മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം സൈനികരെ തടയുന്ന സ്ത്രീകളെ സധൈര്യം സൈന്യം നേരിടുന്ന ദൃശ്യങ്ങളാണോ ഇത്..?

ബിജെപി കേന്ദ്ര നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ച് അഞ്ച് ദിവസത്തിന് ശേഷം, വ്യാഴാഴ്ച മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. പുതിയ സർക്കാരിനെ നയിക്കാൻ ഭരണകക്ഷിയായ ബിജെപി ബദൽ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി തിരക്കേറിയ ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കലാപകാരികളെ  അടിച്ചമര്‍ത്താന്‍ സജ്ജമായി ഇന്ത്യന്‍ സൈന്യം നിലകൊള്ളുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  രാഷ്ട്രപതി ഭരണത്തിന് കീഴില്‍ മണിപ്പൂരില്‍‍ കലാപകാരികളുടെ സമരങ്ങള്‍ വിലപ്പോവില്ലെന്നും കലാപകാരികളെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ സൈന്യം സജ്ജരാണെന്നും അവകാശപ്പെടുന്ന […]

Continue Reading

കൊല്ലത്ത് കട്ടന്‍ചായ മദ്യമെന്ന വ്യാജേന വില്‍പ്പന നടത്തിയ കേസില്‍ പിടിയിലായ യുവതിയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കൊല്ലത്ത് വിദേശമദ്യമെന്ന വ്യാജേന കട്ടന്‍ ചായ വിറ്റത് ലിറ്ററിന് 900 രൂപ നിരക്കില്‍ എന്ന് തുടങ്ങുന്ന ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കൊല്ലം അഞ്ചാലമ്മൂഡാണ് സംഭവമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഒരു യുവതി പോലീസ് കസ്റ്റഡിയില്‍ നില്‍ക്കുന്ന മനോരമ ന്യൂസിന്‍റെ വിഷ്വല്‍ സഹിതമാണ് പ്രചരണം. ഹാരിസ് ആന്‍ഫീല്‍ഡ് എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 9,858ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Instagram Video  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ മദ്യമെന്ന വ്യാജേന […]

Continue Reading

തൃശൂര്‍ സഭാവിശ്വാസികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ പഴയ വീഡിയോ  സി‌പി‌എം പ്രവര്‍ത്തകരുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

എറണാകുളത്ത് സി‌പി‌എം അണികള്‍ പരസ്പരം വഴക്കു കൂടുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് ഒരാളെ വടി ഉപയോഗിച്ച് തല്ലുകയും വസ്ത്രം വലിച്ച് കീറുകയും വാഹനത്തിന്‍റെ ചില്ല് അടിച്ച് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം. എറണാകുളം മഞ്ഞപ്രയില്‍ സി‌പി‌എം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സ്ത്രീകള്‍ പണം വെട്ടിപ്പ് നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “എറണാകുളം മഞ്ഞപ്റയിൽ സിപിഎം* ബ്റാഞ്ച് കമ്മിറ്റി അംഗങ്ങളായ തൊഴിലുറപ്പു സ്ത്റീകളെ പണികൂലി […]

Continue Reading

പോലീസ് ഹെല്‍പ്പ് ലൈനും യാത്ര പദ്ധതിയും നിലവില്‍ വന്നു എന്ന ഈ വാ‌ട്‌സാപ്പ് സന്ദേശം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പോലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ യാത്രാപദ്ധതി കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട് (No 1091,100, 7837018555 ) ഒരു വാഹനം ആവശ്യപ്പെടുക. അവർ 24×7 മണിക്കൂറും പ്രവർത്തിക്കും. കൺട്രോൾ റൂം വാഹനമോ അടുത്തുള്ള PCR വാഹനമോ SHO വാഹനമോ അവളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇത് സൗജന്യമാണ്. നിങ്ങൾക്ക് അറിയാവുന്ന എല്ലാവരിലേക്കും ഈ […]

Continue Reading

“പാകിസ്താനിയെ ഗോദയില്‍ തറപറ്റിച്ച് ഇന്ത്യന്‍ ഗുസ്തിക്കാരി..?” വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

