
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു ഏപ്രിൽ 9നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുക രാഷ്ട്രീയപാർട്ടികൾ എല്ലാം സ്ഥാനാർത്ഥികളെ ഏകദേശം പ്രഖ്യാപിച്ചു കഴിഞ്ഞു സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും സിപിഎമ്മിലേക്ക് മാറിയ ഡോക്ടർ പി സരിൻ ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇട ം നേടിയില്ല ഈ പശ്ചാത്തലത്തിൽ ഡോക്ടർ സരിൻ പിണറായി വിജയനെ മുഖ്യമന്ത്രി വിമർശിച്ച് സംസാരിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സിപിഎം എന്ന പാര്‍ട്ടി പിണറായി വിജയന്‍ എന്ന വ്യക്തിയിലേയ്ക്ക് ചുരുങ്ങി ഇരിക്കുകയാണ് എന്ന് ഡോ. സരിൻ മുഖ്യമന്ത്രിയുടെ പേരെടുത്ത് വിമർശിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നിയമസഭ തെരഞ്ഞെടുപ്പ് 2026 ല്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പി. സരിന്‍ ഇങ്ങനെ വിമര്‍ശിക്കുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സീറ്റ് കിട്ടിയില്ല പിണറായിക്കെതിരെ പൊട്ടിതെറിച്ച് അപ്പുക്കുട്ടൻ 😄”
എന്നാല്‍ ഡോ. പി സരിന്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായിരുന്ന സമയത്തെ പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഇതേപ്പറ്റി കൂടുതല്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് 2020 നവംബർ 11 ന് പോസ്റ്റ് ചെയ്ത ഒരു യുട്യൂബ് വീഡിയോ ലഭിച്ചു.
സരിൻ യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ നൽകിയ അഭിമുഖം Dialogues Contemporary എന്ന യൂട്യൂബ് ചാനലാണ് പ്രസിദ്ധീകരിച്ചത്. പത്തൊൻപത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ 13:20 മിനിറ്റിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാവിയെക്കുറിച്ച് സരിനോട് ചോദിക്കുന്നുണ്ട്. ഇതിന് നൽകുന്ന മറുപടിയിലാണ് അദ്ദേഹം പിണറായി വിജയനെ പേരെടുത്ത് വിമർശിക്കുന്നത്. “കമ്മ്യൂണിസം എന്ന പേരും വിജയനിസം എന്ന പ്രവൃത്തിയും, പിണറായി വിജയൻ എന്ന വ്യക്തിയിലേക്ക് ആ പാർട്ടി ചുരുങ്ങിയതിലെ എല്ലാ അപകടങ്ങളും ആ പാർട്ടി അനുഭവിക്കുന്നു. പാർട്ടികളിൽ ആന്തരികമായി സംഭവിക്കുന്ന പൊട്ടിത്തെറികൾ നല്ലതാണ്, അതിൽനിന്ന് മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ, അതിനുപോലും സാധ്യതയില്ലാത്ത പാർട്ടിയായി ഇത് മാറുമ്പോൾ അവർ ഉള്ളിൽ നിന്നുതന്നെ ഇല്ലാതാകുന്നു. ആരും പുറത്തുനിന്ന് ചെന്ന് ഇല്ലാതാക്കേണ്ട…” എന്നാണ് സരിൻ പറയുന്നത്.
യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ സരിൻ നൽകിയ അഭിമുഖത്തിൽ നിന്നുള്ള ചെറിയൊരു ഭാഗമെടുത്താണ് ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ഡോ. P. സരിനുമായി സംസാരിച്ചുപ്പോള്‍ അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: “ഞാന്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായിരുന്ന കാലത്ത് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞ കാര്യമാണിത്. ഞാന്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു കഴിഞ്ഞപ്പോള്‍ എനിക്കെതിരെ ദുഷ്പ്രചരണം നടത്താന്‍ ശ്രമിക്കുകയാണ്.”
നിഗമനം
നിയമസഭ തെരഞ്ഞെടുപ്പ് 2026 ല്‍ മല്‍സരിക്കാന്‍ സീറ്റ് നല്കാത്തതില്‍ പ്രതിഷേധിച്ച് ഡോ. പി സരിന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു സംസാരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഡോ. പി സരിന്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായിരുന്നപ്പോള്‍ പറഞ്ഞതാണ്, ഇപ്പോഴത്തെതല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




