ലോകസഭയിൽ വഖ്ഫ് ബില്ല് പാസാക്കുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉറങ്ങുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ…   

ലോകസഭയിൽ വഖ്ഫ് ബില്ല് പാസാക്കുന്നത്തിനിടെ രാഹുൽ ഗാന്ധി ഉറങ്ങുന്നത് കാണിക്കുന്ന ചിത്രം എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ വഖഫ് ബില്ലുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ലോകസഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉറങ്ങുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ ഭരണപക്ഷം പരിഹസിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം പ്രതിപക്ഷ നേതാവ് ഇവനൊക്കെ രാത്രി എന്താണ് പണിയെന്ന് അന്വേഷണം നടത്തണം പൊതുഖജനാവിലെ സുരക്ഷയും തീറ്റയും കുടിയും താമസവും എന്നിട്ട് പാർലിമെന്റ്റിലെ ഉറക്കം? നാണക്കേട്.. എന്ന തലക്കെട്ട് നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇരുന്ന ഉറങ്ങുന്നതും ഇതിനെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പരിഹസിക്കുകയും ചെയ്യുന്ന വീ‍ഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. റെഡ് ആര്‍മി ഓഫീഷ്യല്‍സ് എന്ന ഗ്രൂപ്പില്‍ ചുവപ്പിന്‍റെ കൂട്ടുകാര്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook […]

Continue Reading

വടകരയില്‍ കെ.കെ.ശൈലജ മനപ്പൂര്‍വ്വം തോറ്റ് കൊടുത്തതാണെന്ന് കെ.ടി.ജലീല്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വടകരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ.കെ.ഷൈലജയുടെ തോല്‍വി വലിയ ആഘാതമാണ് മുന്നണിക്കും സിപിഎമ്മിനും വരുത്തിയത്. 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ആലത്തൂരില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസമായി ഒരു സീറ്റില്‍ വിജയം നേടാന്‍ സാധിച്ചത്. അതെസമയം കെ.കെ.ശൈലജയുടെ തോല്‍വിയെ കുറിച്ച് കെ.ടി.ജലീല്‍ എംഎല്‍എ നടത്തിയ പ്രസ്താവന എന്ന പേരിലുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വടകരയില്‍ കെ.കെ.ശൈലജ ഷാഫിക്ക് തോറ്റുകൊടുത്തതാണ്. ശൈലജ ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുമായിരുന്നു എന്ന് കെ.ടി.ജലീല്‍ പറഞ്ഞു എന്നതാണ് പ്രചരണം. മാപ്പിള സഖാക്കളും ഷജറകളും […]

Continue Reading

അനുരാഗ് ഠാക്കൂറും രാഹുൽ ഗാന്ധിയും തമ്മിൽ ലോകസഭയിൽ നടന്ന വാദം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്… 

സമൂഹ മാധ്യമങ്ങളിൽ മുൻ മന്ത്രിയും ബിജെപി എം.പിയുമായ അനുരാഗ് ഠാക്കൂരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി വാദപ്രതിവാദം നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ പ്രചരിപ്പിച്ച് അനുരാഗ് ഠാക്കൂർ രാഹുൽ ഗാന്ധിയെ ഉത്തരം മുട്ടിച്ചു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ അനുരാഗ് ഠാക്കൂർ വാദിച്ചത് രാഹുൽ ഗാന്ധിയുമായി അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ […]

Continue Reading

കെ.കെ.ശൈലജ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഏറ്റ കനത്ത തിരച്ചടി ഇപ്പോഴും വലിയ ചര്‍ച്ചാ വിഷയമായി തുടരുകയാണ്. ഇതിനിടയില്‍ കെ.കെ.ശൈലജയും പ്രസ്താവന എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെയുള്ള വികാരം തിരച്ചടിക്ക് കാരണമായി. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ മുഴുവന്‍ സീറ്റിലും സിപിഎം വിജയിക്കുമായിരുന്നു എന്ന് കെ.കെ.ശൈലജ പറഞ്ഞു എന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത ന്യൂസ് കാര്‍‍‍ഡ് എന്ന പേരിലാണ് പ്രചരണം. എസ്എന്‍ഇസി (സമസ്ത നാഷണല്‍ എ‍ജ്യുക്കേഷന്‍ കൗണ്‍സില്‍) എന്ന ഗ്രൂപ്പില്‍ റൗഫ് ചെട്‌ലാട്ട് റൗഫ് […]

