പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ബിയര്‍ കുടിക്കുന്ന ഈ വീഡിയോ കേരളത്തിലേതല്ലാ.. വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം സാമൂഹികം

വിവരണം

പുരോഗമനം ഞങ്ങള്‍ തുറക്കുന്നത് ബാറുകളല്ലാ.. മദ്യനിര്‍മാണ ശാലകളാണ്.. നമ്പര്‍ വണ്‍ കേരള ഗവ.. എന്ന തലക്കെട്ടോടെ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ബിയര്‍ കുടിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഉര്‍വശി ഉര്‍വശി എന്ന സിനിമ ഗാനം ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ സംസാരിക്കുന്നതോ മറ്റോ വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയില്ലാ. കാര്‍ത്തിക് ദേവ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയിക്ക് നിരവധി റിയാക്ഷനുകളും ഷെയറുകലും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് കേരളത്തിലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികള്‍ ബിയര്‍ കുടിക്കുന്നതിന്‍റെ തന്നെയാണോ? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തിതില്‍ നിന്നും പോളിമര്‍ ന്യൂസ് എന്ന തമിഴ് വാര്‍ത്ത ചാനല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് 2019 മാര്‍ച്ച് 31ന് പങ്കുവെച്ച യൂട്യൂബ് വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. തിരുന്നല്‍വേലി എന്ന ഹാഷ്ടാഗ് വെച്ചാണ് വീഡിയോ തലക്കെട്ട് നല്‍കിയിരിക്കുന്നത്. ക്ലാസ് മുറിക്കുള്ളിൽ ബിയർ കുടിക്കുന്ന സ്വകാര്യ കോളജ് വിദ്യാർഥികൾ.. എന്നതാണ് പോളിമര്‍ ന്യൂസ് നല്‍കിയ വാര്‍ത്ത തലക്കെട്ടിന്‍റെ മലയാളം തര്‍ജിമ.

പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ തമിഴിന്‍റെ സഹായത്തോടെ വീഡിയോയുടെ യഥാര്‍ത്ഥ വസ്‌തുത അന്വേഷിച്ചു. ഫാക്‌ട് ക്രെസെന്‍ഡോ തമിഴ് ഈ വീഡിയോ ഫാക്‌ട് ചെക്ക് ചെയ്തിരുന്നു. വസ്‌തുത ഇങ്ങനെയാണ് –

തമിഴ്‌നാട്ടിലെ തിരുന്നല്‍വേലിയിലെ ഒരു സ്വകാര്യ കോളജില്‍ നിന്നുമുള്ള ദൃശ്യമാണിത്. 2019ലാണ് സംഭവം നടക്കുന്നത്. തിരുനെല്‍വേലി ദക്ഷിണ മാരാ നാടാര്‍ സംഘം കോളെജ് (TDMNS) കോളജില്‍ നിന്നുമുള്ള വീഡിയോയാണിത്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുമുള്ളതാണെന്ന പ്രചരണം വ്യാജമാണ്. ഫാക്‌ട് ക്രെസെന്‍ഡോ തമിഴ് പ്രസിദ്ധീകരിച്ച ഫാക്‌ട് ചെക്ക് ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

പോളിമര്‍ ന്യൂസ് നല്‍കിയ വാര്‍ത്ത –

YouTube Video 

നിഗമനം

തമിഴ്‌നാട്ടിലെ തിരുന്നല്‍വേലിയില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോയാണിതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ എന്ന പ്രചരണം വ്യാജമാണെന്ന് ഇതോടെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ബിയര്‍ കുടിക്കുന്ന ഈ വീഡിയോ കേരളത്തിലേതല്ലാ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading