കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ ചിത്രം എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ എന്ന സ്ത്രീയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. പ്രയങ്ക ഗാന്ധി പൊട്ടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കടുവ കൊന്ന രാധയുടെ വീട്ടില്‍ പ്രിയങ്ക എന്ന തലക്കെട്ട് നല്‍കി ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. Dan E എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived […]

Continue Reading

വയനാട് ഹിന്ദു ആദിവാസി യുവാവിനെ കാറില്‍ കെട്ടി വലിച്ചത് മുസ്ലീം യുവാക്കളാണോ? വസ്‌തുത അറിയാം..

വിവരണം വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായിരുന്നു. എന്നാല്‍ ഇവര്‍ ഹിന്ദു ആദിവാസി യുവാവിനെ ഉപദ്രവിച്ച മുസ്ലീം യുവാക്കളുടെ സംഘമാണെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ പ്രചരണം. വിനോദയാത്ര വന്ന മുസ്ലിം യുവാക്കൾ വയനാടുകാരനായ ആദിവാസി ഹിന്ദു യുവാവിനെ കാറിൽ കെട്ടിവലിച്ചു നടുറോട്ടിലൂടെ വലിച്ചിഴച്ചു .യുവാവിന്റെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. KL52H 8733 മാരുതി സെലറിയോ വാഹനം ഓടിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറം പുല്ലംപ്പാടം വീട്ടിൽ മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇന്നലെ പട്ടാപ്പകൽ […]

Continue Reading

അയോധ്യയിലെ രാമക്ഷേത്രം തകർക്കും എന്ന തരത്തിലുള്ള പരസ്യം കോൺഗ്രസ് പാർട്ടി ഇറക്കിയതല്ല…

കോൺഗ്രസ് രാമക്ഷേത്രം തകർത്ത് ബാബറി മസ്ജിദ് പണിയും എന്ന തരത്തിൽ ഒരു പരസ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. വയനാട്ടിൽ തെരെഞ്ഞെടുപ്പ് വിജയിക്കാൻ കോൺഗ്രസ് ഇറക്കിയ വർഗീയ പരസ്യമാണിത് എന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ ഈ പരസ്യത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പരസ്യം കോൺഗ്രസ് പാർട്ടി ഇറക്കിയതല്ല എന്ന് കണ്ടെത്തി. ആരാണ് ഈ വിവാദ പരസ്യം കോൺഗ്രസിന്‍റെ പേരിൽ ഇറക്കിയത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ  കാണാം. […]

Continue Reading

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കാൻ വന്ന SDPI പ്രവർത്തകരെ RSS മർദിച്ചു എന്ന തരത്തിൽ വ്യാജപ്രചരണം 

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് പിന്തുണയുമായി എത്തിയ SDPI പ്രവർത്തകരെ സംഘപരിവാർ പ്രവർത്തകർ മർദ്ദിക്കുന്നു എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.   പക്ഷെ ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ SDPI പ്രവർത്തകർ ഒരു മാർച്ച് നടത്തുന്നതായി കാണാം. കുറിച്ച് കഴിഞ്ഞ് ഇവരും […]

Continue Reading

പ്രീയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തള്ളിമാറ്റി എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

ലോക്സഭാ സീറ്റിലേയ്ക്കുള്ള തെരെഞ്ഞെടുപ്പിന്‍റെ ചൂടുപിടിച്ച ഘട്ടത്തിലാണ് വയനാട്. യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥി പ്രീയങ്ക ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് പ്രചരണത്തിന് എത്തിയിരുന്നു. യു‌ഡി‌എഫ് ഘടക കക്ഷികള്‍ പങ്കെടുത്ത തെരെഞ്ഞെടുപ്പ് റാലിയില്‍ നിന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മാറ്റി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  റോഡ് ഷോയിൽ വച്ച് പച്ച കൊടി വീശിയ മുസ്ലിം ലീഗ് പ്രവർത്തകരെ റോഡ് ഷോയിൽ നിന്നും തള്ളി പുറത്താക്കി എന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. “പ്രിയങ്കയുടെ റോഡ് ഷോയിൽ ലീഗിൻ്റെ […]

Continue Reading

24 ന്യൂസിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിക്കെതിരെ വ്യാജ പ്രചരണം 

