
ബംഗാളിൽ ബിജെപി വരും എന്ന് ഉറപ്പായപ്പോൾ ബംഗ്ലാദേശി കുടിയേറ്റുകാർ ബംഗാൾ വിട്ടു ഓടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “#ബംഗാളിൽ ബിജെപി സർക്കാർ വരുമെന്ന് ഉറപ്പായപ്പോൾ.. ജിഹാദികൾ ഓടാൻ തുടങ്ങി…. 😄😄😄”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഇന്ത്യയിലേതല്ല എന്ന് ഞങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്. 29 നവംബർ 2025ന് ഈ ദൃശ്യങ്ങൾ ലൗഞ്ച് ക്യാപ്ചർ എന്ന ഫേസ്‌ബുക്ക് പേജ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റ് കാണാൻ – Facebook | Archived
പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിൽ ചാർമോനായി പ്രാർത്ഥന എന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്ന വ്യക്തികളുടെ ദൃശ്യങ്ങളാണ് ഇത്. ഈ രണ്ട് ദൃശ്യങ്ങളിൽ നമുക്ക് നീല വസ്ത്രം ധരിച്ച വ്യക്തിയെയും ടേബിളിൻ്റെ മുകളിൽ ടി-ഷർട്ട് ധരിച്ച് ഇരിക്കുന്ന വ്യക്തിയെയും വ്യക്തമായി കാണാം.

ബംഗാളിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിലാണ് നടന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചത് മെയ് മാസത്തിലാണ്. അങ്ങനെ ഈ പഴയെ സംഭവത്തിന് ബംഗാളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയയുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.
നിഗമനം
ബംഗാളിൽ ബിജെപി വരും എന്ന് ഉറപ്പായപ്പോൾ ബംഗ്ലാദേശി കുടിയേറ്റുകാർ ബംഗാൾ വിട്ടു ഓടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കഴിഞ്ഞ കൊല്ലം നടന്ന ഒരു പഴയ സംഭവത്തിൻ്റെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