Continue Reading

ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തെര‍ഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തോല്‍വിയിലും ആശ്വാസമായത് ആലത്തൂരില്‍ നിന്നും എല്‍‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.രാധാകൃഷ്ണന്‍റെ വിജയമാണ്. യുഡിഎഫ് സിറ്റിങ് സീറ്റായിരുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യ ഹരിദാസിനെ രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ.രാധാകൃഷ്ണന്‍ വിജയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് തൊട്ടടുത്ത ദിവസം സിപിഐഎം മുഖ്യപത്രമായ ദേശാഭിമാനി ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പത്രത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്‍ഡിഎ ഒരു സീറ്റില്‍ ഒതുങ്ങി എല്‍ഡിഎഫ് ആലത്തൂര്‍ തൂത്ത് വാരി എന്ന് കെ.രാധാകൃഷ്ണന്‍റെ ചിത്രം […]

Continue Reading

വി മുരളീധരന്‍ വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ആറ്റിങ്ങലില്‍ ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്ന് വ്യാജ പ്രചരണം…

ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പുറത്തു വരാനിരിക്കുന്നതിന് മുമ്പായി പല മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍‌ഡി‌എഫിന് ഭൂരിപക്ഷം പ്രവചിച്ചും അതല്ല, യു‌ഡി‌എഫ് കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞും ബി‌ജെ‌പി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്നും ഇല്ലെന്നും പ്രവചനം നടത്തിയും ഓരോ എക്സിറ്റ് പോളും വിഭിന്നവും വ്യത്യസ്തവുമാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബി‌ജെ‌പി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍ ജയിക്കുമെന്ന് ചില മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ പുറത്ത് വന്നതിനു പിന്നാലെ  ഒരു പോസ്റ്റ് […]

Continue Reading

നേതാക്കള്‍ ചതിച്ചെന്നും വടകരയില്‍ ജയപ്രതീക്ഷ ഇല്ലായെന്നും കെ.കെ.ശൈലജോ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചാവിഷയമായ മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. കെ.കെ.ശൈലജയും ഷാഫി പറമ്പിലും തമ്മിലുള്ള പോരാട്ടിത്തിനൊപ്പം ഇരു പാര്‍ട്ടികളുടെ അണികളും സമൂഹമാധ്യമങ്ങളിലെ വലിയ വാക്‌വാദങ്ങളും ആരോപണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ചൂടിന് ആവേശം നല്‍കുകയാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യപരമായ ചര്‍ച്ചകളില്‍ നിന്നും വ്യാജ പ്രചരണങ്ങളിലേക്ക് ചര്‍ച്ചകള്‍ ചെന്നത്തുന്നതും സ്ഥിരമായിരിക്കുകയാണ്. കെ.കെ.ശൈലജക്കെതിരെ നിരന്തരം ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ കെ.കെ.ശൈലജയുടെ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കൂടെ നില്‍ക്കുന്നു എന്ന […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്ത മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. പാലക്കാട് സിറ്റിങ് എംഎല്‍എയായ ഷാഫി പറമ്പിലും മട്ടന്നൂര്‍ സിറ്റിങ് എംഎല്‍എയായ കെ.കെ.ശൈലജ ടീച്ചറും തമ്മിലാണ് വടകരയിലെ പോരാട്ടം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ശൈലജ ചീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ വലിയ സൈബര്‍ ആക്രമണം നടത്തി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന ആരോപണവും പരാതിയുമെല്ലാം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ കെ.കെ.ശൈലജ പ്രസ്താവന നടത്തിയെന്ന പേരിലൊരു പോസ്റ്റര്‍ […]

Continue Reading

വോട്ടര്‍ ഇവിഎം തകർക്കുന്ന വീഡിയോ ഒരു കൊല്ലം പഴയതാണ്… ഇപ്പോഴത്തെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നിന്നുള്ളതല്ല…

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2024 ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോകളിൽ പലതും  മുൻ സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോഴുള്ളതാണ്.  പ്രിസൈഡിംഗ് ഓഫീസർമാരും സെക്യൂരിറ്റി ടീമുകളും തികഞ്ഞ  ജാഗ്രതയോടെയാണ് പോളിംഗ് സ്റ്റേഷനുകളില്‍ നിലകൊള്ളുന്നത്.  തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ കനത്ത സുരക്ഷ ഭേദിച്ച്  ഒരാൾ ഇവിഎം കൺട്രോൾ യൂണിറ്റ് പിടിച്ചെടുത്ത് നിലത്തിട്ട് തകർക്കുന്ന […]

Continue Reading

VVPAT മെഷീനില്‍ നിന്ന് സ്ലിപ്പുകള്‍ ശേഖരിക്കുന്ന പഴയ വീഡിയോ ലോകസഭ തെരഞ്ഞെടുപ്പില്‍ നടന്ന തട്ടിപ്പ് എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു… 

