പ്രിയങ്ക ഗാന്ധിയുടെ കള്ളം കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ തന്നെ പൊളിച്ചു എന്ന പ്രചരണം വ്യാജമാണ്  

ഈയിടെ പാർലാമെന്‍റില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് ബിജെപി എം.പിമാര്‍ക്ക് പരിക്കേറ്റു. ഇവരെ രാഹുല്‍ ഗാന്ധിയാണ് തള്ളിയിട്ടത് എന്ന് ബിജെപി ആരോപ്പിചിട്ടുണ്ട്. അതെ സമയം ബിജെപി എം.പിമാര്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എം.പിമാരെ തടഞ്ഞപ്പോഴാണ് ഈ സംഘര്‍ഷമുണ്ടായത് എന്ന പ്രത്യാരോപണം പ്രതിപക്ഷവും ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഒരു വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. ഈ വീഡിയോ ക്ലിപ്പില്‍ പ്രിയങ്ക പറയുന്നു “എന്‍റെ കണ്മുന്‍പിലാണ് മല്ലിക്കര്‍ജുന്‍ ഖാര്‍ഗെയെ തള്ളി വീഴ്ത്തിയത്.” പക്ഷെ മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെ […]

Continue Reading

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കാൻ വന്ന SDPI പ്രവർത്തകരെ RSS മർദിച്ചു എന്ന തരത്തിൽ വ്യാജപ്രചരണം 

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് പിന്തുണയുമായി എത്തിയ SDPI പ്രവർത്തകരെ സംഘപരിവാർ പ്രവർത്തകർ മർദ്ദിക്കുന്നു എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.   പക്ഷെ ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ SDPI പ്രവർത്തകർ ഒരു മാർച്ച് നടത്തുന്നതായി കാണാം. കുറിച്ച് കഴിഞ്ഞ് ഇവരും […]

Continue Reading

നെഹ്രു കുടുംബത്തിലെ നേതാക്കളുടെ യഥാര്‍ത്ഥ പേരുകള്‍ വേറെയാണോ… വസ്തുത അറിയാം…

നെഹ്രു കുടുംബം മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്നുള്ള ആരോപണം കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവരുടെ യഥാര്‍ത്ഥ പേരുകള്‍ ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  പ്രചരണം  പോസ്റ്റിലെ ചിത്രത്തില്‍ നെഹ്രു കുടുംബത്തിലെ അംഗങ്ങളെ കാണാം. ഇതാണ് ഇവരുടെ യഥാർത്ഥ പേരുകൾ എന്ന തലക്കെട്ടില്‍ നെഹ്റുവിന്‍റെ പേര് നല്‍കിയിരിക്കുന്നത് ഘിയാസുദ്ദീൻ ഘാസിയെ എന്നാണ്. ഫിറോസ് ഖഡ്ഢിയെ ഫിറോസ്‌ഗാന്ധി എന്ന് വിളിപ്പിച്ചു. മൈമൂനാബീഗത്തെ ഇന്ദിരാഗാന്ധി എന്ന് വിളിപ്പിച്ചു. രാജീവ് ഫിറോസ് രാജീവ്‌ഗാന്ധി എന്ന് വിളിപ്പിച്ചു അന്‍റോണിയോ […]

Continue Reading

24 ന്യൂസിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിക്കെതിരെ വ്യാജ പ്രചരണം 

വയനാട് ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു‌ഡി‌എഫ് മുന്നണിയില്‍ മല്‍സരിക്കുന്ന പ്രിയങ്ക ഗാന്ധി രണ്ടു ദിവസത്തെ പ്രചരണത്തിനായി വയനാട് മണ്ഡലത്തില്‍ എത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രിയങ്ക ഗാന്ധിയുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  പ്രിയങ്ക ഗാന്ധിയെ പറ്റി 24 ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട് എന്ന നിലയിലാണ് പ്രചരണം നടത്തുന്നത്.  “വയനാട്ടിൽ എത്തിയ പ്രിയങ്കയ്ക്ക് പോർക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം പങ്കു വച്ചത് ടി സിദ്ദിഖിനോട് വിശ്വസിക്കാനാവാതെ മുസ്ലിം ലീഗ് പ്രവർത്തകർ” […]

