വിവരണം

യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരുന്നു. വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ വന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ സുധാകരന്‍ ഇടപെടേണ്ട എന്ന ഒരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ടി21 (T21) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 487ല്‍ അധികം റിയാക്ഷനുകളും 95ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഹുല്‍ മങ്കൂട്ടത്തില്‍ കെ.സുധാകരനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ മാധ്യമങ്ങളില്‍ ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും രാഹുല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതായി വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഫോണില്‍ ബന്ധപ്പെട്ട് പരാമര്‍ശത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്-

കെ.സുധാകരനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ. ടി21 സിപിഎമ്മിന് വേണ്ടി വ്യാജ പ്രചരണം നടത്തുന്ന ഏജെന്‍സിയാണെന്നും രാഹുല്‍ പറഞ്ഞു.

നിഗമനം

താന്‍ ഇത്തരത്തിലൊരു പ്രസ്താവന കെപിസിസി പ്രസിഡ‍ന്‍റ് കെ.സുധാകരനെതിരെ നടത്തിയിട്ടില്ലായെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കെ.സുധാകരനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False