പാകിസ്ഥാനില്‍ ഹിന്ദു എംപി ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി തൊഴുത് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍… വീഡിയോയുടെ വാസ്തവമിങ്ങനെ…

പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ അവഗണന അനുഭവിക്കുകയാണെന്നും പാര്‍ലമെന്‍റില്‍ ഹിന്ദു എംപി അവകാശങ്ങള്‍ക്കായി കേണപേക്ഷിക്കുകയാനെന്നും അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രചരിക്കുന്ന വീഡിയോയില്‍ പാര്‍ലമെന്‍റില്‍ ജനപ്രതിനിധി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ എംപി ഹൈന്ദവ വിഭാഗങ്ങളോടും ഹിന്ദു പെണ്‍കുട്ടികളോടും കരുണ കാണിക്കണമെന്നാണ് പ്രസംഗത്തില്‍ അപേക്ഷാ രൂപേണ പറയുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*പാകിസ്ഥാൻ പാർലമെന്റിൽ ഒരു പാകിസ്ഥാൻ ഹിന്ദു എംപി എങ്ങനെയാണ് കരുണയ്ക്കായി കേഴുന്നത്, ദയവായി ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങളുടെ പെൺമക്കളെ ഒഴിവാക്കുകയും ചെയ്യൂ…ഈ […]

Continue Reading

നാഗ്പൂരിൽ പോലീസ് മുസ്ലിങ്ങളെ മർദിക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യപ്രദേശിൽ നടന്ന പഴയ സംഭവത്തിൻ്റെതാണ് 

നാഗ്പൂരിൽ പോലീസ് മുസ്ലിങ്ങളെ മർദിക്കുന്നത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് രണ്ട്  മുസ്ലിം യുവാക്കളെ ലാത്തി ഉപയോഗിച്ച് അടിക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

മയക്കുമരുന്ന് വിൽക്കുന്നവർക്കെതിരെ ‘യോഗി പോലീസിൻ്റെ ആക്ഷൻ’ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യ പ്രദേശിലെ 10 കൊല്ലം പഴയ വീഡിയോ  

മയക്കുമരുന്ന് വിൽക്കുന്നവർക്കെതിരെ ഉത്തർ പ്രദേശ് പോലീസിൻ്റെ നടപടി കാണിക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പോലീസ് ചിലരെ പരസ്യമായി മർദിക്കുന്നതായി  നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “മയക്കുമരുന്ന് വിൽപനക്കാർക്ക് […]

Continue Reading

മധ്യപ്രദേശിൽ എസ്.ഐ.യെ ചെറുപ്പക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു 

ദളിത് വിഭാഗത്തിൽ പെട്ട പോലീസുകാരനെ സവർണ ജാതിക്കാർ മർദിക്കുന്നു എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചില ചെറുപ്പക്കാർ മർദിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

പൂജവയ്പിന് അവധി നല്‍കിയതിനെതിരെ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ആര്‍എസ്‌പി നേതാവും എംപിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ നടത്തിയ ഒരു പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൂജവയ്പിന് അവധി നല്‍കിയത് ഭൂരിപക്ഷ പ്രീണനത്തിനാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു എന്ന പേരിലാണ് പ്രചരണം. സനാതന ധര്‍മ്മത്തിന് ശാപമായവന്‍.. പൂജവയ്പിന് അവധി നല്‍കിയത് ഭൂരിപക്ഷ പ്രീണനത്തിനാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. പുസ്തകം സരസ്വതി ദേവിക്ക് മുന്നില്‍ സമര്‍പ്പിച്ച ശേഷം കുട്ടികള്‍ക്ക് അവധി നല്‍കരുതെന്ന് പറയുന്ന ഇയാള്‍ പരനാറി മാത്രമല്ലാ.. പരമ ചെറ്റയുമാണ്.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. 🇮🇳 കാവിപ്പട 🇮🇳🚩🕉️ official group എന്ന […]

Continue Reading

എ.എം.ആരിഫിനെ ജനങ്ങള്‍ കയ്യേറ്റം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എ.എം.ആരിഫിനെ മണ്ഡലത്തിലെ ജനങ്ങള്‍ തല്ലിയോടിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാരകമായി പ്രചരിക്കുകയാണ്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. 5 വർഷമായി മണ്ഡലത്തിൽ തിരിഞ്ഞു നോക്കാതെ വോട്ട് ചോദിച്ചു ആലപ്പുഴയില്‍ എത്തിയ ആരിഫ് എം പി യെ പൊതുജനം ചെരുപ്പും ചൂലും എടുത്ത് തല്ലി ഓടിച്ചു.. എന്ന തലക്കെട്ട് നല്‍കി രാധാകൃഷ്ണന്‍ ഉത്തൃട്ടാതി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ […]

Continue Reading

അടുത്ത അഞ്ച് വര്‍ഷവും ഇടത്പക്ഷം തന്നെ കേരളം ഭരിക്കുമെന്ന് കെ.മുരളീധരന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായി കെ.മുരളീധരന്‍ നടത്തിയ ഒരു പ്രസ്താവന എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അടുത്ത അഞ്ച് വര്‍ഷവും പിണറായി കേരളം ഭരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു എന്നതാണ് പ്രചരിക്കുന്ന പോസ്റ്റ്. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന്  ഇതുവരെ 134ല്‍ അധികം റിയാക്ഷനുകളും 92ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.മുരളീധരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. […]

Continue Reading

ജയിലില്‍ കഴിയുന്ന പിഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ഡിവൈഎഫ്ഐ കാവല്‍ നില്‍ക്കുമെന്ന് എ.എ.റഹീം പറഞ്ഞോ? വസ്‌തുത അറിയാം..

