ഓപ്പറേഷൻ തൂഫാൻ നടപടിയില്‍ എടവണ്ണ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫിസിൽ നിന്നും കഞ്ചാവ് പിടികൂടി എന്ന് വ്യാജ പ്രചരണം…
ലഹരി മാഫിയയുടെ വേരറുക്കാനും പുതുതലമുറയെ ലഹരിയില്‍ നിന്നും മുക്തരാക്കാനും കേരള സർക്കാർ ആരംഭിച്ച വിപുലമായ ലഹരി വിരുദ്ധ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്. വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വർദ്ധിച്ചുവരുന്ന സിന്തറ്റിക് ഡ്രഗ്സ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള പോലീസ്, വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മലപ്പുറം എടവണ്ണയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി എന്നൊരു വാര്‍ത്ത ഈ പശ്ചാത്തലത്തിൽ പ്രചരിക്കുന്നുണ്ട്. […]
Continue Reading
