ഷാജഹാന്‍പുരില്‍ പണമിടപാടിനെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തിന്‍റെ പഴയ ദൃശ്യങ്ങള്‍, ശമ്പളം ചോദിച്ചതിന് ബി‌ജെ‌പി എം‌എല്‍‌എ ജോലിക്കാരനെ മര്‍ദ്ദിക്കുന്നു എന്ന പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു… 

നിസ്സഹായരായ മനുഷ്യരെ ചിലർ അതിക്രൂരമായി  ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ആക്രമിക്കുന്നയാളോ ഇരയോ അറിയാതെയാകും പലപ്പോഴും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഇരകള്‍ക്ക് നീതി ലഭിച്ച വാര്‍ത്തകളും പിന്നീട് വരാറുണ്ട്. ഒരു വ്യക്തി  നിസ്സഹായനായ യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ ഇപ്പോള്‍സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പ്രചരണം  ഒരാള്‍ യുവാവിനെ എന്തൊക്കെയോ ചോദ്യം ചെയ്യുന്നതും വടികൊണ്ട് അടിക്കുന്നതും കാണാം. സംഭവം നടക്കുന്ന മുറിയില്‍ മറ്റ് വ്യക്തികളുണ്ട് എങ്കിലും അവര്‍ അടിക്കുന്നയാളെ തടയാനോ […]

Continue Reading

രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നുവെന്ന പ്രചരണം വ്യാജം…

മൂന്നാംഘട്ട മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പുമായി ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് രാജസ്ഥാനിലെ സ്റ്റിക്കർ ർ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎം സ്ഥാനാർത്ഥി ബിജെപിയിലെ ചേരുന്നു ഒരു വാർത്ത പ്രചരിക്കുന്നുണ്ട്.  പ്രചരണം  ‘രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നു’ എന്ന അടിക്കുറിപ്പുമായി ബിജെപിയുടെ ഷോൾ കഴുത്തിൽ അണിഞ്ഞ് കൈകൂപ്പി നിൽക്കുന്ന സ്ഥാനാർത്ഥിയെയും ഒപ്പം മറ്റു ചിലരെയും ചിത്രത്തിൽ കാണാം. ബിജെപിയുടെ ഷോൾ അണിഞ്ഞു നിൽക്കുന്നത് സിപിഎം […]

Continue Reading

വി മുരളീധരന്‍ വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ആറ്റിങ്ങലില്‍ ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്ന് വ്യാജ പ്രചരണം…

ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പുറത്തു വരാനിരിക്കുന്നതിന് മുമ്പായി പല മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍‌ഡി‌എഫിന് ഭൂരിപക്ഷം പ്രവചിച്ചും അതല്ല, യു‌ഡി‌എഫ് കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞും ബി‌ജെ‌പി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്നും ഇല്ലെന്നും പ്രവചനം നടത്തിയും ഓരോ എക്സിറ്റ് പോളും വിഭിന്നവും വ്യത്യസ്തവുമാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബി‌ജെ‌പി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍ ജയിക്കുമെന്ന് ചില മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ പുറത്ത് വന്നതിനു പിന്നാലെ  ഒരു പോസ്റ്റ് […]

Continue Reading

‘മണിപ്പൂരില്‍ ഏതില്‍ കുത്തിയാലും ബി‌ജെ‌പിക്ക് വോട്ട് വീഴുന്നുവെന്ന് ആരോപിച്ച് അക്രമം…’ പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ഇ‌വി‌എം തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച് മണിപ്പൂര്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് പോളിംഗുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം  പോളിംഗ് ബൂത്തില്‍ നടക്കുന്ന തര്‍ക്കവും തുടര്‍ന്നുള്ള അക്രമ സംഭവങ്ങളുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മണിപ്പൂരില്‍ പോളിംഗിനിടെ ഇ‌വി‌എം തട്ടിപ്പ് നടന്നത് കൈയ്യോടെ പിടികൂടിയ ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മണിപ്പൂരിൽ ഏതിന് കുത്തിയാലും തമരയ്ക്ക് അവസാനം എല്ലാം അടിച് നിരപ്പാക്കി….” FB post archived link എന്നാല്‍ വോട്ട് ചെയ്യാനെത്തിയ ഒരു വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ഉണ്ടായ സാങ്കേതിക […]

