
കേരളത്തില്‍ ഹിന്ദുകളുടെ ജനസംഖ്യ ഏറെ അപകടപരമായി കുറയുന്നു കുടാതെ അടുത്ത ചില കൊല്ലങ്ങളില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ ഉണ്ടാകില്ല എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. കേരളത്തില്‍ ഹിന്ദുക്കള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇല്ലാതാകും എന്ന് പ്രവചിക്കുന്ന ഈ പോസ്റ്റില്‍ കേരളത്തില്‍ 1957 മുതല്‍ ഹിന്ദു ജനസംഖ്യയുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ നല്കിട്ടുണ്ട്. ഞങ്ങള്‍ ഈ കണക്കുകള്‍ പരിശോധിച്ചു. എന്താണ് പരിശോധനയുടെ ഫലം നമുക്ക് അറിയാം. പക്ഷെ ആദ്യം തെറ്റായ പ്രചരണം എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് കാണാം. ഈ സന്ദേശം പങ്ക് വെച്ചത്, “ഇങ്ങനെ പോവുകയാണെങ്കിൽ കേരളം പാകിസ്ഥാൻ ആകും സംശയം വേണ്ട എത്രയും പെട്ടെന്ന് ഹിന്ദു ഐക്യം കൂടുക👍🚩” എന്നൊരു അടികുറിപ്പോടോപ്പമാണ്. സ്ക്രീന്‍ഷോട്ടില്‍ എഴുതിയ വാചകവും സ്ഥിതിവിവരക്കണക്കുകള്‍ ഇപ്രകാരമാണ്:
“കേരളത്തില്‍ ഹിന്ദുവിനും ഹിന്ദു മതത്തിനും 30..40 വര്‍ഷം കുടി മാത്രം ആയുസ്സ്…
1957ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 85%
1967ല്‍ ഹിന്ദു ജനസംഖ്യ 80%
1977ല്‍ ഹിന്ദു ജനസംഖ്യ 75%
1987ല്‍ ഹിന്ദു ജനസംഖ്യ 70%
1997ല്‍ ഹിന്ദു ജനസംഖ്യ 65%
2007ല്‍ ഹിന്ദു ജനസംഖ്യ 58%
2017ല്‍ ഹിന്ദു ജനസംഖ്യ 50%
2019ല്‍ ഹിന്ദു ജനസംഖ്യ 48% ത്തിനു താഴെ എത്തി നില്കുന്നു…ഇതേപോലെ ആണെങ്കില്‍…
2020ല്‍ ഹിന്ദു ജനസംഖ്യ 47%
2030ല്‍ ഹിന്ദു ജനസംഖ്യ 40%
2040ല്‍ ഹിന്ദു ജനസംഖ്യ 30%
2050ല്‍ ഹിന്ദു ജനസംഖ്യ 20%
കാശ്മീരില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് പണ്ഡിറ്റുകള്‍ ഓടിയതപോലെ ഹിന്ദുകള്‍ എല്ലാം ഉപേക്ഷിച്ച് ഓടാന്‍ തുടങ്ങും…
2060ല്‍ ഹിന്ദു ജനസംഖ്യ 10%…5%….2%….ശുംഭം”
ഈ കാണുക്കുകള് എത്രത്തോളം ശരിയാണെന്ന് ഇനി നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
കേരളം എന്ന സംസ്ഥാനമുണ്ടായത് 1956ലാണ്. അതിനാല്‍ കേരളം ഉണ്ടായതിനെ ശേഷമുള്ള ജനഗണന കാണുക്കുകള് ഞങ്ങള്‍ പരിശോധിച്ച് നോക്കി. അതായത് 1961 മുതല്‍ 2011 വരെയുള്ള കണുക്കള്‍. ഈ കണക്കുകളില്‍ ഇതു മതത്തില്‍ എത്ര ശതമാനം ജനസംഖ്യ വിശ്വസിക്കുന്നു എന്ന് ഞങ്ങള്‍ പരിശോധിച്ച് യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കുകള്‍ താഴെ നല്കിട്ടുണ്ട്.

