കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിമരം സ്ത്രീകള്‍ അടചിച്ച് തകര്‍ക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിമരം നശിപ്പിക്കുന്ന അമ്മമാര്‍ എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ഹാ, പിന്നെ ഇതൊക്കെ കാണുമ്പോഴാണ്… തങ്ങൾ വിശ്വസിച്ചിരുന്ന കമ്മി കൊടി ഇനി വേണ്ടാ എന്നാണ് അമ്മമാരുടെ തീരുമാനം…ഒരു സുഖം ശിഖ രാഘവന്‍ തോപ്പില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിമരങ്ങള്‍ തകര്‍ക്കുന്നതാണോ വീഡിയോയില്‍ കാണുന്നത്? എന്താണ് വസ്‌തുത […]

Continue Reading

പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഓഫിസിലെ കൂട്ടത്തല്ലില്‍ എം.സ്വരാജ് ഓടി രക്ഷപെട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം എറണാകുളം ജില്ലയിലെ പൂണിത്തുറയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കൂട്ടത്തല്ല് എന്ന തലക്കെട്ട് നല്‍കി മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത എന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.സ്വരാജ് ഓടി രക്ഷപെട്ടു എന്നുമാണ് പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ടിന്‍റെ ഉള്ളടക്കം. പോരാളി ബോസ് കോണ്‍ഗ്രസ് ആര്‍മി എന്ന ഗ്രൂപ്പില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

സ്വിറ്റ്സര്‍ലന്‍ഡില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയോ? വസ്‌തുത അറിയാം..

വിവരണം യൂറോപ്യന്‍ രാജ്യമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി എന്ന ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 84 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറുന്നതെന്നുമാണ് അവകാശവാദം. റെഡ് ആര്‍മി എന്ന ഗ്രൂപ്പില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഇതുവരെ 160ല്‍ അധികം റിയാക്ഷനുകളും 83ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയോ? എന്താണ് […]

Continue Reading

പുതുവത്സര രാവില്‍ കേരളത്തില്‍ ബാറിന്‍റെ സമയം പുലര്‍ച്ച 5 മണി വരെയാക്കി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാമായി 2023ന് വേണ്ടി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനിടയാലാണ് കേരളത്തിലെ മദ്യപര്‍ക്ക് സന്തോഷമേകുന്ന ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. പുതുവത്സരം പ്രമാണിച്ച് ബാറുകള്‍ പുലര്‍ച്ച 5 മണി വരെ പ്രവര്‍ത്തിക്കുമെന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങിന്‍റെ അടിസ്ഥാനത്താലാണ് ഈ പ്രചരണം. ഒരു സർക്കാർ തന്നെ ജനതക്ക് മുന്നിൽ പുലരുവോളം ലഹരി തുറന്ന് വെച്ചിട്ട് ലഹരി വിമുക്ത കേരളത്തിന് ആഹ്വാനം ചെയ്യുമ്പോൾ ആ സർക്കാർ എന്ത് വലിയ ദുരന്തമായിരിക്കും […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം. കോൺഗ്രസ് നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തതും ശശി തരൂര്‍ പങ്കെടുക്കാതിരുന്നതും ഉള്‍പ്പടെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ച ശേഷം പരിപാടിയുടെ കൂറ്റന്‍ പന്തല്‍ പൊളിച്ചപ്പോള്‍ അവിടെ നിന്നും ലഭിക്കാന്‍ പാടില്ലാത്തതെന്തോ ലഭിച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു എന്ന് തരത്തിലുള്ള പ്രചരണം കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും 2019ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരത്തിലൊരു പ്രചരണം വൈറലാകാന്‍ തുടങ്ങിയത്. ശേഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയെങ്കിലും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങളില്‍ പറയുന്ന വോട്ട് വിഹിതമോ സീറ്റോ ലഭിക്കാത്തതിനാല്‍ ദേശീയ പാത പദവി നഷ്ടപ്പെട്ടു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ […]

