
ഡൽഹിയിൽ പെൺകുട്ടികളെ പീഡിപ്പിച്ച ബംഗാളി മുസ്ലിം വ്യക്തിയെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “#ഡൽഹിയിലെ കാഴ്ചയാണ്… പെൺകുട്ടികളോട് അവരുടെ ശരീരഭാഗങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് ജിഹാദി ബംഗാളി ബാബുവിന് വളരെ ഇഷ്ടമായിരുന്നു… പിന്നെ പെൺകുട്ടികൾ അവനെ പിടികൂടി കൊണ്ടുപോയി, സ്ലിപ്പറുകളും ചെരിപ്പുകളും കൈകളിൽ എടുത്തു… തലച്ചോറിന്റെ കുരുങ്ങിയ ഭാഗങ്ങൾ ചികിത്സിച്ചു… കാര്യമില്ല poxo മമ്മദിന്റെ മതമല്ലേ… 🤮 എന്നിട്ട് പോലീസിനൊപ്പം പറഞ്ഞയച്ചു… ബാക്കി അവിടെ ചെന്നിട്ട്… 🙏🕉️🚩”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഇന്ത്യയിലേതല്ല എന്ന് ഞങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിൽ നടന്ന ഒരു സംഭവത്തിൻ്റെതാണെന്ന് ധാക്ക ക്രോണികൾസ് ഇൻസ്റ്റാഗ്രാമിൽ ചെയ്ത പോസ്റ്റ് പ്രകാരം ഈ സംഭവം ധാക്ക സർവകലാശാലയിലാണ് സംഭവിച്ചത്.

പോസ്റ്റ് കാണാൻ – Instagram | Archived
സർവകലാശാലയിൽ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറി അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണം നേരിടുന്ന ഒരു വ്യക്തിയെ വിദ്യാർഥികൾ കൈകാര്യം ചെയ്തതിൻ്റെ ദൃശ്യങ്ങളാണിത് എന്ന് പോസ്റ്റിൽ പറയുന്നു. ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ബംഗ്ലാദേശിലെ ഡെയിലി ക്യാമ്പസ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാർത്ത ഞങ്ങൾ കണ്ടെത്തി.

വാർത്ത വായിക്കാൻ – The Daily Campus | Archived
വാർത്ത പ്രകാരം 26 ഏപ്രിലിന് ധാക്ക സർവകലാശാലയിൽ ഒരു വ്യക്തി പെൺകുട്ടികളോട് അശ്‌ളീല ആംഗ്യങ്ങൾ കാണിക്കുകേയുണ്ടായിരുന്നു. ഇയാളെ വിദ്യാർത്ഥികളും കോളേജ് അധികൃതർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകേയുണ്ടായി. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈ സംഭവത്തിന് ഡൽഹിയുമായി കൂടാതെ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
ഡൽഹിയിൽ പെൺകുട്ടികളെ പീഡിപ്പിച്ച ബംഗാളി മുസ്ലിം വ്യക്തിയെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




