രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തല്ലുകൂടുന്നത്തിൻ്റെ  ദൃശ്യങ്ങൾ എ.ഐ. നിർമ്മിതമാണ്     

Altered Political

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തല്ലുകൂടുന്നത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് രാഹുലും പ്രിയങ്കയും തമ്മിൽ തല്ലു കൂടുന്നതായി  കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “#ഇത്രയ്ക്ക് തരംതാണ കുടുബമാണല്ലൊ ഭാവി പ്രധാനമന്ത്രിയുടെ ഗണ്ടീ കുടുബം” 

 എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ 3 കൊല്ലം മുൻപ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തപ്പോൾ എടുത്താണെന്ന് കണ്ടെത്തി. ഈ പരിപാടിയുടെ യഥാർത്ഥ ദൃശ്യങ്ങൾ കോൺഗ്രസ് പാർട്ടി അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ നമുക്ക് താഴെ കാണാം.

സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹത്തിൻ്റെ ഈ ദൃശ്യങ്ങൾ പ്രസ്തുത വീഡിയോയുമായി വ്യത്യസ്തമാണെന്ന് നമുക്ക് കാണാം. കൂടാതെ ഈ ദൃശ്യങ്ങൾ പല മാധ്യമങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. NDTV യുടെ വാർത്തയിലും നമുക്ക് യഥാർത്ഥ ദൃശ്യങ്ങൾ കാണാം.

ANI പ്രസിദ്ധികരിച്ച വാർത്തയിലും നമുക്ക് യഥാർത്ഥ ദൃശ്യങ്ങൾ കാണാം.

ഈ സംഭവത്തിൻ്റെ മറ്റൊരു ആംഗിളിൽ എടുത്ത വീഡിയോയും നമുക്ക് താഴെ കാണാം.

വീഡിയോ സൂക്ഷമമായി പരിശോധിച്ചപ്പോൾ, പല ക്രമക്കേടുകൾ കണ്ടെത്തി. ഇത് പോലെയുള്ള ക്രമക്കേട് എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകളിൽ കാണാം. ഞങ്ങൾ ഇത് പോലെയുള്ള പല വിഡിയോകൾ ഇതിനെ മുനമ്പ് അന്വേഷിച്ചിട്ടുണ്ട്. ഇതിൽ ചില അന്വേഷണ റിപോർട്ടുകൾ നിങ്ങൾക്ക് താഴെ കാണാം.

Also Read |മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ കാൽ തൊഴുന്നത്തിൻ്റെ ദൃശ്യങ്ങൾ AI നിർമ്മിതമാണ് 

Also Read | യോഗി ആദിത്യനാഥ് കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്ന വീഡിയോ A.I. നിർമ്മിതമാണ്  

Also Read | ഇന്ത്യയും പാക്കിസ്ഥാനിൻ്റെയും വനിതാ ടീം ക്യാപ്റ്റനുകളുടെ എ.ഐ. നിർമിത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ 

ഈ AI വെബ്സൈറ്റുകളിൽ ഒരു ചിത്രം സമർപ്പിച്ച് ഒരു പ്രോംപ്റ്റ് നൽകിയ ഒരു ചെറിയ വീഡിയോ ക്ലിപ്പ് ഇവർ നിർമ്മിക്കും. 

നിഗമനം

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തല്ലുടുന്നത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ എ.ഐ. നിർമ്മിതമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തല്ലുകൂടുന്നത്തിൻ്റെ  ദൃശ്യങ്ങൾ എ.ഐ. നിർമ്മിതമാണ്     

Fact Check By: Mukundan K  

Result: Altered