
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ കമ്പനി എക്‌സാലേജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ പിണറായിയുടെ വസതിയില്‍ ഇഡി റെയ്ഡ് നടത്തി.
പിണറായി വിജയനും കുടുംബവും നിലവില്‍ താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് പരിശോധന. സിഎംആര്‍എല്‍ ഓഫീസിലും മറ്റ് പത്തിടങ്ങളിലുമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
ഇതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമാവുകയും ഇഡി ഉപയോഗിച്ച വാഹനം പ്രവര്‍ത്തകര്‍ തള്ളി തകര്‍ക്കുകയും ഉണ്ടായി. മുസ്ലിം രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചുകൊണ്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പിണറായി വിജയനോടുള്ള പക പോകൽ രാഷ്ട്രീയം അവസാനിപ്പിക്കുക. ED റൈഡിൽ നാളെ ജില്ലാ തലങ്ങളിൽ SDPI മാര്‍ച്ച് SOCIAL DEMOCRATIC PARTY OF INDIA” എന്ന വാചകങ്ങളാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ ഉള്ളത്.

എന്നാല്‍ ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
എസ്ഡിപിഐ ഇങ്ങനെ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനം എന്തെങ്കിലും എടുത്തോ എന്ന് തിതിരഞ്ഞെങ്കിലും പ്രചരണത്തെ സാധൂകരിക്കുന്ന യാതൊരു റിപ്പോര്‍ട്ടുകളും ലഭിച്ചില്ല. എന്നാല്‍ തങ്ങള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണ് എന്ന് വ്യക്തമാക്കി എസ്ഡിപിഐ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 2026 മെയ് 27ന് വിശദീകരണം പങ്കുവച്ചിട്ടുണ്ട്.

സംഭവത്തില്‍ നിയമനടപടി സ്വീകരിച്ചതായി മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, വൈറല്‍ പോസ്റ്റര്‍ സൂക്ഷ്മമായി നോക്കിയാല്‍ ചില അക്ഷരത്തെറ്റുകള്‍ കാണാം. ‘പകപോക്കലിന്’ പകരം ‘പക പോകല്‍’ എന്നും റെയ്ഡിന് പകരം റൈഡ് എന്നുമാണുള്ളത്. കൂടാതെ, പോസ്റ്ററില്‍ തീയതി പരാമര്‍ശിച്ചിട്ടില്ല.
നിഗമനം
പിണറായി വിജയന്‍റെ വീട്ടില്‍ എന്ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നടത്തിയ റെയ്ഡിനെതിരെ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു എന്ന പ്രചരണം വ്യാജമാണ്. എസ്ഡിപിഐ ഫെസ്ബുക്കിലൂടെ വിശദീകരണം നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




