എംഎസ്എഫ് നേതാവ് ലഹരിമരുന്ന് കേസിലാണോ പിടിയിലായത്? വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം | Politics

വിവരണം

എംഎസ്എഫ് ജില്ലാ ജോയിന്‍റ് സെക്രട്ടറിയും കഞ്ചാവ് ലഹരി മരുന്ന് മാഫിയ തലവനായ ഉസ്മാന്‍ തങ്ങള്‍ റിമാന്‍‍ഡില്‍.. നിലവില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഉസ്മാന്‍ തങ്ങള്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എസ്എഫ്ഐ കോതമംഗലം എസി എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Instagram Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലഹരിമരുന്ന് കേസിലാണോ എംഎസ്എഫ് നേതാവ് അറസ്റ്റിലായത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ കുറിച്ച് വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതുകൊണ്ട് തന്നെ എംഎസ്എഫ് എറണാകുളം ജില്ലാ ഭാരവാഹികളുമായി ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. കഴിഞ്ഞദിവസം കോതമംഗലം പുതുപ്പാടി എല്‍ദോ ബസീലിയസ് കോളജില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തതാണ് എംഎസ്എഫ് ജില്ലാ ജോയിന്‍റെ സെക്രട്ടറിയായ ഉസ്മാന്‍ തങ്ങളെ. എന്നാല്‍ എസ്എഫ്ഐയുടെ ചില പ്രൊഫൈലുകള്‍ വ്യാജ പ്രചരണം നടത്തി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ഇതിനെതിരെ കോതമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എംഎസ്എഫ് ജില്ലാ പ്രസിഡന്‍റ് റമീസ് മുതിരക്കാലയില്‍ പറഞ്ഞു.

എംഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി കോതമംഗലം പോലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് –

പിന്നീട് കോതമംഗലം പോലീസുമായി ഫാക്‌ട് ക്രെസെന്‍‍ഡ‍ോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. എംഎസ്എഫ് നേതാവിനെ അറസ്റ്റ് ചെയ്തതും പിന്നീട് റിമാന്‍ഡില്‍ ആകുകയും ചെയ്തത് കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള കേസിലാണ്. ലഹരിമരുന്നുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ലായെന്നും അവര്‍ പറഞ്ഞു.

നിഗമനം

ലഹരി മാഫിയ തലവനായ എംഎസ്എഫ് എറണാകുളം ജില്ലാ ജോയിന്‍റ് സെക്രട്ടറിയായ ഉസ്മാന്‍ തങ്ങള്‍ റിമാന്‍ഡില്‍ എന്ന പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോതമംഗലം പുതുപ്പാടി എല്‍ദോ ബസീലിയസ് കോളജില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് ഉസ്മാന്‍ അറസിറ്റിലായത്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:എംഎസ്എഫ് നേതാവ് ലഹരിമരുന്ന് കേസിലാണോ പിടിയിലായത്? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Misleading