അൽ കബീർ എന്ന ബീഫ് ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥനെ കുറിച്ചുള്ള വ്യാജപ്രചരണം വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവം

Communal False

അൽ കബീർ എന്ന ബീഫ് ഉത്പാദനം ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥൻ സതിഷ് സബർവാൾ, അതുൽ സബർവാൾ എന്നിവരാണെന്ന്  സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ അൽ കബീർ എന്ന കമ്പനിയുടെ ഒരു സ്റ്റാലിൻ്റെ മുൻപിൽ ചിലർ നിൽക്കുന്നതായി കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “Who is the owner al Kabeer beef export: mr :sathish & mr: athul sabarwal സങ്കികളെ നിങ്ങളെ സംശയം തീർന്നു എന്ന് വിജാരിക്കുന്നു😂😂😂😂😂😂😂”    

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഇതിനെ മുൻപും ഈ വ്യാജപ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തി റിപോർട്ടുകൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ റിപോർട്ടുകൾ നിങ്ങൾക്ക് താഴെ നൽകിയ ലിങ്കുകൾ ഉപയോഗിച്ച് വായിക്കാം.

Also Read | ഇന്ത്യയിൽ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി സുനിൽ കപൂറിന്‍റെ ഉടമസ്ഥയിലുള്ള അൽ അറേബ്യൻ എക്സ്പോർട്ട്സാണ് എന്ന പ്രചരണം വ്യാജം.

Also Read | FACT CHECK – അല്‍കബീര്‍ എന്ന പ്രമുഖ മാംസ കയറ്റുമതി സ്ഥാപനത്തിന്‍റെ ഉടമ അമുസ്‌ലിം ആണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

അൽ കബീർ എക്സ്പോർട്ടസ്  എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥൻ ഘുലാമുദ്ദിൻ ഷെയ്ഖ് എന്ന വ്യക്തിയാണ്. CRISIL ഇറക്കിയ ക്രെഡിറ്റ് റേറ്റിംഗ് റിപ്പോർട്ടിൽ ഈ കാര്യം വ്യക്തമാകുന്നു. റിപ്പോർട്ട് പ്രകാരം അൽ കബീർ പ്രൈവറ്റ് ലിമിറ്റഡ് (AKEPL) കമ്പനി 1979ൽ ഘുലാമുദ്ദിൻ ഷെയ്ഖ് സ്ഥാപിച്ചതാണ്.

മുംബൈയിൽ സ്ഥാപിച്ച ഈ കമ്പനി ഉറഞ്ഞ എരുമയുടെ മാംസവും മുട്ടനും ഇറക്കുമതി ചെയ്യുന്നതാണ്. കൂടാതെ ഹൈദരാബാദ്, മുംബൈ എന്നി സ്ഥലങ്ങളിൽ ഇവരുടെ ഫുഡ് പ്രോസസ്സിംഗ് പ്ലാഎൻ്റുകൾ ഉണ്ട്. Zauba corp എന്ന വെബ്സൈറ്റിൽ നിന്ന് ഞങ്ങൾക്ക് ഈ കമ്പനിയുടെ നിലവിലെ ഡയറക്ടർമാരുടെ വിവരങ്ങൾ ലഭിച്ചു. നിലവിൽ സതീഷ് സബർവാൾ, അതുൽ സബർവാൾ എന്നി പേരുള്ള ഡയറക്ടർമാറില്ല. കൂടാതെ ഘുലാമുദ്ദിൻ ഷെയ്ഖിൻ്റെ മക്കൾ അൽത്താഫ്, ആസിഫ് എന്നിവർ ഡയറക്ടർമാരാണ്.

ഇതിനെ മുൻപ് സതീഷ് സബർവാൾ ഈ കമ്പനിയുടെ ബോർഡിൽ ഉണ്ടായിരുന്നു. പക്ഷെ ഇദ്ദേഹം ഒരു ഡയറക്ടർ സ്ഥാനത് മാത്രമേയുണ്ടായിരുന്നല്ലോ. ഉടമയായ ഘുലാമുദ്ദിൻ ഷെയ്ഖ് ആയിരുന്നു മാനേജിങ് ഡയറക്ടർ സ്ഥാനത് പ്രവർത്തിച്ചിരുന്നത്.

അൽ കബീർ ഹിന്ദുവിൻ്റെ ഉടമസ്ഥതയുള്ള കമ്പനിയാണ് ഈ കമ്പനിയുടെ ഉത്പന്നങ്ങൾ ഹലാൽ അല്ല എന്ന തരത്തിൽ വ്യാജപ്രചരണത്തിനെതിരെ അൽ കബീർ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. അൽ കബീർ ഒരു മുസ്ലിം കമ്പനിയാണ്, ഘുലാമുദ്ദിൻ ഷെയ്ഖ് ആണ് ഈ കമ്പനി സ്ഥാപിച്ചത്. കൂടാതെ ഈ കമ്പനിയുടെ എല്ലാ ഉത്പന്നങ്ങൾ ഹലാൽ ആണ് എന്നും ഈ കുറിപ്പിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Al Kabeer Official Website | Archived   

നിഗമനം

അൽ കബീർ എന്ന ബീഫ് ഉത്പാദനം ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥൻ സതിഷ് സബർവാൾ, അതുൽ സബർവാൾ എന്നിവരാണ് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഘുലാമുദ്ദിൻ ഷെയ്ഖ് ആണ് 1979ൽ ഈ കമ്പനി സ്ഥാപിച്ചത്.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അൽ കബീർ എന്ന ബീഫ് ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥനെ കുറിച്ചുള്ള വ്യാജപ്രചരണം വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവം  

Fact Check By: Mukundan K  

Result: False