FACT CHECK – സിപിഎമ്മുമായി ആറിടങ്ങളില്‍ ധാരണയുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം ആറ് സീറ്റുകളില്‍ സിപിഎം ബിജെപിയെ സഹായിക്കുമെന്ന് ശോഭ സുരേന്ദ്രന്‍റെ തുറന്ന് പറച്ചില്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 28 റിയാക്ഷനുകളും 34ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ ശോഭ സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം ഞങ്ങളുടെ പ്രതിനിധി ശോഭ സുരേന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തിന്‍റെ […]

Continue Reading

FACT CHECK: പഴയ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് എംപി രാജ്മോഹൻ ഉണ്ണിത്താന്‍റെ മകൻ അമൽ ഉണ്ണി ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് ദുഷ്പ്രചരണം നടത്തുന്നു…

പ്രചരണം  കോൺഗ്രസ് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്‍റെ മകൻ അമൽ ഉണ്ണിത്താനുമായി ബന്ധപ്പെട്ട ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  തന്‍റെ വോട്ട് ബിജെപിക്കും അച്ഛന്‍റെ വോട്ട് കോൺഗ്രസ്സിനും എന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ മകൻ അമൽ ഉണ്ണിത്താന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്.  എന്‍റെ വോട്ട് ബിജെപിക്ക് അച്ഛന്‍റെ കോൺഗ്രസിന് എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് നമുക്ക് കാണാം.  ബിജെപിയുടെ പതാകയും ചിത്രത്തിൽ കാണാം. ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇതാണ്:   “👉കോൺഗ്രസ് MP […]

Continue Reading

FACT CHECK: സംസ്ഥാന സർക്കാരിനെ ഇകഴ്ത്തിയും കേന്ദ്ര സർക്കാരിനെ പ്രകീർത്തിച്ചും പി ജയരാജൻ പരാമർശം നടത്തിയെന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇതാണ്

പ്രചരണം കണ്ണൂർ സിപിഎം മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ പി ജയരാജനെ കുറിച്ച് നിരവധി വ്യാജപ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടന്നു വരുന്നുണ്ട്. സ്വന്തം പാർട്ടിയായ സിപിഎമ്മിനെതിരെ അദ്ദേഹം സംസാരിച്ചു എന്നമട്ടിലാണ് പല പ്രചരണങ്ങളും നടന്നിട്ടുള്ളത്. ഇത്തരം പ്രചരണങ്ങൾക്ക് മുകളിൽ ഞങ്ങൾ അന്വേഷണം നടത്തി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  ലേഖനങ്ങള്‍ വായിക്കാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജോ വെബ്‌സൈറ്റോ പരിശോധിച്ചാല്‍ മതിയാകും. ഇപ്പോൾ അദ്ദേഹത്തിന്‍റെ പേരിൽ വീണ്ടും ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടന്നുവരുന്നുണ്ട്.  അദ്ദേഹത്തിന്‍റെ ചിത്രവും ഒപ്പം “കിറ്റിലെ […]

Continue Reading

FACT CHECK – പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിന് എത്താതിരുന്നത് ഈസ്റ്റര്‍ ആഘോഷത്തിന് പോയതിനാലാണോ? വസ്‌തുത അറിയാം..

വിവരണം ബ്രേക്കിങ് ന്യൂസ്…!! പ്രിയങ്കാ ഗാന്ധി നാളെ നേമത്ത് പ്രചാരണത്തിന് എത്തില്ല.. ഈസ്റ്റർ ആഘോഷിക്കാൻ സോണിയഗാന്ധിയോടൊപ്പം  പ്രിയങ്കയും കുടുംബവും അജ്ഞാത കേന്ദ്രത്തിലേക്ക് മുങ്ങിയതായി വാർത്ത … പൊട്ടിക്കരഞ്ഞ് കെ.മുരളീധരൻ…നേമത്തെ UDF പ്രചാരണം നിർത്തിവെച്ചു …!! കഴിഞ്ഞതവണ പ്രിയങ്ക വന്നപ്പോഴും ബിജെപിയുമായി നേരിട്ട് മത്സരമുള്ള നേമം മണ്ഡലത്തിലേക്ക് മാത്രം  പ്രിയങ്ക പോയില്ല… അത് വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പാവം മുരളീധരൻ… അയാളെ എല്ലാരും ചേർന്ന് പിരികേറ്റി നേമത്ത് നിർത്തിയിട്ട് ഒരുക്കം ബലിയാടക്കി… ഇത് കഴിഞ്ഞ 30 ആം തിയതി […]