വയനാട് ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു‌ഡി‌എഫ് മുന്നണിയില്‍ മല്‍സരിക്കുന്ന പ്രിയങ്ക ഗാന്ധി രണ്ടു ദിവസത്തെ പ്രചരണത്തിനായി വയനാട് മണ്ഡലത്തില്‍ എത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രിയങ്ക ഗാന്ധിയുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  പ്രിയങ്ക ഗാന്ധിയെ പറ്റി 24 ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട് എന്ന നിലയിലാണ് പ്രചരണം നടത്തുന്നത്.  “വയനാട്ടിൽ എത്തിയ പ്രിയങ്കയ്ക്ക് പോർക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം പങ്കു വച്ചത് ടി സിദ്ദിഖിനോട് വിശ്വസിക്കാനാവാതെ മുസ്ലിം ലീഗ് പ്രവർത്തകർ” […]

Continue Reading

ഈ വൈറല്‍ ചിത്രം വയനാട്ടില്‍ പ്രിയങ്ക ഗാന്ധി എത്തിയപ്പോഴുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം പ്രിയങ്ക ഗാന്ധി വയനാട് യുഡിഎഫ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം വലിയ റോഡ് ഷോയായിട്ടാണ് പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്ക എത്തിയത്. തേയില തോട്ടങ്ങളും തോട്ടങ്ങളിലെ തൊഴിലാളികളും ധാരാളമുള്ള പ്രദേശമാണ് വയനാട്. ഈ സാഹചര്യത്തില്‍ അവരില്‍ ഒരാളായി പ്രിയങ്ക ഗാന്ധി തേയില നുള്ളുന്നു എന്ന പേരില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിമനൊഹരം വയനാട് എന്ന തലക്കെട്ട് നല്‍കി പ്രയിങ്ക ഗാന്ധി തോട്ടം തൊഴിലാളിക്കൊപ്പം തേയില കൊട്ടയേന്തി അവരോട് […]

Continue Reading

വായനാടിൽ പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശം  പത്രിക സമർപ്പിക്കുന്നതിനിടെ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ചു എന്ന പ്രചരണം വ്യാജം

വയനാടിൽ പ്രിയങ്ക ഗാന്ധിയുടെനാമനിർദ്ദേശം പത്രിക സമർപ്പിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കളക്ടറിന്റെ ഓഫീസിന്റെ പുറത്ത് നിർത്തി അദ്ദേഹത്തിനെ അപമാനിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം  തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിക്കാർജുൻ ഖാർഗെ വാതിലിന്റെ ഇടയിൽ നിന്ന് […]

Continue Reading

വയനാട് ഉരുൾ പൊട്ടലുമായി ബന്ധപ്പെട്ട് സർക്കാർ ചെലവഴിച്ച തുക എന്ന വ്യാജ പ്രചരണത്തിന്റെ വസ്തുത അറിയൂ…

വയനാട് ദുരന്തഭൂമിയുടെ പുനർനിർമ്മാണത്തിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കൂടാതെ ചില സന്നദ്ധ സംഘടനകളും വിവിധ സഹായങ്ങളുമായി പുനർനിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വയനാട് സർക്കാർ ചിലവഴിച്ച തുക എന്നവകാശപ്പെട്ട് ഭീമമായ സംഖ്യകളുടെ ഒരു ലിസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം വയനാട് ദൂരത്തിന് ശേഷം ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ചെലവഴിച്ച തുക എന്ന തരത്തിൽ പ്രചരിക്കുന്ന ലിസ്റ്റ് ഇങ്ങനെ: “വയനാട് ദുരന്തത്തിൻ്റെ മറവിൽ കൊള്ള? . ചെലവാക്കിയത് കോടികൾ . സർക്കാർ ചെലവിൻ്റെ കണക്കുകൾ പുറത്ത് . വെള്ളക്കെട്ട് ഒഴിവാക്കാൻ ₹3 […]

