
ഡൽഹിയിൽ പ്രതിഷേധക്കാർ ഹൈഡ്രോജൻ ട്രെയിനിനുനേരെ കല്ലെറിയുന്നത്തിൻ്റെ വീഡിയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു ജനസമൂഹം ട്രെയിന് നേരെ കല്ലെറിയുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് : “കഴിഞ്ഞദിവസം ഉദ്‌ഘാടനം ചെയ്ത രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന് ഇന്ന് ഡൽഹിയിൽ കല്ലെറിയുന്ന പാറ്റകൾ. ലോകത്ത് ഹൈഡ്രജൻ ട്രെയിൻ സർവീസ് ഉള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ അഭിമാനത്തോടെ തലയുയർത്തി നിൽക്കുമ്പോഴാണ് രാജ്യത്തിന്റെ പൊതുസ്വത്തും അഭിമാനവുമായ ട്രെയിനിന് നേരെ ഈ ആക്രമണം. CJP ക്കാർ സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്ന് പറഞ്ഞു ന്യായീകരിച്ച് മെഴുകുന്ന താളിയോലകളോടാണ്, ഈ പൂമക്കളെ തല്ലി നടുവ് തളർത്തുകയല്ലാതെ പൊലീസ് വേറെ എന്ത് ചെയ്യണം? പറയ്💪💪💪 ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ സംഭവം പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ 14 ജൂൺ 2026ന് ട്വിറ്ററിൽ ഈ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചതായി നമുക്ക് കാണാം.
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ പട്നയിലെ പാറ്റ്‌ലീപുത്ര സ്റ്റേഷനിലേതാണ്. ജൂൺ മാസത്തിൽ ബീഹാർ പോലീസ് പരീക്ഷയുടെ പരീക്ഷാർത്ഥികൾ വൈകി എത്തിയ ട്രെയിനുനേരെ ആക്രമണം നടത്തിയതിൻ്റെതാണ്. ഈ കാര്യം റിപ്പബ്ലിക് പ്രസിദ്ധികരിച്ച വാർത്തയിൽ നിന്നും സ്ഥിരീകരിക്കാം. വൈറൽ വീഡിയോയും ഈ വീഡിയോയും ഒരേ സംഭവത്തിൻ്റെതാണെന്ന് നമുക്ക് താഴെ നൽകിയ താരതമ്യത്തിൽ നിന്ന് വ്യക്തമാക്കാം.

കൂടാതെ ഈ പ്രചരണം തെറ്റാണെന്ന് ഇന്ത്യൻ റയിൽവേയും Xൽ വ്യക്തമാക്കിയിട്ടുണ്ട്. പാഞ്ചജന്യ പ്രസിദ്ധികരിച്ച ഒരു പോസ്റ്റിനെ തള്ളിയാണ് ഇന്ത്യൻ റെയിൽവേ നോർത്താൻ സോൺ ഈ ദൃശ്യങ്ങൾ പഴയതാണ് കൂടാതെ ഡൽഹിയിൽ നടക്കുന്ന CJPയുടെ പ്രതിഷേധവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നും വ്യക്തമാക്കിയത്.
നിഗമനം
ഡൽഹിയിൽ പ്രതിഷേധക്കാർ ഹൈഡ്രജൻ ട്രെയിനിനുനേരെ കല്ലെറിയുന്നതിൻ്റെ വീഡിയോഎന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബിഹാറിൽ നടന്ന ഒരു വ്യത്യസ്തമായ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