26 ഏപ്രിലിന് രണ്ടാം ഘട്ടം വോട്ടെടുപ്പ് സമാപിച്ചു. ഈ ഘട്ടത്തില്‍ കേരളത്തിലെ എല്ലാം 20 മണ്ഡലങ്ങള്‍ അടക്കം രാജ്യത്തിലെ 88 മണ്ഡലങ്ങളില്‍ ജനങ്ങള്‍ അവരുടെ വോട്ട് രേഖപ്പെടുത്തി. ഇതിനിടെ EVM മെഷീനില്‍ തട്ടിപ്പ് എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ 2022 മുതല്‍ പ്രചരിക്കുന്ന VVPAT സ്ലിപ്പുകള്‍ ശേഖരിക്കുന്ന പ്രക്രിയയുടെതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് […]

Continue Reading

ആര്‍എംപി സംസ്ഥാന സെക്രട്ടറി ഷാഫി പറമ്പിലിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം എസ്‌ഡിപിഐ ഇത്തവണ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന ആഹ്വാനം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ഇതാ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) യുഡിഎഫിനെ പിന്തുണയ്ക്കുന്ന വടകരയിലെ പ്രബല കക്ഷിയുടെ സംസ്ഥാന സെക്രട്ടറി എന്‍.വേണു യുഡിഎഫിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എസ്‌ഡിപിഐ ബന്ധം തിരിച്ചടിയായെന്നും വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം സ്ഥാനാര്‍ത്ഥിക്ക് ഇല്ലാതെ പോയി എന്നും എന്‍.വേണു പറഞ്ഞു എന്നുമാണ് പ്രചരണം. 24 ന്യൂസ് ലോഗോ സഹിതം ട്രെന്‍ഡ് ഇന്‍ കേരള […]

Continue Reading

വി.എം.സുധീരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന വി.എം.സുധീരന്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്ത തിരച്ചടി നേരിടും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി അടക്കം പരാജയപ്പെടും.. പ്രകടന പത്രിക വെറും പ്രഹസനം മാത്രം.. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും.. സിഎഎ എന്ന വാക്ക് പോലും പ്രകടന പത്രികയിലില്ലാ.. എന്നും വി.എം.സുധീരന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കുഞ്ഞലന്‍ കുട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

മനോരമ ന്യൂസ് സര്‍വേ ഫലം എന്ന പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മനോരമ ന്യൂസ് – വിഎംആര്‍ സര്‍വേ ഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റുകളിലും തോല്‍ക്കുമെന്നും എല്‍ഡിഎഫ് 20 സീറ്റുകള്‍ നേടുമെന്നുമാണ് സര്‍വേ ഫലമെന്ന പേരില്‍ മനോരമ ന്യൂസില്‍ വന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന തരത്തിലുള്ള പ്രചരണം. ഹര്‍ഷല്‍ ചോലയ്ക്കല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് നടത്തിയ […]

Continue Reading

ക്രിസ്ത്യന്‍ പള്ളിയില്‍ ബിജെപി രാഷ്ട്രീയ യോഗം ചേരുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ക്രിസ്ത്യന്‍ പള്ളിയില്‍ രാഷ്ട്രീയ യോഗം വിളിച്ചു എന്ന പേരിലൊരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപമായി പ്രചരിക്കുന്നുണ്ട്. മുന്നറിയിപ്പ്.. അപകട വാര്‍ത്ത.. എംഎം ചര്‍ച്ച് ബിജെപി ഓഫീസ് ആയി മാറ്റിയിരിക്കുന്നു.. എന്ന തലക്കെട്ട് നല്‍കിയാണ് പള്ളിയുടെ ഹാളില്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്ന വീഡിയോ പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചും തന്‍റെ കാഴ്ച്ചപ്പാടുകളും വീഡിയോയില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നതായും കാണാന്‍ സാധിക്കും. MM ചർച്ചിനുള്ളിൽ BJP രാഷ്ട്രീയ യോഗം എന്ന തലക്കെട്ടില്‍ എ‍ഡവ മുഹമ്മദ് […]

Continue Reading

ഈ വീഡിയോയില്‍ 2,000 രൂപ നോട്ടിലെ ചിപ്പിനെ കുറിച്ചല്ലാ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നത്.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന്‍റെ ഒരു അഭിമുഖ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയുടെ ഒരു ഭാഗമാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം പ്രചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഷാജന്‍ സ്കറിയ രാജീവ് ചന്ദ്രശേഖറിനെ അഭമുഖം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇരുവരും ചിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗത്തില്‍ 2,000 രൂപയുടെ കറന്‍സി നോട്ടില്‍ ചിപ്പ് കണ്ടുപിടിച്ച മഹാനും സഹായിയും എന്ന തലക്കെട്ടോടെയാണ് വീ‍ഡിയോയുടെ പ്രചരണം. മുഹമ്മദ് ഖട്ടൂണ്‍ […]

