ബ്രാഹ്മണനായതിനാലാണ് ശ്രീരാംവെങ്കിട്ടരാമനെതിരെ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിച്ചതെന്ന് ട്വിറ്ററില്‍ വ്യാപക പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ ജില്ലയില്‍ ജൂലൈ 31ന് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വലിയ ഒരു മാര്‍ച്ച് എന്ന പേരിലൊരു വീ‍ഡിയോയാണ് ഇപ്പോള്‍ ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്‌ട്റായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ അദ്ദേഹം ബ്രാഹ്മണന്‍ ആയതിനാല്‍ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം സംഘടനകള്‍ നടത്തിയ കൂറ്റന്‍ പ്രതിഷേധ പ്രകടനം എന്ന പേരലാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും വലിയ പ്രചരണം നടക്കുന്നത്. ഇന്ദു മക്കള്‍ കച്ചി (Indu Makkal Katchi Offcl) […]

Continue Reading

‘ചാമ്പിക്കോ’ വീഡിയോ വൈറലായ ശേഷം മദ്രസ അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഹിറ്റ് സിനിമയായ ഭീഷ്‌മ പര്‍വ്വത്തില്‍ ഒരു സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുന്നത്. സിനിമയില്‍ തന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോഗ്രാഫറോട് ‘ചാമ്പിക്കോ’ എന്ന് പറയുന്നതാണ് രംഗം. ഇത് സ്കൂളുകളിലും, ഓഫിസുകളിലും, മറ്റ് സ്ഥാപനങ്ങളിലും എല്ലാം ഇരുന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രസകരമായി അനുകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡ്. ഇതെ വീഡിയോ ഒരു മദ്രസ അധ്യാപകനും കുട്ടികളുമായി ചേര്‍ന്ന് ഷൂട്ട് ചെയ്തത് ഏറെ വൈറാലാകുകയും പിന്നീട് വലിയ ചര്‍ച്ചാ […]

Continue Reading

യുക്രയിന്‍ വധിച്ച റഷ്യന്‍ സൈനികര്‍ എന്ന പേരില്‍ യുക്രയിന്‍ ടിവി ചാനല്‍ നല്‍കിയ വ്യാജ വാര്‍ത്തയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധം അതി ശക്തമായി തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. യുക്രെയിന്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സൈന്യം യുക്രെയിനിന്‍റെ പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്ത് വന്നിരുന്നു. സോവിയറ്റ് യൂണിയന്‍ കാലം മുതല്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും അതിന്‍റെ നയതന്ത്ര വിഷയങ്ങളില്‍ പുലര്‍ത്തുന്നതിനാല്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ ചേരിചേര നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ റഷ്യയ്‌ക്കെതിരെ പ്രമേയം പാസാക്കിയപ്പോഴും വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു. […]

Continue Reading

“ലോകം മുഴുവന്‍ ആഗ്രഹിച്ച യുദ്ധം ആരംഭിച്ചു” എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. ഇരു സൈന്യവും നേര്‍ക്കുന്നേര്‍ ഏറ്റുമുട്ടുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ലോകം ഭീതിയോടെയാണ് യുദ്ധത്തെ നോക്കിക്കാണുന്നത്. മലയാളികളായ നിരവധി വിദ്യാര്‍ത്ഥികളും യുക്രെയിനിലെ യുദ്ധ മേഖലകളില്‍ കുടുങ്ങി കിടക്കുകയാണ്. മലയാളത്തിലെ എല്ലാ വാര്‍ത്ത ചാനലുകളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ മനോരമ ന്യൂസിലെ വാര്‍ത്ത അവതാരകന്‍ യുദ്ധം ലോകം ആഗ്രഹിച്ചതാണെന്ന് പറഞ്ഞു എന്ന പേരില്‍ മനോരമ ന്യൂസ് വാര്‍ത്തയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരുവാലി സഖാക്കള്‍ എന്ന പേജില്‍ […]