സംസ്ഥാനത്ത് മുന്‍പ് പോപ്പുലര്‍ ഫ്രണ്ട്-എസ്‌ഡിപിഐ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിനിടയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പിടിയിലായ നിരവധി പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്. സംസ്ഥാനത്തിന്‍റെ പൊതുസ്വത്തിന് നാശനഷ്ടം വരുത്തിയതിന് വലിയ തുക കെട്ടിവയ്ക്കാതെ പിഎഫ്ഐ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കില്ലായെന്ന് കോടതിയും വ്യക്തമാക്കി. ഇതിന് പിന്നാലെ പിഎഫ്ഐ രാജ്യത്ത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും വന്നു. അതെ സമയം നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ കഴിയാത വന്ന സാഹചര്യത്തില്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്യും. ഇതോടെ എസ്‌ഡിപിഐ, […]

Continue Reading

പിണറായി കരുത്തുറ്റ നേതാവാണെന്നും കോണ്‍ഗ്രസ് വിടാന്‍ തനിക്ക് മടിയില്ലെന്നും ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം അടുത്ത മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ താന്‍ അത് നിരസിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ശശി തരൂരിനിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് വിടാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിണറായി വിജയന്‍ കരുത്തുറ്റ നേതാവ്.. കോണ്‍ഗ്രസ് വിടാന്‍ തനിക്ക് യാതൊരു […]

Continue Reading

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ മൂന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ ഭാര്യ സഹോദരനാണെന്ന് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത? അറിയാം..

വിവരണം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഇതെ തുടര്‍ന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ വീഡിയോ ചിത്രീകരിച്ച മൂന്നാമത്തെ പ്രതിയെ കുറിച്ച് മാതൃഭൂമി ന്യൂസ്  നല്‍കിയ വാര്‍ത്ത എന്ന പേരിലുള്ള ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനത്തിലെ പ്രതിഷേധം.. മൂന്നാം […]

Continue Reading

കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് ആ‍ര്‍എസ്‌പി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്‍റെ ലാത്തിച്ചാര്‍ജില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരുക്കേറ്റ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ മനോരമ ന്യൂസ് കളക്‌ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് പരിക്ക്. രണ്ട് പേര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് […]

Continue Reading

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകെ യുഡിഎഫ് പോകരുതെന്ന് കെ.മുരളീധകന്‍ എംപി പറഞ്ഞോ? എന്താണ് പ്രചരണത്തിന്‍റെ പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണ്ണ കടത്ത് കേസ് വീണ്ടും സജീവമായി ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സ്വര്‍ണ്ണ കടത്ത് കേസില്‍ പിടിയിലായി പിന്നീട് പുറത്തിറങ്ങിയ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തിലും സ്വര്‍ണ്ണക്കടത്തിലും പങ്കുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായിരിക്കുന്നത്. ഇതിനിടയില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളെ തള്ളി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരിക്കുകയാണ്. സ്വപ്ന പറയുന്ന വിവരക്കേടുകള്‍ കേട്ട് യുഡിഎഫുകാര്‍ അതിന്‍റെ […]

Continue Reading

കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയെ സഹയാകിക്കുന്നു എന്ന് ശശി തരൂര്‍ പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം..

വിവരണം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടിന് വിപരീതമായി പലപ്പോഴും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എംപി. ഇതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെതിരെ പരസ്യ നിലപാടും സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സെമിനാറില്‍ പങ്കെടുക്കാനിരുന്ന ശശി തരൂരിനെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ പരാതിയെ തുടര്‍ന്ന് എഐസിസിയാണ് വിലക്കിയത്. അതിനാല്‍ ശശി തരൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ശശി തരൂര്‍ രൂക്ഷ വിമര്‍ശനം ഉന്നിയിച്ചിരിക്കുകയാണെന്ന പേരില്‍ […]

Continue Reading

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്തിയുടെ കൈ ഒടിച്ച് പ്രകടനം നടത്തുന്നത് യു.പി. പോലീസല്ല; സത്യാവസ്ഥ അറിയൂ…

ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവിനെ യു.പി. പോലീസ് കൈ ഓടിച്ച് റോഡിലൂടെ പരേഡ് നടത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സംഭവം സത്യമാണെങ്കിലും സംഭവം നടന്നത് യു.പിയിലല്ല. എന്താണ് സംഭവത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു യുവാവ് പോലീസ് ഉദ്യോഗസ്ഥനെ വടികൊണ്ട്  അടിക്കുന്നതായി കാണാം. […]

Continue Reading

FACT CHECK – കെ.സുധാകരന് എതിരായ ഫെയ്‌സ്ബുക്ക്; പോസ്റ്റ് ആര്‍ജെ സൂരജ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും റേഡിയോ ജോക്കിയുമൊക്കെയായ ആര്‍ജെ സൂരജിന്‍റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ നടന്ന ഒരു സംഭവത്തെ കുറിച്ചായിരുന്നു സൂരജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെപിസിസി പ്രസിഡന്‍റും എംപിയുമായ കെ.സുധാകരന്‍ വിമാനത്തില്‍ കയറിയ ശേഷം തനിക്ക് ഇഷ്ടമുള്ള സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയെന്നും ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ അധികാരത്തിന്‍റെ ഗര്‍വ് കാണിച്ച് വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

Continue Reading

FACT CHECK – ഓര്‍ഡര്‍ ഓഫ് പ്രസീഡന്‍സ് പ്രകാരം പാര്‍ലമെന്‍റ് അംഗം പോലീസ് സല്യൂട്ടിന് അര്‍ഹനാണോ? വസ്‌തുത അറിയാം..

വിവരണം ചലച്ചിത്രതാരവും ബിജെപി രാജ്യസഭ അംഗവുമായ സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനോട് തന്നെ സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ രാജ്യസഭ അംഗത്തെ സല്യൂട്ട് ചെയ്യണമെന്നും അതെസമയം എംപിയെ സല്യൂട്ട് ചെയ്യാനുള്ള നിയമം ഇല്ലെന്നും പരസ്പരമുള്ള വാക്‌വാദങ്ങളും നടക്കുന്നുണ്ട്. അതിനിടയിലാണ് ഇന്ത്യന്‍ ഓര്‍ഡര്‍ ഓഫ് പ്രസിഡന്‍സ് പ്രകാരം എംപിയുടെ സ്ഥാനം 21ാമതാണെന്നും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പടെയുള്ളവര്‍ ഇതിന് കീഴിലാണ് വരുന്നതെന്നും അതുകൊണ്ട് തന്നെ […]

Continue Reading

FACT CHECK – പൈപ്പ് ഉദ്ഘാടനത്തിന് വേണ്ടിയാണോ രാഹുല്‍ ഗാന്ധി എംപി വയനാട് സന്ദര്‍ശിച്ചത്? വസ്‌തുത അറിയാം..

വിവരണം വയനാട് എംപി രാഹുല്‍ ഗാന്ധി തന്‍റെ മണ്ഡലം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ കഴിഞ്ഞു ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്‍റെ ഒരു ചിത്രം എതിര്‍ പാര്‍ട്ടിയുടെ പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. രാഹുല്‍ ഗാന്ധി തന്‍റെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും മറ്റ് ചില ആളുകളുടെയും ഒപ്പം ഒരു പൈപ്പ് തുറന്ന് പരിശോധിക്കുന്നതാണ് ഈ ചിത്രം. എന്താല്ലേ.. ഭാവി പ്രധാനമന്ത്രിയാകാന്‍ വയനാട്ടിലേക്ക് രക്ഷപെട്ട ആളാണ് ഇപ്പോള്‍ വെള്ളം വരുന്ന പൈപ്പിന്‍റെ ഉദ്ഘാടനത്തിന് വിമാനം പിടിച്ച് അങ്ങ് ദില്ലിയില്‍ […]

Continue Reading

FACT CHECK: രമ്യ ഹരിദാസ് എംപി 2019 ലെ പ്രളയകാലത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന ചിത്രവുമായി വ്യാജ പ്രചരണം

പ്രചരണം  ആലത്തൂർ എം പി രമ്യ ഹരിദാസിന്‍റെ ഒരു ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ ഒരു കിറ്റ് തോളിലും മറ്റൊരു കിറ്റ് കൈയ്യിലും തൂക്കിയെടുത്ത് രമ്യ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  എം.പി സംസ്ഥാന സർക്കാർ നൽകുന്ന കിറ്റ് ചുമന്നുകൊണ്ടു പോകുകയാണ്  എന്ന് സൂചിപ്പിച്ച്  പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  കുറ്റം പറയും പക്ഷേ കിറ്റ് വേണ്ട എന്ന് പറയില്ല കിറ്റ്ലും രമ്യയടി 😁 archived link FB post അതായത് സംസ്ഥാന സർക്കാരിനെ […]

Continue Reading

FACT CHECK: ആംബുലന്‍സില്‍ നിന്ന് മൃതദേഹം വീഴുന്നതിന്‍റെ ഈ വീഡിയോ മധ്യപ്രദേശിലെതാണ്…

ഉത്തര്‍പ്രദേശില്‍ കോവിഡ്‌ ബാധിച്ച് മരിച്ച രോഗിയുടെ ശവം കൊണ്ട് പോകുന്നതിന്‍റെ ഇടയില്‍ റോഡില്‍ വിഴുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ ഉത്തര്‍പ്രദേശിലെതല്ല പക്ഷെ മധ്യപ്രദേശിലെ വിദിശയിലെതാണ് എന്നാണ് യഥാര്‍ത്ഥ്യം. സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന ഈ പ്രചരണത്തിനെ കുറിച്ചും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യത്തെ കുറിച്ചും നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ആംബുലന്‍സില്‍ കോവിഡ്‌ രോഗിയെ കൊണ്ട് പോകുന്നതായി കാണാം. […]

Continue Reading

FACT CHECK: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

വിവരണം  മുസ്ലിം ലീഗിന്‍റെ മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി തന്‍റെ സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടിരുന്നു. ഇതിനെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ വാര്‍ത്തയുടെ ചുവടു പിടിച്ച് മറ്റൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  അടൂര്‍ പ്രകാശ എംപിയുടെ പേരിലാണ് വാര്‍ത്ത. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാര്‍ത്ത ഇങ്ങനെയാണ്: “MP പണി എനിക്കും മതിയായി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് […]

Continue Reading

FACT CHECK: പാലക്കാട് നഗരസഭയില്‍ ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി അനുകൂല പ്രതികരണം നടത്തി എന്ന പ്രചാരണം തെറ്റാണ്…

വിവരണം  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ കേവല ഭൂരിപക്ഷം നേടി പാലക്കാട് നഗരസഭയുടെ ഭരണം ബിജെപിക്ക് ലഭിച്ചു. തുടര്‍ന്ന് നഗരസഭ കാര്യാലയത്തില്‍ ബിജെപിക്കാര്‍ ശിവജിയുടെ ചിത്രവും  ജയ് ശ്രീരാം എന്ന വാക്കുകളും എഴുതിയ ബാനര്‍ ഉയര്‍ത്തി ആഹ്ലാദ പ്രകടനം  നടത്തിയ നടപടി വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലും നടപടിയെ അപലപിച്ചു കൊണ്ടുള്ള ചര്‍ച്ചകളും വിമര്‍ശങ്ങളും, കൂടാതെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റുകളും ധാരാളമായി പ്രചരിച്ചു തുടങ്ങി.  നഗരസഭയില്‍ ജയ് ശ്രീരാം ബാനര്‍  ഉയര്‍ത്തിയതിനെ പറ്റി മുസ്ലീംലീഗ് […]

Continue Reading

FACT CHECK: പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തനാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞതായി തെറ്റായ പ്രചരണം…

വിവരണം ഭരണപക്ഷത്തെ പ്രശംസിച്ച് ഇതര പാര്‍ട്ടികളിലെ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ പ്രസ്താവനകളും പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വളരെ വേഗം വൈറല്‍ ആകാറുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച നിരവധി പോസ്റ്റുകള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും പല പ്രചാരണങ്ങളും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  പൊന്നാനി എം പി ഇ ടി മുഹമ്മദ്‌ ബഷീറിന്റെ പേരില്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത ഇന്ന് ഞങ്ങള്‍ പരിശോധിച്ചു. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ ഞാന്‍ സംതൃപ്തനാണ്. ഇ […]

Continue Reading

FACT CHECK: മെക്സിക്കന്‍ പാര്‍ലമെന്‍റ് അംഗത്തിന്‍റെ ഏഴു വര്‍ഷം പഴക്കമുള്ള ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…

വിവരണം ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന ചിത്രമാണിത്.  ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: മെക്സിക്കോ പാർലമെന്‍റ്  അംഗം പാർലമെന്റിൽ തന്റെ വസ്ത്രങ്ങളെല്ലാം സംവാദത്തിനിടെ നീക്കംചെയ്തു. “എന്നെ നഗ്നനായി കാണുന്നതിൽ നിങ്ങൾ ലജ്ജിക്കുന്നു. പക്ഷേ നിങ്ങളുടെ ജനങ്ങളെ തെരുവുകളിൽ നഗ്നരായി, നഗ്നപാദരായി, നിരാശരായി, തൊഴിലില്ലാത്തവരായി, വിശപ്പുള്ളവരായി കാണുമ്പോൾ നിങ്ങൾ ലജ്ജിക്കുന്നില്ല! അതും അവരുടെ പണവും സമ്പത്തും എല്ലാം നിങ്ങൾ തന്നെ മോഷ്ടിച്ചതിന് ശേഷം.” അദ്ദേഹം പാർലമെന്റിനോട് പറഞ്ഞു എന്തൊരു ധൈര്യമുള്ള മനുഷ്യൻ! ഇങ്ങനെയായിരിക്കണം ഒരു […]

Continue Reading

വിജയനെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദുൽ വഹാബ് എംപി പരാമർശം നടത്തി എന്നത് തെറ്റായ വാർത്തയാണ്…

വിവരണം ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃസ്ഥാനത്ത് ഉള്ളവർ ഇതര രാഷ്ട്രീയ പാർട്ടിയെയോ  അതിൻറെ പ്രവർത്തകരെയോ പ്രശംസിച്ചു സംസാരിക്കുന്നത് പരാമർശം നടത്തുന്നത് എപ്പോഴും വാർത്ത ആകാറുണ്ട്.  പല രാഷ്ട്രീയ നേതാക്കളും ഇത്തരത്തിൽ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ നിന്നും  വിമർശനം ഏറ്റുവാങ്ങിയിട്ടുമുണ്ട്.  സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രചരിച്ച ചില വാർത്തകൾക്ക് മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിയിരുന്നു. എന്നാൽ അവയിൽ പല പരാമർശങ്ങളും വെറും വ്യാജപ്രചരണങ്ങൾ മാത്രമാണ് എന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ […]

Continue Reading

ഈ വീഡിയോ ഉത്തര്‍പ്രദേശില്‍ കോവിഡ്‌ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട്പോക്കുന്നതിന്‍റേതല്ല; സത്യാവസ്ഥ ഇങ്ങനെ…

