മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ മാര്‍ കൂട്ടരാജി വെച്ചതിനാല്‍ മധ്യപ്രദേശ് നിയമസഭയില്‍ ഭുരിപക്ഷം നഷ്ടപെട്ട കമല്‍നാഥ് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. 18 കൊല്ലം കോണ്‍ഗ്രസ്‌ പാര്‍ട്ടിയോടൊപ്പമുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിലെപിയില്‍ ചെര്നത് വലിയയൊരു ചര്‍ച്ച വിഷയമായിരുന്നു. ഇതിനെ മുന്നേയും പല വലിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു ബിജെപിയിലേക്ക് പോയിട്ടുണ്ട്. ഈ പശ്ച്യതലതിലാണ് ഗുജറാത്തില്‍ ബിജെപിയില്‍ ചേര്ന ഒരു കോണ്‍ഗ്രസ്‌ എം.എല്‍.എയെ ജനങ്ങള്‍ കൈകാര്യം ചെയ്തു എന്ന് വാദിച്ച് ഒരു വീഡിയോ മധ്യപ്രദേശ്‌ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. മധ്യപ്രദേശ്‌ കോണ്‍ഗ്രസ്‌ ചെയ്ത ട്വീറ്റ് നമുക്ക് താഴെ കാണാം.

MP Congress TweetArchived Link

ഈ ട്വീറ്റ് വൈറല്‍ ആയതോടെ ചില മലയാള ഫെസ്ബൂക്ക് പേജുകളും മധ്യപ്രദേശ് കോണ്‍ഗ്രസ്‌ ഇട്ട ട്വീട്ടിനെ സമാനമായ പോസ്റ്റുകല്‍ മലയാളത്തില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

എന്നാല്‍ ഈ വീഡിയോയിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴ്യെതാണ് എനിട്ട്‌ ഗുജറാത്തിലെ എം.എല്‍.എയുമായി ഈ വീഡിയോയിന് യാതൊരു ബന്ധമില്ല എന്ന് മനസിലായി. വീഡിയോയിനെ കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് പരിശോധിക്കാം.

വിവരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഗുജറാത്തിൽ കൂറുമാറിയ കോൺഗ്രസ്സ് എം എൽ എ യ്ക്ക് അവിടത്തെ ജനങ്ങൾ നൽകിയ സ്വീകരണം...കുറു മാറുന്നവർക്ക് അതാത് സ്ഥലങ്ങളിലെ ജനങ്ങൾ ഈ രീതിയ്യിൽ സ്വീകരണം നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇന്ന് കോൺഗ്രസിലുള്ളൂ”

വസ്തുത അന്വേഷണം

വീഡിയോയിനെ ഞങ്ങള്‍ In-Vid ഉപയോഗിച്ച് പല പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. ഇതില്‍ നിന്ന് ലഭിച്ച പല ചിത്രങ്ങളില്‍ നിന്ന് ഒന്ന്‍ ഞങ്ങള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ഇതിനെ മുന്നേയും വ്യത്യസ്ത വിവരണത്തോടെ പങ്ക് വെച്ചിട്ടുണ്ടായിരുന്നു എന്ന് അറിയാന്‍ സാധിച്ചു. താഴെ നല്‍കിയ ട്വീറ്റ് 2019ലാണ് ച്യെതിരിക്കുന്നത്. ഈ ട്വീട്ടില്‍ പറയുന്നത് രാജസ്ഥാനിലെ ബിജെപി എം.എല്‍.എ ജോഗാരാം പട്ടേലിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നാണ്.

Archived Tweet

പക്ഷെ രാജസ്ഥാന്‍ ബിജെപി നേതാകള്‍ അവരുടെ എതിരെ ഈ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടക്കുന്നു എന്ന് പോലീസില്‍ പരത്തി കോടതതായ വാര്‍ത്ത‍ പത്രിക എന്ന രാജസ്ഥാനിലെ പ്രമുഖ മാധ്യമ വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഈ വീഡിയോ ട്വീറ്റ് ചെയ്ത ഏറ്റവും പഴയെ ട്വീറ്റ് ഞങ്ങള്‍ക്ക് ലഭിച്ചത് ഡിസംബര്‍ 2018ല്‍ ചെയ്ത ഈ ട്വീറ്റ് ആണ്.

മധ്യപ്രദേശ്‌ കോണ്‍ഗ്രസ്‌ ചെയ്ത ട്വീട്ടില്‍ പറയുന്ന ഗുജറാത്തിലെ ലിമ്ബ്ടി മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ എം.എല്‍.എ സോമ ഗാണ്ട ഈ വീഡിയോ തന്‍റെയല്ല എന്നിട്ട് തനിക്കെതിരെ ഈ വീഡിയോ വെച്ച് ദുഷ്പ്രചരണം നടതുകെയാന്നെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

NEWS18 GUJARATIArchived Link

നിഗമനം

ഈ വീഡിയോ ഗുജറാത്തില്‍ കുറം മാറി ബിജെപിയില്‍ ചേര്ന സോമ ഗാണ്ട എന്ന എം.എല്‍.എയെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെതള്ള. ഈ വീഡിയോ പഴയതാണ് എനിട്ട്‌ ഇതിനെ മുന്നേയും തെറ്റായ വിവരണത്തോടെ പ്രചരിപ്പിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് തെളിയുന്നു.

Avatar

Title:FACT CHECK: ഈ വീഡിയോ ഗുജറാത്തില്‍ പാര്‍ട്ടി മാറിയ കോണ്‍ഗ്രസ്‌ എം.എല്‍.എയെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെതള്ള...

Fact Check By: Mukundan K

Result: False