Continue Reading

FACT CHECK: ‘ബിജെപി അധികാരത്തിൽ വരുന്നവരെ കേരളീയർക്ക് ബീഫ് അടക്കം എന്ത് ഭക്ഷണവും കഴിക്കാ’മെന്നുള്ള കുമ്മനത്തിന്‍റെ പേരിലുള്ള പ്രസ്താവന വ്യാജമാണ്…

പ്രചരണം   ബിജെപിയുടെ നേമം സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍റെ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടർ ചാനലിന്‍റെ ഓൺലൈൻ പതിപ്പിന്‍റെ സ്ക്രീൻ ഷോട്ടിലാണ് പ്രസ്താവനയുടെ പ്രചരണം.  പോസ്റ്റിലെ അദ്ദേഹത്തിന്‍റെ പ്രസ്താവന ഇതാണ്:  കേരളത്തിലുള്ളവർക്ക് ബീഫ് കഴിക്കാം. ബിജെപി അധികാരത്തിൽ വരുന്നതുവരെ കേരളീയർക്ക് ബീഫടക്കം ഇഷ്ടമുള്ള എന്ത് ഭക്ഷണവും കഴിക്കാം -കുമ്മനം  archived link FB post പോസ്റ്റിന് അടിക്കുറിപ്പായി ഭരണം ലഭിക്കാതെ ആരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടില്ല; ഗോ സംരക്ഷണം ആഗ്രഹിക്കുന്നവർ ബിജെപി ക്ക് വോട്ട്ചെയ്യട്ടെ:കുമ്മനം.നിലപാട്💪🕉️🚩 […]

Continue Reading

FACT CHECK: കെ സുരേന്ദ്രന്‍റെ പേരിൽ വ്യാജ പ്രസ്താവനയാണ് മനോരമ ഓൺലൈന്‍റെ വ്യാജ സ്ക്രീൻ ഷോട്ടിൽ പ്രചരിക്കുന്നത്…

പ്രചരണം ബീഫ് നിരോധനം ബിജെപിയുടെ പ്രധാന വാഗ്ദാനമാണ് എന്നാൽ കേരളം പോലെ ബീഫ് പ്രേമികൾ ധാരാളമുള്ള സംസ്ഥാനത്ത് അവർ വളരെ മൃദുസമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. ബീഫ് നിരോധനം ഏർപ്പെടുത്തില്ല എന്ന് തന്നെയാണ് ബിജെപിയുടെ  കേരളത്തിലെ നിലപാട്. ബീഫ് നോരോധനവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ചിത്രവുമായി മനോരമ ഓൺലൈൻ പതിപ്പിന്‍റെ സ്ക്രീൻ ഷോട്ടിൽ പ്രചരിക്കുന്ന വാർത്ത ഇതാണ്: ബിജെപി ജയിക്കുന്ന […]

Continue Reading

FACT CHECK: ഈ ശ്രീധരനെ കാൽ കഴുകി വണങ്ങി വോട്ടർമാർ ആദരിച്ച കാര്യത്തെ അധിക്ഷേപിക്കുന്ന തലക്കെട്ടുള്ള റിപ്പോർട്ടർ ഓൺലൈൻ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