Continue Reading

എ.എം.ആരിഫിനെ ജനങ്ങള്‍ കയ്യേറ്റം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എ.എം.ആരിഫിനെ മണ്ഡലത്തിലെ ജനങ്ങള്‍ തല്ലിയോടിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാരകമായി പ്രചരിക്കുകയാണ്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. 5 വർഷമായി മണ്ഡലത്തിൽ തിരിഞ്ഞു നോക്കാതെ വോട്ട് ചോദിച്ചു ആലപ്പുഴയില്‍ എത്തിയ ആരിഫ് എം പി യെ പൊതുജനം ചെരുപ്പും ചൂലും എടുത്ത് തല്ലി ഓടിച്ചു.. എന്ന തലക്കെട്ട് നല്‍കി രാധാകൃഷ്ണന്‍ ഉത്തൃട്ടാതി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ […]

Continue Reading

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന ബിജെപിയുടെ വാഹനം സ്ത്രികള്‍ നാടുകടത്തുന്നത്തിന്‍റെ പഴയ വീഡിയോ വൈറല്‍ ആകുന്നു…

പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ്. ഇതിനിടെ ഉത്തരേന്ത്യയില്‍ സ്ത്രികള്‍ ബിജെപിയുടെ പ്രചരണത്തിനെത്തിയ ഒരു വാഹനത്തെ അസഭ്യം വിളിച്ച് ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോ 3 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബിജെപിയുടെ പ്രചരണത്തിന് വന്ന വാഹനത്തെ ഗ്രാമവാസികള്‍ […]

Continue Reading

ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആലപ്പുഴ-കൊല്ലം അതിര്‍ത്തിയില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നക്കുന്നത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കരുനാഗപ്പള്ളി. ഇവിടെ ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതി‍ച്ച ഒരു ഫാ‌സ്റ്റ് ഫുഡ് കട ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിച്ചു തകര്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ശോഭ സൂരേന്ദ്രന്‍റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരുത്തന്‍റെ ഹോട്ടൽ തല്ലിപൊളിച്ചു .അവരെ ക്രൂരമായി […]

Continue Reading

ഈ വീഡിയോയില്‍ പി.സി.ജോര്‍ജിന്‍റെ പരാമര്‍ശം കെ.സുരേന്ദ്രനെതിരെയാണോ? വസ്‌തുത അറിയാം..

വിവരണം പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ബിജെപി അംഗത്വം സ്വീകരിച്ച പി.സി.ജോര്‍ജ്ജ് നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്‍റണിയെ പ്രഖ്യാപിച്ച ശേഷം പി.സി.ജോര്‍ജ്ജ് പരസ്യമായി തന്‍റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അനിലിന് പത്തനംതിട്ടയെ കുറിച്ച് അറിയില്ലായെന്നും സഭയുടെയും എൻഎസ്എസിന്‍റെയും പിന്തുണ തനിക്കായിരുന്നു എന്നും പ്രവര്‍ത്തകര്‍ക്ക് താന്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞിരുന്നു. അതെ സമയം എൻ‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളിയുടെ എസ്എന്‍ഡിപി യോഗം ജനറല്‍ […]

Continue Reading

ആയിരക്കണക്കിന് സ്ത്രീകള്‍ ഒരുമിച്ചു കൂടിയതിന്‍റെ ചിത്രം ശൈലജ ടീച്ചറുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

വടകര നിയോജക മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ രണ്ട് സിറ്റിംഗ് എംഎൽഎമാരെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.  യുഡിഎഫിലെ ഷാഫി പറമ്പിലും എൽഡിഎഫിലെ കെ കെ ശൈലജ ടീച്ചറുമാണ് ഇവിടെ മത്സരിക്കുന്നത്. ഇരു പാർട്ടിക്കാരും സജീവ പ്രചരണ വുമായി രംഗത്തുണ്ട്. കെ കെ ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകൾ എന്ന അവകാശവാദവുമായി ഒരു ചിത്രം പ്രചരിക്കുന്നു  പ്രചരണം ചിത്രത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ വേദിയിൽ ഓഡിയൻസായി ഇരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് യോഗത്തിന് എത്തിയതാണിവർ […]

Continue Reading

ശൈലജ ടീച്ചറിന്‍റെ വടകരയിലെ പ്രചരണത്തിന് ആളില്ലായെന്ന് മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവേശകരമായി നടത്തി വരുകയാണ്. ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശക്തമായി തന്നെ മത്സരരംഗത്തുണ്ട്. എന്നാല്‍ വടകരയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.കെ.ശൈലജ ടീച്ചറുടെ പ്രചരണത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഒരു പ്രചരണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അവധി ദിവസമായിട്ടും വടകരിയില്‍ പ്രചരണത്തിന് ആളില്ലാ.. പ്രവര്‍ത്തകരോട് ക്ഷോഭിച്ച് ശൈലജ ടീച്ചര്‍.. എന്ന് മാതൃഭൂമി നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന് പേരിലാണ് പ്രചരണം. സുരേഷ് ഗോപിയുടേത് വർഗീയ സവർണ്ണ […]

