‘ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല’ എന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുവോ...?
വിവരണം
Archived Link |
“അങ്ങനെ പറയരുത് രാമേട്ടാ" "!” എന്ന അടിക്കുറിപ്പോടെ ജൂലൈ 24, 2019 മുതല്‍ വന്ദേ മാതരം എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ നിലവിലെ കേരള കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്‍റ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചിത്രത്തിന്‍റെ താഴെ അദേഹം പറഞ്ഞു എന്ന് അവകാശപ്പെട്ട് ഒരു പ്രസ്താവന എഴുതിയിട്ടുണ്ട്. ചിത്രത്തില്‍ എഴുതിയ പ്രസ്താവന ഇപ്രകാരം: “RSS നിയന്ത്രിക്കുന്ന ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല- മുല്ലപ്പള്ളി രാമചന്ദ്രന്‍”. ദേശിയ തലത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജി വെച്ചു പുതിയ അധ്യക്ഷന്‍ ഇത് വരെ നിയമിച്ചിട്ടില്ല. ഗോവയിലെ പ്രതിപക്ഷ നേതാവിനെയടക്കം 15ല്‍ 10 എംഎല്‍എ മാര്‍ ബിജെപിയില്‍ ചേര്‍ന്നു. കര്‍ണാടകയില്‍ ജനത ദല്‍ സെക്കുലറിനോടൊപ്പം നടത്തിയ സഖ്യ സര്‍ക്കാറിന് അസ്സെംബ്ലിയില്‍ വിശ്വാസപ്രമേയത്തില്‍ ഭുരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ല. ഈ ഒരു പശ്ചാതലത്തില്‍ കെ.പി.സി.സി. അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ടിക്കെതിരെ ഇങ്ങനെയൊരു പ്രസ്താവന യഥാര്‍ത്ഥത്തില്‍ നടത്തിയിട്ടുണ്ടോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഇങ്ങനെയൊരു പ്രസ്താവന്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയോ എന്ന് അന്വേഷിക്കാന്‍ ഗൂഗിളില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആര്‍എസ്എസും സംബന്ധിച്ച് ഏതെങ്കിലും വാര്‍ത്ത ഇയടെയായി വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യാതൊരു വാര്‍ത്തയും ലഭിച്ചില്ല.
ഇതിനെ ശേഷം ഞങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ തിരക്കി നോക്കി അന്വേഷിച്ചു. സാമുഹിക മാധ്യമങ്ങളില്‍ ഈ ഒരു പോസ്റ്റ് ഒഴിച്ചാല്‍ മറ്റേ എവിടെയും ഇങ്ങനെയൊരു പ്രസ്ഥാവനെയെകുരിച്ച് യാതൊരു വിവരം ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഔദ്യോഗിക ഫെസ്ബൂക്ക്, ട്വിട്ടര്‍ പേജുകള്‍ പരിശോധിച്ച് നോക്കി. എന്നാല്‍ സാമുഹിക മാധ്യമങ്ങളില്‍ മുല്ലപ്പള്ളി രാമച്ചന്ദ്രന്‍റെ അക്കൗണ്ടുകളില്‍ നിന്ന് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്തായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
വിവരം നേരിട്ട് മുല്ലപ്പള്ളി രാമചന്ദ്രനോട് തന്നെ ചോദിച്ച് അറിയാനായി ഞങ്ങള്‍ അദ്ദേഹത്തെ ബന്ധപെടാന്‍ ശ്രമിച്ചു. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനാ ൽ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ പേഴ്സണൽ സ്റ്റാഫായ എം എ ഉറൂബുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചിരുന്നു. "ഇത്തരത്തിൽ ഒരു പ്രസ്താവന മുല്ലപ്പള്ളി എവിടെയും നടത്തിയിട്ടില്ല. അദ്ദേഹം ഒരിക്കലും ഇങ്ങനെ പറയില്ല. പാർട്ടിക്ക് എതിരായി സംസാരിക്കുന്ന ആളല്ല അദ്ദേഹം. ഇത് ആരോ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് " എന്നാണു പേഴ്സണൽ സ്റ്റാഫ് നൽകിയ മറുപടി
നിഗമനം
പോസ്റ്റില്‍ പറയുന്നത് വിശ്വസിക്കനാകില്ല. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതായി എവിടെയും വാര്‍ത്തയില്ല. അദേഹത്തിന്‍റെ ഔദ്യോഗികമായാ സാമുഹ മാധ്യമ അക്കൗണ്ടുകളിലും അദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രനുടെ പെഴ്സണല്‍ സ്റ്റാഫായ എം. എ. ഉറൂബ് ഇങ്ങനെയൊരു പാര്‍ട്ടി വിരുദ്ധമായ പ്രസ്താവന മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിട്ടില്ല എന്ന് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയര്‍ ചെയര്ത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
Title:‘ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല’ എന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുവോ...?
Fact Check By: Mukundan KResult: False