Continue Reading

ഡിവൈഎഫ്ഐ പോര്‍ക്ക് ചലഞ്ചിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം നാടിനെ നടുക്കിയ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചേര്‍ന്ന് വയനാടിന് കൈത്താങ്ങുക എന്ന ലക്ഷ്യത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. ‍ഇത്തരത്തില്‍ വീ റീബില്‍ഡ് വയനാട് എന്ന പേരില്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 25 വീട് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവുമായി ‍ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു. ഇതിനായി സ്ക്രാപ്പ് ചലഞ്ച്, പായസ ചലഞ്ച്, ഫുഡ് ചലഞ്ച് എന്ന നിരവധി മാര്‍ഗ്ഗങ്ങളില്‍ ധനസമാഹരരണം നടത്തി വരുകയാണ്. ചില കമ്മിറ്റികള്‍ വ്യത്യസ്ഥമായി പന്നി […]

Continue Reading

വ്യാജ വാര്‍ത്തയുമായി ചന്ദ്രികയുടെ പേരില്‍ വ്യാജ ന്യൂസ് കാര്‍ഡ് പ്രചരിപ്പിക്കുന്നു… 

വയനാട് ദുരന്തഭൂമിയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടാതെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള സന്നദ്ധ സംഘടനകളും ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. മുസ്ലിം ലീഗിന്‍റെ വയനാട് പുനർനിർമ്മാണ ഫണ്ടിൽ ഫണ്ട് വകമാറ്റുന്നുവെന്ന വാര്‍ത്തയുമായി ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഒരു ന്യൂസ് കാര്‍ഡ്  പ്രചരിക്കുന്നുണ്ട്.   പ്രചരണം “ചന്ദ്രിക ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽക്കും വയനാട് പുനരധിവാസ ഫണ്ടിൽ നിന്നും 15 കോടി ചന്ദ്രികയുടെ ബാധ്യത തീർക്കാൻ മാറ്റിവെക്കും” ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയാണിത് ന്യൂസ് കാർഡാണിത് എന്ന […]

Continue Reading

വയനാട്ടിലെ ദുരിതാശ്വാസ ക്യാംപ് നടത്തിപ്പിന് 307 കോടി രൂപ ചെലവായി എന്ന പ്രചരണം വ്യാജം.. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ 10,000 രൂപ വീതം നല്‍കിയതാര്‍ക്ക്? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചിരിക്കുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവും നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ദുരിതാശ്വാസ ക്യാംപ് നടത്താന്‍ 307 കോടി രൂപ ചെലവായെന്ന് സര്‍ക്കാര്‍ അറിയിച്ചു എന്ന ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്രയും ചെലവ് വരാന്‍ സര്‍ക്കാര്‍ നേരിട്ട് നടത്തിയ എത്ര ദുരിതാശ്വാസ ക്യാംപുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത് എന്ന ചോദ്യത്തോടെയാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. മാത്രമല്ലാ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഒരാള്‍ 10,000 രൂപ […]

Continue Reading

ഈ വീഡിയോ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്നതല്ലാ.. വസ്‌തുത അറിയാം..

വിവരണം വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ വാഹനവ്യൂഹത്തിന്‍റെ അകമ്പടിയോടെയാണ് എത്തിയതെന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വാഹന വ്യൂഹത്തിന് ചെലവായ തുകയുണ്ടായിരുന്നെങ്കില്‍ 5 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കമായിരുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ജനകീയ കോടതി 𝙿𝙴𝙾𝙿𝙻𝙴’𝚂 𝙲𝙾𝚄𝚁𝚃 എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സത്യമേവ ജയതേ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നരിവധ റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Facebook Post  എന്നാല്‍ […]

Continue Reading

വയനാട് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന വാര്‍ത്തയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്.. വസ്‌തുത അറിയാം..

വിവരണം വയനാട് ദുരിതാശ്വാസം പണം വകമാറ്റിയെന്ന് പരാതി, യൂത്ത് കോണ്‍ഗ്രസില്‍ പോര് എന്ന തലക്കെട്ട് നല്‍കി 24 ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ  ചിത്രം നല്‍കിയാണ് 24 ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന പേരിലാണ് പ്രചരണം. സാമ്പത്തിക തട്ടിപ്പില്‍ രഹുല്‍ ഉള്‍പ്പടെ ആരോപണ വിധേയനാണെന്ന പേരിലാണ് പോസ്റ്റുകള്‍ വൈറലായിരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും […]

Continue Reading

വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ ഡി‌വൈ‌എഫ്‌ഐയുടെ നോട്ടീസ് പതിച്ച പൊതിച്ചോര്‍ വിതരണം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നത് 2016 ലെ ചിത്രം… 