രണ്ടു വനിതകൾ ഗോദയിൽ ഗുസ്തി മത്സരം നടത്തുന്ന വീഡിയോ പല പല വിവരണത്തോടെ കലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോയിൽ നമുക്ക് രണ്ട് വനിതകൾ തമ്മിലുള്ള ഗുസ്തി മത്സരത്തിന്‍റെ ദൃശ്യങ്ങൾ കാണാം. റിങ്ങിൽ നിൽക്കുന്ന വനിത ആദ്യം പ്രേക്ഷകരെ നോക്കിയാണ്  വെല്ലുവിളിക്കുന്നത്. വെല്ലുവിളി സ്വീകരിച്ച് കാവി നിറത്തിലെ ചുരിദാർ ധരിച്ച മറ്റൊരു വനിത റിങ്ങിലേക്ക് വരികയും ഇവർ തമ്മിൽ ആദ്യം വാദപ്രതിവാദവും പിന്നീട് ഗുസ്തി മല്‍സരവും നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.   ഗോദയിൽ നിൽക്കുന്ന കറുത്ത നിറത്തിലെ […]

Continue Reading

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന ബിജെപിയുടെ വാഹനം സ്ത്രികള്‍ നാടുകടത്തുന്നത്തിന്‍റെ പഴയ വീഡിയോ വൈറല്‍ ആകുന്നു…

പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ്. ഇതിനിടെ ഉത്തരേന്ത്യയില്‍ സ്ത്രികള്‍ ബിജെപിയുടെ പ്രചരണത്തിനെത്തിയ ഒരു വാഹനത്തെ അസഭ്യം വിളിച്ച് ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോ 3 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബിജെപിയുടെ പ്രചരണത്തിന് വന്ന വാഹനത്തെ ഗ്രാമവാസികള്‍ […]

Continue Reading

കാര്‍ഷിക സമരത്തെ പിന്തുണച്ച് ബൂര്‍ഖ ധരിച്ച സ്ത്രീകളുടെ റാലി നിലവിലെതല്ല, രണ്ടുകൊല്ലം പഴയതാണ്…

ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബുര്‍ഖ ധരിച്ച സ്ത്രീകള്‍ മാര്‍ച്ച് നടത്തുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇസ്ലാം പരമ്പരാഗത വേഷമായ ബൂര്‍ഖ ധരിച്ച ഒരു സംഘം സ്ത്രീകള്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളുമേന്തി റോഡിലൂടെ റാലി നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നിലവിലെ കാര്‍ഷിക സമരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: ”_മുംബൈയിൽ നടന്ന കിസ്സാൻ റാലി.._ _ഈ മുപ്പതുമീറ്റർ ചാക്കിൽ പൊതിഞ്ഞവർക്ക് നിലമൊരുക്കൽ, വിത്തിടൽ, കളപറിക്കൽ, വളമിടൽ, വിളവെടുപ്പ്, […]

Continue Reading

വൃദ്ധയായ സ്ത്രീ ആശുപത്രി കിടക്കിയില്‍ ഇരുന്ന് ബീഡി വലിക്കുന്ന വീഡിയോ യുപിയില്‍ നിന്നമുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം ആശുപത്രി കിടക്കയില്‍ ഇരുന്ന് പുകവലിക്കുന്ന വൃദ്ധയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രോളായും വിമര്‍ശനമായും ഒക്കെ വീഡിയോ പലരും പങ്കുവെച്ചിട്ടുണ്ട്. ഹോസ്‌പിറ്റലിലെ ജനറല്‍ വാര്‍ഡില്‍ അല്ലാ ഐസിയുവിലാണ് വൃദ്ധ കിടക്കയില്‍ ഇരുന്നുകൊണ്ട് ബീഡി വലിക്കുന്നത്. ആരോഗ്യ മേഖല ഉത്തര്‍പ്രദേശ് മോഡല്‍ എന്ന പേരില്‍ ഈ വീഡിയോ വൈറലാണ്. മോഹമ്മദ് റാഫി മേഡമ്മല്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 160ല്‍ അധികം റിയാക്ഷനുകളും 22ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  […]

