സിപിഎം മലപ്പുറം ജില്ലയില്‍ ഏരിയ സമ്മേളനത്തിന് സ്ഥാപിച്ച ഈ ഫ്ലക്‌സ് ബോര്‍ഡിന് നല്‍കിയ നിറം പച്ചയോ? വസ്‌തുത ഇതാണ്..

വിവരണം സിപിഎമ്മിന്‍റെ ഒരു സമ്മേളന പ്രചാരണ കാവടമാണ് സമൂഹമാധ്യമങ്ങലില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പൊതുവെ മുസ്‌ലിം ലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ വരുമ്പോള്‍ സിപിഎമ്മും അവരുടെ രാഷ്ട്രീയ രീതികള്‍ മാറുന്നു എന്നും ചുവപ്പിന് പകരം പച്ചനിറത്തിലുള്ള പ്രാചരണ ബോര്‍‍ഡുകളും ഫ്ലക്‌സുകളും സ്ഥാപിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രചരിക്കുന്നത്. സിപിഎം എടക്കര ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ച് പ്രചരണാര്‍ത്ഥം സ്ഥാപിച്ച ഒരു കാവടത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇരുവശവും പച്ച നിറമുള്ള തൂണും ഇ.കെ.നായനാര്‍, പി.കൃഷ്ണപിള്ള, എ.കെ.ജി, ഇഎംഎസ്, ഫിദല്‍ […]

Continue Reading

സിനിമതാരം ആശാ ശരത്തിന്‍റെ ഭര്‍ത്താവിനെ കാണാതായോ?

സിനിമ താരം ആശാ ശരത്തിന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പേരില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. താരം കരഞ്ഞുകൊണ്ട് തന്‍റെ ഭര്‍ത്താവിനെ കാണുന്നില്ലെന്ന വിവരം പങ്കുവയ്ക്കുന്നതായി ഒരു സെല്‍ഫി വീഡിയോയാണ് വൈറലായത്. അവരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ആദ്യം വീഡിയോ പങ്കുവച്ചത്. ശേഷം നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്‌തു. റോസപ്പൂവ്  എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ജൂലൈ 3ന് ആശാശരത്തിന്‍റെ ഭര്‍ത്താവിനെ കാണാനില്ല… എന്ന ക്യാപ്ഷന്‍ നല്‍കി താരവും ഭര്‍ത്താവും ഒരുമിച്ച് നില്‍ക്കുന്ന ഒരു […]

Continue Reading