ഇന്ത്യയില്‍ മാര്‍ച്ച്‌ 26ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനു ശേഷം നമ്മള്‍ ഉത്തര്‍പ്രദേശ്‌, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നി സംസ്ഥാനത്തില്‍ നിന്ന് അന്യ സംസ്ഥാനത്തിലേക്ക് ജോലി ചെയ്യാന്‍ പോയ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മാധ്യമങ്ങളിലുടെയും സാമുഹ്യ മാധ്യമങ്ങളിലുടെയും അറിഞ്ഞിരുന്നു. സാമുഹ്യ മാധ്യമങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ കിലോമീറ്ററോളം നടന്ന് തന്‍റെ നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഒരുപാട് സങ്കടകരമായ ചിത്രങ്ങളും ദൃശ്യങ്ങളും നമ്മള്‍ കണ്ടിരുന്നു. ഇതിന്‍റെ ഇടയില്‍ ലോക്ക്ഡൌനുമായി യാതൊരു ബന്ധമില്ലാത്ത ചിത്രങ്ങളും ദൃശ്യങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില […]

Continue Reading

തന്നെ പകരക്കാരനായി എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.രാജേഷ് തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്ന പ്രചരണം വ്യാജം..

വിവരണം പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ ക്വാറന്‍റൈനില്‍ ആയതിനാല്‍ എന്നെ എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി രാജേഷ്. പഴയ എക്സസിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. എക്സിറ്റ് പോളിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. എന്ന പേരില്‍ ഒരു പോസ്റ്റ്  കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോരാളി വാസു എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം റിയാക്ഷനുകഴും 263ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. FB Post Archived Link എന്നാല്‍ കേവലം എക്‌സിറ്റ് പോള്‍ […]

Continue Reading

വ്യാജ പ്രസ്താവന വെച്ച് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പ്രധാനമന്ത്രിക്കെതിരെ എന്ന് വ്യവ്യാജപ്രചരണം…

രാഷ്ട്രിയ നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് സാധാരണമായ ഒരു സംഭവമാണ്. ചില സമയത്ത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും പലര്‍ക്കും വിമര്‍ശനം നേരിടേണ്ടി വരും. മാധ്യമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ചര്‍ച്ചയുടെ വിഷയവും ആകും. എന്നാല്‍ സാമുഹ്യ മാധ്യമങ്ങളില്‍ മാത്രം ചില നേതാക്കളുടെ പേരിലുള്ള പ്രസ്താവനകള്‍ പ്രചരിക്കുന്നതാണ്. ഈ നേതാക്കള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയോ ഇല്ലയോ എന്ന് പരിശോധിക്കാതെ ഇത് വിശ്വസിക്കുന്നവരുടെ എണ്ണം നമ്മെ അമ്പരപ്പിക്കും. ഇതുപോലെ മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശ്രി. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന […]

Continue Reading

അനിൽ അക്കര എം എൽ എക്കെതിരെ തൃശൂര്‍ കളക്ട്രേറ്റിന് മുന്നിലെ സമരത്തിന്‍റെ വീഡിയോ ഉപയോഗിച്ച് ദുഷ്പ്രചരണം…

വിവരണം   കോവിഡ് പകരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടികൊണ്ടു പോകുന്നത് മൂലം ജോലി നഷ്ടപ്പെട്ടും താമസസൗകര്യം നഷ്ടപ്പെട്ടും നാട്ടിൽ എത്താനായി എല്ലാ സംസ്ഥാനക്കാരും സംസ്ഥാന അതിർത്തി കളിലേക്ക് എത്തുകയാണ് കഴിഞ്ഞദിവസം കേരള അതിർത്തികളിൽ എത്തിയ പാസ്സ് ഇല്ലാത്ത ആളുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ചെക്ക് പോസ്റ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പാസ് ഇല്ലാത്തവരെ കടത്തിവിടാൻ പോലീസ് തയ്യാറായില്ല. തിരികെ പ്രവേശിക്കാന്‍ അവിടുത്തെ പോലീസുകാരും അനുവദിച്ചില്ല. ഈ സന്ദർഭത്തിൽ വാളയാർ ചെക്പോസ്റ്റിൽ കുറച്ചു കോൺഗ്രസ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. […]

Continue Reading

ചിത്രത്തില്‍ കാണുന്നത് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാളിലെ സിപിഎം എംപിമാരോ?

വിവരണം ബംഗാളില്‍ സിപിഎമ്മിനുണ്ടായിരുന്ന രണ്ട് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതാണ് പറയുന്നത് ചെങ്കൊടി മങ്ങിയാല്‍ കാവിയാകുമെന്ന്. എന്ന തലക്കെട്ട് നല്‍കി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിലസങ്ങളിലായി പ്രചരിക്കുന്നുണ്ട്. സുദീപ് ചില്ലക്കാട്ടില്‍ പ്രാക്കുളം എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 1,500ല്‍ അധികം ഷെയറുകളും 216ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link ‍എന്നാല്‍ ചിത്രത്തില്‍ കാണുന്നത് ബംഗാളിലെ സിപിഎം നേതാക്കളും ഇപ്പോള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപിമാരാണോ? എന്താണ് […]

Continue Reading

സിപിഎം മുന്‍രാജ്യ സഭാംഗം ഋതബ്രത ബാനർജി ബിജെപിയിൽ ചേർന്നു എന്ന വാർത്ത തെറ്റാണ്….