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ മത-രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകള്‍ സേവനവുമായി രംഗത്തുണ്ട്. ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അവരുടെ പേരില്‍ ലേബല്‍ ഒട്ടിച്ച് ഭക്ഷണപ്പോത്തികള്‍ വിതരണം ചെയ്തുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ഡി‌വൈ‌എഫ്‌ഐയുടെ പേരുള്ള നോട്ടീസ് ചേര്‍ത്ത് പൊതിഞ്ഞ പൊതിച്ചോറിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. വയനാട്ടില്‍ ഡി‌വൈ‌എഫ്‌ഐ ഇങ്ങനെ പൊതിച്ചോര്‍ വിതരണം ചെയ്യുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വയനാട് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്ത വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതിയെടുത്ത് 👆DYFI യുടെ നോട്ടീസ് വെച്ച് […]

Continue Reading

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഎഫ്ഐ 10.95 കോടി രൂപ നല്‍കിയോ? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് പുറമെ നിരവധി സംഘടനകളും കൂട്ടായ്മകളുമാണ് വയനാടിനെ വീണ്ടെടുക്കാനുള്ള പദ്ധതികളുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതില്‍ ഡിവൈഎഫ്ഐ ഭവന പദ്ധതിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരത്തിനായി ആക്രി ചലഞ്ചും മറ്റു പദ്ധതികളുമായി വി റീബില്‍ഡ് വയനാട് എന്ന ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. ഈ ക്യാംപെയ്ന്‍ വഴി ഡിവൈഎഫ്ഐ ചുരുങ്ങിയ ദിവസം കൊണ്ട് 10,95,86,537 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. “പഴയ കുപ്പി, പാട്ട, പ്ലാസ്റ്റിക്ക് അലുമിനിയം  […]

Continue Reading

ദുരന്ത മേഖല സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗന്ധിയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഉരുൾ പൊട്ടലിൽ ജീവനും, സ്വത്തും നഷ്ടപെട്ട ഹതഭാഗ്യരുടെ കണ്ണുനീരൊപ്പുന്ന രാഹുൽ ജി എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ മേഖല സന്ദര്‍ശിക്കാനെത്തിയെ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെ ഭക്ഷണശാലയില്‍ എത്തി അവിടെയുള്ള ജീവനക്കാര്‍ക്കൊപ്പം സെല്‍ഫിയുമെടുത്ത് ഭക്ഷണം കഴിക്കുന്നു എന്ന പേരിലാണ് പ്രചരണം. മോഹന കുറുപ്പ് എംകെ എന്ന വ്യക്തി പങ്കുവെച്ച ഇതെ പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വയനാട് ഉരുള്‍പൊട്ടല്‍ […]

Continue Reading

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും അരി കടത്തിയെന്നാരോപിച്ച് 2018  പ്രളയകാലത്തെ, പരുമല നിന്നുള്ള പഴയ ദൃശ്യങ്ങള്‍ വ്യാജ വിവരണത്തോടെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നു… 

വയനാട്ടിലെ ദുരന്തമുഖത്ത് അവശേഷിക്കുന്നവര്‍ക്ക് ഇനി വേണ്ടത് കൈത്തങ്ങാണ്. ഉറ്റവരും ഉടയവരും ഇതുവരെയുള്ള സമ്പാദ്യങ്ങളും എല്ലാം ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായരെ സഹായിക്കാന്‍ സുമനസ്സുകള്‍ മുന്നോട്ടുവരുന്നുണ്ട്. ദുര്‍താശ്വാസ ക്യാമ്പിലേയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കള്‍ പലയിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുണ്ട്.  വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അരി മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  “പരുമല സി‌പി‌എം ലോക്കല്‍ സെക്രട്ടറി ഷാജിയുടെ നേതൃത്വത്തില്‍ അരി കടത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്… ദിവസവുമുള്ള പരിപാടിയാണ്… […]

Continue Reading

കുരങ്ങന്മാരുടെ ഈ വീഡിയോ വയനാടില്‍ വന്ന ദുരന്തത്തിന് ശേഷം എടുത്തതല്ല; സത്യാവസ്ഥ അറിയൂ…

ഒരു കുരങ്ങന്‍ കുട്ടി മറ്റേ കുരങ്ങന്‍ കുട്ടിയെ കെട്ടി പിടിച്ച് നില്‍ക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ക്ക് വയനാട്ടില്‍ല്‍ സംഭവിച്ച ഉരുള്‍പൊട്ടലുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് കുരങ്ങന്‍ കുഞ്ഞുങ്ങളുടെ വൈകാരികമായ ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് […]

Continue Reading

എം‌എ യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് വയനാട് ദുരന്ത സഹായമായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി സംഭാവന നല്‍കിയെന്ന് പ്രചരിപ്പിക്കുന്ന പോസ്റ്റര്‍ 2018 ലേതാണ്….