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാചന സമരം നടത്തി ശ്രദ്ധ നേടിയ മറിയക്കുട്ടിയെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിധവ പെന്‍ഷന്‍ മുടങ്ങിയ പേരില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. അതെസമയം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിപിഐഎം കേരള സൈബര്‍ വിങ്ങ് എന്ന ഗ്രൂപ്പില്‍ സുരേഷ് പി ഗോപി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

ചൈനയിലെ ചായതോട്ടത്തിന്‍റെ വീഡിയോ അരുണാചല്‍ പ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മലകളുടെ മുകളില്‍ അപകടസാധ്യതയുള്ള റോഡുകളില്‍ ബൈക്ക് ഓടിക്കുന്ന അരുണാചല്‍ പ്രദേശിലെ പെൺകുട്ടികൾ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അരുണാചല്‍ പ്രദേശിലെതല്ല പകരം ചൈനയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില പെണ്‍കുട്ടികള്‍ മലകളിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന സഹാസികമായ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് […]

Continue Reading

നഗ്ന ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ത്രീകള്‍ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇരിങ്ങാലക്കുടയിൽ നഗ്ന ചിത്രം മോർഫ് ചെയ്ത പ്രചരിപ്പിച്ച സിപിഎം മുൻ  ബ്രാഞ്ച് സെക്രട്ടറിയായ പിതാവിനെയും മകനേയും സ്ത്രീകൾ വളഞ്ഞിട്ട് പഞ്ഞിക്കിടുന്ന ദൃശ്യങ്ങൾ പുറത്ത് എന്ന തലക്കെട്ട് നല്‍കി ഒരാളെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂട്ടം ചേര്‍ന്ന് വടി ഉപയോഗിച്ച് തല്ലുകയും വസ്ത്രം വലിച്ച് കീറുകയും വാഹനത്തിന്‍റെ ചില്ല് അടിച്ച് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം. കണ്ണൂര്‍ സാഹിബ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് […]

Continue Reading

വനിതാ ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ – വീഡിയോയുടെ സത്യമറിയൂ…

ഫിഫ ലോകകപ്പ് മാമാങ്കത്തിന് തിരശീല വീണെങ്കിലും ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ ടീമുകളുടെയും ഫുട്ബോൾ താരങ്ങളുടെയും കളിയുടെ ചില സുപ്രധാന നിമിഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സ്ത്രീകളുടെ ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട  ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം സ്റ്റേഡിയത്തിനുള്ളിലെ ഗ്രൗണ്ടിൽ വനിതാ  ഫുട്ബോൾ കളിക്കിടെ ഒരു ടീമിലെ താരം  എതിർടീമിലെ ലെ ഫുട്ബോൾ താരത്തെ  മനപ്പൂർവ്വമായും അല്ലാതെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്.  മാച്ച് റഫറി പ്രശ്നമുണ്ടാക്കുന്ന താരത്തെ താക്കീത് […]

Continue Reading

വീഡിയോ ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്നുള്ളതാണ്… കൈയ്യേറ്റം രണ്ട് വനിതാ അഭിഭാഷകര്‍ തമ്മിലാണ്…

അഭിഭാഷക വേഷത്തിലുള്ള രണ്ട് സ്ത്രീകൾ തമ്മിലുള്ള മൽപ്പിടുത്തത്തിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ വൈറലാകുന്നുണ്ട്.   പ്രചരണം  രണ്ടു സ്ത്രീകൾ അന്യോന്യം കോടതിവരാന്തയിൽ ബലപ്രയോഗം നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പലരും രംഗങ്ങൾ വീഡിയോയിൽ ചിത്രീകരിക്കുന്നത് കാണാം. മഹാരാഷ്ട്രയിലെ കോടതിയിൽ വനിതാ അഭിഭാഷക വനിതാ ജഡ്ജിയെ കയ്യേറ്റം ചെയ്യുകയാണ് ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കോടതിയിൽ മാന്യമായി പെരുമാറാത്തതിന് വനിതാ ജഡ്ജി താഴെ ഇറങ്ങി വന്ന് യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്ന രംഗം, മഹാരാഷ്ട്രയിലാണ് […]