Continue Reading

കൊല്‍കത്തയില്‍ വ്യവസായിയുടെ സ്ഥാപനത്തിലെ പഴയ റെയിഡ് വീഡിയോ ഉപയോഗിച്ച്  ഗുജറാത്ത് ബി‌ജെ‌പി നേതാവിന്‍റെ വീട്ടില്‍ ഇ‌ഡി റെയിഡ് എന്ന് വ്യാജ പ്രചരണം

ഏതാനും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പിടിച്ചെടുത്ത കറന്‍സി  ബണ്ടിലുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രചരണം  കെട്ടുകണക്കിന് കറന്‍സി ബണ്ടിലുകള്‍ ഉദ്യോഗസ്ഥര്‍ നോട്ട് എണ്ണുന്ന മെഷീന്‍ ഉപയോഗിച്ച് എണ്ണി തിട്ടപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗുജറാത്തിലെ ബി‌ജെ‌പി നേതാവിന്‍റെ വീട്ടില്‍ നിന്നും പിടികൂടിയ കറന്‍സി ശേഖരമാണിതെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഗുജറാത്ത് BJP നേതാവിൻ്റെ ഉടമസ്ഥതയിലുള്ള സൂറത്തിലെ ഗോഡൗണിൽ നിന്ന് കോടാനുകോടി കള്ളപ്പണം കണ്ടെടുത്തു. ഈ വീഡിയോ ലോക ജനത മുഴുവൻ […]

Continue Reading

മണിപ്പൂരില്‍ ബി‌ജെ‌പി പ്രവര്‍ത്തകരെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ഡാര്‍ജിലിംഗില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ച്…

സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും കനത്ത ചൂടുകാലാവസ്ഥ അവഗണിച്ച് രാജ്യമെമ്പാടും പ്രചരണം നടത്തുകയാണ്. പ്രചരണത്തിനായി എല്ലാ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഇതര രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ദുഷ്പ്രചാരണം നടത്താനും സാമൂഹ്യ മാധ്യമങ്ങള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. മണിപ്പൂരില്‍ ബി‌ജെ‌പി പ്രവര്‍ത്തകരെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ബി‌ജെ‌പി നേതാക്കളെയും പ്രവര്‍ത്തകരെയും ഏതാനും പേര്‍ ചേര്‍ന്ന് നടുറോഡില്‍ നിഷ്ക്കരുണം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. മണിപ്പൂരില്‍ വോട്ട് ചോദിച്ചെത്തിയ ബി‌ജെ‌പി നേതാക്കളും പ്രവര്‍ത്തകരുമാണിതെന്ന് അവകാശപ്പെട്ട് […]

Continue Reading

“നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു”-തട്ടിപ്പ് സന്ദേശത്തില്‍ വീഴരുതേ!!!

2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ഒരു വ്യാജ സന്ദേശം ഒപ്പകമായി പ്രചരിക്കുന്നു ണ്ട് മോദി സർക്കാർ സൗജന്യ റീചാർജ് നൽകുന്നു എന്ന അവകാശപ്പെട്ടാണ് സന്ദേശം പ്രചരിപ്പിക്കുന്നത്  പ്രചരണം  “ബിജെപിയെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം. 😂😂😂 =================={ *ബിജെപി ഫ്രീ റീചാർജ് യോജന*, പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും 3 മാസത്തെ സൗജന്യ റീചാർജ് നൽകുന്നു, അതിലൂടെ കൂടുതൽ കൂടുതൽ ആളുകൾക്ക് 2024 തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് […]

Continue Reading

‘കാനഡ’ക്കെതിരെ ‘കാനറ’ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബി‌ജെ‌പി പ്രവര്‍ത്തകര്‍ എന്ന വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ഥ്യമിതാണ്…

