അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ അക്രമണം ഉണ്ടായത് തമിഴ്നാട്ടിലല്ല, സത്യമിങ്ങനെ…

തമിഴ്നാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ മുസ്ലിം തീവ്രവാദികള്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു പ്രീമിയം ബസിന് ചുറ്റും വലിയ ജനക്കൂട്ടം തടിച്ചുകൂടി ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ മുസ്ലിങ്ങള്‍ പ്രശ്നമുണ്ടാക്കുകയാണ് എന്നാരോപിച്ച് ഇഒപ്പമുള്ള വിവരണം ഇങ്ങനെ:  https://archive.org/details/screencast-www_facebook_com-2024_12_09-13_33_19 FB post archived link എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും തമിഴ്നാടുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ […]

Continue Reading

ശബരിമലയില്‍ അയ്യപ്പ ഭക്തരെ വഹിക്കുന്ന ബസ് തടയുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ കൊല്ലം നടന്ന സംഭവത്തിന്‍റെതാണ്  

കേരളത്തില്‍ ശബരിമല സീസണ്‍ നടക്കുന്നു. വലിയ തോതില്‍ ശബരിമലയിലേക്ക് എത്തുന്നുണ്ട്. ഇതിനിടെ ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന്‍ ഭക്തരുടെ ബസ് തടയുന്നത്തിന്‍റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഈയിടെ നടന്ന ഒരു സംഭവത്തിന്‍റെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ അയ്യാപ്പന്മാരുടെ ബസിനെ തടഞ്ഞു വെച്ചതായി നമുക്ക് […]

Continue Reading

കെ‌എസ്‌ആര്‍‌ടി‌സിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരക്ക് വര്‍ദ്ധനയും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നിരക്കിളവും… വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

കെ‌എസ്‌ആര്‍‌ടി‌സി ശബരിമല തീര്‍ത്ഥാടകര്‍ക്ക് അധികനിരക്ക് ഈടാക്കുകയും അതേസമയം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരു പത്രവാര്‍ത്തയുടെ കട്ടിംഗും ബസ്സില്‍ പതിച്ച സ്റ്റിക്കറിന്‍റെ ചിത്രവുമടക്കം സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റു പ്രചരിക്കുന്നുണ്ട്.  പ്രചരണം  കെ‌എസ്‌ആര്‍‌ടി‌സി ബസിന്‍റെ മുന്നിലെ ഗ്ലാസില്‍ 30% ഇളവ് എന്നെഴുതിയ സ്റ്റിക്കര്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണാം. പ്രസ്തുത ആനുകൂല്യം കേരള സർക്കാർ നടത്തുന്ന മുസ്ലിം തീർത്ഥാടകർക്ക് മാത്രമാണ് നൽകുന്നതെന്നും മറ്റു മതസ്ഥർക്ക് ഇത്തരത്തിൽ യാതൊരു ആനുകൂല്യവും സർക്കാർ നൽകുന്നില്ലെന്നുമുള്ള വിമര്‍ശനമാണ് പോസ്റ്റില്‍ […]

Continue Reading

ഇപി ജയരാജനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും പിന്നാലെ അയ്യപ്പ ഭക്തരെ പിന്തുണച്ച് അദ്ദേഹം സംസാരിച്ചു എന്നും പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്…

മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ ശബരിമല ഭക്തരെ പിന്തുണച്ചു സംസാരിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം മനോരമ ന്യൂസിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇ പി ജയരാജൻ പറയുന്നത് ഇങ്ങനെ: “അയ്യപ്പ സന്നിധാനത്തിലേയ്ക്ക് പോകുന്ന ഭക്തന്മാരെ തടഞ്ഞാൽ അയ്യപ്പ ദോഷം ആ തടയുന്നവർക്ക് ഉണ്ടാകും. അതോടുകൂടി അവരുടെ നാശം സംഭവിക്കും. അതായിരിക്കും അയ്യപ്പ വിധി” ഇപി ജയരാജനെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നും അതിനാൽ ശബരിമലയെയും ഭക്തരെയും അനുകൂലിച്ച് പരാമർശം നടത്തുകയാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading

മാലയിട്ട സ്വാമിയെ കരിങ്കൊടി കാണിക്കാന്‍ വന്നു എന്ന പേരില്‍ പിടികൂടിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മന്ത്രി മുഹമ്മദ് റിയാസിന് മുന്നില്‍ നിന്നും കറുത്ത വസ്ത്രം ധരിച്ചെത്തിയ ആളെ പോലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു പോതുപരിപാടിയില്‍ സ്റ്റേജിലേക്ക് നടന്ന് വരുന്ന റിയാസിന് മുന്നിലേക്ക് ഒരാള്‍ നടന്ന് അടുക്കുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയും ചെയ്യുന്നതാണ് പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരിം കൊടി ആണെന്ന് കരുതി _മാലയിട്ട സ്വാമിയെ_ പിടിച്ചോണ്ടു പോകുന്നു.. എന്ന തലക്കെട്ട് […]

Continue Reading

ശബരിമല പുല്ലുമേട് ദുരന്തമുണ്ടായ സമയത്ത് ഉമ്മന്‍ ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി എന്ന പ്രചരണം തെറ്റാണ്…