Continue Reading

വോട്ട് ചോദിക്കാനെത്തിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചുവെന്ന 24 ന്യൂസ് സ്ക്രീന്‍ഷോട്ട് വ്യാജം…

എല്‍ഡി‌എഫ്-യു‌ഡി‌എഫ് മുന്നണികള്‍ നിലവിലെ എം‌എല്‍‌എമാരെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മല്‍സരിപ്പിക്കുന്നുണ്ട്. നിലവില്‍ കൊല്ലം എം‌എല്‍‌എ ആയ സിനിമാതാരം മുകേഷ് ആണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മുകേഷ് കൊല്ലം ജില്ലയില്‍ പ്രചരണത്തില്‍ സജീവമായിട്ടുണ്ട്. മുകേഷുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  പ്രചരണത്തിനിറങ്ങിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചു എന്നവകാശപ്പെട്ട് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. “വോട്ട് ചോദിക്കാൻ എത്തിയ കൊല്ലം എംഎൽഎ മുകേഷിന് നേരെ പെൻഷൻ കിട്ടാത്തവരുടെ പ്രതിഷേധം. മുകേഷിന്റെ മുഖത്ത് […]

Continue Reading

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തന്നെ മത്സരിപ്പിക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലായെന്ന ആരോപണവുമായി എഐസിസി വ്യക്തവായ ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. ഷമയുടെ ആരോപണത്തെ കുറിച്ച് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ പാര്‍ട്ടിയിലെ ആരുമല്ലായെന്നായിരുന്നു സുധാകരന്‍റെ മറുപടി.  അങ്ങനെ ഈ വിവാദങ്ങള്‍ ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ ഷമ മുഹമ്മദ് ഇപ്പോള്‍ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സജീവമായി […]

Continue Reading

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കെ.മുരളീധകരന്‍ കടുത്ത ഭാഷയില്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതര്‍ന്ന കോണ്‍ഗ്രസ് നേവാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാലിനെ കടുത്ത ഭാഷയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചത്. കെ.കരണുാകരന്‍ എന്ന തന്തയ്ക്ക്, പിറന്നവളല്ലാ ഇനി പത്മജ വേണുഗോപാല്‍ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവേദിയില്‍ നടത്തിയ വിവാദ പരാമര്‍ശം. എന്നാല്‍ ഇപ്പോള്‍ പത്മജയുടെ മുതിര്‍ന്ന സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടതിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്‍റെ […]

Continue Reading

പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുന്‍പ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ കെ.ആന്‍റണിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അനില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍ഡിഎ  സ്ഥാനാര്‍ത്ഥിയുമാണ് ഇപ്പോള്‍. എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി നടത്തിയ പ്രതകരണം എന്ന പേരില്‍ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വളർത്തി വലുതാക്കിയ പാർട്ടിയുടെ […]

Continue Reading

ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി മന്ത്രി മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ലോക്സഭയിലേതെന്ന്  പ്രചരിപ്പിക്കുന്നു

പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ സഭയില്‍ വനിതാ ജനപ്രതിനിധി രൂക്ഷമായ പദപ്രയോഗങ്ങള്‍ നടത്തുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  എന്‍റെ നേര്‍ക്ക് വിരല്‍ ചൂണ്ടരുത് എന്നു വനിതാ ജനപ്രതിനിധി ഹിന്ദിയില്‍ കയര്‍ത്ത് സംസാരിക്കുന്ന ദൃശ്യങ്ങളോടെ ആണ് വീഡിയോയുടെ തുടക്കം. “ സര്‍ ഇത് അന്തസിന്‍റെ വിഷയമാണ്. ഒരു ചായക്കടക്കാരന്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിന്‍റെ പ്രധാനമന്ത്രി വരെ ആയിരിക്കുകയാണ്. നാടു കടത്തപ്പെട്ടവനാണ് രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രി. ചായക്കടക്കാരന്‍ ആരാണ്… നാടു കടത്തപ്പെട്ടവന്‍ ആരാണ്… എന്തിനാണ് […]

Continue Reading

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികകളും പുറത്ത് വിടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നിലവില്‍ കൊല്ലം എംപിയും യുഡിഎഫ് മുന്നണിയിലെ ആര്‍എസ്‌പി നേതാവുമായ എന്‍.കെ.പ്രേമചന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് യുഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥിയായി എന്‍.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു എന്ന പേരിലാണ് പ്രചരണം. T21(ടി2)1 എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]

Continue Reading

ഡല്‍ഹിയില്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് വരുന്ന ഏപ്രില്‍ 16 നാണോ..? പ്രചരിക്കുന്ന സര്‍ക്കുലറിന്‍റെ സത്യമിതാണ്…