ഇതുവരെ 357 പേരുടെ ജീവനെടുത്ത വയനാട് ദുരന്തത്തില്‍ ഇനിയും 200ലധികം പേരെ കണ്ടുകിട്ടാനുണ്ടെന്നാണ് വാര്‍ത്തകള്‍. വയനാട്ടിലെ ദുരന്തത്തിന്‍റെ ഇരകളെ ഇനിയും പുനരധിവസിപ്പിക്കേണ്ടതുണ്ട്. അവര്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നല്‍കാനായില്ലെങ്കിലും തുടര്‍ജീവിതത്തിന് വേണ്ടതെല്ലാം കൈത്താങ്ങായി കൊടുക്കേണ്ടതുണ്ട്. വ്യവസായ പ്രമുഖരും സന്നദ്ധ സംഘടനകളും സെലിബ്രിറ്റികളുമെല്ലാം ഇതിനായി മുന്നോട്ടുവരുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുകയും ചെയ്തിട്ടുണ്ട്. മലയാളിയായ  പ്രമുഖ വ്യവസായി എം‌എ യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് വയനാട് ദുരന്ത സഹായമായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി സംഭാവന നല്‍കിയെന്ന് […]

Continue Reading

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത മേഖലയിലെ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചയായിരുന്നു. മുസ്ലീം ലീഗിന്‍റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍‍ഡിന്‍റെ നേതൃത്വത്തില്‍ ഭക്ഷണം വിളമ്പിയത് തടഞ്ഞ പോലീസ് നടപടിയിലാണ് വിവാദങ്ങള്‍ക്ക് തുടക്കം. സ്ഥലത്ത് സര്‍ക്കാരിന്‍റെ കമ്മ്യൂണിറ്റി കിച്ചണും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ അടുക്കളയും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ നല്‍കുന്ന ഭക്ഷണം പരിശോധനയ്ക്ക് മാത്രമെ ക്യാംപില്‍ കഴിയുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പടെ നല്‍കുകയുള്ളു. വൈറ്റ് ഗാര്‍ഡ് സമാന്തരമായി നടത്തുന്ന ഭക്ഷണ സര്‍വീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശത്തും നാട്ടിലുള്ളവര്‍ക്കും നേരിട്ട് സഹായം ചെയ്യാവുന്നതാണ്. അതിന് ഒരു നിയമതടസവുമില്ലാ. അര്‍ഹതപ്പെട്ടവരിലേക്ക് നിങ്ങള്‍ കൊടുക്കുന്ന സഹായം മുഴുവന്‍ കിട്ടാന്‍ നല്ല മാര്‍ഗം അതായിരികിക്കും. മുന്‍കാല അനുഭവങ്ങള്‍ നിങ്ങള്‍ മറക്കാതിരിക്കുക. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒറ്റക്കൊമ്പന്‍ ഒറ്റയാന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 205ല്‍ അധികം റിയാക്ഷനുകളും 176ല്‍ അധികം […]

Continue Reading

നായയെ മണ്ണിടിച്ചിലില്‍ നിന്നും രക്ഷിക്കുന്ന ഈ വീഡിയോ വയനാട്ടിലെയോ? വസ്‌തുത അറിയാം..