പ്രചരണം പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായ മെട്രോമാൻ ശ്രീധരന്‍റെ കാൽ കഴുകി വണങ്ങി ചില വോട്ടർമാർ ആദരവ് പ്രകടിപ്പിച്ച ചിത്രങ്ങൾ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വന്നിരുന്നു. ചിലർ ഈ പ്രവർത്തിയെ പുകഴ്ത്തിയ അപ്പോൾ മറ്റു ചിലർ കടുത്ത വിമർശനമാണ് ഇതിനെതിരെ ഉയർത്തിയത്. ഈ ശ്രീധരൻ വോട്ടർമാർക്കിടയിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയപ്പോഴാണ് വോട്ടർമാർ അദ്ദേഹത്തെ ഈ വിധം സ്വീകരിച്ചത്.   റിപ്പോർട്ടർ ചാനലിന്‍റെ  ഓൺലൈൻ പതിപ്പിൽ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. […]

Continue Reading

തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന്സുകുമാരൻ നായർ പറഞ്ഞുവെന്ന പ്രചരണം തെറ്റാണ്…

പ്രചരണം  തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ എല്ലാവരും ആകാംക്ഷയോടെ ശ്രദ്ധിക്കുന്ന കാര്യമാണ് കേരളത്തിലെ പ്രമുഖ സാമുദായിക സംഘടനകളായ എൻഎസ്എസ്-എസ്എൻഡിപി  എന്നിവ ഏതു മുന്നണിയെ പിന്തുണയ്ക്കും എന്നുള്ളത്. എസ്എൻഡിപി  തങ്ങളുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസ് വഴി  ബിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട് എന്നാൽ എൻഎസ്എസ് ഏത് മുന്നണിയുടെ കൂടെയാണ് എന്നുള്ള കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.  ഇതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന ഒരു വാർത്തയാണിവിടെ നല്‍കിയിരിക്കുന്നത്.   എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സുരേന്ദ്രനെ പിന്തുണയ്ക്കും എന്നുള്ള മട്ടിൽ നടത്തിയ ഒരു പ്രസ്താവനയാണിത്. […]

Continue Reading

FACT CHECK: ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി വർഗീയ പ്രചരണം നടത്തി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്…

പ്രചരണം  പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി വാർത്തകളിൽ ഇടം നേടിയ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് വചസ്പതിയുമായി ബന്ധപ്പെട്ട ഒരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.   സഞ്ജീവ് വചസ്പതിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്:  പെൺകുട്ടികളെ മുസ്ലിം-ക്രിസ്ത്യൻ യുവാക്കൾ പ്രേമിച്ച് സിറിയയിൽ കൊണ്ടുപോകുന്നു. അവിടെ അവർ തീവ്രവാദികളെ പ്രസവിക്കുന്നു. തടയാൻ ബി ജെ പിക്ക് ഒരു വോട്ട്…  വർഗീയ പ്രചാരണവുമായി സന്ദീപ് വചസ്പതി. അടിക്കുറിപ്പായി “ഇത് പോലെയുള്ള മതഭ്രാന്തൻമാരായ നാറികളെ ആദ്യം നാട് […]

Continue Reading

FACT CHECK: അഴിമതിക്ക് എന്നും കൂടെയുണ്ടാകും എന്ന വാചകങ്ങൾ എഴുതിയ ഹോർഡിംഗിന്‍റെ ചിത്രം എഡിറ്റഡാണ് ആണ്…