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിലാണ്. സ്ഥാനാർത്ഥി നിർണയത്തിനുള്ള  ഉള്‍പ്പാര്‍ട്ടി ചർച്ചകളും തീരുമാനങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇലക്ഷൻ കമ്മീഷൻ ഡൽഹിയിലെ തിരഞ്ഞെടുപ്പ് തീയതി വിജ്ഞാപനം പുറപ്പെടുവിച്ചു എന്ന് അവകാശപ്പെട്ട് ഒരു ഇതിനിടെ സർക്കുലർ പ്രചരിക്കുന്നുണ്ട്.   പ്രചരണം ഡൽഹിയിലെ ലോക്സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ക്രസംബന്ധിച്ച് ഡൽഹി ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണർ പുറത്തിറക്കിഎന്ന നിലയിലാണ് പ്രചരണം നടക്കുന്നത്. ഏപ്രിൽ 16 തിരഞ്ഞെടുപ്പ് തീയതി എന്ന് അതിൽ വ്യക്തമാക്കിയിരിക്കുന്നു എന്നാണ് പ്രചരണം. FB post archived […]

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാചന സമരം നടത്തി ശ്രദ്ധ നേടിയ മറിയക്കുട്ടിയെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിധവ പെന്‍ഷന്‍ മുടങ്ങിയ പേരില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. അതെസമയം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിപിഐഎം കേരള സൈബര്‍ വിങ്ങ് എന്ന ഗ്രൂപ്പില്‍ സുരേഷ് പി ഗോപി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആസ്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയോ? സത്യാവസ്ഥ അറിയാം…

ദളിതരെ ജീവിക്കാന്‍ അനുവദിക്കണം എന്ന തരത്തില്‍  മല്ലികാര്‍ജുന്‍ ഖര്‍ഗെ ലോകസഭയില്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചപ്പോള്‍ അദ്ദേഹം ഖര്‍ഗെയുടെ അമിതമായ ആസ്തിയുടെ വിവരങ്ങള്‍ വെളുപെടുത്തി എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ വാദത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ യാതൊരു സംഭവവും ലോകസഭയില്‍ നടന്നില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ലോകസഭ പ്രതിപക്ഷ […]

Continue Reading

രാജ്യസഭാ എംപി വിപ്ലവ ഠാക്കൂർ കേന്ദ്ര സർക്കാരിനെ വിമർശിച്ചു സംസാരിച്ചത് പ്രധാനമന്ത്രിയുടെ മുന്നിലല്ല, സത്യം ഇതാണ്…

വിവരണം  ഇതാരാന്ന് അറിയാമൊ ? 76 വയസ്‌ ഉണ്ട്‌ , ഇന്നലെ പൗരത്വ ബില്ലിനെ പറ്റി ഇന്ത്യയെ വിഭജിച്ച കാര്യത്തെ പറ്റി രാജ്യസഭയിൽ സംസരിച്ചപ്പോ ഇടക്ക്‌ കയറി സംസാരിച്ച മോദിയുടെ മുഖത്ത്‌ നോക്കി ഇരിക്കടോ അവിടെ ആദ്യം ഞാൻ പറയുന്നത്‌ കേൾക്കാനുള്ള ക്ഷമ കാണിക്കൂ എന്ന് പറഞ്ഞ ഹിമാചൽ പ്രദേശിൽ നിന്നുള്ള കോൺഗ്രസ്സ്‌ എം പി വിപ്ലവ്‌ താക്കൂർ…. ആർക്കാണ്, എന്തിനു വേണ്ടിയാണ് ഞാൻ നന്ദി അറിയിക്കേണ്ടത്..? എന്തിനെയാണ് അനുമോദിക്കേണ്ടത് എന്നെനിക്കറിയില്ല… എവിടെ നിന്ന് തുടങ്ങണം എന്നും […]

Continue Reading

മുൻ സ്പീക്കർ സുമിത്രാ മഹാജൻ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നോ…?

വിവരണം  Abdul Kareem എന്ന പ്രൊഫൈലിൽ നിന്നും കെ സുധാകരൻ എന്ന ഗ്രൂപ്പിലേക്ക് 2019  ജൂലൈ 27 ന് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് 200  ഷെയറുകളും 1300 പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. “BJP യെ ഞെട്ടിച്ച് കമൽനാഥ്ജി. മുൻ സ്പീക്കർ സുമിത്ര മഹാജൻ കോൺഗ്രസ്സിലേക്ക്” എന്നതാണ് പോസ്റ്റിലെ വാർത്ത. archived link FB post അതായത് മുതിർന്ന ബിജെപി നേതാവും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന സുമിത്രാ മഹാജൻ കോൺഗ്രസ്സിൽ ചേർന്നു  എന്നാണ് പോസ്റ്റിൽ […]

Continue Reading

മുതാലാഖ് ബില്ലിനെ എതിർത്തവർ ആരൊക്കെയാണ്..?