Continue Reading

വായനാടിൽ പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശം  പത്രിക സമർപ്പിക്കുന്നതിനിടെ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ചു എന്ന പ്രചരണം വ്യാജം

വയനാടിൽ പ്രിയങ്ക ഗാന്ധിയുടെനാമനിർദ്ദേശം പത്രിക സമർപ്പിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കളക്ടറിന്റെ ഓഫീസിന്റെ പുറത്ത് നിർത്തി അദ്ദേഹത്തിനെ അപമാനിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം  തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിക്കാർജുൻ ഖാർഗെ വാതിലിന്റെ ഇടയിൽ നിന്ന് […]

Continue Reading

വയനാട്ടില്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് നബിവചന പോസ്റ്റര്‍ പതിപ്പിച്ചുവെന്ന് വ്യാജ പ്രചരണം…

രാഹുല്‍ ഗാന്ധി വിജയിച്ച ശേഷം ഒഴിഞ്ഞ വയനാട് സീറ്റില്‍ മല്‍സരിക്കാന്‍ എത്തുന്നത് പ്രിയങ്ക ഗാന്ധിയാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്ക് ഇടയിലും ഈ വാര്‍ത്ത ചര്‍ച്ചാ വിഷയമാണ്. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെതിരെ മുസ്ലിം ജമാഅത്ത് വയനാട്ടില്‍ പോസ്റ്റര്‍ പതിപ്പിച്ചു എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം  “തിരുനബി അനുപമ വ്യക്തിത്വം സ്ത്രീകളെ അധികാരം ഏൽപിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല മുഹമ്മദ് നബി (സ) കേരള മുസ്‌ലിം ജമാഅത്ത്, SYS,SSF അൽ മദീന സുന്നി […]

Continue Reading

രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ബലംപ്രയോഗിച്ച് ചുംബിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ്  ചിത്രം…

കുറച്ച് ദിവസങ്ങൾ മുമ്പ് സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവത്തിന്‍റെ  പശ്ചാതലത്തിൽ പലരും സമൂഹ മാധ്യമങ്ങളിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തി. ഈ കൂട്ടരിൽ ചില രാഷ്ട്രീയ നേതാക്കളുടെ സ്ത്രീകളോടൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു പോസ്റ്റിൽ രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം എഡിറ്റ് ചെയ്ത് നിർമിച്ചതാണ്  […]

Continue Reading

വീഡിയോയിലെ പാട്ടുകാരി ജോനിത ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ മകളല്ല, സത്യമിതാണ്…

മനോഹരിയായ ഒരു ഗായിക മനോഹരമായി ഗാനങ്ങൾ ആരംഭിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം മുഖാമുഖം നടത്തുന്ന പെൺകുട്ടി ആവശ്യപ്പെടുന്നതനുസരിച്ച് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ അനായാസമായി ശ്രുതിലയ മികവോടെ ഗാനങ്ങൾ ആലപിക്കുന്ന മനോഹരിയായ ഗായികയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് ഗായിക പ്രിയങ്ക ഗാന്ധി മതേരയുടെ മകളാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക….* *പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ” ജോനിറ്റ ഗാന്ധി “യുടെ മനോഹര ഗാനങ്ങൾ […]

Continue Reading

Rapid FC: കോൺഗ്രസ് വന്നാൽ ഗോവധ നിരോധനം നടപ്പിലാക്കും: പ്രചരിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ പേരില്‍ വ്യാജ പ്രസ്താവന

ഗോവധ നിരോധനം കാലാകാലങ്ങളായി പല സർക്കാരുകളും ചർച്ച ചെയ്യുന്ന വിഷയമാണ്. ബീഫ് പ്രീമികളുടെ നാടായ കേരളത്തിൽ ഈ വിഷയത്തിന് വോട്ട് ബാങ്കിനെ പോലും സ്വാധീനിക്കാൻ കഴിവുണ്ട്. കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതായി ഒരു വാർത്ത പ്രചരിക്കുന്നുണ്ട്  പ്രചരണം  കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രസ്താവന നടത്തിയതായിട്ടാണ് പ്രചരണം നടക്കുന്നത്.  FB post archived link ഇതേ പ്രചരണം 2021ലും നടന്നിരുന്നു. അന്ന് ഞങ്ങൾ പ്രസ്താവനയുടെ മുകളിൽ […]

