
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സിഗരറ്റ് വലിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ച വ്യാജ ചിത്രമാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഒരു ചിത്രം കാണാം. ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ്. അതുകൊണ്ട് ചിത്രം പഴയതാണെന്ന് തോന്നും. അങ്ങനെ ഈ ചിത്രം സോണിയ ഗാന്ധിയുടെ ചെറുപ്പത്തിലെ ചിത്രമാണെന്ന പ്രതീതി ഉണ്ടാക്കും. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “പുകയില നിറ-മാര്‍ജ്ജനം ചെയ്യാന്‍ പരിശ്രിക്കുന്ന ഈ ജുവതിയെ തിരിച്ചറിയുന്നവരുടെ അക്കൗണ്ടില്‍ 8500 രൂപ ഘട ഘട് ലഭിക്കുന്നതായി പറയപ്പെടുന്നു.”
ഈ ചിത്രം ഹിന്ദിയിലും X പോലെയുള്ള പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ് നമുക്ക് താഴെ കാണാം.
അടികുറിപ്പില്‍ രാഹുല്‍ ഗാന്ധിയെ ‘അക്കൗണ്ടില്‍ 8500 രൂപ ഘട ഘട്’ ലഭിക്കും എന്ന തരത്തില്‍ പരിഹാസിക്കുന്നുമുണ്ട്. എന്നാല്‍ ഈ ചിത്രം ശരിക്കും സോണിയ ഗാന്ധിയുടെ ചെറുപ്പത്തിലെ ചിത്രമാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ ചിത്രത്തിനെ സുക്ഷമായി പരിശോധിച്ചപ്പോള്‍ ചിത്രത്തിന്‍റെ താഴെ എടുത്ത കോര്‍ണറില്‍ Remaker എഴുതിയതായി കണ്ടെത്തി. Remaker ഒരു ഓണ്‍ലൈന്‍ AI അപ്ലിക്കേഷന്‍ ആണ്. ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫേസ് സ്വാപ്പ് അതായത് ഒരാളുടെ മുഖം മറ്റൊരാളുടെ മുഖത്തിനു പകരം ഒരു ചിത്രത്തില്‍ നമുക്ക് മാറ്റാന്‍ പറ്റും. ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ആകാം സോണിയ ഗാന്ധിയുടെ മുഖം ഈ ചിത്രത്തില്‍ എഡിറ്റ് ചെയ്തത്.
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രവും ലഭിച്ചു. യഥാര്‍ത്ഥ ചിത്രം ഒരു ഇറാനി യുവതിയുടെതാണ്. ഫര്‍സാദ് സര്‍ഫറാസി എന്ന ഇറാനി ഫോട്ടോഗ്രാഫര്‍ ആണ് 2012ല്‍ ഈ ചിത്രം പകര്‍ത്തിയത്.
ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം. സോണിയ ഗാന്ധിയുടെ വൈറല്‍ ചിത്രം ഇതേ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് നമുക്ക് താരതമ്യത്തില്‍ നിന്ന് വ്യക്തമാകുന്നു.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ സോണിയ ഗാന്ധിയുടെ സിഗരറ്റ് വലിക്കുന്ന ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