Continue Reading

50 വയസുള്ള സ്ത്രീകള്‍ യുവതികളാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചോ? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം 50 വയസ് വരെയുള്ള സ്ത്രീകള്‍ യുവതികള്‍ എന്ന് സുപ്രീം കോടതി.. യുവതികളെ കിളവി എന്ന് വിളിക്കുന്നവര്‍ക്ക് തടവും പിഴയും.. എന്ന പേരില്‍ ബ്രേക്കിങ് ന്യൂസ് എന്ന തലക്കെട്ട് നല്‍കി ഒരു സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗൗരി സിജി മാത്യൂസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 447ല്‍ അധികം റിയാക്ഷനുകളും 12ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി […]

Continue Reading

പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ നടന്ന് വന്ന് വഴി അരികില്‍ നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ കഴുത്തില്‍ പിടിക്കുകയും പിന്നീട് ബോധരഹിതനായ കുട്ടിയെ ഒരു ഓട്ടോറിക്ഷയിലേക്ക് കയറ്റി കടന്നു കളയുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഭിക്ഷക്കാരി എന്ന് തോന്നിക്കും വിധമാണ് വീഡിയോയില്‍ ഈ സ്ത്രീ നടന്നു വരുന്നത്. ഈ വീഡിയോ വളരെ പ്രധാനമാണ്.  നിങ്ങൾ ബന്ധമുള്ള ഏതെങ്കിലും വലിയ ഗ്രൂപ്പിലേക്ക് ഇത് അയച്ച് കുടുംബത്തിലെ കുട്ടികളോട് പറയുകയും എല്ലാവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്യുക.. എന്ന […]

Continue Reading

ദുബായില്‍ ഇസ്ലാം മതവിശ്വാസികള്‍ പള്ളിയില്‍ കീര്‍ത്തനം നടത്തുന്നുവെന്ന് സമുഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

ദുബായില്‍ പള്ളിയില്‍ ഇസ്ലാം മതവിശ്വാസികള്‍ കീര്‍ത്തനം ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ ദുബായിലെതല്ല എന്ന് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ബുര്‍ഖ ധരിച്ച സ്ത്രികള്‍ കീര്‍ത്തനം ചൊല്ലുന്നതായി കാണാം. വീഡിയോയുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ദുബായിലെ ഇസ്ലാമിക സമുഹം  സത്യ സായി ഭജന്‍ നടത്തുന്നു, ഇസ്ലാമിക വിശ്വാസികലായ അവരുടെ […]

Continue Reading

ബുര്‍ഖ ധരിച്ച സ്ത്രീകള്‍ മദ്യപനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

മുസ്ലിം സ്ത്രീകളുടെ മതപരമായ വേഷവിതാനത്തെ ചൊല്ലിയുള്ള ചർച്ചകളായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം. മുസ്ലിം സ്ത്രീകളുടെ ഹിജാബോ ബുര്‍ഖയോ  ധൈര്യപൂര്‍വം പ്രശ്നങ്ങളെ നേരിടുന്നതിന് യാതൊരു തടസ്സവും ഉണ്ടാക്കുന്നില്ല എന്ന് കാണിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഏതൊരു വസ്ത്രവും മനസാന്നിദ്ധ്യത്തിന് തടസ്സമാകുന്നില്ലെങ്കിലും  ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല.  പ്രചരണം  കരിമ്പിൻ ജ്യൂസ് വില്പന കാരിയായ ഒരു സ്ത്രീ കടയില്‍ ജൂസ് വില്‍ക്കുന്നതിനിടയില്‍  കടയിൽ ഒരു മദ്യപൻ അതിക്രമിച്ച് കയറുന്നതും പണം  കൈക്കലാക്കുന്നതും ഇതിനിടെ […]

Continue Reading

എംസി റോഡില്‍ ഒരു സംഘം സ്ത്രീകള്‍ വാഹനം അക്രമിക്കുന്ന വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ലിംഗ വ്യത്യാസമില്ലാ എന്നതാണ് വാസ്തവം. ഈ അടുത്ത കാലങ്ങളിലായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലഹരിമരുന്ന് കേസുകളില്‍ പിടിയിലാകുന്നവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നതും പതിവായി മാറിയിരിക്കുകയാണ്. എന്നാല്‍ ഗുണ്ടാ ആക്രമണ കേസുകളില്‍ പുരുഷന്‍മാരാണ് മുന്‍പന്തിയില്‍. കാപ്പ കേസുകളില്‍ ജയില്‍ വാസം അനുഭവിക്കുന്നതും പുരുഷന്‍മാര്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ സ്ത്രീകളുടെ സംഘം ഒരു വാഹനം ആക്രമിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്ത്രീകളാണ് ഇവിടെ വില്ലന്‍മാര്‍.. എംസി റോഡില്‍ നടന്ന ഒരു […]