പ്രചരണം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പരസ്യത്തെ കുറിച്ചാണ് നമ്മള്‍ ഇന്ന് വിശകലനം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡരികിൽ സ്ഥാപിച്ച ഒരു വലിയ ഹോർഡിങ്ങിന്‍റെ ചിത്രവും അതിലെ വാചകങ്ങളും ആണ് ഇവിടെ നൽകിയിരിക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ  ചിത്രത്തോടൊപ്പം ഹോര്‍ഡിങ്ങിലെ വാചകം ഇതാണ്: അഴിമതിക്ക് എന്നും കൂടെയുണ്ടാകും”  അതിനു മുകളിലായി നൽകിയിരിക്കുന്നത് ‘എതിരെ’ എന്ന് എഴുതാന്‍ വിട്ടു പോയി… നല്ല പാർട്ടി ഒരു സത്യം പറഞ്ഞു”. അഴിമതിക്ക് എന്നും കൂടെയുണ്ടാകും എന്ന വാചകങ്ങളുമായി ഇടതുപക്ഷം ഒരു […]

Continue Reading

FACT CHECK: ഇടതുപക്ഷത്തിനെതിരായി ഇന്നസെൻറ് പ്രസ്താവന നടത്തിയെന്ന് വ്യാജ പരാമർശം പ്രചരിക്കുന്നു…

പ്രചരണം പ്രമുഖ ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെൻറ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. എങ്കിലും അദ്ദേഹം പല രാഷ്ട്രീയ വേദികളിലും ചാനൽ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഇടതുപക്ഷത്തിനെതിരായി അദ്ദേഹം ഒരു പ്രസ്താവന നടത്തി എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.  സിനിമയിൽ നിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി. അത് എന്‍റെ വലിയ തെറ്റ്. ഇന്ന് ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു… കമ്മ്യൂണിസം യഥാർത്ഥത്തിൽ ജനസേവനത്തിന്‍റെ ഏഴയലത്തുപോലും പ്രവർത്തിക്കുന്നില്ല. ഇവിടെ നേതാക്കൾ ഉല്ലസിക്കുന്നു […]

Continue Reading

FACT CHECK: ഒരു മുസ്ലിമിന് ‘കമ്മ്യൂണിസ്റ്റ്’ ആവാൻ സാധ്യമല്ല എന്നല്ല ജലീൽ പ്രസംഗിക്കുന്നത് ‘കമ്മ്യൂണലിസ്റ്റ്’ ആകാൻ സാധ്യമല്ല എന്നാണ്

പ്രചരണം  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ തവനൂരിൽ നിന്നും ജനവിധി തേടുകയാണ്. അദ്ദേഹം മുസ്ലിം ലീഗ് ആശയങ്ങളോടുള്ള പൊരുത്തക്കേടുകള്‍ മൂലം ലീഗ് വിട്ട് സി പി എമ്മിൽ ചേർന്ന ആളാണ്.   കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിന്‍റെ ഒരു പഴയ വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  അദ്ദേഹം വളരെ ചെറുപ്പമായിരുന്ന കാലത്ത് നടത്തിയ ഒരു പ്രസംഗം ആണ് വീഡിയോയിൽ ഉള്ളത്. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഒരു മുസ്ലിമിന് കമ്മ്യൂണിസ്റ്റ്‌ […]

Continue Reading

FACT CHECK: മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തതിനെ കുറിച്ച് രാഹുല്‍ ഗാന്ധിയുടെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിക്കുന്നു…

പ്രചരണം  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സീറ്റ് വിതരണത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പ്രതിഷേധ സൂചകമായി പരസ്യമായി തലമുടി മുണ്ഡനം ചെയ്യുകയും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്ത കാര്യം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.   ഈ സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷനും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഇതേപ്പറ്റി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള […]