Continue Reading

നെറുകയില്‍ ചന്ദനം തേച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രം കര്‍ണാടകയിലെതല്ല…

രാഹുല്‍ ഗാന്ധി ഭാരത്‌ ജോഡോ യാത്രയുടെ ഭാഗമായി ഇന്നലെ കേരളത്തിലെ യാത്ര സമാപിച്ച് കര്‍ണാടകയില്‍ യാത്ര തുടങ്ങി. ഇതിനിടയില്‍ രാഹുല്‍ ഗാന്ധി ചന്ദനം നെറുകയില്‍ തേച്ച് ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങുന്നതിന്‍റെ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. കേരളത്തില്‍ മതേതരത്വത്തിന്‍റെ നാടകം നടത്തി, കര്‍ണാടകയില്‍ എത്തിയപ്പോള്‍ ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇത്തരത്തില്‍ വേഷം ധരിച്ച് നടക്കുന്നു എന്നാണ് ചിത്രം പ്രചരിപ്പിച്ച് ഉന്നയിക്കുന്ന ആരോപണം.  എന്നാല്‍ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കര്‍ണാടകയിലെതല്ല […]

Continue Reading

FACT CHECK: പ്രിയങ്ക ഗാന്ധി കയ്യില്‍ തൃശൂലവുമായി പൂജയില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റഡാണ്…

പ്രിയങ്ക ഗാന്ധി കയ്യില്‍ തൃശൂലം പിടിച്ചുകൊണ്ട് ഇരിക്കുന്നു, അടുത്തുള്ളവര്‍ അവരെ ദേവിയാക്കി പൂജിക്കുന്നതിന്‍റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പക്ഷെ ഈ ചിത്രം എഡിറ്റഡാണ്. ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രിയങ്ക ഗാന്ധിയുടെ ചിത്രം കാണാം. നെറ്റിയില്‍ മുഴുവന്‍ സിന്ദൂരം വെച്ച് കയ്യില്‍ തൃശൂലം പിടിച്ച് ഇരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  “ആരു നീ […]

Continue Reading

FACT CHECK – പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിന് എത്താതിരുന്നത് ഈസ്റ്റര്‍ ആഘോഷത്തിന് പോയതിനാലാണോ? വസ്‌തുത അറിയാം..

വിവരണം ബ്രേക്കിങ് ന്യൂസ്…!! പ്രിയങ്കാ ഗാന്ധി നാളെ നേമത്ത് പ്രചാരണത്തിന് എത്തില്ല.. ഈസ്റ്റർ ആഘോഷിക്കാൻ സോണിയഗാന്ധിയോടൊപ്പം  പ്രിയങ്കയും കുടുംബവും അജ്ഞാത കേന്ദ്രത്തിലേക്ക് മുങ്ങിയതായി വാർത്ത … പൊട്ടിക്കരഞ്ഞ് കെ.മുരളീധരൻ…നേമത്തെ UDF പ്രചാരണം നിർത്തിവെച്ചു …!! കഴിഞ്ഞതവണ പ്രിയങ്ക വന്നപ്പോഴും ബിജെപിയുമായി നേരിട്ട് മത്സരമുള്ള നേമം മണ്ഡലത്തിലേക്ക് മാത്രം  പ്രിയങ്ക പോയില്ല… അത് വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പാവം മുരളീധരൻ… അയാളെ എല്ലാരും ചേർന്ന് പിരികേറ്റി നേമത്ത് നിർത്തിയിട്ട് ഒരുക്കം ബലിയാടക്കി… ഇത് കഴിഞ്ഞ 30 ആം തിയതി […]

