
സുഡാനിൽ ജനങ്ങളെ ജീവനോടെ കുഴിയിൽ കുഴിച്ചു മൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥന്മാർ ഒരു ജനസമൂഹത്തിന് കുഴിയിൽ ഇറങ്ങാൻ നിർബന്ധിക്കുന്നതായി കാണാം. ഈ വീഡിയോ സുഡാനിലേതാണെന്ന് അവകാശിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ജീവനോടെ മരണക്കുഴിയിൽ ഇറങ്ങുന്ന ആ മനുഷ്യരുടെ മാനസികാവസ്ഥ ചിന്തിക്കൂ..
അത് ചെയ്യിക്കുന്നവരുടെ മാനസികാവസ്ഥ ചിന്തിക്കൂ.. ഇന്നത്തെ കാലത്ത് ഒരു ജിഹാദിക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഇതുമായി സാമ്യതയുള്ള ഒരു വീഡിയോ ടിക്കറ്റോക്കിൽ കണ്ടെത്തി. ഈ വീഡിയോയിലും നമുക്ക് പ്രസ്തുത വീഡിയോയിൽ കാണുന്ന നീല യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ കാണാം.

പോസ്റ്റ് കാണാൻ – Tiktok | Archived
ഈ വീഡിയോയുടെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ നേവി കേഡറ്റ് പരിശീലനത്തിൻ്റെതാണ്. ഞങ്ങൾക്ക് ടിക്കറ്റോക്കിൽ ഇതേ പോലെ പക വീഡിയോകൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ നൈജീരിയയിലെ ITMT എന്ന നേവി പരിശീലന സ്ഥാപനത്തിലേതാണെന്ന് ഈ വീഡിയോകളിൽ നിന്ന് വ്യക്തമായി.

ഇതേ പോലെയൊരു വീഡിയോ ഇതിനെ മുൻപ് AFP ഫാക്ട് ചെക്ക് ചെയ്തിരുന്നു. ഇതേ സ്ഥാപനത്തിൽ നിന്നുള്ള ഒരു വീഡിയോ 2024ൽ ഡി.ആർ.കോംഗോയുടെ പേരിൽ പ്രചരിപ്പിച്ചിരുന്നു. കോംഗോയിൽ അടിമകളെ വിൽക്കാൻ കൊണ്ട് പോകുന്നു എന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. AFP ഈ ദൃശ്യങ്ങളെ കുറിച്ച് ITMTയുടെ ഡയറക്ടർ സിന്ത്യ ചിദേര അഹാമേഫുലേയുമായി സംസാരിച്ചപ്പോൾ അവർ ഇങ്ങനെയാണ് പ്രതികരിച്ചത്, “ഈ വീഡിയോ ഞങ്ങളുടെ സ്ഥാപനത്തിൻ്റെതാണ് ജനങ്ങൾക്ക് ഇതിനെ കുറിച്ച് ഇത്ര അറിവിലായമയുണ്ട് എന്ന് ചിന്തിക്കുമ്പോൾ ആശ്ചര്യപെടുന്നു. പരിശീലനം നേടാൻ സ്കൂളിൽ ചേർന്ന പുതിയ കേഡറ്റ് മാരോട് ചെയ്പ്പിക്കുന്ന ബാപ്റ്റിസം എന്ന ഒരു ഡ്രിൽ ആണിത്.”
നിഗമനം
സുഡാനിൽ ജനങ്ങളെ ജീവനോടെ കുഴിയിൽ കുഴിച്ച് മൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ നൈജീരിയയിൽ നിന്നാണ് കൂടാതെ നേവി പരിശീലനത്തിൻ്റെതാണ്. അന്വേഷണത്തിൽ നിന്ന് ഈ കാര്യം വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:നൈജീരിയയിലെ നേവി പരിശീലനത്തിൻ്റെ ദൃശ്യങ്ങൾ സുഡാനിൽ ക്രൂരത എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False