വിവരണം  സിപിഎം രാജ്യ സഭാംഗം ഋതബ്രത ബാനർജി ബിജെപിയിൽ ചേർന്നു. കോൺഗ്രസുകാരെ സംഘികളാക്കുന്ന കമ്മികൾ കാണുന്നുണ്ടല്ലോ അല്ലേ… ഇന്നലെ സിന്ധ്യ പോയപ്പോൾ പൊട്ടിച്ചിരിച്ച കമ്മികൾ ഇന്ന് കുറച്ചു പൊട്ടിക്കരഞ്ഞോളു. എന്ന വിവരണത്തോടെ റിതബ്രത ബാനർജിയുടെ ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്റിന് 24 മണിക്കൂർ കൊണ്ട് 5000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  archived link FB post സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനർജി ബിജെപിയിൽ ചേർന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. ഋതബ്രത ബാനർജിയെ 2017 ൽ സിപിഎം […]

Continue Reading

FACT CHECK: മധ്യപ്രദേശിലെ ആള്‍ക്കൂട്ടകൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

ഡല്‍ഹി കലാപത്തില്‍ ഇത് വരെ ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്‌ പ്രകാരം 34 പേരാണ് മരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ കലാപത്തിന്‍റെ പല വീഡിയോകളും ഫോട്ടോകളും സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോകള്‍ ഉപയോഗിച്ച് പലരും വര്‍ഗീയമായ പ്രചരണങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹി കലാപത്തിന്‍റെ വീഡിയോ എന്ന് അവകാശപ്പെട്ട് പല വീഡിയോകളും ചിത്രങ്ങളും തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ കണ്ടെത്തി. ഈ വീഡിയോ ഡല്‍ഹി കലാപത്തിന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത് […]

Continue Reading

FACT CHECK: യുപിയില്‍ ബിജെപി എം.പി അശോക്‌ സക്സേന സൂര്യകോപത്തിന്‍റെ ഭീതിയില്‍ സോളാര്‍ പാനല്‍ തകര്‍ത്തോ…?

സുര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കിയാല്‍ സുര്യ ദേവതയുടെ കോപമുണ്ടാകും എന്ന് പേടിച്ച് ബിജെപി എം.പി.യും അണികളും സോളാര്‍ പാനല്‍ തകര്‍ത്തൂ എന്ന് വാദിക്കുന്ന ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുകളില്‍ വാദത്തിനോടൊപ്പം ഒരു കൂട്ടം ജനങ്ങള്‍ സോളാര്‍ പാനല്‍ തകര്‍ക്കുന്നതിന്‍റെ വീഡിയോയുമുണ്ട്. ഇതേ വിവരണതോടെ ഈ വീഡിയോ വാട്ട്സാപ്പിലും ഫെസ്ബൂക്കിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോക്ക് ബിജെപിയോടും ഉത്തര്‍പ്രദേശിനോടും യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ […]

Continue Reading

പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി ബിജെപി എംപിയും എംഎല്‍എയും തമ്മിലടിച്ചോ?

വിവരണം ബിജെപി യിൽ പൗരത്വ ബില്ല് നടപ്പാക്കരുത് എന്നതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കം.. ലഖ്നൗവില്‍ ബിജെപി എം. പി ശരത് ത്രിപാഠി ബിജെപി എം.എല്‍.എ രാകേഷ് ബഗേലിനെ തല്ലുന്ന കൗതുകകരമായ കാഴ്ച 😃😃😂😂👇👇 എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു യോഗത്തിനിടിയില്‍ രണ്ട് നേതാക്കള്‍ തമ്മില്‍ അടിയുണ്ടാകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ലീഡര്‍ പി.കെ.ഫിറോസ് എന്ന ഗ്രൂപ്പില്‍ എം.ഷഫീഖ് പി.ടി എന്ന വ്യക്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. Facebook […]

Continue Reading

എഎം ആരിഫ് എംപി മുസ്ലിം ലീഗിലേക്ക് എന്ന വാർത്ത സത്യമോ…?

വിവരണം  Janmabhumi എന്ന ഫേസ്ബുക്ക്‌പേജിൽ നിന്നും 2019 ഡിസംബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ‘സിപിഎമ്മിന്‍റെ ലോക്‌സഭയിലെ ഒരുതരി കനലും കെടുന്നു; എഎം ആരിഫ് എംപി മുസ്ലിം ലീഗിലേക്ക്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ച ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link janmabhumidaily “സിപിഎമ്മിന് കേരളത്തില്‍ നിന്ന് ലോക് സഭയിലേക്കുള്ള ഒരുതരി കനല്‍ എ.എം. ആരിഫ് മുസ്ലിം ലീഗിലേക്ക് പോയേക്കുമെന്ന് ഉറപ്പായി. ആരിഫിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന […]

Continue Reading

തമ്മിലടിച്ചതിനാണോ കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്?

വിവരണം ലോക്‌സഭയില്‍ തമ്മിലടിച്ച കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ സഭയില്‍ നിന്നും പുറത്താക്കി.ഹൈബി ഈടനേയും ടി.എന്‍.പ്രതാപനെയുമാണ് പുറത്താക്കിയത്. കൊങ്ങികള്‍ ഇന്ന് റെസ്റ്റ് ഇല്ലാതെ ന്യായീകരിച്ച് ചാവും. എന്ന പേരില്‍ ഒരു പോസ്റ്റര്‍ നവംബര്‍ 26ന് ഫെയ്‌സ്ബുക്കില്‍ Che Guevara army ചെഗുവേര ആര്‍മി എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 654ല്‍ അധികം ഷെയറുകളും 597ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ലോക്‌സഭ സമ്മേളനത്തിനിടയില്‍ തമ്മിലടിച്ചതിനാണോ രണ്ട് എംപിമാരെയും പുറത്താക്കികയത്? എന്താണ് വസ്‌തുത എന്ന് […]

Continue Reading

ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട എന്ന് കെ സുധാകരൻ എംപി പറഞ്ഞോ…?

