വീഡിയോയിൽ ജിഹാദ് പ്രഖ്യാപിക്കുന്ന സ്ത്രീ അമേരിക്കയിലെ മുസ്ലിം ലോബി സിഎഐആറിൻ്റെ ഡയറക്ടർ അല്ല 

Misleading അന്തര്‍ദേശിയ൦ | International

അമേരിക്കയിലെ കെന്റക്കിയിലെ സിഎഐആറിൻ്റെ  ഗവൺമെൻ്റ അഫയേഴ്‌സ് ഡയറക്ടറാണ് നൂറ ശലാഷ് വീഡിയോയിൽ ജിഹാദ് പ്രഖ്യാപിക്കുന്നത് എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു സ്ത്രീ ഒരു വ്യക്തിയെ ആക്രമിക്കുന്നതായി കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയ്‌ക്കെതിരെ വിഷം ഛർദ്ദിക്കുന്ന വീഡിയോ വഴി വൈറലായ ജെയ്‌ഷെ-ഇ-മുഹമ്മദ് തീവ്രവാദിയായ മുഷ്താഖ്,അഥവാ ഗാസി ബാബ,അഥവാ ഗാസി മുഷ്താഖ്,അഥവാ ഖാൻ മുഷ്താഖ്,അഥവാ ഖാൻ ബാബയെ പെഷവാറിനടുത്തുള്ള ചാംകാനി പ്രദേശത്ത് അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നു. പാകിസ്ഥാൻ സൈന്യവും ഐ‌എസ്‌ഐയും ഈ വാർത്ത മറച്ചുവെച്ചിരുന്നു. 🙏🕉️🚩” 

 എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. ഈ സംഭവം അമേരിക്കയിലെ ന്യൂ യോർക്കിൽ കഴിഞ്ഞ കൊല്ലം നടന്നതാണ്. നൂറ ശലാഷ് എന്ന സ്ത്രീ യഹൂദികൾക്കെതിരെ പരസ്യമായി ജിഹാദ് പ്രഖ്യാപ്പിച്ചു. ഈ സംഭവം സേത് ബെൽ എന്ന വ്യക്തി മൊബൈലിൽ പതിച്ചു എന്ന് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

വാർത്ത വായിക്കാൻ – Jerusalem Post | Archived

ഈ സ്ത്രീ അമേരിക്കയിലെ മുസ്ലിം അഡ്വക്കസി സംഘടനയായ സെൻ്റർ ഫോർ അമേരിക്കൻ ഇസ്ലാമിക് റിലേഷൻഷിപ് (CAIR) എന്ന സംഘടനയുടെ ഡയറക്ടർ ആണെന്ന് നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ ജെറുസലേം പോസ്റ്റ് പ്രകാരം ഈ വാർത്ത തെറ്റാണ്. ഈ സ്ത്രീ കെൻ്റക്കിയിൽ സിഎഐആറിൻ്റെ ഒരു സന്നദ്ധപ്രവർത്തകയായിരുന്നു എന്ന് സിഎഐആർ വ്യക്തമാക്കിയിട്ടുണ്ട്.

Archived 

ടൈംസ് ഓഫ് ഇന്ത്യ, NDTV എന്നി മാധ്യമങ്ങളും ഈ സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. പോസ്റ്റിൽ വാദിക്കുന്ന പോലെ ഈ സംഭവം ശലാഷിനെ ഡീപോർട്ടേഷൻ ചെയ്യുന്നതിനിടെ നടന്നതാണെന്ന് എവിടെയും പറയുന്നില്ല. ന്യൂ യോർക്കിലെ മാൻഹാട്ടനിൽ ഒരു ഓഫീസ് കെട്ടിടത്തിലാണ് ഈ സംഭവം നടന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സ്ത്രീ പാകിസ്ഥാനിയോ അനധികൃത കുടിയേറ്റക്കാരിയാണെന്നൊന്നും എവിടെയും റിപ്പോർട്ട് ചെയ്തതായി കണ്ടെത്തിയില്ല.      

നിഗമനം

വൈറൽ വീഡിയോയിൽ ജിഹാദ് പ്രഖ്യാപിക്കുന്ന സ്ത്രീ അമേരിക്കയിലെ മുസ്ലിം ലോബി സിഎഐആറിൻ്റെ ഡയറക്ടർ അല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു . 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:വീഡിയോയിൽ ജിഹാദ് പ്രഖ്യാപിക്കുന്ന സ്ത്രീ അമേരിക്കയിലെ മുസ്ലിം ലോബി സിഎഐആറിൻ്റെ ഡയറക്ടർ അല്ല

Fact Check By: K. Mukundan 

Result: Misleading

Leave a Reply