വിവരണം നാടിനെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇപ്പോഴും ജീവന്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. എന്നാല്‍ മൃതദേഹങ്ങളാണ് അധികവും ലഭിക്കുന്നത്. കന്നുകാലികളെയും നായകളെയും എല്ലാം പ്രദേശത്ത് നിന്നും കണ്ടെത്തെയിട്ടുണ്ട്. ഇപ്പോള്‍ മണ്ണിനടിയില്‍ കുടുങ്ങിയ നിലിയിലൊരു നായയെ വയനാട്ടിലെ ദുരന്തബാധിത മേഖലിയില്‍ നിന്നും രക്ഷപെടുത്തുന്നു എന്ന പേരില്‍ ഒരു റീല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രീസ തോമസ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Reel  Archived Screenrecord  എന്നാല്‍ യഥാര്‍ത്ഥത്തില്‍ നായയെയും അതിന്‍റെ […]

Continue Reading

രാജ്മോഹന്‍ ഉണ്ണിത്താന്‍ ഭക്ഷണം കഴിക്കുന്ന ചിത്രം വയനാട് ദുരന്തം ഉണ്ടാകുന്നതിന് മുമ്പുള്ളതാണ്,  സത്യമിങ്ങനെ… 

വയനാട്ടില്‍ ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലും അകപ്പെട്ട് ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതുവരെ  300 കടന്നിരിക്കുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.   കേരളത്തെ ഒന്നടങ്കം നടുക്കിയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ രാജ്യമെമ്പാടുനിന്നും പലരും സഹായമെത്തിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമ അഭിനേതാക്കളും ഇതില്‍ ഉള്‍പ്പെടും. കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ പല നേതാക്കളും ദുരന്തഭൂമി സന്ദര്‍ശിച്ച് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നുണ്ട്.  കാസര്‍ഗോഡ് എം‌പിയും മുതിര്‍ന്ന നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ വയനാട് ദുരന്തം കണക്കാക്കാതെ ഈ സമയത്തും  വിരുന്നുകളില്‍ പങ്കെടുക്കുന്നു  എന്നാരോപിച്ച് ഒരു […]

Continue Reading

ഈ ചിത്രം വയനാട്ടില്‍ ഇപ്പോളുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെതല്ലാ.. വസ്‌തുത അറിയാം..

വിവരണം കേരളത്തെ നടുക്കിയ ഉരള്‍പൊട്ടല്‍ ദുരന്തത്തിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 200ല്‍ അധികം പേര്‍ ഇതുവരെ മരണപ്പെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ദുരന്തസ്ഥലങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും വീ‍‍ഡിയോകളും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു തെയില തോട്ടത്തിന് മുന്‍പില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഒരു ചിത്രം  സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വയനാടിനൊപ്പം എന്ന തലക്കെട്ട് നല്‍കി റെ‍‍ഡ് ആര്‍മി നീലേശ്വര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിട്ടുണ്ട്- Facebook Post  Archived Screenshot  […]

Continue Reading

ഈ ചിത്രം പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടേതല്ലാ.. വസ്‌തുത ഇതാണ്..

വിവരണം പ്രതിപക്ഷ നേതാവും പറവൂര്‍ എംഎല്‍എയുമായ വി.ഡി.സതീശന്‍ തന്‍റെ മണ്ഡലത്തില്‍ പ്രളയാന്തരം വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പുനര്‍ജനി. എന്നാല്‍ പുനര്‍ജനിയുടെ പേരില്‍ വി.ഡി.സതീശന്‍ വിദേശത്ത് നിന്നും ഫണ്ട് പിരിവ് നടത്തിയെന്നും ഇതുവരെ പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചില്ലായെന്നുമുള്ള പരാതി ഉയര്‍ന്നു. തുടര്‍ന്ന് ഇഡി പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതെ സമയം കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്‍റെ ചിത്രം പുറത്ത് വിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് […]

Continue Reading

രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രം ഇപ്പോഴത്തെതല്ല, 2019 ല്‍ കേരളം  സന്ദര്‍ശിച്ചപ്പോഴുള്ളതാണ്…

രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് തകർക്കപ്പെട്ട സംഭവത്തിന് ശേഷം അദ്ദേഹം ഇന്നലെ കേരളത്തിൽ സന്ദർശനത്തിനായി എത്തിയിരുന്നു. ബഫർസോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ഇന്ത്യയുടെ ബത്തേരിയിൽ ബഹുജന റാലിയിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.  അദ്ദേഹത്തിൻറെ സന്ദർശനത്തിനുശേഷം സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹം ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം   രാഹുൽഗാന്ധി ഗാന്ധി കെസി വേണുഗോപാലിന് ഒപ്പം കേരളത്തിലെ ചായക്കടയിൽ ചായയും പലഹാരങ്ങളും കഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള  വിവരണം ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വന്നപ്പോൾ അദ്ദേഹം ചായക്കടയിൽ […]