ഖാലിസ്ഥാനി ടൈഗർ ഫോഴ്‌സിന്‍റെ (കെടിഎഫ്) തലവൻ ഹർദീപ് സിംഗ് നിജ്ജാർ എന്ന കനേഡിയൻ പൗരനെ തീവ്രവാദിയായി പ്രഖ്യാപിച്ച സംഭവത്തിൽ ഇന്ത്യ ഗവണ്‍മെന്‍റ് ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒട്ടാവയിലെ കനേഡിയൻ പാർലമെന്‍റിൽ അമ്പരപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായി. ജൂണിൽ സറേയിലെ ഒരു ഗുരുദ്വാരയിൽ നിന്ന് പുറത്തുപോകുമ്പോൾ മുഖംമൂടി ധരിച്ച രണ്ട് തോക്കുധാരികളുടെ വെടിയേറ്റ് നിജ്ജാർ കൊല്ലപ്പെട്ടിരുന്നു. ജി-20 ഉച്ചകോടിക്കായി ട്രൂഡോ ഇന്ത്യയിൽ എത്തിയതിന് ഒരാഴ്ചയ്ക്ക് […]

Continue Reading

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള 2017 ലെ ഈ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല…

മണിപ്പൂരില്‍ വീണ്ടും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബിജെപി നേതാക്കളെ മണിപ്പൂരികള്‍ ഓടിച്ചു വിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ബിജെപിയുടെ ഷോള്‍ ധരിച്ച ഒരു വ്യക്തിയെയും കൂട്ടരെയും ആള്‍ക്കൂട്ടത്തില്‍ നിന്നും ചിലര്‍ ഓടിക്കുകയും മര്‍ദ്ദിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം മണിപ്പൂരില്‍ ഈയിടെ നടന്നതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*ബി.ജെ.പി നേതാക്കൾക്ക് മണിപ്പൂരിൽ ഊഷ്മള സ്വീകരണം*” FB post archived link […]

Continue Reading

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ കേസില്‍ പോലീസ് പിടിയലായവര്‍ എന്നു ദുഷ്പ്രചരണം… ചിത്രം ബി‌ജെ‌പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മകനുമൊത്തുള്ളത്…

മണിപ്പൂരില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷ-അതിക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനത്തെ ഭരണപക്ഷമായ ബിജെപി സർക്കാരിനുമെതിരെ രാജ്യമെമ്പാടും ജനരോഷം ശക്തമാണെങ്കിലും സംഭവത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിചേര്‍ത്ത് കുറ്റപത്രം വന്നിട്ടില്ല. സംഘര്‍ഷത്തിന്‍റെ വീഡിയോകളും വാര്‍ത്തകളും മണിപ്പൂരില്‍ നിന്നും ഇടയ്ക്കിടെ വരുന്നുണ്ട് എങ്കിലും ആക്രമത്തിന്‍റെ തീവ്രത രാജ്യം അറിഞ്ഞത് കുക്കി ഗോത്രത്തില്‍ പെട്ട രണ്ടു സ്ത്രീകളെ വഴിനീളെ ലൈംഗികമായി ഉപദ്രവിച്ച് നഗ്നരാക്കി പരേഡ് നടത്തിയ വീഡിയോ വെളിയില്‍ വന്നപ്പോഴാണ്. പ്രതികളെ പോലീസ് പിടികൂടി എന്ന വാര്‍ത്തയും പിന്നാലെ […]

Continue Reading

കുടുംബശ്രീ മിഷന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയല്ല, പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ പദ്ധതിയാണ്… കൂടുതല്‍ അറിയാം…

കേരളത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാരായ സ്ത്രീകളെ സംഘടിപ്പിച്ച രൂപം നൽകിയ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ലോകത്തെ തന്നെ ആദ്യ മാതൃകയാണ്. ഈ കഴിഞ്ഞ മെയ് 17ന് കുടുംബശ്രീ രൂപീകൃതമായിട്ട് 25 വർഷം പൂർത്തിയാവുകയായിരുന്നു കുടുംബശ്രീ കേന്ദ്രസർക്കാർ പദ്ധതിയാണ് എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം  കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  കുടുംബശ്രീക്ക് ഇന്ന് 25 വയസ്സ് തികയുകയാണെന്നും അടൽ ബിഹാരി വാജ്പേയ് തുടക്കം കുറിച്ച […]

