സ്ക്രിപ്റ്റഡ് വീഡിയോ ഉപയോഗിച്ച് ഭർത്താവിൻ്റെ പിതാവിനോട് ഹലാലാ നടത്തിയ യുവതി എന്ന തരത്തിൽ വ്യാജപ്രചരണം 

Misleading Social

നികാഹ് ഹലാലാ നടത്തിയത്തിന് ശേഷം ഭർത്താവിൻ്റെ അടുത്ത് തിരിച്ച് പോകാൻ വിസമ്മതിക്കുന്ന മുസ്ലിം യുവതിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു യുവതി തൻ്റെ ഭർത്താവിൻ്റെ അച്ഛനോടൊപ്പം കഴിയാനുള്ള തീരുമാനം അവരുടെ ഭർത്താവിനെ അറിയിക്കുന്നു. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “*കാട്ടറബി സംസ്കാരം..* *ഹോ ഭീകരം… മൃഗങ്ങളെ* *നാണിപ്പിക്കുന്ന, നാണവും മാനവും ഇല്ലാത്ത വർഗ്ഗം..* *ഭർത്താവ് മൊഴിചൊല്ലി. ഭർത്താവിൻ്റെ ബാപ്പ പുതിയൊരു ജീവിതം നൽകാൻ തയ്യാറായി. ഇപ്പോൾ ഭർത്താവിൻ്റെ ബാപ്പയുടെ ഭാര്യയായി കഴിയുന്നു.*” 

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന്  കണ്ടെത്തി. ഇത് പോലെയുള്ള സ്ക്രിപ്റ്റഡ് വീഡിയോകൾ ഉണ്ടാക്കുന്ന അശ്വനി പാണ്ഡെ എന്ന വ്യക്തിയുടെ യുട്യൂബ് ചാനലിൽ ഈ വീഡിയോ 28 ഏപ്രിൽ 2025ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Archived   

ഈ വീഡിയോയിൽ 0:05 സെക്കൻഡില്‍ ഒരു ഡിസ്ക്ലെയിമർ നമുക്ക് കാണാം. ഈ വീഡിയോ പൂർണമായും സങ്കല്പികമാണ് കൂടാതെ വിനോദത്തിന് വേണ്ടി നിര്മിച്ചതാണെന്നും ഈ ഡിസ്ക്ലെയിമറിൽ പറയുന്നുണ്ട്.

അശ്വനി പാണ്ഡെ എന്ന  യൂട്യൂബരെ കുറിച്ച് ഇതിന് മുൻപും ഞങ്ങൾ ഒരു ഫാക്ട് ചെക്കിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇയാൾ ഷോക്ക് വാല്യൂവിനും ലൈക്കും ഷെയറിനും വേണ്ടി ഇത്തരത്തിൽ വിവാദാസ്പദമായ വീഡിയോകൾ നിർമിക്കുന്നതാണ്. ഇയാളുടെ ചാനലിൽ മറ്റേ വീഡിയോകളും ഇത്തരത്തിലുള്ളതാണ്. രണ്ടാനച്ഛനെ കല്യാണം കഴിച്ച ഒരു പെൺകുട്ടി എന്ന തരത്തിൽ ഇയാളുടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയുണ്ടായപ്പോൾ ഞങ്ങൾ നടത്തിയ ഫാക്ട് ചെക്കിൻ്റെ റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Also Read | സ്ക്രിപ്റ്റഡ് വീഡിയോ പെൺകുട്ടി തൻ്റെ രണ്ടാൻ അച്ഛനെ വിവാഹം കഴിച്ചു എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുന്നു…

ഈ വീഡിയോകൾ ഷോക്ക് വാല്യൂ ഉണ്ടാക്കി വ്യൂസ് ലഭിക്കാൻ ഉണ്ടാക്കുന്ന സ്ക്രിപ്റ്റഡ് വീഡിയോകളാണ്. ഇതിൽ കാണിക്കുന്ന സംഭവങ്ങൾ വ്യാജമാണ്. ഇതിനെ മുൻപും ഞങ്ങൾ ഇത്തരത്തിലുള്ള പല വീഡിയോകൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. 

Also Read | വൃദ്ധനായ പണ്ഡിതന്‍ തന്‍റെ മകളെ വിവാഹം കഴിച്ചു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം…

Also Read | അമ്മയെ മകന്‍ വിവാഹം കഴിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്.  

നിഗമനം

ഹലാലാ നടത്തിയത്തിന് ശേഷം ഭർത്താവിൻ്റെ അടുത്ത് തിരിച്ച് പോകാൻ വിസമ്മതിക്കുന്ന മുസ്ലിം യുവതിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സ്ക്രിപ്റ്റഡ് വീഡിയോ ഉപയോഗിച്ച് ഭർത്താവിൻ്റെ പിതാവിനോട് ഹലാലാ നടത്തിയ യുവതി എന്ന തരത്തിൽ വ്യാജപ്രചരണം

Fact Check By: K. Mukundan 

Result: Misleading

Leave a Reply

Your email address will not be published. Required fields are marked *