മണ്ഡലക്കാലമായതോടെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് ശബരിമല പുല്ലുമേടില്‍  തിക്കിലും തിരക്കിലും പെട്ട് അയ്യപ്പന്‍മാര്‍ മരിക്കാനിടയായ  ദുരന്തം നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലാത്തായിരുന്നു എന്നാരോപിച്ച് ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പ്രചരണം  വിവരണത്തിനൊപ്പം 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ് എന്ന 24 ന്യൂസ് കൊടുത്ത വാർത്തയുടെ സ്ക്രീൻഷോട്ട്  നല്കിയിട്ടുണ്ട്. മകരജ്യോതി ദര്‍ശിച്ച് രാത്രി 8 മണിയോടെ […]

Continue Reading

ബംഗ്ലാദേശിലെ ചിത്രം കേരള സര്‍ക്കാര്‍ സ്പോന്‍സര്‍ ചെയ്ത ഹജ്ജ് യാത്ര എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അസൌകര്യമുണ്ടാക്കുന്ന കേരള സര്‍ക്കാര്‍ എല്ലാ സൗകര്യവുമൊരുക്കി തീർത്ഥാടകരെ ഹജ്ജില്‍ പറഞ്ഞയക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ബംഗ്ലാദേശിലെതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്രത്തിന്‍റെ ശീര്‍ഷകമാണ് ശബരിമല തീര്‍ഥാടനം. ഇതില്‍ ശബരിമലയില്‍ ഒരു ബസില്‍ ഭക്തരെ […]

Continue Reading

ശബരിമലയില്‍ അയ്യപ്പ ഭക്തന്‍റെ തല പോലീസ് അടിച്ചുപൊട്ടിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ വീഡിയോ പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ശബരിമല മണ്ഡലകാല കീര്‍ത്ഥാടനം വലിയ ഭക്തജന തിരക്കോടെ നടന്നുകൊണ്ടിരിക്കുകയാണ്. പോലീസിന് പോലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ഇവിടേക്ക് എത്തുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ പാളി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്ക് നിയന്ത്രണ വിധേയമായി എന്ന വാര്‍ത്തയാണ് ഒടുവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. വാട്‌സാപ്പിലാണ് ഇന്നിലയും ഇന്നുമായി ഈ വീഡിയോ […]

Continue Reading

കടയിൽ നിന്നും മടങ്ങിയെത്താൻ വൈകിയ പിതാവിനെ കാണാതെ കരയുന്ന ശബരിമല തീർത്ഥാടകനായ കുട്ടിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

ഭക്തിപൂര്‍വം വ്രതം നോറ്റ് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വളരെ കയ്പ്പേറിയ അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് ആരോപിച്ച് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പല വാര്‍ത്തകളും വരുന്നുണ്ട്.   ശബരിമലയിൽ തീർത്ഥാടനത്തിന് എത്തിയ ചെറിയ ബാലൻ ബസ്സിൽ ഇരുന്നു കൊണ്ട് ഉച്ചത്തിൽ കരയുന്ന ചിത്രങ്ങളും വീഡിയോകളും തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം ഏകദേശം അഞ്ചു-ആറ് വയസ്സ് പ്രായമുള്ള ബാലന്‍ ബസിനുള്ളിലിരുന്ന് അപ്പാ…അപ്പാ… എന്ന് പിതാവിനെ വിളിച്ച് ഉച്ചത്തില്‍ കരയുന്ന വീഡിയോ ദൃശ്യങ്ങളും ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മലയാളത്തിലല്ലാതെ മറ്റ് […]

Continue Reading

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കേരള പോലീസിന് സാധിക്കുനില്ലെങ്കില്‍ ഞങ്ങള്‍ നിയന്ത്രിക്കാമെന്ന് സേവാഭാരതി പ്രഖ്യാപിച്ചിട്ടില്ല…

മണ്ഡല മാസം ആരംഭിച്ചത്തോടെ ശബരിമലയില്‍ വരുന്ന വിശ്വാസികളുടെ എണ്ണം ദിവസം വര്‍ദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അവധികള്‍ കാരണം വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപെടുത്തിയത്. പോലീസുകാര്‍ ശരിയാംവണ്ണം തിരക്ക് നിയന്ത്രിക്കുന്നതിലെ വിഴ്ച മൂലമാണ് വിശ്വാസികള്‍ക്ക് ഭയങ്കരമായി അസൌകര്യം നേരിടേണ്ടി വരുന്നതെന്ന് ദേവസ്വംബോര്‍ഡ് ആരോപിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത‍ വന്നിരുന്നു.  ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. ഇതിനിടയില്‍ പോലീസിന് തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിയന്ത്രിച്ചുകൊള്ളാമെന്ന  വെല്ലുവിളിയുമായി […]

Continue Reading

ശബരിമല തീര്‍ത്ഥാടനത്തിന് വാഹനങ്ങളില്‍ അലങ്കാരം വേണ്ടയെന്ന് കോടതി നിര്‍ദേശിച്ചിട്ടും പോലീസ് ഇത് ലംഘിച്ച് ഡ്യൂട്ടിക്ക് പോകുന്നതാണോ ഈ വീഡിയോ?

