ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് കെ.വി.തോമസ് പുതുതായി നടത്തിയ പ്രസ്താവനയാണോ? വസ്‌തുത അറിയാം..
വിവരണം ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലായെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുന്‍ കേന്ദ്രമന്ത്രിയും, ദീര്‍ഘകാലം കോണ്‍ഗ്രസ് എംപിയുമായിരുന്ന കെ.വി.തോമസ് നിലവില്‍ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടത് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലാ എന്ന് കെ.വി.തോമസ് പറഞ്ഞു എന്ന ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ രാജേന്ദ്രന്‍ കുന്നത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]
Continue Reading