Continue Reading

ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ സാമൂഹ്യവിരുദ്ധരില്‍ നിന്നും രക്ഷിക്കുന്ന സ്വാമിയുടെ വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌‌തുത എന്ത്? അറിയാം..

വിവരണം കര്‍ണാടകയില്‍ ഹിജാബ് വിരുദ്ധ നയത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സ്കൂളുകളില്‍ ഹിജാബ് ധരിച്ച് എത്താന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്‌ലിം സംഘടനകളും എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഹിന്ദു സംഘടനകളും രംഗത്ത് വന്നതോടെ മതങ്ങള്‍ തമ്മിലുള്ള പോരിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ഇതിനിടയല്‍ ഹിജാബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കര്‍ണാടകയില്‍ എന്ന പേരില്‍ പ്രചരിക്കുന്ന പല വീഡിയോകളും ഇതുമായി ബന്ധമില്ലാത്തതാണെന്ന് ഞങ്ങള്‍ തന്നെ ഫാക്‌ട് ചെക്ക് ചെയ്ത് കണ്ടെത്തിയിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ ഹിജാബ് […]

Continue Reading

ശബരിമലയില്‍ വീണ്ടും ആചാര ലംഘനം എന്ന പ്രചരണം വ്യാജം.. ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ എത്തിയതാര് എന്ന് അറിയാം..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമ താരം ചിരഞ്ജീവിയും സംഘവും ശബരിമല സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കം. ചിരഞ്ജീവിയുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ സന്നിധാനത്ത് തൊഴുന്ന ചിത്രം സഹിതാണ് പ്രചരണം. 30 വയസില്‍ താഴെ വരുന്ന ആര്‍ത്തവമുള്ള സ്ത്രീ ശബരിമലയില്‍ പ്രവേശിച്ചു എന്നും എന്നാല്‍ സംഘികള്‍ക്ക് ഇപ്പോള്‍ പ്രതിഷേധിക്കണ്ടേയെന്നും ദളിത് യുവതിയായ ബിന്ദു അമ്മിണി മല ചവട്ടിയപ്പോള്‍ മാത്രമായിരന്നു പ്രതിഷേധമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. പോരാളി […]

Continue Reading

FACT CHECK: സ്ത്രീ സുരക്ഷയ്ക്കായുള്ള ഈ മുന്നറിയിപ്പ് സംസ്ഥാന പോലീസിന്‍റെതല്ല…

വിവരണം  സംസ്ഥാന പോലീസ് നീതി-നിയമ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതില്‍ മാത്രമല്ല, ജനങ്ങളുടെ ജീവന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായി വരുന്ന എല്ലാ അപകടങ്ങള്‍ക്കുമെതിരെ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ്. പ്രകൃതി ദുരന്തങ്ങളോ അല്ലെങ്കില്‍ അതുപോലെയുള്ള അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ സംസ്ഥാന പോലീസ് മാധ്യമങ്ങള്‍ വഴി പല മുന്നറിയിപ്പുകളും പൊതു ജനങ്ങള്‍ക്ക് കൈ മാറാറുണ്ട്.  എന്നാല്‍ പോലീസ് മുന്നറിയിപ്പിന്‍റെ രൂപത്തില്‍ പല വ്യാജ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രച്ചരിക്കാരുണ്ട്. ഈ മുന്നറിയിപ്പുകള്‍ പാലിക്കുന്നത് കൊണ്ട് ദോഷങ്ങള്‍ ഒന്നുമില്ലെങ്കിലും ഇവ പോലീസ് […]

Continue Reading

മാധുരി ദീക്ഷിതിന്‍റെ പേരിൽ ഹേമമാലിനിയുടെ ചിത്രം വെച്ച് വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു..