വിവരണം  ഞങ്ങൾ വക്കത്തുകാർ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 1100 ലധികൾ ഷെയറുകൾ ലഭിച്ചുകഴിഞ്ഞു. ആസാദുദ്ദീന്‍ ഓവൈസിയും രാഹുല്‍ ഗാന്ധിയും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രവും ഒപ്പം ചെറിയ കാര്യത്തിന് വരെ  മൂന്നു തലാഖ് ചൊല്ലി വീട്ടില്‍ നിന്നും പുറത്താക്കുന്നതിനെ തടയുന്ന ട്രിപ്പിൾ തലാഖ് നിയമത്തെ എതിർത്ത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒവൈസിയും. 22 ഇസ്‌ലാമിക രാജ്യങ്ങളിൽ തലാഖ് നിരോധിച്ചിട്ടുണ്ട്. ” ഇതാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത.  […]

Continue Reading

എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ അയ്യപ്പനെയും ഹിന്ദുക്കളെയും ആക്ഷേപിച്ചോ?

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ രാഷ്ട്രീയ പാര്‍ട്ടി അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്‌രം വാക്‌പോരുകളും ആരോപണവുമായി യുദ്ധം നടത്തുകയാണ്. ഇതിനിടയില്‍ സംസ്ഥാനത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെയും ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് “ഇടുപക്ഷം ജയിച്ചാല്‍ അയ്യപ്പന്‍ തോറ്റതായി സമ്മതിക്കണം” – എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍. “ഇപ്പോള്‍ ആര് ജയിച്ചു സഖാവെ “ എന്ന തലക്കെട്ട് നല്‍കി മെയ് 24ന് അതായത് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള തൊട്ടടുത്ത ദിവസത്തില്‍ ഉപേന്ദ്ര വര്‍മ്മ എന്ന വ്യക്തിയുടെ […]

Continue Reading

‘നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതു കൊണ്ട് സംഘിയാക്കിയാൽ അത് എനിക്ക് വിഷയമല്ല ‘ എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞോ…?

വിവരണം Archived Link “#ഞാനൊരു_യഥാർത്ഥ_ഇന്ത്യക്കാരനാണ് നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതു കൊണ്ട് സംഘിയാക്കിയാൽ അത് എനിക്ക് വിഷയമല്ല” ഉണ്ണി മുകുന്ദൻ ???” എന്ന അടിക്കുറിപ്പോടെ 2019 മെയ്‌ 24 മുതല്‍ WE Love Bharathamba എന്ന ഫെസ്ബൂക്ക് പേജ് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ സംഘി എന്ന് വിളിച്ചാല്‍ ഒരു വിഷയമല്ല എന്ന് ഈ പോസ്റ്റിന്‍റെ ഒപ്പമുള്ള ചിത്രത്തിന്‍റെ മോകളില്‍ എഴുതിയ വാചകത്തിലൂടെ പ്രചരിപ്പിക്കുകയാണ്. ഉണ്ണി മുകുന്ദന്‍റെ ചിത്രത്തിന്‍റെ ഒപ്പമുള്ള വാചകം ഇപ്രകാരം: “ഞാന്‍ ഒരു […]

Continue Reading

രാഹുല്‍ ഗാന്ധി രാജിവയ്ക്കാന്‍ ഒരുങ്ങുന്നു എന്ന പ്രചരണം സത്യമോ?

വിവരണം തെരഞ്ഞെടുപ്പ് ഫലം വന്നതോടെ രാഷ്ട്രീയപരമായ വലിയ ചര്‍ച്ചയ്ക്ക് വേദിയാകുകയാണ് ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങള്‍. എന്‍ഡിഎ അത്ഭുതകരമായ വിജയം കാഴ്ച്ചവച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടത്ത് നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷനും അമേഠി, വയനാട് എന്നീ ലോക്‌സഭ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കാന്‍ ഒരുങ്ങുന്നു എന്ന തരത്തിലെ വാര്‍ത്തകളും പ്രചരിച്ചു തുടങ്ങി. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചതായി പാര്‍ട്ടി വൃത്തക്കങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചതായി മുഖ്യധാരമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. […]

Continue Reading

ഡല്‍ഹിയില്‍ പ്രചാരണത്തിനായി ഗൌതം ഗംഭീര്‍ ‘ഡ്യൂപ്ലിക്കേറ്റ്‌’ ഉപയോഗിച്ചോ…?