Continue Reading

യുക്രെയിനെതിരെ റഷ്യന്‍ ആക്രമണം; പിണറായി വിജയനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചോ? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധമാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത വിഷയം. റഷ്യക്ക് മുന്നില്‍ യുക്രെയിന്‍ കീഴടങ്ങുമോ എന്ന ചോദ്യമാണ് ഒടുവില്‍ ഉയരുന്നത്. ഇതിനിടയില്‍ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുനന്നത്. അമേരിക്കയെയും നാറ്റോയെയും ഒക്കെ ട്രോളിലൂടെ വിമര്‍ശിച്ചും ധാരാളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു രാഷ്ട്രീയ വിമര്‍ശന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പോരാളി ഷാജി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന  പോസ്റ്റിന് നല്‍കിയിരിക്കുന്നത് തലക്കെട്ട് ഇങ്ങനെയാണ് ഒരു കാരണവും ഇല്ലാതെ നിയമസഭയിൽ വെറുതെ അലമ്പുണ്ടാക്കി […]

Continue Reading

യുക്രെയിന്‍ റഷ്യന്‍ യുദ്ധവിമാനത്തെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രയിന്‍ യുദ്ധം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തയാണ് ലോക രാജ്യങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. റഷ്യന്‍ ആക്രമണത്തില്‍ പകച്ചു നില്‍ക്കുകയാണ് യുക്രെയിന്‍ എന്നും വാര്‍ത്ത പുറത്ത് വരുന്നുണ്ട്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരങ്ങല്‍ പ്രകാരം യുക്രെയിന്‍ നഗരമായി കെയ്‌വില്‍ റഷ്യന്‍ സൈന്യം എത്തിക്കഴിഞ്ഞു എന്നാണ് വിവരങ്ങള്‍. ഇതിനിടയില്‍ യുദ്ധത്തിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ മലയാളം മാധ്യമങ്ങള്‍ നിരവധി വീഡിയോകളും അവരുടെ ചാനലുകളിലൂടെയും നവമാധ്യമ പ്രൊഫൈലുകള്‍ വഴിയും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ […]

Continue Reading

FACT CHECK – വാറ്റിന് വേണ്ടി നടന്ന ‘കൂട്ടത്തല്ല്’! വീഡിയോ യാഥാര്‍ത്ഥ്യമോ? വസ്‌തുത ഇതാണ്..

വിവരണം ഒരു കൂട്ടം യുവാക്കള്‍ വാറ്റ് ചാരായത്തിന് വേണ്ടി ഒരു വനമേഖലയില്‍ നടത്തുന്ന ഞെട്ടിക്കുന്ന സംഘടനരംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നാടന് വേണ്ടി നാടന്‍ അടി എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുനന്നത്. ഒരു നീര്‍ചാലിന് അരികില്‍ ഒരു സംഘം ചെറുപ്പക്കാര്‍ വ്യാജ വാറ്റ് നടത്തുന്നത് ശ്രദ്ധയില്‍പ്പെടുകയും അവിടെ ക്യാമറയുമായി മറ്റൊരു സംഘം എത്തി ഇവരോട് തങ്ങളുടെ സംഘത്തിന് സൗജന്യമായി വാറ്റ് തരണമെന്നും അല്ലാത്ത പക്ഷം പോലീസില്‍ അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. […]

Continue Reading

FACT CHECK – മന്ത്രി കെ.കെ.ഷൈലജയെ അഭിനന്ദിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ? വസ്‌തുത ഇതാണ്..

വിവരണം ഫഹദിന് പുറമെ മലയാളികളുടെ അഭിമാനമായ ഷൈലജ ടീച്ചറിന് ആശംസകള്‍ അറിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര.. സംഘി, കൊങ്ങി, സുഡാപ്പി, മൗദൂദി വര്‍ഗ്ഗങ്ങള്‍ ഒഴിച്ച് തലയ്ക്ക് വെളിവുള്ള എല്ലാ മലയാളികള്‍ക്കും അഭിമാനമാണ് ടീച്ചറിന് ലഭിച്ച ആദരവ്.. എന്ന പേരില്‍ ഒട്ടേറെ പോസ്റ്റുകള്‍ ഫെയ്‌‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോഗ് മാസികയുടെ കവര്‍ ചിത്രത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ ചിത്രം പ്രസിദ്ധീകരിച്ചതുമായ ബന്ധപ്പെട്ട സിനിമതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ അഭിനന്ദങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതോടൊപ്പം പ്രമുഖ […]

Continue Reading