വിവരണം പ്രശസ്തരുടെ പരാമർശങ്ങൾ അഭിപ്രായങ്ങൾ നിലപാടുകൾ  എന്നീ പേരുകളിൽ നിരവധി പ്രസ്താവനകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാറുണ്ട്. ഇവയിൽ പലതും ഈ വ്യക്തി അറിഞ്ഞിട്ടില്ലാത്തതായിരിക്കും എന്നതാണ് ഇതിലെ ഏറ്റവും വലിയ കൌതുകം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായിപ്രചരിച്ച  പ്രശസ്തരുടെ പേരിലുള്ള ഇതുപോലെ നിരവധി പ്രസ്താവനകളുടെ മുകളിൽ ഞങ്ങൾ ഇതിനുമുമ്പ് വസ്തുത അന്വേഷണം നടത്തുകയും തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.  ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായി പ്രചരിച്ചു വരുന്ന ഒരു പ്രസ്താവനയാണ് ഇവിടെ നൽകുന്നത്.  archived link FB post സ്ത്രീകൾക്ക് […]

Continue Reading

FACT CHECK: ബീഹാറില്‍ രണ്ട് പെണ്‍കുട്ടികളെ ബന്ധുക്കൾ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ജാതീയ വിവരണത്തോടെ പ്രചരിക്കുന്നു…

ഉത്തരേന്ത്യയില്‍ ദളിതര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് പെണ്‍കുട്ടികളെ രണ്ട് പേർ ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് കാണാം. വീഡിയോ വളരെ വേഗത്തിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആവുന്നുന്നത്. അതിനാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച വസ്തുതകൾ വീഡിയോയെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണവുമായി വളരെ വ്യത്യസ്തമാണ്. ഈ സംഭവം ജാതീയ വിവരണത്തോടെയാണ് പ്രചരിപ്പിക്കുന്നത് എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവത്തില്‍ യാതൊരു […]

Continue Reading

സാങ്കല്പിക ബിജെപി നേതാവ് അനിൽ ഉപാധ്യായയുടെ പേരിൽ വീണ്ടും വ്യാജ വീഡിയോ പ്രചരിക്കുന്നു

വിവരണം  ബിജെപി നേതാവ്, എംഎൽഎ എന്നൊക്കെയുള്ള വിശേഷണങ്ങളോടെ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെക്കാലമായി പ്രചരിക്കുന്ന അനിൽ ഉപാധ്യായ്  എന്ന സാങ്കല്പിക കഥാപാത്രത്തിനെ പറ്റി നിരവധി തവണ ഞങ്ങൾ വസ്തുതാ അന്വേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനങ്ങൾ താഴെയുള്ള ലിങ്കുകൾ തുറന്ന്  വായിക്കാം.  സാങ്കല്പിക ബിജെപി എം.എല്‍.എ. അനില്‍ ഉപധ്യായയുടെ പേരില്‍ വിണ്ടും വീഡിയോ വൈറല്‍… ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ പഴയ വീഡിയോയുടെ തെറ്റായ വിവരണത്തോടെ പ്രചരണം… Rapid FC: വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി എം.എല്‍.എയല്ല… […]

Continue Reading

ചിത്രത്തിലുള്ളത് ഷൈസ്ത അംബരല്ല, പൗരത്വ ബില്ലിനെ ന്യായീകരിച്ച് ഷൈസ്ത ഒന്നും പറഞ്ഞിട്ടില്ല….

വിവരണം ആർഎസ്എസിനെ ഞങ്ങൾ തെറ്റിദ്ധരിച്ചു. ആർഎസ്‌എസിനെ കുറിച്ച് തെറ്റിദ്ധാരണകളാണിന്ന് പ്രചരിക്കപ്പെടുന്നത്. അവർ രാഷ്ട്രത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അല്ലാതെ ഒരു മതത്തെക്കുറിച്ചല്ല –മുസ്‌ലിം പേഴ്‌സണൽ ലോ വനിതാ ബോർഡ് അധ്യക്ഷ ഷൈസ്ത ആംബർ. എന്ന ഒരു പ്രസ്താവന ഫേസ്‌ബുക്കിൽ 2020 ജനുവരി 27 മുതൽ പ്രചരിച്ചു പോരുന്നുണ്ട്. പോസ്റ്റിനു ഇതുവരെ 3200 റോളം ഷെയറുകളുമുണ്ട്. പോസ്റ്റിനു അടിക്കുറിപ്പായി 🚩നമസ്തേ 🚩 പൗരത്വ ബില്ലിനെ ന്യായികരിച്ചു വനിതബോർഡ് അധ്യക്ഷ ഷെയ്സ്ത ആംബർ… ഇനിയെങ്കിലും ഈ കാപട്യങ്ങളുടെ മുഖമൂടി അഴിച്ചു […]