Continue Reading

FACT CHECK: കൊല്ലത്തും പുതുപ്പള്ളിയിലും ബിന്ദു കൃഷ്ണയ്ക്കും ഉമ്മൻചാണ്ടിക്കും വേണ്ടി വികാരഭരിരായി പ്രതിഷേധിച്ചത് ഒരാളല്ല,വ്യത്യസ്തരായ രണ്ടു വനിതാ പ്രവര്‍ത്തകരാണ്…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കായി വിവിധ പാര്‍ട്ടിക്കാര്‍ സ്ഥാനാർഥികളെ നിർണയിച്ച ശേഷം ഇത്തവണ പലയിടത്തും പ്രവർത്തകർ പ്രതിഷേധവും പരാതിയും ഉന്നയിച്ചതായി പലയിടത്തുനിന്നും വാർത്തകൾ വന്നിരുന്നു.  മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി സാധാരണ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുമാണ് സാധാരണ മത്സരിക്കാറുള്ളത്.  അദ്ദേഹത്തെ നേമം മണ്ടലത്തിലെയ്ക്ക് പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നു എന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ പ്രചരിച്ചു. ഇതേതുടർന്ന് പാർട്ടി പ്രവർത്തകർ വളരെ ശക്തമായ പ്രതിഷേധം പുതുപ്പള്ളിയില്‍ സൃഷ്ടിച്ചു. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയർത്തി ഒരു പാർട്ടി പ്രവർത്തകൻ […]

Continue Reading

RAPID FC: ഇത് മാതൃഭുമി ചാനലിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണ്…

പ്രചരണം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അതൃപ്തി പാര്‍ട്ടി നേതാക്കളും അണികളും പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ആത്മഹത്യാ ഭീഷണിയുമായി എ എ റഹിം എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. മാതൃഭൂമി ചാനലിന്‍റെ സ്ക്രീന്‍ ഷോട്ടിലാണ് വാര്‍ത്ത പ്രചരിക്കുന്നത്.  archived link FB post മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്‌ ആത്മഹത്യ ഭീഷണി നടത്തുന്നു എന്ന വാര്‍ത്ത കാണിക്കുന്ന മാതൃഭൂമി […]

Continue Reading

FACT CHECK: ‘ആത്മഹത്യ ഭീഷണിയുമായി കെപിഎ മജീദ്’ എന്നൊരു വാർത്ത മാതൃഭൂമി ചാനൽ പ്രസിദ്ധീകരിച്ചിട്ടില്ല; ഇത് വ്യാജ സ്ക്രീൻഷോട്ട് ആണ്

പ്രചരണം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലേയ്ക്കായി സ്ഥാനാര്‍ഥികളെ ഒരുവിധം പൂര്‍ണ്ണമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടെ ചില നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തൃപ്തരല്ല എന്നാ മട്ടില്‍ ചില വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. യു ഡി എഫിന്‍റെ സഖ്യകക്ഷിയായ മുസ്ലിം ലീഗ് ഏതാണ്ട് മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.  സ്ഥാനാർഥികളിൽ പലരും സീറ്റ് മോഹവുമായി പല നാടകങ്ങളും കാണിക്കുന്നു എന്ന മട്ടിൽ ചില പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ മുസ്ലിം ലീഗ് നേതാവ് കെ പി എ […]

Continue Reading

FACT CHECK: ‘വർഗീയ രാഘവനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കില്ലെന്ന് കാന്തപുരം’ എന്നത് വ്യാജപ്രചരണമാണ്…

പ്രചരണം  നിയമസഭ തെരഞ്ഞെടുപ്പിന് കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർത്ഥി പട്ടിക ഇനിയും പൂര്‍ണ്ണമായിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ഇതര പാര്‍ട്ടിക്കാരെ കുറിച്ചുള്ള അപവാദ പ്രചാരണങ്ങളും സൈബര്‍ അണികള്‍ സജീവമായി നടത്തുന്നുണ്ട്.  സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം അടുത്തിടെ ഏറ്റെടുത്ത  എ.വിജയരാഘവനെക്കുറിച്ച് ചില പ്രചരണങ്ങൾ  സാമൂഹ്യ മാധ്യമങ്ങളിൽ അടുത്ത കാലത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി.   ഇവയിൽ പലതും വെറും അടിസ്ഥാനരഹിതമായ വ്യാജപ്രചരണങ്ങൾ മാത്രമായിരുന്നുവെന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ […]

Continue Reading