Continue Reading

FACT CHECK: പാര്‍ട്ടിക്കിടെ പെണ്‍ സുഹൃത്തുക്കളെ മയക്കുമരുന്ന് നല്‍കി വഞ്ചിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

സുഹൃത്തുക്കളെയും പ്രണയിതാക്കളെയും വിശ്വസിച്ചു കൂടെ നിൽക്കുന്നവർ ചതിയിൽ പെടുത്തുന്ന വാർത്തകൾ ദിവസേനയെന്നോണം വാർത്താ മാധ്യമങ്ങളിൽ വരാറുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളാണ് കൂടുതലും അപകടത്തിന് ഇരകളാവുന്നത്. അത്തരത്തിലൊരു ചതിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം രണ്ടു പെൺകുട്ടികളും നാല് ആൺകുട്ടികളും ബർത്ത് ഡേ ആഘോഷിക്കാനായി ബാൽക്കണിയിലേക്ക് വരുന്നതും അവർ സെൽഫി എടുത്തു സന്തോഷിക്കുന്നതും ഇതിനിടയിൽ ആൺകുട്ടികളിൽ ഒരാൾ ഒരു കവറിൽ നിന്നും കേക്കിലേക്ക് എന്തോ കലര്‍ത്തുന്നതും കേക്ക് കഴിച്ച പെൺകുട്ടികള്‍ മയങ്ങി വീഴുന്നതും ആൺകുട്ടികൾ ഇവരെ വീടിനുള്ളിലേക്ക് താങ്ങി എടുത്തുകൊണ്ട് […]

Continue Reading

FACT CHECK: ജന്മദിന ആഘോഷം അതിരുകടന്നപ്പോള്‍ ദുരന്തമായി മാറിയ സംഭവം യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

വിവാഹം, ജന്മദിനം പോലുള്ളവ ആഘോഷിക്കുന്ന വേളകളിൽ ചെറിയ അശ്രദ്ധയും അതിരു കടന്നതും സഭ്യമല്ലാത്തതുമായ ആഘോഷ രീതികളും ദുരന്തങ്ങളിലേക്ക് ചിലപ്പോൾ നയിക്കാറുണ്ട്. ഇത്തരം ചില സംഭവങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ഒരു ബർത്ത് ഡേ പാർട്ടിയിൽ ആഘോഷങ്ങള്‍ അതിരു കടന്നപ്പോള്‍ സംഭവിച്ച ഒരു ദുരന്തത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നത്: ഏകദേശം വിജനമായ ഒരിടത്ത് സുഹൃത്സംഘം രണ്ട് ബൈക്കുകളിൽ എത്തിച്ചേരുന്നു. ജന്മദിനം ആഘോഷിക്കാൻ തുടങ്ങുമ്പോള്‍ തന്നെ  പിറന്നാള്‍കാരന്‍റെ മുഖം വാങ്ങിക്കൊണ്ടുവന്ന കേക്കിലേക്ക് അമർത്തുകയാണ് അവര്‍ […]

Continue Reading

FACT CHECK – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഡികളുടെ പാര്‍ട്ടിയെന്ന് കനയ്യ പറഞ്ഞിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത അറിയാം..

വിവരണം ജെഎന്‍യു സമരത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധനേടിയ എഐഎസ്എഫ്-സിപിഐ നേതാവായിരുന്നു കനയ്യ കുമാര്‍. ഇദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് കനയ്യ കുമാര്‍ നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം വൈറാലായി മാറിയിരിക്കുന്നത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഢികളുടെ പാര്‍ട്ടി എന്ന് കനയ്യ പറഞ്ഞു എന്ന് മനോരമ ന്യൂസ് വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒരു സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ആകാശ് ഇസഡ് എക്‌സ് […]

Continue Reading

FACT CHECK: ‘ബിജെപി ഫാസിസ്റ്റ് പാർട്ടി അല്ല നിലപാടിലുറച്ച് കാരാട്ടിന്‍റെ ലേഖനം’ എന്ന പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