Continue Reading

എ‌പി അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നുവെന്ന് വ്യാജ പ്രചരണം…

സിപിഎമ്മിൽ നിന്ന് പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്കും പിന്നെ അവിടെ നിന്നും ബിജെപിയിലേക്കും ചുവടുമാറ്റം നടത്തിയ എപി അബ്ദുള്ളക്കുട്ടി എന്ന രാഷ്ട്രീയ നേതാവ് ബിജെപിയിൽ നിന്നും മാറുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്  പ്രചരണം  അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നു മുസ്ലിം ലീഗിലേക്ക് എന്ന സൂചന കുഞ്ഞാലിക്കുട്ടിയുമായി ഫോണിൽ വിളിച്ചു ആശയ വിനിമയം നടത്തി എന്ന വാചകങ്ങളോടൊപ്പം അബ്ദുള്ളക്കുട്ടിയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്.  FB post archived link കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനു ശേഷമാണ് പോസ്റ്റര്‍ പ്രചരിച്ചു […]

Continue Reading

ബി‌ജെ‌പിയുടെ പോസ്റ്റര്‍ കീറിക്കളയുന്ന ഈ ദൃശ്യങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…

കര്‍ണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ്സ് മികച്ച വിജയം കരസ്ഥമാക്കിയതിന്‍റെ ആഘോഷം ഇപ്പൊഴും കര്‍ണ്ണാടകയില്‍ നടക്കുകയാണ്. ഇതിനിടയില്‍ കര്‍ണ്ണാടകയില്‍ ബി‌ജെ‌പി കൊടികള്‍ ബി‌ജെ‌പി പ്രവര്‍ത്തകന്‍റെ തന്നെ വീട്ടില്‍ നിന്നും നീക്കം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീടിന്‍റെ ഉള്ളിലെ ചുമരില്‍ തൂക്കി ഇട്ടിരിക്കുന്ന ബി‌ജെ‌പി പോസ്റ്റര്‍ ഒരു പെണ്‍കുട്ടി വലിച്ചു കീറി കളയുന്നത് ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ അമ്മ അത് തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടി ബലംപ്രയോഗിച്ച് കീറിക്കളയുകയാണ്.  കുട്ടിയുടെ പിതാവ് […]

Continue Reading

തെലങ്കാനയില്‍ നിന്നുള്ള പഴയ വീഡിയോ കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക്  പണം വിതരണം ചെയ്യുന്നുവെന്ന അവകാശവാദത്തോടെ ഒരു സ്ത്രീ പണമുള്ള കവർ തുറക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  ബിജെപിയുടെ താമര അടയാളവും നേതാവിന്‍റെ ചിത്രവുമുള്ള കവറിൽ നിന്നും ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പുറത്തെടുത്ത് ഒരു സ്ത്രീ എണ്ണിയെടുക്കുന്നത് കാണാം. കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് അവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*കർണാടക തിരഞ്ഞെടുപ്പ്.* ഒരാൾക്ക് തന്നെ ഇത്രയും തുക നൽകണമെങ്കിൽ ഇവർ […]

Continue Reading

കർണാടകയിൽ ബിജെപി യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെ ജനം ഓടിച്ച ദൃശ്യങ്ങള്‍… വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം ബിജെപി സംസ്ഥാനത്ത്  വിജയ സങ്കല്‍പ്പ യാത്ര സംഘടിപ്പിച്ചിരുന്നു. പ്രസ്തുത യാത്രയുമായി ബന്ധപ്പെട്ട്  സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട് പ്രചരണം  റോഡില്‍ നിർത്തിയിട്ടിരുന്ന ബിജെപിയുടെ പ്രചരണ വാഹനത്തിന് നേരെ ആളുകൾ ആക്രമണം നടത്തുന്നതും ആളുകള്‍ പരസ്പരം പോരടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ബിജെപിയുടെ വിജയ സങ്കല്‍പ്പ യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെ കർണാടകയിൽ ആളുകൾ ഓടിച്ചുവിട്ടെന്ന അവകാശവാദത്തോടെയാണ് വീഡിയോ  പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കർണ്ണാടകയിൽ ബിജെപി […]

Continue Reading