Continue Reading

ലീഗ് നേതാവ് കെ‌പി‌എ മജീദിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു

വിവരണം  ഓഗസ്റ്റ് അഞ്ചിന് ചരിത്രഭൂമിയായ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ ചടങ്ങ് പ്രധാനമന്ത്രിയെ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഭൂമി പൂജയ്ക്ക് മുമ്പ് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് പ്രീയങ്ക ഗാന്ധി ട്വിറ്ററിലൂടെ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഭൂമി പൂജ ദേശീയ ഐക്യത്തിനും, സാഹോദര്യത്തിനും, സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്നാണ് പ്രിയങ്ക തന്‍റെ കുറിപ്പിലൂടെ അറിയിച്ചത്.  തുടര്‍ന്ന് യു‌ഡി‌എഫിന്‍റെ ഘടകകക്ഷിയായ മുസ്ലിം ലീഗ് പ്രിയങ്കയുടെ അഭിപ്രായത്തോട് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന ജനറല്‍ […]

Continue Reading

ഈ ജനക്കൂട്ടത്തിന്‍റെ വീഡിയോ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോകാൻ തിരക്ക് കൂട്ടുന്നതിന്‍റെതല്ല

വിവരണം കോവിഡ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിനെയും പൊതുസമൂഹത്തെയും ഏറെ ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം പല സംസ്ഥാനങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ സ്വന്തം സ്ഥലത്തേക്ക് തിരിച്ചു പോകാനായി സർക്കാർ യാത്രാസൗകര്യം ഏർപ്പെടുത്തിയെങ്കിലും രജിസ്ട്രേഷനും കാര്യങ്ങൾക്കുമായി ഇപ്പോഴും ഒരുപാട് തൊഴിലാളികൾ കാത്തുനിൽക്കുകയാണ് പലരും കാൽനടയായി പോലും സ്വന്തം സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.  അവരുടെ കൂട്ടത്തോടെയുള്ള യാത്രയും സമൂഹ വ്യാപനത്തിന് കാരണമാകുമോ എന്ന് ആശങ്ക ഉയർത്തുന്നുണ്ട് ഇതിനിടെ കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചു തുടങ്ങിയ […]

Continue Reading

ഈ ചിത്രം പ്രിയങ്ക ഗാന്ധി കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പാടാക്കിയ ബസുകളുടെതല്ല, സത്യാവസ്ഥ ഇങ്ങനെ…

കോവിഡ്‌-19 രോഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ നടപടികള്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. കേരളം പോലെയുള്ള സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കാന്‍ വലിയ ഒരു തരത്തില്‍ വിജയിച്ചിട്ടുണ്ട്.  അതിനാല്‍ ഇത്തരം സംസ്ഥാനങ്ങളില്‍ ലോക്ക്ഡൌണ്‍ നിയനത്രണങ്ങള്‍ ഭാഗികമായി കുറച്ചിട്ടുണ്ട്. അതേ സമയം കോവിഡ്‌-19 വ്യാപകമായി പ്രചരിക്കുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്‌, ഗുജറാത്ത്‌ എന്നി സംസ്ഥാങ്ങളില്‍ കര്‍ശനമായി ലോക്ക്ഡൌണ്‍ തുടരുന്നു. ഈ ലോക്ക്ഡൌണ്‍ മൂലം ഇതര സംസ്ഥാനങ്ങള്‍ നിന്ന് ജോലിക്കായി എത്തിയ തൊഴിലാളികള്‍ക്ക് തിരിച്ച് അവരുടെ നാട്ടില്‍ എത്താനുള്ള സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിയില്‍ പലരും […]

Continue Reading

പ്രിയങ്ക ഗാന്ധി ഡെല്‍ഹിയിലെ കലാപ മേഖലകള്‍ സന്ദര്‍ശിക്കുന്നു എന്ന വീഡിയോ വ്യാജമാണ്..

