
അടിച്ചിരിക്കുന്ന ഇറാനിൻ്റെ എയര്‍ സ്പേസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പറന്ന് പോകുന്നത് കാണിക്കുന്ന ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “ഇറാന്റെ അനുമതിയോടുകൂടി അവരുടെ വ്യാമപാതയിലൂടെ പോകാൻ ഭാരതത്തിൻറെ പ്രധാനമന്ത്രിക്ക് മാത്രം അനുവാദം നൽകുന്നു: 56″♥️♥️♥️♥️.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ ചിത്രം 4 മാർച്ച് 2026ന് ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.

പോസ്റ്റ് കാണാൻ – Facebook | Archived
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം മാർച്ചിൽ യുദ്ധം കാരണം അടിച്ചിരിക്കുന്ന എയര്‍ സ്പേസിലൂടെ ഇറാൻ-ഇസ്രായേൽ/അമേരിക്ക യുദ്ധം ആരംഭിച്ചത്തിന് ശേഷ പ്രധാനമന്ത്രി വിദേശ യാത്ര നടത്തിയത് മെയ് മാസത്തിലാണ്. അങ്ങനെ മാർച്ച് മുതൽ പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന് പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
ഈ ചിത്രം മാർച്ചിൽ വൈറൽ ആയപ്പോൾ എയർ ഇന്ത്യ ഒരു വിശദികരണം നൽകിയിരുന്നു. ‘എയർ ഇന്ത്യ ഒരു നിയന്ത്രിത വ്യോമാതിർത്തിയിലും വിമാന സർവീസുകൾ നടത്തുന്നില്ല’ എന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി മോദി 15 മെയ് 2026ന് മസ്കറ്റ് പോയ റൂട്ട് ഫ്ലൈറ്റ് അവെർ എന്ന വെബ്സൈറ്റ് ട്രാക്ക് ചെയ്തിട്ടുണ്ട്. ഈ വിമാനത്തിൻ്റെ റൂട്ട് നമുക്ക് താഴെ കാണാം. ഇറാനിൻ്റെ എയർ സ്പേസിലൂടെയല്ല പ്രധാനമന്ത്രിയുടെ വിമാനം സഞ്ചരിച്ചത്.

നിഗമനം
അടിച്ചിരിക്കുന്ന ഇറാനിൻ്റെ എയര്‍ സ്പേസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പറന്ന് പോയി എന്ന പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