Continue Reading

‘ശബരിമല യുവതി സന്ദര്‍ശന തീര്‍ത്ഥാടനമെന്ന’ തലക്കെട്ടില്‍ സിപിഎമ്മിന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിന് പിന്നിലെ വസ്‌തുതയെന്ത്?

വിവരണം സിപിഎം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന ശബരിമല തീര്‍ഥാടന യാത്ര (യുവിതകള്‍ക്ക് മാത്രം) തലക്കെട്ടുള്ള ഒരു പോസ്റ്ററിന്‍റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുന്നുണ്ട്. ഷിബു കരുവാരക്കുണ്ട് എന്ന വ്യക്തി അഘോരി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഇതെ പോസ്റ്റര്‍  പങ്കുവെച്ചിട്ടുണ്ട്. സിപിഎമ്മിന്‍റെ ബ്രാഞ്ച് കമ്മിറ്റികള്‍ ഇടപെട്ട് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാണെന്നും ഇതിനായി ദേവസ്വം ബോര്‍ഡ് ഓഫിസുമായോ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുക എന്ന ഉള്ളടക്കമുള്ള പോസ്റ്ററിലുള്ളത്. ഇതാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റര്‍- ഫെയ്‌സ്ബുക്ക് […]

Continue Reading

ഈ തിരുവാതിരകളി നടന്നത് നടുറോഡിലാണോ?

വിവരണം പരനാറിക്ക് ഉള്ള ഓണക്കാഴ്ച്ച നടുറോഡില്‍ ഒരുക്കി കേരളം.. എന്ന തലക്കെട്ട് നല്‍കി കുറച്ച് സ്ത്രീകള്‍ വെള്ളക്കെട്ടില്‍ നിന്ന് തിരുവാതിരകളിക്കുന്ന വീഡിയോ ബിജെപി കേരളം എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 9ന് സഞ്ചീവന്‍ പിള്ള എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,800ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്- കേരളത്തില്‍ പ്രളയത്തെ തുടര്‍ന്ന കൊച്ചി ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങള്‍ റോഡുകള്‍ വലിയ തോതില്‍ തകര്‍ന്നിരുന്നു. ഇവയൊന്നും ഇതുവരെ അറ്റകുറ്റപ്പണി നടത്താത്ത സാഹചര്യത്തില്‍ […]

Continue Reading

സവർണ്ണൻ ധരിക്കുന്ന പാദരക്ഷയിൽ വെള്ളം നിറച്ചു അത് കുടിക്കുന്ന ദളിത് സ്ത്രീകളാണോ ഇവർ…?

വിവരണം  Kondotty-Ayamu കൊണ്ടോട്ടിഅയമു എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 1 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദലിതുകളെ അനാദികാലം അടിമകളാക്കി നിലനിർത്താൻ സവർണർ നടപ്പിലാക്കിയ വിചിത്ര ആചാരങ്ങളിൽ ഒന്ന് …. എങ്കിലും ഇതല്പം കടന്ന കൈയായി പോയി … ” അടിമ ” എന്ന വാക്കിന് ജീവനുണ്ടായിരുന്നെങ്കിൽ .. അത് എഴുന്നേറ്റ് ചെന്ന് വളരെ മുമ്പേ തന്നെ ഈ ദലിത് അടിമക്കൂട്ടങ്ങളെ തല്ലി .. തല്ലി .. തല്ലി കൊന്നേനേ […]

Continue Reading

വോട്ടർമാരായ സ്ത്രീകൾ ആലത്തൂർ എംപിയുടെ കാൽ തൊട്ടു വണങ്ങിയോ..?