വിവരണം അടുത്ത മലയാളം മാസം വൃശ്ചികം ഒന്നിന് ശബരിമല മണ്ഡലകാല ഉത്സവത്തിന് നടത്തുറക്കാനിരിക്കെ ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ മേലൊരു നിയന്ത്രണം വന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന അയ്യപ്പ ഭക്തര്‍ അവര്‍ വരുന്ന വാഹനങ്ങള്‍ വിവിധ രീതിയിലുള്ള സാമഗ്രികള്‍ ഉപയോഗിച്ച് അലങ്കിരിച്ചായിരുന്നു തീര്‍ത്ഥാടനത്തിന് എത്തുന്നത്. എന്നാല്‍ അമിതമായ അലങ്കാരം പിടില്ലായെന്നും മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതുഗാതാഗത സംവിധാനങ്ങള്‍ക്കും ഇത് ബാധകമാമെന്നാണ് കോടതി ഉത്തരവ്.  […]

Continue Reading

ശബരിമല ശ്രീകോവിലില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ത്ഥാടനം നടത്തുന്ന ക്ഷേത്രമാണ് ശബരിമല. പത്തനംതിട്ടയുടെ വനമേഖലയില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ കടുവയും ആനയും ഉള്‍പ്പടെ പ്രദേശത്ത് വിഹരിക്കാറുണ്ട്. പ്രത്യേകിച്ച് മണ്ഡലകാലം കഴിഞ്ഞാല്‍ നട അടയ്ക്കുന്ന ശബരിമലയുടെ പ്രദേശങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യം പലതവണ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ശബരിമല ശ്രീകോവിലിനുള്ളില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അഖില അയ്യപ്പാ സേവ സംഘം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ചിത്രത്തിന് 551ല്‍ […]

Continue Reading

എരുമേലിയിലെ പള്ളിയില്‍ ഭണ്ഡാരപ്പെട്ടിയുടെ കണക്കെടുപ്പ് ദൃശ്യങ്ങള്‍ – പ്രചരിക്കുന്ന വീഡിയോ ബംഗ്ലാദേശിലെ പഗ്ല മസ്ജിദിന്‍റെത്…

ശബരിമലയിലെ എരുമേലിയില്‍ നിന്നുമാണ് എന്നവകാശപ്പെട്ട് മുസ്ലിം ആരാധനാലയത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  മുസ്ലിം ആരാധനാലയത്തിലെ വലിയ ഭണ്ഡാര പെട്ടി തുറക്കുന്നതും അതിലെ പണം ചാക്കുകളിലേക്ക് പോലീസ് അകമ്പടിയോടെ നിറക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഇത് ശബരിമലയ്ക്ക് സമീപം എരുമേലി പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഹിന്ദു ആരാധനാലയങ്ങളുടെ പണം പൊതുവില്‍ സർക്കാർ എടുക്കും, എന്നാൽ മുസ്ലിം ആരാധനാലയങ്ങളുടേത് അവർ തന്നെയാണ് വിനിയോഗിക്കുന്നതെന്നും സൂചിപ്പിച്ച് ദൃശ്യങ്ങളുടെ ഒപ്പമുള്ള […]

Continue Reading

ശബരിമല അരവണ പ്ലാന്‍റില്‍ പുലിയിറങ്ങി… പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

ശബരിമല പാത ഇപ്പോഴും വനയോര മേഖലകളിലൂടെയാണ്. ഇത്തരം  മേഖലകളിൽ സന്ദർശകർ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് വന്യജീവികളുടെ ആക്രമണം. ശബരിമല തീർത്ഥാടനത്തിന്‍റെ കാര്യത്തിൽ ഇതുവരെ വന്യജീവി ആക്രമണം അത്ര കാര്യമായി ഉണ്ടായിട്ടില്ലെങ്കിലും വന്യജീവികളെ തീർത്ഥാടകർ അപൂർവമായി കണ്ട അനുഭവങ്ങള്‍ ഇടയില്‍ ഉണ്ടായിട്ടുണ്ട്.  ഇപ്പോൾ ശബരിമലയിലെ പുലിയിറങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം  ഹോട്ടല്‍ അടുക്കള പോലെ തോന്നിക്കുന്ന, നിറയെ ഉപകരണങ്ങൾ നിറഞ്ഞ മുറിയിൽ പുലി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും ആക്രോശിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. “Sabarimala aravana […]

Continue Reading

സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു എന്നു തെറ്റായ പ്രചരണം…

മണ്ഡലകാലം സമാഗതമായതോടെ പലയിടത്തും പല സന്നദ്ധ സംഘടനകളും പതിവുപോലെ അയ്യപ്പന്മാർക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നുണ്ട്.  ആർഎസ്എസിന്‍റെ അനുബന്ധ സംഘടനയായ സേവാഭാരതിയുടെ അയ്യപ്പ ഭക്തന്മാർക്കായുള്ള അയ്യപ്പസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി നിർവഹിച്ചു എന്ന വാർത്തയുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.   പ്രചരണം “കോട്ടയത്ത് ആർഎസ്എസ് പോഷകസംഘടനയായ സേവാഭാരതിയുടെ അയ്യപ്പ സേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച സംഘ പുത്രന്‍റെ പേര് അറിയാമോ സഖാക്കളെ” എന്ന വാചകങ്ങളുമായാണ് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവൻ നിലവിളക്ക് കൊളുത്തി […]

Continue Reading

കെ‌എസ്‌ആര്‍‌ടി‌സി ശബരിമല സര്‍വീസ്- ചെങ്ങന്നൂര്‍-പമ്പ യാത്രയ്ക്കും മടക്ക യാത്രയ്ക്കും രണ്ടു ടിക്കറ്റ് നിരക്ക്- കാരണമിതാണ്…

