
ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദുക്കള്‍ക്ക് നേരെ ക്രൂരമായ ആക്രമണം എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മുസ്ലിം തൊപ്പി ധരിച്ച ഒരാള്‍ ഒരു സ്ത്രീയുടെ മുടി ബലം പ്രയോഗിച്ച് മുറിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ബംഗ്ലാദേശില്‍ ഇപ്പോഴും ഹിന്ദുക്കള്‍ക്ക് നേരെയുള്ള മുസ്ലിം ആക്രമണം തുടരുകയാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബംഗ്ലാദേശിലെ കാലിഗഞ്ചിൽ ഭർത്താവിനെ കൊലപ്പെടുത്തി വിധവയാക്കപ്പെട്ട സാധു ഹിന്ദു യുവതിയെ ദിവസങ്ങൾക്കകം കൂട്ടബലാൽക്കാരം ചെയ്തശേഷം തൂണിൽ കെട്ടിയിട്ടു മുടി മുറിക്കുന്ന ബംഗ്ലാദേശി മുസ്ലീങ്ങൾ.
ഇറാനിലേക്കു നോക്കി പൂങ്കണ്ണീരൊലിപ്പിക്കുന്ന മതേതരന്മാർ ഇതൊന്നും കാണുകയില്ല.
ഇത് തന്നെയാണ് 1921ൽ മലപ്പുറത്ത് നടന്നത്. അന്ന് ബ്രിട്ടീഷ് പട്ടാളം ആ വേട്ടപ്പട്ടികളെ നിർദ്ദയം നേരിട്ട് അടിച്ചമർത്തി. ബ്രിട്ടീഷുകാർ അവരെ നേരിട്ടത് കൊണ്ടാണ് അത് കമ്മി/കൊങ്ങികൾക്ക് സ്വാതന്ത്ര്യ സമരമായത്. അഫ്ഗാൻ മുതലിങ്ങോട്ട് ഭാരതത്തിന്റെ വലിയൊരു ഭാഗവും ഇസ്ലാമിക വത്കരിച്ച് തേരോട്ടം നടത്തിയ ഇസ്ലാമിക അക്രമത്തെ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ പിടിച്ച് കെട്ടിയതും ബ്രിട്ടീഷുകാർ ആയിരുന്നല്ലോ. നമ്മുടെ സമ്പത്തിനെ എത്ര കൊള്ളയടിച്ചവരാണ് ബ്രിട്ടീഷുകാരെങ്കിലും ഇക്കാര്യത്തിൽ ഹൈന്ദവ സമൂഹം അവരോട് കടപ്പെട്ടിരിക്കുന്നു.
ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ഗ്രാമഗ്രാമാന്തരങ്ങളിൽ ആർ.എസ്.എസ്. എന്ന മഹാ പ്രസ്ഥാനം പ്രവർത്തിച്ചില്ലായിരുന്നു എങ്കിൽ ഭാരതത്തിൽ ഇതിനോടകം ഇസ്ലാമിക ഭരണകൂടം സ്ഥാപിതമായേനെ.
രാഷ്ട്രത്തിന്റെ സുരക്ഷ സ്വയം സേവകരുടെ കൈകളിൽ ഇന്ന് സുഭദ്രമാണ്.”

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ഇതെന്നും ചിത്രത്തില്‍ കാണുന്ന സ്ത്രീ ഹിന്ദുവല്ല, പകരം മുസ്ലിം ആണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചില വാര്‍ത്തകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ലഭിച്ചു. ഇത്തേഫഖ് നല്‍കിയ റിപ്പോര്‍ട്ട് ഇങ്ങനെ: “പോലീസും പ്രാദേശിക വൃത്തങ്ങളും പറയുന്നതനുസരിച്ച്, രൂപ്ഗഞ്ചിലെ ഗോലകണ്ടയിൽ യൂണിയനിലെ ദഹർഗാവ് പ്രദേശത്തെ ബിസിനസുകാരനായ സെലിം മിയയുടെ വീട്ടിൽ മൂന്ന് സ്ത്രീകൾ കയറി. തുടർന്ന്, അവർക്കെതിരെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായി ആരോപണമുയർന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് അവരെ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിച്ചു. ഒരു ഘട്ടത്തിൽ, കത്രിക ഉപയോഗിച്ച് അവരുടെ മുടി മുറിച്ചുമാറ്റി. ഒടുവിൽ, പോലീസ് സ്ഥലത്തെത്തി മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു”

കസ്റ്റഡിയിലെടുത്ത മൂന്ന് സ്ത്രീകളെ കോമില്ല ജില്ലയിലെ മുറാദ്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജഹാപൂർ പ്രദേശത്തെ ബാബു മിയയുടെ ഭാര്യ സുമയ്യ അക്തർ (32), ഖുൽനയിലെ ഖാലിഷ്പൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള ദിഗാലിയ പ്രദേശത്തെ സുജോൺ മിയയുടെ ഭാര്യ ഇതി അക്തർ (27) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു; ബലിയാപാര പ്രദേശത്തെ റുഹുൽ അമിന്‍റെ ഭാര്യ ഷാർമിൻ അക്തർ (36) എന്നിവർ.
മോഷണത്തിന് ശിക്ഷിക്കുന്നതിന് നിയമപരമായ വ്യവസ്ഥകൾ നിലവിലുണ്ടെങ്കിലും, നിയമം കൈയിലെടുക്കാൻ ഒരു വ്യക്തിക്കും അവകാശമില്ലെന്ന് നാരായൺഗഞ്ച് ജില്ലയിലെ അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ട് മെഹെദി ഇസ്ലാം പറഞ്ഞു. ആരെയെങ്കിലും കെട്ടിയിട്ട് തല്ലുകയോ മുടി മുറിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഈ വിഷയത്തിൽ ഉന്നത അധികാരികളുമായി കൂടിയാലോചിച്ച ശേഷം ആവശ്യമായ നിയമനടപടി സ്വീകരിക്കും.”
സമാന റിപ്പോര്‍ട്ട് മറ്റു മാധ്യമങ്ങളും നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ ബംഗ്ലാദേശ് ടീം അന്വേഷിച്ചപ്പോള്‍ മൂന്നു സ്ത്രീകളും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ് എന്ന് പോലിസ് സ്ഥിരീകരിച്ചു.
ബംഗ്ലാദേശിലെ രൂപ്‌ഗഞ്ചില്‍ മോഷണ കുറ്റം ആരോപിച്ച് പിടികൂടിയ സ്ത്രീകളില്‍ ഒരാളുടെ ചിത്രമാണിത്. സ്ത്രീകള്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്, ഹിന്ദുക്കളല്ല.
നിഗമനം
ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ നേര്‍ക്ക് തുടരുന്ന അക്രമത്തിന്‍റെ ഭാഗമായി ഹിന്ദു സ്ത്രീയുടെ മുടി ബലം പ്രയോഗിച്ച് മുറിച്ചു കളയുന്നു എന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ കാണുന്നത് മോഷണ കുറ്റം ആരോപിച്ച് പിടികൂടിയ മുസ്ലിം സ്ത്രീകളില്‍ ഒരാളുടെ മുടി ആള്‍ക്കൂട്ട വിചാരണ നടത്തി മുറിച്ചു കളയുന്നതാണ്. ഇവര്‍ ഹിന്ദുവല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




