ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി തെരുവിൽ ഇറങ്ങി പ്രവർത്തിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍

Misleading Political

പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി തെരുവിൽ ഇറങ്ങി പ്രവർത്തിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “ഇതായിരിക്കണം മുഖ്യമന്ത്രി നേരിട്ടുള്ള നടപടി. കഠിന പ്രയത്നം ദേശീയതയ്ക്കൊപ്പം സുവെന്ദു അധികാരി 👇” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. ദി ഹിന്ദു ഈ സംഭവത്തിൻ്റെ വീഡിയോ 29 ഏപ്രിൽ 2026ന് അവരുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വീഡിയോ നമുക്ക് താഴെ കാണാം.  

Archived 

വീഡിയോയുടെ ശീർഷകം പ്രകാരം ഈ ദൃശ്യങ്ങൾ കഴിഞ്ഞ മാസം നടന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനിടെ എടുത്തതാണ്. ഭഭാനിപ്പുർ മണ്ഡലത്തിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി എത്തിയപ്പോൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് എതിരെ  മുദ്രാവാക്യങ്ങൾ ഉയർത്തി. ഇതിനെ തുടർന്ന് സുവേന്ദു അധികാരി ഇവരുടെ പിന്നാലെ ഓടുന്നത്തിൻ്റെ ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ സംഭവത്തിനെ കുറിച്ച് ന്യൂസ് അരീന ഇന്ത്യ എന്ന മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാർത്ത വായിക്കാൻ – NAI | Archived 

നിഗമനം

പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി തെരുവിൽ ഇറങ്ങി പ്രവർത്തിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രി ആകുന്നതിന് മുൻപുള്ള ദൃശ്യങ്ങളാണ്.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Result Stamp

Title: ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി തെരുവിൽ ഇറങ്ങി പ്രവർത്തിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍

Fact Check By: K. Mukundan

Result: Misleading

Leave a Reply