പ്രചരണം  പ്രകാശ് കാരാട്ട് എന്ന മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവിനെ ബിജെപിയുമായി  ബന്ധപ്പെടുത്തി  ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇവയുടെ മുകളില്‍ ഫാക്റ്റ് ക്രെസണ്ടോ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ലേഖനങ്ങള്‍ താഴെ വായിക്കാം:  FACT CHECK: മുതിര്‍ന്ന സി.പി. എം നേതാവ് പ്രകാശ് കാരാട്ടിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ പ്രസ്താവനയുടെ സത്യാവസ്ഥ ഇങ്ങനെ… നരേന്ദ്ര മോദിയെ പ്രകാശ്‌ കാരാട്ട് കെട്ടിപ്പിടിക്കുന്ന ചിത്രം യഥാർത്ഥമാണോ…? FACT CHECK – സിപിഎം പോളിറ്റ് ബ്യൂറോ അംഗം […]

Continue Reading

FACT CHECK: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

വിവരണം  മുസ്ലിം ലീഗിന്‍റെ മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി തന്‍റെ സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടിരുന്നു. ഇതിനെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ വാര്‍ത്തയുടെ ചുവടു പിടിച്ച് മറ്റൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  അടൂര്‍ പ്രകാശ എംപിയുടെ പേരിലാണ് വാര്‍ത്ത. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാര്‍ത്ത ഇങ്ങനെയാണ്: “MP പണി എനിക്കും മതിയായി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് […]

Continue Reading

അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ചൈനയിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് മാത്രമാണ്. മറ്റാർക്കും വിലക്കില്ല

വിവരണം പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ അതിനുശേഷം അമേരിക്ക രാജ്യാന്തര ബന്ധങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തദ്ദേശീയരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് അമേരിക്കയിലേയ്ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു എന്നാണത്.  ഫേസ്ബുക്കില്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്ന ഒരു പോസ്റ്റ് ഇവിടെ നല്‍കുന്നു.   archived link FB post കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും പൂർണ്ണമായും വിലക്കാൻ ഒരുങ്ങി […]

Continue Reading

മഹാരാഷ്ട്ര സിപിഎം സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സഖാവ് സർസയ്യ ആദം ബിജെപിയിൽ ചേർന്നു എന്ന വാർത്ത സത്യമോ..?

വിവരണം Pradeep Pradeep ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും “ഇദേഹം കോൺഗ്രസ് കാരന, സഖാക്കളെ” എന്ന അടിക്കുറിപ്പോടെ 2019 ഓഗസ്റ്റ് 7  മുതൽ പ്രചരിക്കുന്ന ഒരു വാർത്തയ്ക്ക് ഇതുവരെ 1300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് “ഇന്നലെ വരെ മഹാരാഷ്ട്ര സിപിഎം സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സഖാവ്  സർസയ്യ ആദം ഇന്ന് ബിജെപിയിൽ. ഒരു തികഞ്ഞ കമ്മ്യുണിസ്റ്റിന് ബിജെപി ആകാൻ കഴിയില്ലെന്നല്ലേ ഇവിടുത്തെ തള്ള് ” പോസ്റ്റിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് നർസയ്യയുടെ ചിത്രം നൽകിയിട്ടുണ്ട്.  […]

Continue Reading

മോത്തിലാല്‍ വോരയെ പുതിയ കോണ്‍ഗ്രസ്‌ അധ്യക്ഷനായി നിയമിച്ചുവോ…?

വിവരണം Facebook Archived Link “വയസായാകാലത്ത് മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ അങ്ങേക്ക് നമസ്കാരം……” എന്ന അടികുരിപ്പോടെ 7 ജൂലൈ 2019 മുതല്‍ ഒരു ചിത്രം വന്ദേ മാതരം എന്ന ഫെസ്ബുക്ക് പേജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മോത്തിലാല്‍ വോരയുടെ ചിത്രവുമായി ഒരു വാചകം ഈ ചിത്രത്തില്‍ എഴുതിട്ടുണ്ട്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ഗര്‍ജിക്കുന്ന സിംഹം…കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷന്‍.” വെറും 16 മണിക്കൂറുകളില്‍ മാത്രം ഈ പോസ്റ്റിന് […]

Continue Reading