വിവരണം Facebook Archived Link “തന്റെ ഡ്യൂപ്ലിക്കേറ്റിനെ വെയില് കൊള്ളാ൯ വിട്ടിട്ട് കാറില്‍ ഏസിയുമിട്ടിരിക്കുന്ന ഗൗതം ഗംഭീ൪ കൊലമാസ്സാണ്.?” എന്ന അടിക്കുറിപ്പോടെ  ഒരു ചിത്രം M Sabin Shinos എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ 2019 മെയ്‌ 10 ന് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തില്‍ കാറിന്‍റെ അകത്തിരിക്കുന്ന മുന്‍ ക്രിക്കറ്റ്‌ താരവും നിലവില്‍ കിഴക്കന്‍ ഡല്‍ഹി ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഗൌതം ഗംഭീറിൻ്റെ ടെ മുഖം വട്ടം വരച്ചു […]

Continue Reading

വെറും 27% വോട്ട് പിടിച്ച ബിജെപി 2014ല്‍ യുപിയില്‍ 71 സീറ്റ്‌ നേടിയതെങ്ങനെയാണ്….?

വിവരണം Archived Link “ബിജെപിയുടെ പൊളിറ്റിക്സ്..മതേതരവാദികളുടെ മൗനം -രവിചന്ദ്രൻ സി” എന്ന വാചകത്തോടൊപ്പം 2019   മാർച്ച് 18 മുതൽ Atheistic Kerala എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയിൽ  നിരിശ്വരവാദിയായ രവിചന്ദ്രൻ സി പ്രസംഗിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രിയത്തെ കുറിച്ചാണ് രവിചന്ദ്രന്പ്രസംഗിക്കുന്നത്. ഈ പ്രസംഗത്തിന്റെ ഇടയിൽ  അദേഹം യുപിയിൽ 2014 ലോക്സഭ തെരെഞ്ഞെടുപ്പിൽ ബിജെപിയും ബിഎസ് പിയും നേടിയ വോട്ട്ശതമാനവും ലഭിച്ച സീറ്റുകളുമായി ഒരു താരതമ്യം നടത്തിയിരുന്നു. ബിജെപിക്ക് യുപിയിൽ  27% വോട്ടുകൾ മാത്രമാണ് […]

Continue Reading

ആം ആദ്‌മി കേരളത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോ….

വിവരണം Dr zakir naik malayalam എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 17 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റ് ആം ആദ്മിയുമായി ബന്ധപ്പെട്ടതാണ്. പോസ്റ്റിന് 3500 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാദഗതി ഇതാണ്, വയനാട്ടിൽ ആം ആദ്മി പാർട്ടി രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. തൃശ്ശൂർ, പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ പരസ്യ പ്രചാരണവുമായി ആം ആദ്‌മി. നിയമ നിർമാണം നടത്തി ഒരു വ്യാഴവട്ടം പൂർത്തിയായിട്ടും ജൻ ലോക്‌പാൽ  ബിൽ നടപ്പിലാക്കാത്തതിനെതിരെ പൊതു […]

Continue Reading

യുപിയില്‍ ക്രിതൃമ വിരല്‍ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നുണ്ടോ?

വിവരണം ബിജെപിയുടെ തട്ടിപ്പിന്‍റെ പുതിയ മുഖം എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു പോസ്റ്റ് വൈറല്‍ ആകുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ സിലിക്കണ്‍ വിരല്‍ ഘടിപ്പിച്ച് വ്യാജ വോട്ട് രേഖപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നതാണ് പ്രചരണം. ചില ചിത്രങ്ങളും ആധികാരികമാണെന്ന് വരുത്തനായി ഉപയോഗിച്ചിട്ടുണ്ട്. “വിരല്‍ മുറിച്ചതല്ല.. കള്ളവോട്ട് ചെയ്യുമ്പോള്‍ മഷി പുരട്ടാനുള്ള വിരലുറ. അഴിമതിയുടെ പുതിയ കണ്ടുപിടുത്തം യുപിയില്‍ നിന്നും”. എന്ന ക്യാപ്ഷന്‍ നല്‍കി ഹരിദാസന്‍ കമ്മത്ത് കമ്മത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് […]

Continue Reading

കെ സുരേന്ദ്രന്‍റെ വ്യാജ ചിത്രം ഉപയോഗിച്ച് ഫേസ്‌ബുക്കിൽ പ്രചരണം

വിവരണം Archived Link പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ  ജനവിധി തേടുന്ന  എൻ . ഡി. എയുടെ സ്ഥാനാർഥി കെ സുരേന്ദ്രൻ  ശബരിമല സ്ത്രീ പ്രവേശനത്തെ  അനുകൂലിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു ശേഷം  പാർട്ടിയിൽ പേരുണ്ടാക്കാൻ വേണ്ടി പ്രതിഷേധം  നടത്തി എന്ന ആരോപണവുമായി ഒരു ഫേസ്‌ബുക്ക്  പോസ്റ്റ്‌ വൈറലാവുകയാണ്. Rajan Nedumthara എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്ന ഈ പോസ്റ്റിന് 3000 നടുത്താണ് ഷെയറുകൾ ലഭിച്ചിരിക്കുന്നത്. ഈ പോസ്റ്റ് 2019 മാർച്ച് 23 ന് പ്രസിദ്ധീകരിച്ചു. ഫോട്ടോയുടെ […]

Continue Reading