കോടിക്കണക്കിനു ഭക്തര്‍ ഓരോ വര്‍ഷവും സന്ദര്‍ശനത്തിന്  എത്തുന്ന ശബരിമല ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. മലയാള മാസം വൃശ്ചികം ഒന്നു മുതല്‍ 41 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതമെടുത്ത് ശബരിമല സന്ദര്‍ശനത്തിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു മാത്രമല്ല, അന്യ രാജ്യങ്ങളില്‍ നിന്നുപോലും ഭക്തര്‍ എത്താറുണ്ട്. അതുകൊണ്ടുതന്നെ വനയോര മേഖലയായ ശബരിമല യാത്രയ്ക്ക്  മണ്ഡലക്കാലത്ത് പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ ആവശ്യമായി വരും. കെ‌എസ്‌ആര്‍‌ടി‌സി ശബരിമലയിലേക്ക് ഇക്കാലത്ത് പ്രത്യേക സര്‍വീസുകള്‍ നടത്താറുണ്ട്.  കെ‌എസ്‌ആര്‍‌ടി‌സി ശബരിമല സര്‍വീസ് […]

Continue Reading

കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിന് നിരക്ക് വര്‍ദ്ധപ്പിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. നട തുറന്ന ദിവസം തന്നെ പതിനായിരങ്ങളാണ് അയ്യപ്പനെ ദര്‍ശിക്കാന്‍ മല ചവിട്ടിയത്. എന്നാല്‍ ഭക്തരുമായി എത്തുന്ന വാഹനങ്ങള്‍ പമ്പയില്‍ അവരെ ഇറക്കിയ ശേഷം 18 കിലോമീറ്ററുകള്‍ക്ക് അപ്പുറം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യുന്ന തരത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശബരിമല ദര്‍ശനത്തിന് ശേഷം നിലയ്ക്കലിലേക്ക് മടങ്ങുകയോ അല്ലെങ്കില്‍ അവിടെ നിന്നും പമ്പ വരെ എത്തുകയോ ചെയ്യണമെങ്കില്‍ കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് മാത്രമാണ് ആശ്രയം. എന്നാല്‍ സര്‍ക്കാര്‍ പമ്പ-നിലയ്ക്കല്‍ […]

Continue Reading

ശബരിമലയില്‍ വീണ്ടും ആചാര ലംഘനം എന്ന പ്രചരണം വ്യാജം.. ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ എത്തിയതാര് എന്ന് അറിയാം..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമ താരം ചിരഞ്ജീവിയും സംഘവും ശബരിമല സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കം. ചിരഞ്ജീവിയുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ സന്നിധാനത്ത് തൊഴുന്ന ചിത്രം സഹിതാണ് പ്രചരണം. 30 വയസില്‍ താഴെ വരുന്ന ആര്‍ത്തവമുള്ള സ്ത്രീ ശബരിമലയില്‍ പ്രവേശിച്ചു എന്നും എന്നാല്‍ സംഘികള്‍ക്ക് ഇപ്പോള്‍ പ്രതിഷേധിക്കണ്ടേയെന്നും ദളിത് യുവതിയായ ബിന്ദു അമ്മിണി മല ചവട്ടിയപ്പോള്‍ മാത്രമായിരന്നു പ്രതിഷേധമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. പോരാളി […]

Continue Reading

FACT CHECK: ശബരിമലയില്‍ മാത്രം ലഭിക്കുന്ന അരവണ പായസം ഹലാല്‍ മുദ്രയുള്ള പാക്കറ്റില്‍ വിപണനം ചെയ്യുന്നു എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

ശബരിമലയിലെ പ്രധാന പ്രസാദമായ അരവണപ്പായസം പല കാലങ്ങളിലും നിരവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ഇപ്പോൾ  അരവണപ്പായസവുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം അൽ സഹ  എന്ന ഒരു കമ്പനി  പുറത്തിറക്കിയ അരവണ പായസത്തിന്‍റെ ബോട്ടിലിന്‍റെ ചിത്രം ഉൾപ്പെടുത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പം ഇംഗ്ലീഷിൽ നൽകിയ വിവരണം ഇങ്ങനെയാണ് : This is Aravana Payasam – a traditional dessert available only at Sabarimala Sannidan. The Kerala Devasam […]

Continue Reading

FACT CHECK – ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വി.മുരളീധരന്‍ പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം ശബരിമലയിൽ ഓർഡിനൻസ് ഇല്ല. അത് ഞങ്ങളുടെ വിഷയമല്ല.  പക്ഷേ ശരണം വിളിച്ചു വോട്ട് തെണ്ടുന്നതും ആളെ പറ്റിക്കുന്നതും ബിജെപി തുടരും. #മനുഷ്യർക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയും ചിന്തിക്കൂ.. സംസാരിക്കൂ..  ഭക്തിയുടെ പേരിൽ എല്ലാ കാലവും സമൂഹത്തെ പറ്റിക്കുന്നവരെ മനസിലാക്കൂ..  Vote ഫോർ.. LDF എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  നമ്മള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ മനോജ് മനു എക്‌സല്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 195ല്‍ അധികം റിയാക്ഷനുകളും 430ല്‍ […]

Continue Reading

FACT CHECK: രമേശ്‌ ചെന്നിത്തലയെ വിമര്‍ശിച്ച് എ കെ ആന്‍റണി പരാമര്‍ശം നടത്തിയെന്ന് വാദിക്കുന്ന 24 ന്യൂസ് ചാനല്‍ സ്ക്രീന്‍ ഷോട്ടിന്‍റെ സത്യമറിയൂ…