വിവരണം  കൊണ്ടോട്ടി പച്ചപട എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ നിന്നും 2019  ഒക്ടോബർ 20 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട നിലപാടിൽ നിന്നും ഒരടി പിന്നോട്ട് പോയിട്ടില്ലെന്ന് സുധാകരൻ… പറഞ്ഞ വാക്കിന് വില ഉള്ളവരാണ് യുഡിഎഫുകാർ തോന്നുമ്പോൾ വാക്കുമാറ്റി പറയാൻ ഇത് എൽഡിഎഫ് അല്ലെന്നും സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു….. ആർത്തവമുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പോലും ഇസ്ലാം വിലക്കിയിട്ടുണ്ട് പിന്നെ എങ്ങനെയാണ് ഒരു സ്ത്രീ വോട്ട് ചെയ്യാൻ വരുന്നത് […]

Continue Reading

തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. ആണോ വീഡിയോയില്‍ നൃത്യം ചെയ്യുന്നത്…?

വിവരണം Facebook Archived Link “തൃണമൂൽ കോണ്ഗ്രസ് എം.പിയും ഇസ്ലാം മതസ്ഥയുമായ ഇസ്രത്ത് ജഹാന്‍റെ ദുർഗാപൂജയും നൃത്തചുവടുകളും.. കേരളത്തിൽ ആയിരുന്നേൽ സ്വർഗ്ഗത്തിലെ വിറകു കൊള്ളി ആയേനെ ഇവർ..” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 16, 2019 മുതല്‍ ഹൈന്ദവ ഭാരതം എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 350ഓളം ഷെയറുകളാണ്. തൃനമൂലില്‍ ഇസ്രത് ജഹാന്‍ എന്ന് പേരില്‍ ഒരു എം.പി.യില്ല എന്നാല്‍ നുസ്രത് ജഹാന്‍ എന്ന എം.പി. തൃണമൂല്‍ കോണ്‍ഗ്രസിലുണ്ട്. […]

Continue Reading

മുകേഷ് സുരേഷ് ഗോപിയോട് ഇത്തരത്തിൽ എന്തെങ്കിലും പറഞ്ഞിരുന്നോ…?

വിവരണം  വേടത്തി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഒക്ടോബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കൊല്ലം എംഎൽഎയും ചലച്ചിത്ര നടനുമായ മുകേഷിന്റെയും രാജ്യസഭാ എംപിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിയുടെയും ചിത്രങ്ങളും ഒപ്പം “സുരേഷ് ഗോപിയെ കണ്ടംവഴി ഓടിച്ച് മുകേഷ് എംഎൽഎ. നിങ്ങളെ സൂപ്പർസ്റ്റാറാക്കിയത്, നിങ്ങളെ പ്രോത്സാഹിപ്പിച്ചത് ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ചേർന്നാണ് മറക്കരുത് നിങ്ങൾ…” archived link FB post സുരേഷ്ഗോപിയെപ്പറ്റി മുകേഷ് ഇങ്ങനെ പരാമർശം നടത്തി എന്നാണ്  പോസ്റ്റിൽ […]

Continue Reading

ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മാപ്പ് പറഞ്ഞോ…?

വിവരണം  ജനപക്ഷം റെജി പൂവത്തൂർ 2019 ഏപ്രിൽ 10 നു പ്രസിദ്ധീകരിച്ച,  900 ത്തോളം ഷെയറുകളുമായി വൈറലായിരുന്നു  ഒരു പോസ്റ്റ് പല പ്രൊഫൈലുകളിൽ നിന്നും പുതുതായി വിവരണങ്ങളും ചേർത്ത് ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ശശി തരൂരിന്‍റെ ആവിശ്യം ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.” എന്ന അടിക്കുറിപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ എംഎയുടെയും കോൺഗ്രസ്സ് എംപി ഡോ. ശശി തരൂരിന്റെയും ചിത്രങ്ങളും ഒപ്പം തരൂർ ഇന്ത്യയുടെ അഭിമാനം […]

Continue Reading

മധ്യപ്രദേശില്‍ ആൾക്കൂട്ട ശിക്ഷയ്ക്ക് വിധേരായ ദമ്പതിമാരുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “ഇത് മതേതര ഇന്ത്യയല്ല: അസമത്വത്തിന്റെയും ‘ അസഹുഷ്ണതയുടേയും അരാചകത്വത്തിന്റെയുംഇന്ത്യ: ജാതിമാറി വിവാഹം കഴിച്ചതിന് മധ്യപ്രദേശിൽ ആൾക്കൂട്ട ശിക്ഷയ്ക്ക് വിധേരായ ദമ്പതിമാർ: അതേ സ്വാതന്ത്രം ഒരു പെരുംനുണയാണ്:” എന്ന അടികുരിപ്പോടെ ഒക്ടോബര്‍ 2, 2019 മുതല്‍ ഒരി ചിത്രം ജോജി ഉള്ളന്നൂര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രച്ചരിക്കുകെയാണ്. ചിത്രത്തില്‍ ഒരു ദമ്പതിയെ നഗ്നരാക്കി കേട്ടിടുന്ന അതി ദാരുണമായ ദ്രിശ്യമാണ് നാം കാന്നുന്നത്. ഈ ദമ്പതികല്‍ മദ്ധ്യപ്രദേശില്‍ ആള്‍കൂട്ട ശിക്ഷയെക്ക് വിധേരായാവരാണ് എന്ന് […]

