥ കാണിക്കുന്ന ഒരു ചിത്രം എന്ന മട്ടില്‍ പ്രചരിക്കുന്ന ഈ ചിത്രം വെറും ഈ പോസ്റ്റില്‍ മാത്രമല്ല മറ്റു പല പോസ്റ്റിലും അസ്സാമില്‍ നടക്കുന്ന ജലപ്രലയത്തിന്‍റെ ചിത്രം എന്ന […]

Continue Reading

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു എന്ന പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്?

വിവരണം ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ആദിക്കാട്ടുകുളങ്ങരയില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിയെ പകല്‍ സമയത്ത് നടുറോഡില്‍ ജീപ്പില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന ഒരു വിഡിയോ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ വൈറലായിട്ടുണ്ട്. ഡാഡി മീഡിയ  എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 1,300ല്‍ അധികം ഷെയറുകളും 80ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. കുട്ടിയോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെടുകയും എന്നാല്‍ കുട്ടി കയറാന്‍ കൂട്ടാക്കഞ്ഞതോടെ സംഘം ചൂരല്‍ വടി ഉപയോഗിച്ച് അടിച്ചെന്നും വീഡിയോയില്‍ പറയുന്നു. ഭയന്ന് […]

Continue Reading

ചേര്‍ത്തലയില്‍ നിന്നും ജൂണ്‍ ആറിന് ഇങ്ങനെയൊരു കുട്ടിയെ കാണാതായോ?

വിവരണം ഇന്ന് ഉച്ച മുതല്‍ ചേര്‍ത്തലയില്‍ നിന്നും ഒരു കുട്ടിയെ കാണാതായതായി വാര്‍ത്ത ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് ആരോഗ്യം, യൂത്ത് ഐക്കണ്‍ മീഡിയ, സൗത്ത് വൈറല്‍ ഹെല്‍ത്ത് എന്നീ പേരിലുള്ള പേജുകളിലാണ് വ്യാപകമായും പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇന്ന് എന്ന് പേരില്‍ പ്രചരിപ്പിക്കുന്നത് ജൂണ്‍ 6 തീയതിയിലാണ്. ആരോഗ്യം ലൈഫ് എന്ന വെബ്‌സൈറ്റില്‍ ഇതെ തീയതിയില്‍ വന്ന വാര്‍ത്തകളാണ് പേജിലൂടെ പ്രചരിപ്പിക്കുന്നത്. 6ന് ഉച്ചയ്ക്ക് ചേര്‍ത്തല വാരനാട് ലിസ്യുനഗര്‍ പള്ളിയുടെ സമീപത്ത് നിന്നും ഒരു ആണ്‍കുട്ടിയെ കാണാതായി എന്നതാണ് […]

Continue Reading

ഈ ചിത്രം ഇടത്തോട് ശാന്ത മെമ്മോറിയല്‍ സ്കൂള്‍ വിദ്യാർത്ഥി യുടെതല്ല! സത്യം എന്താണെന്ന് അറിയാം…

വിവരണം Archived Link “ഇടത്തോട് ശാന്ത മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥിയാണ് .ഈ കുട്ടി ഇപ്പോൾ യാചക മാഫിയയുടെ കൈയിലാണ്. ദയവായി എവിടെയാണെന്ന് കണ്ടു പിടിക്കാൻ സഹായിക്കുക.” എന്ന അടികുറിപ്പ് ചേർത്ത്  ഒരു ചിത്രം 2019 ഏപ്രില്‍ 30 മുതല്‍ Thampanoor Satheesh എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു കുട്ടി വൃദ്ധയുടെ കൈകളില്‍ ‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി  കാണാം. ഈ വൃദ്ധ ഒരു ഭിക്ഷക്കാരിയാണെന്നും ഈ സംഭവം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭാഗമാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ […]

Continue Reading