കൊക്രോച്ച് ജനത പാർട്ടിയുടെ സമരത്തിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത് 12 കൊല്ലം പഴയ ദൃശ്യങ്ങൾ 

False Political

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രതിഷേധകർ ചുംബനം എടുക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “പകൽ തണുപ്പൻ മട്ടാണെങ്കിലും രാത്രിയാവുമ്പോഴാ കോക്രാച്ച് സമരം ഒന്ന് ചൂട് പിടിക്കുന്നത് 🙏

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. ഈ ദൃശ്യങ്ങൾ 13 ഏപ്രിൽ 2017ന് മൈ ലൈഫ് മൈ വിഷ്  എന്ന യൂട്യൂബ് ചാനൽ പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.

വീഡിയോയുടെ ശീർഷകം പ്രകാരം ഈ ദൃശ്യങ്ങൾ ജെ.എൻ.യുവിൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്. ഞങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഫേസ്‌ബുക്കിലും ഈ വീഡിയോ ലഭിച്ചു. 9 നവംബർ 2014ന് nnis എന്ന ഫേസ്‌ബുക്ക് പേജ് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം 9 നവംബർ 2014ന് ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ്സിൽ കിസ് ഓഫ് ലവ് എന്ന പരിപാടി നടന്നിരുന്നു. ഈ പരിപാടിയുടെ ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ സംഭവത്തെ കുറിച്ച്  ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധികരിച്ച റിപ്പോർട്ടും നമുക്ക് കാണാം.

വാർത്ത വായിക്കാൻ – TOI | Archived  

നിഗമനം

2014 നവംബർ 9 ന് ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ്സിൽ നടന്ന കിസ് ഓഫ് ലവ് എന്ന പരിപാടിയുടെ ദൃശ്യങ്ങളാണിത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: കൊക്രോച്ച് ജനത പാർട്ടിയുടെ സമരത്തിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത് 12 കൊല്ലം പഴയ ദൃശ്യങ്ങൾ

Fact Check By: K. Mukundan

Result: False

Leave a Reply