Source: Kerala Census Data 2001, 2011
മുകളില്‍ നല്കിയ സെന്‍സസ് കണക്കുകള്‍ പ്രകാരം 1961ല്‍ കേരളത്തില്‍ ഹിന്ദുകള്‍ ജനസംഖ്യയുടെ 61% ആയിരുന്നു. 2011ല്‍ ഹിന്ദുകളുടെ ജനസംഖ്യ 54.76% ആയിരുന്നു. പോസ്റ്റില്‍ നല്കിയ കണക്ക് പ്രകാരം 1967ല്‍ ഹിന്ദുക്കള്‍ കേരളത്തില്‍ 80 ശതമാനമായിരുന്നു എന്നാണ്. ഇത് തികച്ചും തെറ്റാണ് എന്ന് വ്യക്തമാകുന്നു. കേരള സംസ്ഥാനം രൂപികരിച്ച് കഴിഞ്ഞുണ്ടായ ആദ്യത്തെ ജനഗണനയില്‍ തന്നെ ഹിന്ദുക്കള്‍ വെറും 61% മാത്രമായിരുന്നു. അതെ പോലെ 1971ല്‍ അതായത് 10 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ ഹിന്ദുക്കള്‍ 59 ശതമാനമായി. പോസ്റ്റില്‍ എല്ലാ പത്ത് കൊല്ലത്തില്‍ ശരാശരി 5% കുറവാണ് ഹിന്ദുക്കളുടെ ജനസംഖ്യയില്‍ കാണിക്കുന്നത്. ഇത് കാരണമാണ് 1967-2007 വരെ കേരളത്തിലെ ഹിന്ദു ജനസംഖ്യയില്‍ 22 ശതമാനം കുറവ് രേഖപെടുത്തി എന്ന തെറ്റായ വാദം ഉന്നയിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ 1961-2011 വരെ ഹിന്ദുകളുടെ ജനസംഖ്യയില്‍ വെറും 6.08% കുറഞ്ഞ് 60.83ല്‍ നിന്ന് 54.76 ആയി. അതായത് എല്ലാ 10 കൊല്ലങ്ങളില്‍ ശരാശരി 1.21% കുറവ്. പോസ്റ്റില്‍ വാദിക്കുന്ന പോലെ ശരാശരി 5%-10% കുറവല്ല ഹിന്ദു ജനസംഖ്യയില്‍ എല്ലാ 10 കൊല്ലങ്ങളില്‍ രേഖപ്പെടുതുന്നത്.
2011 കഴിഞ്ഞിട്ട് കേരളത്തില്‍ ഹിന്ദുകളുടെ ജനസംഖ്യയില്‍ എത്ര മാറ്റം സംഭവിച്ചു എന്ന് അറിയാന്‍ വ്യക്തമായ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ല. ഇനി 2021ന്റെ ജനഗണനയുടെ രേഖകള്‍ പുറത്ത് വരുമ്പോള്‍ മാത്രമേ ഇതിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കും. പക്ഷെ 1957 മുതല്‍ 2007 വരെയുള്ള പോസ്റ്റില്‍ നല്കിയ കണക്കുകള്‍ തികച്ചും തെറ്റാണെന്ന് വ്യക്തമാണ്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ തെറ്റാണ്. ജനഗണന കാണുക്കുകള് പ്രകാരം 1961ല്‍ ഏകദേശം 61% ആയിരുന്ന ഹിന്ദുക്കള്‍ 2011ല്‍ കേരളത്തില്‍ 54.76% ആയി എന്നാണ് യഥാര്‍ത്ഥ്യം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കേരളത്തില്‍ 1957-2007ന്റെ ഇടയില്‍ ഹിന്ദുകളുടെ ജനസംഖ്യ 27% കുറഞ്ഞു എന്ന തെറ്റായ പ്രചരണം…
Fact Check By: Mukundan KResult: False