വിവരണം  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇപ്പോള്‍  ഐശ്വര്യ കേരള യാത്ര നടത്തുകയാണ്. ഓരോ ജില്ലയിലും യാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണ വേളകളില്‍  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും ഭരണം ലഭിച്ചാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പ്രഖ്യാപനങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടയില്‍ ഈയിടെ പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്.  മുന്‍ കേന്ദ്ര മന്ത്രി എ കെ ആന്റണിയുടെ ചിത്രവും ഒപ്പം “ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്, അല്ലാതെ ശബരിമലയല്ല; ചെന്നിത്തലയുടെ നിലവിലെ രീതി കോണ്‍ഗ്രസിന്‍റെ അന്തസ്സ് കെടുത്തുന്നത്: എ […]

Continue Reading

FACT CHECK – ശബരിമലയിലെ അന്നദാന മണ്ഡപം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാര്‍ തുക ഉപയോഗിച്ചെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം #സ്വാമി_ശരണം #മോദിസർക്കാരിന്_അഭിനന്ദനങ്ങൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു. ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നൽകാൻ സാധിക്കുന്ന ഈ മണ്ഡപം കേന്ദ്ര സർകാർ ഫണ്ടുപയോഗിച്ഛാണ് നിർമിച്ചിരിക്കുന്നത് 24 മണിക്കൂറും അന്നദാനം നടത്താൻ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം കൊടുക്കാൻ കഴിയുന്നതാണ് ഇത്.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. […]

Continue Reading

FACT CHECK:മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു

വിവരണം കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന് എതിരാണെന്ന മട്ടില്‍ ഈയിടെ ചില പ്രചരണങ്ങള്‍ നടന്നു വന്നിരുന്നു. ഇതിനെതിരെ ശോഭാ സുരേന്ദ്രന്‍   തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ  മറുപടി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഒരു പ്രചരണം ഇന്നലെ മുതല്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  മനോരമ ഓണ്‍ ലൈന്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടിന്‍റെ രൂപത്തിലാണ് പ്രചരണം. തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് കെ സുരേന്ദ്രന്‍ പറഞ്ഞിട്ട് : […]

Continue Reading

അയ്യപ്പന്‍ വെറും വിശ്വാസം മാത്രമാണെന്നും കെട്ടുകഥയാണെന്നും എം.എ.ബേബി പറഞ്ഞോ?

വിവരണം അയ്യപ്പന്‍ വെറും വിശ്വാസം പന്തളത്ത് ജീവിച്ചിരുന്നു എന്നത് കെട്ടുകഥ മാത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറി അംഗം എം.എ.ബേബി പറഞ്ഞു എന്ന തരത്തില്‍ കഴിഞ്ഞ ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ജനുവരി 27ന് ലക്ഷ്മി രവീന്ദ്രന്‍ എന്ന വ്യക്തി എം.എ.ബേബിയുടെ ചിത്രം ഉപയോഗിച്ച് ഇതെ വാചകങ്ങള്‍ എഴുതി ഒരു പോസ്റ്റര്‍ മാതൃകയില്‍ രൂക്ഷവിമര്‍ശനം മറുപടിയായി നല്‍കി ഒരു പോസ്റ്റും  പങ്കുവെച്ചിരുന്നു. പോസ്റ്റിന് ഇതുവരെ 584ല്‍ അധികം ഷെയറുകളും 247ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post […]

Continue Reading

കാസര്‍ഗോഡ് കുംബ്ലയില്‍ ശബരിമലയ്ക്ക് പോയ വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസുകാരെ പോലീസ് പിടികൂടിയോ?

വിവരണം കാസര്‍ഗോഡ് കുമ്പളയില്‍ ശബരിമലയില്‍ പോകുന്ന വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പഞ്ഞിക്കിട്ട് പോലീസില്‍ ഏല്‍പ്പിച്ചു.. എന്ന പേരില്‍ ഡിസംബര്‍ 17 മുതല്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ചെങ്കൊടി പോരാളി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 5,200ല്‍ അധികം ഷെയറുകളും 516ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ കാസര്‍ഗോഡ് കുമ്പളയില്‍ ഇത്തരത്തിലൊരു വിഷയം നടന്നിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് […]

Continue Reading

ശ്രീധരന്‍പിള്ളക്കൊപ്പം സെല്‍ഫിയെടുത്ത യുവതി ബിന്ദു അമ്മിണിയോ?

വിവരണം തൃപ്തി ദേശായിയുടെ കഴിഞ്ഞ കാല നിലപാടുകളും രാഷ്ട്രീയ ബന്ധവും പരിശോധിക്കണം:മുല്ലപ്പള്ളി ദേ,പരിശോധിച്ചു.. 2012- ലെ മഹാരാഷ്ട്ര തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃപ്തി ദേശായിക്ക്‌ മത്സരിക്കാൻ സീറ്റ്‌ നൽകിയ രാഷ്ട്രീയപാർട്ടിക്കാർ ഇവിടെത്തന്നെയുണ്ട്‌.. അന്നത്തെ പോസ്റ്റർ ഒപ്പം ചേർക്കുന്നു.. ചിഹ്നത്തിന്റെ മുദ്ര പ്രത്യേകം ശ്രദ്ധിക്കണം മുല്ലപ്പള്ളിജീ..നീൽ സലാം😎 എന്ന തലക്കെട്ട് നല്‍കി Kulukkallur Comrades എന്ന പേരിലുള്ള പേജില്‍ ഒരു പോസ്റ്റ്  കഴിഞ്ഞ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എല്ലാം സിപിഎമ്മിന്‍റെ തലയില്‍ക്കെട്ടി വയ്ക്കാന്‍ ശ്രമിക്കുന്ന സംഘി, കൊങ്ങി, മൂരികള്‍ക്ക് കുറച്ച് ചിത്രങ്ങള്‍ […]

Continue Reading

യുവതീ പ്രവേശനം ലക്ഷ്യമിട്ട് ശബരിമലയിൽ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദേശം നൽകിയോ…?