Continue Reading

രാഹുല്‍ ഗാന്ധി ബേക്കറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പഴയതാണ്.. വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനമാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളില്‍ ഒന്ന്. വയനാട്ടില്‍ എസ്എഫ്ഐ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് തല്ലിത്തകര്‍ത്തിരുന്നു. അതിന് ശേഷം ആദ്യമായിട്ടാണ് തന്‍റെ മണ്ഡലത്തില്‍ അദ്ദേഹം എത്തുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ബേക്കറി സന്ദര്‍ശനത്തിനെ കുറിച്ചുള്ള ട്രോളുകളാണ് എതിര്‍പാര്‍ട്ടികള്‍ ആഘോഷമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇത്തവണത്തെ സന്ദര്‍ശനത്തിനും അദ്ദേഹം മുടങ്ങാതെ ബേക്കറിയില്‍ എത്തി എന്ന പേരില്‍ ന്യൂസ് 18 കേരളയുടെ ഒരു വാര്‍ത്ത വീഡിയോയാണ് വൈറലായി പ്രചരിക്കുന്നത്. പതിവ് തെറ്റിക്കാതെ രാഗാ […]

Continue Reading

FACT CHECK – പൈപ്പ് ഉദ്ഘാടനത്തിന് വേണ്ടിയാണോ രാഹുല്‍ ഗാന്ധി എംപി വയനാട് സന്ദര്‍ശിച്ചത്? വസ്‌തുത അറിയാം..

വിവരണം വയനാട് എംപി രാഹുല്‍ ഗാന്ധി തന്‍റെ മണ്ഡലം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ കഴിഞ്ഞു ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്‍റെ ഒരു ചിത്രം എതിര്‍ പാര്‍ട്ടിയുടെ പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. രാഹുല്‍ ഗാന്ധി തന്‍റെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും മറ്റ് ചില ആളുകളുടെയും ഒപ്പം ഒരു പൈപ്പ് തുറന്ന് പരിശോധിക്കുന്നതാണ് ഈ ചിത്രം. എന്താല്ലേ.. ഭാവി പ്രധാനമന്ത്രിയാകാന്‍ വയനാട്ടിലേക്ക് രക്ഷപെട്ട ആളാണ് ഇപ്പോള്‍ വെള്ളം വരുന്ന പൈപ്പിന്‍റെ ഉദ്ഘാടനത്തിന് വിമാനം പിടിച്ച് അങ്ങ് ദില്ലിയില്‍ […]

Continue Reading

FACT CHECK – വാറ്റിന് വേണ്ടി നടന്ന ‘കൂട്ടത്തല്ല്’! വീഡിയോ യാഥാര്‍ത്ഥ്യമോ? വസ്‌തുത ഇതാണ്..

വിവരണം ഒരു കൂട്ടം യുവാക്കള്‍ വാറ്റ് ചാരായത്തിന് വേണ്ടി ഒരു വനമേഖലയില്‍ നടത്തുന്ന ഞെട്ടിക്കുന്ന സംഘടനരംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നാടന് വേണ്ടി നാടന്‍ അടി എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുനന്നത്. ഒരു നീര്‍ചാലിന് അരികില്‍ ഒരു സംഘം ചെറുപ്പക്കാര്‍ വ്യാജ വാറ്റ് നടത്തുന്നത് ശ്രദ്ധയില്‍പ്പെടുകയും അവിടെ ക്യാമറയുമായി മറ്റൊരു സംഘം എത്തി ഇവരോട് തങ്ങളുടെ സംഘത്തിന് സൗജന്യമായി വാറ്റ് തരണമെന്നും അല്ലാത്ത പക്ഷം പോലീസില്‍ അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. […]