വിവരണം ഡൽഹിയിൽ സംഘ്പരിവാർ കലാപം നടത്തിയ പ്രദേശം #പ്രിയങ്കാഗാന്ധി സന്ദർശിക്കുന്നു… എന്ന തലക്കെട്ട് നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു വാഹനത്തിന് മുകളില്‍ ഇരുന്ന് മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് വടാട്ടുപാറ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 233ല്‍ അധികം ഷെയറുകളും 73ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ ഡെല്‍ഹിയിലെ കലാപ മേഖല സന്ദര്‍ശിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ വീഡിയോ തന്നെയാണോ […]

Continue Reading

സ്‌മൃതി ഇറാനി പ്രിയങ്ക ഗാന്ധിയെപ്പറ്റി ഇങ്ങനെ പരാമർശം നടത്തിയോ..?

വിവരണം സുദര്ശനം (sudharshanam) എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. അമേഠിയിൽ നിന്നും രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയ സ്‌മൃതി ഇറാനിയുടെ ഒരു പ്രസ്താവനയാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ” പ്രീയങ്ക വദ്ര പ്രധാനമന്തിയെ ചീത്ത വിളിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികളെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. എന്താണ് കുട്ടികൾ ഇതിൽ നിന്നും പഠിക്കുന്നത്..? പ്രിയങ്ക ഗാന്ധിയുടെ അടുത്തേയ്ക്ക് കുട്ടികളെ അയയ്ക്കരുതെന്നാണ് ഞാൻ സംസ്‌കാരമുള്ള […]

Continue Reading

വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് ചിന്താ ജെറോം പ്രഖ്യാപനം നടത്തിയോ?

വിവരണം പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക മത്സരിക്കുന്നില്ലെന്ന വാര്‍ത്തകളും അധികം വൈകാതെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിനിടയിലാണ് കേരളത്തിലെ ഡിവൈഎഫ്ഐ നേതാവും സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണുമായ ചിന്താ ജെറോമിന്‍റെ ചിത്രം ഉപയോഗിച്ച് ഒരു പ്രചരണം വൈറലായത്. കൊണ്ടോട്ടി സഖാക്കള്‍ എന്നയൊരു ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരിക്കുന്ന പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്. “പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍. -സഖാവ് ചിന്താ ജെറോം. അടിമക്കളെ […]

Continue Reading

പ്രിയങ്കഗാന്ധി പൊതുസ്ഥലത്ത് മദ്യപിച്ചെത്തിയോ..?

വിവരണം കാവിപ്പട എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മെയ് 1 ന്  പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയ്ക്ക് അതിവേഗം 3200 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി മദ്യ ലഹരിയിൽ എന്ന അടിക്കുറിപ്പിലുള്ള വീഡിയോയിൽ പ്രിയങ്ക ഗാന്ധി ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് അസ്വസ്ഥയായി നടക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്.  Narendra Modi Fans, ബിജെപി കേരളം (BJP Kerala), ഭാരതീയ ജനതാ പാർട്ടി (BJP), RSS Kerala, Kerala Hindu Communications Centre, ഭാരതീയ ജനതാ പാർട്ടി കേരളം – BJP KERALA, […]

Continue Reading

മോദി സര്‍ക്കാര്‍ ശുചീകരിച്ച ഗംഗയുടെ വൃത്തി കണ്ടാണോ പ്രിയങ്ക ഗാന്ധി കൈക്കുമ്പിളില്‍ ഗംഗാജലം കോരി കുടിച്ചത്?

വിവരണം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച ബ്രഹത് പദ്ധതികളില്‍ ഒന്നായിരുന്നു ഗംഗാനദി ശുചീകരണം. പദ്ധതിയെ ഒരു ദേശീയ ദൗത്യമാക്കി പ്രഖ്യാപിച്ചായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. 1000 കോടി വിനിയോഗിച്ചാണു പദ്ധതി പൂര്‍ത്തീകരണം ലക്ഷ്യമിട്ടത്. എന്നാല്‍ നിലവില്‍ ഗംഗാനദി ശുചീകരണ പദ്ധതി പൂര്‍ത്തീകരിച്ചോ ഇല്ലയോ എന്ന് തുടങ്ങിയ ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതെസമയം ഇപ്പോള്‍ വൈറലാകുന്നതു പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്രയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രീയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഗംഗാ യാത്ര […]

Continue Reading

യുപിയിൽ 6 ബി.ജെ.പി. എം.എൽ .എ. മാർ കോൺഗ്രസിൽ ചേർന്നുവോ…?