വിവരണം  Sreejith R Kokkadan എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 28 ന് പോരാളി ഷാജി (Official) എന്ന ഗ്രൂപ്പിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് വെറും 13 മണിക്കൂറുകൾ കൊണ്ട് 2000 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു.  “എം പി യുടെ കാല്തൊട്ട് വണങ്ങുന്ന കോൺഗ്രസ്‌ അടിമകൾ  ഉത്തരേന്ത്യയിൽ മാത്രം കണ്ടുവന്നിരുന്ന  അശ്ലീല കാഴ്ചകൾ… archived link FB post രമ്യ രഹിദാസ് ഇത് സാംസ്കാരിക കേരളത്തിന് നാണക്കേട്..” എന്ന അടിക്കുറിപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ […]

Continue Reading

പൊതു കിണറിൽ‍ നിന്ന് വെള്ളം കുടിച്ച ദളിത്‌ സ്ത്രിയുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “ഒരൊറ്റ തന്തക്കുണ്ടായവരോട് മനുസ്മ്രിതിയുടെ വക്താക്കളായ #സംഘപുത്രന്മാർക്കു എന്നും ഈ മനോഭാവമാണ്” എന്ന അടിക്കുറിപ്പോടെ ജൂലൈ 19, 2019 മുതല്‍ ഒരു ചിത്രം DIALOGUE – സംവാദം എന്ന ഗ്രൂപ്പില്‍ Abdul Raza എന്ന ഫെസ്ബൂക്ക് പ്രൊഫൈല്‍ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റില്‍ അര്‍ദ്ധന ഗ്നാവസ്ഥയില്‍ ഒരു സ്ത്രിയെ കെട്ടിയിട്ടതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: പലതന്തക്കുണ്ടായ സന്ഘപുത്രന്മാര്‍ ഒരൊറ്റ തന്തക്കുണ്ടായവരെ അടിച്ചു കൊല്ലുന്നു. പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിച്ച […]

Continue Reading

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചത് മു‌സ്‌ലിം യുവാവോ?

വിവരണം ശബരിമല യുവതി പ്രവേശന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങള്‍ക്കുമിടയില്‍ ഏറെ ചര്‍ച്ച ചെയ്ത ഒരു ചിത്രമാണ് സന്ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ തലയ്ക്ക് നേരെ തേങ്ങ ഓങ്ങി നില്‍ക്കുന്ന ഒരു യുവാവിന്‍റെ ചിത്രം. ചിത്രത്തിലുള്ളത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇതൊരു മു‌സ്‌ലിം യുവാവാണെന്ന പേരിലുള്ള പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. നാഗരൂര്‍ വിമേഷ് എന്ന വ്യക്തിയുടെ പേരിലുള്ള പ്രൊഫൈലിലാണ് തേങ്ങ എറിഞ്ഞത് മുഹമ്മദ് ഷെജി എന്ന മു‌സ്‌‌ലിം യുവാവാണെന്ന് അവകാശവാദം ഉന്നയിച്ച് പോസ്റ്റിട്ടിരിക്കുന്നത്. 2019 ജൂണ്‍ 16ന് അപ്‌ലോഡ് […]

Continue Reading

കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ വി.മുരളീധരന്‍ ശബരിമല സ്ത്രീപ്രവേശനത്തോട് അനകൂല നിലപാട് സ്വീകരിച്ചോ?

വിവരണം ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതില്‍ തെറ്റില്ലെന്ന് കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ബിജെപി നേതാവ് വി.മുരളീധരന്‍ പറഞ്ഞതായി കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരണം നടക്കുന്നുണ്ട്. അനില്‍കുമാര്‍ പുളിയില എന്ന വ്യക്തിയാണ് ഇത്തരമൊരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ അ‌പ്‌ലോഡ് ചെയ്‌തിരിക്കുന്ന ഒരാള്‍. ഉത്തരവാദിത്തത്തില്‍ എത്തിയപ്പോള്‍ കാര്യം മനസിലായി എന്ന തലക്കെട്ട് നല്‍കിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 600ല്‍ അധികം ഷെയറുകളും 150ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം- Archived Link എന്നാല്‍ കേന്ദ്ര മന്ത്രിയായി ഉത്തരവാദിത്തം […]

Continue Reading