Continue Reading

Fact Check – കോവിഡിനെ കുറിച്ച് വയനാട് ജില്ലാ കളക്‌ടറുടെ പേരില്‍ പ്രചരിക്കുന്ന ഈ വാട്‌സാപ്പ് സന്ദേശം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വലിയ ജാഗ്രതയോടെയാണ് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ വലിയ ആള്‍ക്കൂട്ടങ്ങളും റോഡിലെ തിരക്കുമെല്ലാം കോവിഡ് വ്യാപനത്തിന്‍റെ സാധ്യത കൂട്ടുകയാണ്. ഇതിനിടയില്‍ വയനാട് ജില്ലാ കളക്‌ടര്‍ ആദീല അബ്‌ദുള്ളയുടെ വളരെ പ്രധാനപ്പെട്ട ഒരു ശബ്ദ സന്ദേശം എന്ന പേരില്‍ ഒരു വാട്‌സാപ്പ് ഓഡിയോ സന്ദേശം ഒട്ടുമിക്കവര്‍ക്കും ഇതിനോടകം ലഭിച്ചിട്ടുണ്ടാകും. ഓഡിയോ സന്ദേശത്തിലെ പ്രധാന വിവരങ്ങള്‍ ഇവയാണ്- നാട്ടില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ […]

Continue Reading

ഈ ആനക്കൂട്ടത്തെ കണ്ടത് ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലാണ്, വയനാട്ടിലല്ല…

വിവരണം  വയനാട് കർണ്ണാടക അതിർത്തിയിൽ നിന്ന് വിസ്മയകരമായ ഒരു ദൃശ്യം!!എന്ന വിവരണത്തോടെ ഒരു വീഡിയോ 2017 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി പ്രചരിക്കുന്നുണ്ട്. ആനക്കുട്ടികള്‍  ഉൾപ്പെടെയുള്ള ഒരു ആനക്കൂട്ടം മനുഷ്യരേക്കാൾ കൃത്യമായി വരിവരിയായി നടന്നു നീങ്ങുന്ന കൗതുകമുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. റോഡ് മുറിച്ച് കടന്നു പോകുന്ന ആനക്കൂട്ടത്തെ കാണാൻ ഇരുവശവും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കാണാം. ഈ ദൃശ്യങ്ങൾ വയനാട് കർണ്ണാടക അതിർത്തിയിൽ നിന്നുള്ളതാണ് എന്നാണ്  പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം.  archived link FB […]

Continue Reading

ആം ആദ്‌മി കേരളത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോ….

വിവരണം Dr zakir naik malayalam എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 17 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റ് ആം ആദ്മിയുമായി ബന്ധപ്പെട്ടതാണ്. പോസ്റ്റിന് 3500 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാദഗതി ഇതാണ്, വയനാട്ടിൽ ആം ആദ്മി പാർട്ടി രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. തൃശ്ശൂർ, പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ പരസ്യ പ്രചാരണവുമായി ആം ആദ്‌മി. നിയമ നിർമാണം നടത്തി ഒരു വ്യാഴവട്ടം പൂർത്തിയായിട്ടും ജൻ ലോക്‌പാൽ  ബിൽ നടപ്പിലാക്കാത്തതിനെതിരെ പൊതു […]

Continue Reading

ബോധംകെട്ടു വീണ മാധ്യമപ്രവർത്തകന്റെ ഷൂസ് പ്രിയങ്ക ഗാന്ധിയുടെ കയ്യിൽ വെച്ചു കൊടുത്തതാണോ…?

വിവരണം രാഹുൽ  ഗാന്ധി വയനാട്ടിൽ  നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ  ഏപ്രിൽ 4ന് കേരളത്തിൽ വന്നപ്പോൾ അത് സംസ്ഥാന -ദേശിയ തലങ്ങളിൽ  വലിയൊരു വാർത്തയായിരുന്നു. ഈ വാർത്ത ദേശിയ മാധ്യമങ്ങളോടൊപ്പം സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളും  കവർ ചെയ്തിരുന്നു. അതിനൊപ്പം സാമുഹിക മാധ്യമങ്ങളിലും ഈ സംഭവത്തെ ചൊല്ലി ചർച്ചകളുണ്ടായി. രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കഴിയാറായപ്പോൾ വാഹനത്തിൽ സ്ഥാപിച്ചിരുന്ന കൈവരി തകർന്ന്  മൂന്ന് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. അപ്പോൾ അവരെ സഹായിക്കാൻ രാഹുലും പ്രിയങ്കയും ഓടിച്ചെന്നു. രാഹുൽ  പരിക്കുപറ്റിയ മാധ്യമ […]

Continue Reading