Continue Reading

തരൂർ ബിജെപിയിലേയ്ക്ക് എന്ന വാർത്തയുടെ യാഥാർഥ്യം…

വിവരണം  Bharathbhooshan Kc  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 25 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.” തരൂർ ബിജെപിയിലേയ്ക്ക് . സ്വീകരിക്കണമോ വേണ്ടയോ എന്ന് ബിജെപി തീരുമാനിക്കും.” എന്ന വാർത്തയാണ് പോസ്റ്റിലുള്ളത്. പോസ്റ്റിന്  13 മണിക്കൂറുകൾ കൊണ്ട് 36 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. archived link FB post കഴിഞ്ഞ ദിവസം ശശി തരൂർ മോദിയെ പ്രശംസിച്ചു എന്ന് മാധ്യമങ്ങൾ വാർത്ത നൽകുകയും സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ ഇതിനെതിരെ പ്രതികരണം നടത്തുകയും ചെയ്തു […]

Continue Reading

പികെ കുഞ്ഞാലിക്കുട്ടി എംപി 135 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന വാർത്ത സത്യമോ..?

വിവരണം  Anshad A S‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും KMCC NETZONE എന്ന പബ്ലിക് പേജിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് ഇതുവരെ 1100 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ” ജയ് കുഞ്ഞാപ്പ” എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിൽ മലപ്പുറം എംപി പി കെ കുഞ്ഞാലികിട്ടിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ : കുഞ്ഞാപ്പ 135 കോടി നൽകും. കുഞ്ഞാപ്പ കുടുംബ ഓഹരിയായി ലഭിച്ച സ്വത്തിന്റെ ഒരു ശതമാനം വിട്ടു കിട്ടുന്ന 135 കോടി രൂപ […]

Continue Reading

രമ്യ ഹരിദാസിന്‍റെ ഈ ചിത്രം എപ്പോഴത്തേതാണ്…?

വിവരണം  Sreekumar Mp‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽനിന്നും ഹൈന്ദവീയം – The True Hindu എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.  “അടിമുടി മാറി പെങ്ങളൂട്ടി…” എന്ന അടിക്കുറിപ്പുമായി രമ്യ ഹരിദാസ് പുതുമയുള്ള മറ്റൊരു വസ്ത്രം ധരിച്ച ചിത്രം നൽകിയിട്ടുണ്ട്. എംപിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം രമ്യ ഹരിദാസ് പതിവിനു വിപരീതമായി വ്യത്യസ്തതയുള്ള വേഷങ്ങൾ ധരിച്ചു തുടങ്ങി എന്നാണ്  പോസ്റ്റിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. archived link FB post രമ്യ ഹരിദാസിന്‍റെ വസ്ത്രധാരണം ചർച്ച ചെയ്യേണ്ട […]

Continue Reading

“കാര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതില്‍ എന്താണ് തെറ്റ് എന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞോ…?

വിവരണം  Reporter Live  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 21 മുതൽ പ്രചരില്ലുന്ന ഒരു വാർത്തയ്ക്ക് 260 തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കാര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതില്‍ എന്താണ് തെറ്റ്, സന്തോഷത്തോടെ സ്വീകരിക്കും: രമ്യ ഹരിദാസ്”  എന്ന തലക്കെട്ടിൽ ഫേസ്‌ബുള്ളിൽ നൽകിയിട്ടുള്ള പോസ്റ്റിൽ വാർത്തയുടെ ലിങ്ക് നൽകിയിട്ടുണ്ട്. വാർത്തയിലും ഇതേ തലക്കെട്ടാണുള്ളത്.   archived link FB post archived link reporter “വാർത്തയുടെ ഉള്ളടക്കം ഇങ്ങനെയാണ്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനെന്ന […]

Continue Reading

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായ ശേഷം ഇമ്രാന്‍ ഖാനോടൊപ്പം ശശി തരൂര്‍ എംപി സെല്‍ഫിയെടുത്തോ?

വിവരണം വോട്ട് ചെയ്‌ത് വിജയിപ്പിച്ചവര്‍ക്ക് നടുവിരല്‍ നമസ്‌കാരം എന്ന തലക്കെട്ട് നല്‍കി തിരുവനന്തപുരം എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശശി തരൂര്‍ ഇപ്പോഴത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടൊപ്പം നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ദീപു ചന്ദ്രന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ജൂണ്‍ 15ന് അപ്‌ലോ‍ഡ് ചെയ്തിരിക്കുന്ന പോസ്റ്റിന് ഇതുവരെ 520 ഷെയറുകളും 88ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ സെല്‍ഫി ശശി തരൂര്‍ നിലവില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സമയത്തുള്ളതാണോ? ശശി […]

Continue Reading