വിവരണം  Kavitha KN‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് 🕉🚩🇮🇳അഘോരി🇮🇳🚩🕉  എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.”യുവതീ പ്രവേശനം ലക്ഷ്യമിട്ട് ശബരിമലയിൽ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദേശം” എന്ന വാചകങ്ങളും കഴിഞ്ഞ മണ്ഡലക്കാലത്ത്  ശബരിമലയിൽ പ്രവേശിച്ച യുവതികളായ ബിന്ദു അമ്മിണിയുടെയും കനകദുർഗയുടെയും ചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB post മണ്ഡലക്കാലത്ത് ടിയർഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദ്ദേശം നൽകി എന്നാണ് പോസ്റ്റിൽ […]

Continue Reading

‘ശബരിമല യുവതി സന്ദര്‍ശന തീര്‍ത്ഥാടനമെന്ന’ തലക്കെട്ടില്‍ സിപിഎമ്മിന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിന് പിന്നിലെ വസ്‌തുതയെന്ത്?

വിവരണം സിപിഎം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന ശബരിമല തീര്‍ഥാടന യാത്ര (യുവിതകള്‍ക്ക് മാത്രം) തലക്കെട്ടുള്ള ഒരു പോസ്റ്ററിന്‍റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുന്നുണ്ട്. ഷിബു കരുവാരക്കുണ്ട് എന്ന വ്യക്തി അഘോരി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഇതെ പോസ്റ്റര്‍  പങ്കുവെച്ചിട്ടുണ്ട്. സിപിഎമ്മിന്‍റെ ബ്രാഞ്ച് കമ്മിറ്റികള്‍ ഇടപെട്ട് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാണെന്നും ഇതിനായി ദേവസ്വം ബോര്‍ഡ് ഓഫിസുമായോ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുക എന്ന ഉള്ളടക്കമുള്ള പോസ്റ്ററിലുള്ളത്. ഇതാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റര്‍- ഫെയ്‌സ്ബുക്ക് […]

Continue Reading

ബിജെപി പാലയില്‍ സംഘടിപ്പിച്ച കണവന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ജനക്കൂട്ടമാണോ ചിത്രത്തിലുള്ളത്?

വിവരണം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലയില്‍ നടന്ന ബിജെപിയുടെ മണ്ഡലം കണവന്‍ഷന്‍റെ ചിത്രം എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന്  ഇതുവരെ 1,700ല്‍ അധികം ഷെയറുകളും 155ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഇത് ബിജെപിയുടെ മണ്ഡലം കണവന്‍ഷനില്‍ പങ്കെടുക്കാന്‍ വന്ന ജനക്കൂട്ടം തന്നെയാണോ? സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം പോസ്റ്റില്‍ പ്രചരിക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ ചിത്രം ഗൂഗിള്‍ […]

Continue Reading

ഹരിവരാസനം ഉറക്കുപാട്ട് രചിച്ചതാരാണെന്ന തര്‍ക്കത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്..

വിവരണം ഇവരാണ് ശബരിമല അയ്യപ്പനെ ഉറക്കാനുള്ള താരാട്ട്പാട്ടായ ഹരിവരാസനം വിശ്വമോഹനം രചിച്ച കോന്നകത്ത് ജാനകിയമ്മ എന്ന തലക്കെട്ട് നല്‍കി ഒരു സ്ത്രീയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സഹികം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ലൈവ് കേരള൦ എന്ന പേജില്‍ 2019 ജൂണ്‍ 14ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 4,100 ഷെയറുകളും 709ല്‍ അധികം ലൈക്കുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്- Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ ഹരിവരാസനം രചിച്ചത് കോന്നകത്ത് ജാനകിയമ്മയാണോ? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി ഇത് ശരിവെച്ചിട്ടുണ്ടോ? എന്താണ് […]

Continue Reading

ഈ ചിത്രം ശബരിമലയില്‍ പോലീസ് ഭക്തര്‍ക്കെതിരെ നടത്തിയ ആക്രമണത്തിന്‍റെതാണോ…?

ചിത്രം കടപ്പാട്: ഗൂഗിള്‍ വിവരണം Facebook Archived Link “2021 ൽ ഓർമ്മ വേണം.” എന്ന അടിക്കുറിപ്പോടെ 23 ഓഗസ്റ്റ്‌ 2019 മുതല്‍ ഒരു ചിത്രം R. Jayachandra Kurup എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്നു. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കറുത്ത പാന്റ്‌ ധരിച്ച ഒരു വ്യക്തിയെ ചവിട്ടുന്നതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: മനീഷാദാ…അരുത് കാട്ടാള, അരുത്..അയ്യപ്പഭക്തനെ ആക്രമിക്കുന്ന നമ്മുടെ സ്വന്തം പോലീസ്, തടയുന്ന മറ്റൊരു പോലീസ്. എന്നാല്‍ ചിത്രത്തില്‍ […]

Continue Reading

മകന്‍ ശബരിമല ദര്‍ശനം നടത്തിയതിനാണോ സിഐടിയു പ്രവര്‍ത്തകനായ അച്ഛനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത് ?

