‘പരാതിക്കാരിക്ക് അനാവശ്യ സന്ദേശം അയച്ചതിന് നടപടി നേരിട്ട പോലീസുകാരന്‍..?’ പ്രചരിക്കുന്നത് മറ്റൊരു പോലിസ് ഓഫീസറുടെ ചിത്രം…
കുന്നംകുളം പോലിസ് സ്റ്റേഷനില്‍ 2023 ഏപ്രിലിൽ നടന്ന ക്രൂരമായ ലോക്കപ്പ് മർദനത്തിന്‍റെ ദൃശ്യങ്ങള്‍ ഈയടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നിലെത്തുകയുണ്ടായി. ലോക്കപ്പിനുള്ളിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്ത് കടുത്ത ശാരീരിക പീഡനത്തിന് ഇരയായിട്ടും കാരണക്കാരായ പോലീസുകാര്‍ക്കെതിരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല എന്ന പ്രതിഷേധം ഉയരുന്നതിനിടെ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും പോലിസ് ഭീകര വാഴ്ചയുടെ പല സംഭവങ്ങളും പുറത്തു വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പരാതിക്കാരിക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചതിന് നടപടി നേരിടുന്ന പൊലീസ് ഓഫിസറുടെ ചിത്രം […]
Continue Reading