വിവരണം Archived Link “ഇന്ത്യ മുഴുവൻ  കോൺഗ്രസ്‌ തരംഗം” എന്ന വാചകത്തോടൊപ്പം ഫേസ്‌ബുക്കിൽ  ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. “പ്രിയങ്ക മാജിക്‌ യുപിയിൽ  തുടരുന്നു…6 ബി.ജെ.പി. എം.എൽ .എ. മാർ  കോൺഗ്രസിലേക്ക്.” എന്ന വാചകം ആണ് ചിത്രത്തോടൊപ്പം പ്രചരിപ്പിക്കുന്നത്. പ്രിയങ്ക ഗാന്ധി കോൺഗ്രസ്‌ പാർട്ടിയുടെ ദേശിയ ജനറൽ  സെക്രട്ടറി  സ്ഥാനം ഏറ്റെടുത്ത ശേഷം കോൺഗ്രസ്‌ പാർട്ടിയിൽ ആവേശത്തിന്‍റെ അമിതമായ തരംഗം ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും  യുപി ഭരിക്കുന്ന  ബി.ജെ.പിയുടെ ആറ് എം.എൽ .എ. മാരെ കോൺഗ്രസിലേയ്ക്ക് വിളിച്ചു വരുത്താൻ   ഈ […]

Continue Reading

ബോധംകെട്ടു വീണ മാധ്യമപ്രവർത്തകന്റെ ഷൂസ് പ്രിയങ്ക ഗാന്ധിയുടെ കയ്യിൽ വെച്ചു കൊടുത്തതാണോ…?

വിവരണം രാഹുൽ  ഗാന്ധി വയനാട്ടിൽ  നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ  ഏപ്രിൽ 4ന് കേരളത്തിൽ വന്നപ്പോൾ അത് സംസ്ഥാന -ദേശിയ തലങ്ങളിൽ  വലിയൊരു വാർത്തയായിരുന്നു. ഈ വാർത്ത ദേശിയ മാധ്യമങ്ങളോടൊപ്പം സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളും  കവർ ചെയ്തിരുന്നു. അതിനൊപ്പം സാമുഹിക മാധ്യമങ്ങളിലും ഈ സംഭവത്തെ ചൊല്ലി ചർച്ചകളുണ്ടായി. രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കഴിയാറായപ്പോൾ വാഹനത്തിൽ സ്ഥാപിച്ചിരുന്ന കൈവരി തകർന്ന്  മൂന്ന് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. അപ്പോൾ അവരെ സഹായിക്കാൻ രാഹുലും പ്രിയങ്കയും ഓടിച്ചെന്നു. രാഹുൽ  പരിക്കുപറ്റിയ മാധ്യമ […]

Continue Reading

പ്രീയങ്ക ഗാന്ധി മതപ്രീണനത്തിനായി പ്രചാരണ വേളയിൽ കുരിശുമാല അണിഞ്ഞോ…?

വിവരണം archived link facebook post Ajithkumar Prakash എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 30 മുതൽ പ്രചരിച്ചു വരുന്ന ഒരു ചിത്രത്തിന് 1000 ഷെയറുകളായിട്ടുണ്ട്. ചിത്രത്തിന്‍റെ അടിക്കുറിപ്പ് ഇതാണ് ” പപ്പുവിന്‍റെ സഹോദരിയുടെ fancy dress” കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി പ്രീയങ്ക ഗാന്ധി കഴുത്തിൽ കുരിശു മാലയണിഞ്ഞു നടക്കുന്നതാണ് ചിത്രം.   കുരിശിന്‍റെ ലോക്കറ്റ് പ്രത്യേകം ചുവന്ന വൃത്തത്തിനുള്ളിൽ നൽകിയിരിക്കുന്നു.  കൂടാതെ നെറ്റിയിൽ കുങ്കുമം അണിഞ്ഞതും കഴുത്തിൽ രുദ്രാക്ഷമാല അണിഞ്ഞതുമായ ചിത്രങ്ങളും സമാന പോസ്റ്റുകളിൽ […]

Continue Reading