വിവരണം മകന്‍ ശബരിമലയ്ക്ക് പോയി അച്ഛനെ സിഐടിയു സസ്പെന്‍ഡ് ചെയ്തു എന്ന തലക്കെട്ടുള്ള ഒരു പത്രവാര്‍ത്തയുടെ ചിത്രവും ഒപ്പം കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ ചിത്രവും ചേര്‍ത്ത് ഇതുപോലെ കോടിയേരി ബാലകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് നട്ടെല്ലുണ്ടോ സൈബര്‍ വെട്ടിക്കിളികളെ എന്ന ചോദ്യം ഉയര്‍ത്തി ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ റൗഫ് വെളിയങ്കോട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 123ല്‍ അധികം ഷെയറുകളും 163ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

അന്ന് ശബരിമല ഡ്യൂട്ടിക്ക് പോലീസുകാരന്‍റെ വേഷത്തില്‍ വന്നത് എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തോ?

വിവരണം അന്ന് പോലീസ് വേഷമിട്ടു ശബരിമലയിൽ വന്ന ക്രിമിനൽ ഇവനായിരുന്നോ, വാണ്ടഡ് ലിസ്റ്റിലെ ഒന്നാമൻ……???  തത്വമസിയുടെ പൊരുളെന്നും സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു….. തീർന്നിട്ടില്ല.. ഒന്നും !!! പത്മകുമാർ, റാന്നി ഈ തലക്കെട്ട് നല്‍കി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളായവര്‍ക്കെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസും ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന സംഘര്‍ഷം നിയന്ത്രിക്കാന്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രവും ചേര്‍ത്ത് വെച്ചു ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. അന്ന് ഭക്തരെ ആക്രമിച്ച […]

Continue Reading

ശബരിമല പാതയിൽ ശരണം വിളിക്കരുതെന്ന് വനംവകുപ്പ് പറഞ്ഞോ ..?

വിവരണം  Krishnakumar Vakapparambil എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 5 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റ് ശബരിമല തീർത്ഥാടകരുടെ ശരണം വിളിയെ ചൊല്ലി  വനം വകുപ്പ് കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ചാണ്. “ശബരിമല പാതയില്‍ ശരണം വിളിക്കരുത്. അയ്യപ്പന്‍മാര്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു. തീര്‍ഥാടനം നിയന്ത്രിക്കണമെന്ന് വനംവകുപ്പ്. ശബരിമല തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ തുടരുന്നു”  എന്ന തലക്കെട്ടിലാണ് വാർത്ത.  archived link FB  post archived link FB post eastcoastdaily […]

Continue Reading

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചത് മു‌സ്‌ലിം യുവാവോ?

വിവരണം ശബരിമല യുവതി പ്രവേശന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങള്‍ക്കുമിടയില്‍ ഏറെ ചര്‍ച്ച ചെയ്ത ഒരു ചിത്രമാണ് സന്ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ തലയ്ക്ക് നേരെ തേങ്ങ ഓങ്ങി നില്‍ക്കുന്ന ഒരു യുവാവിന്‍റെ ചിത്രം. ചിത്രത്തിലുള്ളത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇതൊരു മു‌സ്‌ലിം യുവാവാണെന്ന പേരിലുള്ള പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. നാഗരൂര്‍ വിമേഷ് എന്ന വ്യക്തിയുടെ പേരിലുള്ള പ്രൊഫൈലിലാണ് തേങ്ങ എറിഞ്ഞത് മുഹമ്മദ് ഷെജി എന്ന മു‌സ്‌‌ലിം യുവാവാണെന്ന് അവകാശവാദം ഉന്നയിച്ച് പോസ്റ്റിട്ടിരിക്കുന്നത്. 2019 ജൂണ്‍ 16ന് അപ്‌ലോഡ് […]

Continue Reading

രഹന ഫാത്തിമ ശബരിമലയിൽ എത്തിയത് സംഘപരിവാർ-ബിജെപി പിന്തുണയോടെയോ?

വിവരണം സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആക്ടിവിസ്റ്റായ രഹന ഫാത്തിമ ശബരിമല കയറിയതെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നടക്കുന്നുണ്ട്. രഹന ഫാത്തമിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് ജനം ടിവിയിലാണെന്നാണ് ആരോപണം. ഹക്കീം ഹക്കീം എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നത്. മെയ് 13ന് പോസ്റ്റ് ചെയ്ത പോസ്റ്റിന് ഇതുവരെ 494ല്‍ അധികം ഷെയറുകളും 79ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ രഹന ഫാത്തിമയ്ക്ക് സംഘപരിവാര്‍ ബന്ധമുണ്ടോ.. അവരുടെ ഭര്‍ത്താവ് ജനം ടിവിയില്‍ ജോലി ചെയ്യുന്നുണ്ടോ.. […]

Continue Reading

ശബരിമലയില്‍ ഇനി യുവതികള്‍ കയറിയാല്‍ പ്രതിഷേധിക്കുന്നത് സിപിഎം അണികളോ?

വിവരണം ശബരിമലയില്‍ ഇനി യുവതികളെത്തിയാല്‍ പ്രതിഷേധിക്കുന്നത് സിപിഎം അണികളാണെന്നും നവോത്ഥാനമല്ല ഭക്തരുടെ വികാരമാണ് വലുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്നും വി ലവ് ഭാരതാംബ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരണം നടക്കുന്നുണ്ട്. ഏതോ ഒരു ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലില്‍ വന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 2,000ല്‍ അധികം ഷെയറുകളും 1,300ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ശബരിമല യുവതി പ്രവേശനത്തില്‍ ഇനി പ്രതിഷേധിക്കുമെന്നും സിപിഎം അണികള്‍ ഇതിന് […]

Continue Reading

കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ വി.മുരളീധരന്‍ ശബരിമല സ്ത്രീപ്രവേശനത്തോട് അനകൂല നിലപാട് സ്വീകരിച്ചോ?

വിവരണം ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതില്‍ തെറ്റില്ലെന്ന് കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ബിജെപി നേതാവ് വി.മുരളീധരന്‍ പറഞ്ഞതായി കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരണം നടക്കുന്നുണ്ട്. അനില്‍കുമാര്‍ പുളിയില എന്ന വ്യക്തിയാണ് ഇത്തരമൊരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ അ‌പ്‌ലോഡ് ചെയ്‌തിരിക്കുന്ന ഒരാള്‍. ഉത്തരവാദിത്തത്തില്‍ എത്തിയപ്പോള്‍ കാര്യം മനസിലായി എന്ന തലക്കെട്ട് നല്‍കിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 600ല്‍ അധികം ഷെയറുകളും 150ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം- Archived Link എന്നാല്‍ കേന്ദ്ര മന്ത്രിയായി ഉത്തരവാദിത്തം […]

Continue Reading

എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ അയ്യപ്പനെയും ഹിന്ദുക്കളെയും ആക്ഷേപിച്ചോ?

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ രാഷ്ട്രീയ പാര്‍ട്ടി അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്‌രം വാക്‌പോരുകളും ആരോപണവുമായി യുദ്ധം നടത്തുകയാണ്. ഇതിനിടയില്‍ സംസ്ഥാനത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെയും ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് “ഇടുപക്ഷം ജയിച്ചാല്‍ അയ്യപ്പന്‍ തോറ്റതായി സമ്മതിക്കണം” – എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍. “ഇപ്പോള്‍ ആര് ജയിച്ചു സഖാവെ “ എന്ന തലക്കെട്ട് നല്‍കി മെയ് 24ന് അതായത് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള തൊട്ടടുത്ത ദിവസത്തില്‍ ഉപേന്ദ്ര വര്‍മ്മ എന്ന വ്യക്തിയുടെ […]

Continue Reading

അയ്യപ്പ ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് പോലീസ് ചവട്ടുന്ന ചിത്രം സത്യമോ?

വിവരണം അയ്യപ്പ ഭക്തനെ ഭൂട്ടിട്ട് ചവിട്ടുന്ന ചിത്രം ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറുപ്പ് വേഷമണിഞ്ഞ് അയ്യപ്പവിഗ്രഹം കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തിക്കടിക്കുമ്പോള്‍ ഭക്തനിത് തടയുന്നതുമാണ് ചിത്രം. കുറച്ച് മാസം മുന്‍പ് ഏറെ ചര്‍ച്ചാവിഷയമായ ഈ ചിത്രം ഇപ്പോള്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അജീഷ് കുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് ചിത്രം വീണ്ടും 2019 ഏപ്രില്‍ 15നു  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. “മറക്കരുത് “എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 3,200ല്‍ അധികം […]

Continue Reading

തിരുവനന്തപുരത്ത് എന്‍എസ്എസ് പിന്തുണ ശശി തരൂരിനോ?

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍എസ്എസ്) പിന്തുണ ചൊല്ലിയുള്ള അപവാദങ്ങളും തര്‍ക്കങ്ങളും എല്ലാ സമൂഹമാധ്യമങ്ങളില്‍ ചൂടോടെ പ്രചരിക്കുന്നുണ്ട്. ഒടുവിലത്തെയാണ് തിരവനന്തപുരം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത. ഡെക്കാന്‍ ക്രോണിക്കലാണ് എന്‍എസ്എസ് തിരുവനന്തുരം താലൂക്ക് യൂണിയന്‍ ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും വാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഫെയ്‌സ്ബുക്കിലും സംഭവം വൈറാലായി […]

Continue Reading

ബിജെപി ഹിന്ദു സമൂഹത്തെ വഞ്ചിച്ചുവെന്നു പന്തളം കൊട്ടാരത്തിലെ ശശികുമാർ വർമ്മ അഭിപ്രായപ്പെട്ടോ..?

വിവരണം Congress Cyber Team എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും പന്തളം കൊട്ടാരത്തിലെ നിർവാഹക സമിതി അധ്യക്ഷൻ ശശികുമാർ വർമയുടെ പ്രസ്താവന എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ   ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പ് ഇതാണ് : “ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തി.ശബരിമലയിലെ സ്ത്രീ പ്രവേശന കോടതി വിധിയെ നിയമ നിർമാണത്തിലൂടെ മറികടക്കാമായിരുന്നിട്ടും അത് ചെയ്യാതെ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ഹിന്ദു സമൂഹത്തെ വഞ്ചിച്ചു. ശശികുമാർ വർമ്മ ( പന്തളം കൊട്ടാരം )” 2019  മാർച്ച് […]

Continue Reading

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിൽ പൊട്ടിത്തെറിയും ഭിന്നതയും..?

വിവരണം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 10 നും 50 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി ചരിത്രമായി മാറിയിരുന്നു. തുടർന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ വിധി പലരീതിയിൽ  പ്രതിധ്വനിച്ചു. പലയിടത്തും അക്രമങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി. തുടർന്ന് സാമുദായിക സംഘടനകളും വ്യക്തികളുമടക്കം 40 ലേറെ റിവ്യൂ ഹർജി സുപ്രീകോടതി ക്ക് നൽകിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്ന് ഭക്തർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ക്ഷേത്രം ഭക്തരുടെ ഇടമാണെന്നും അവരുടെ വിശ്വാസങ്ങളാണ് […]

Continue Reading