മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍കുമാര്‍ തന്നെ പീ‍ഡിപ്പിച്ചു എന്ന് അതിജീവത പറഞ്ഞതായി പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍‍ഡ് വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമ മേഖലയിലെ പല പ്രമുഖ നടന്മാരും ലൈംഗിക പീഡന ആരോപണ വിധേയരായി വിവാദത്തിലായിരിക്കുകയാണ്. നടന്‍ സിദ്ദിക്കെനിതരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി ഒരു മാധ്യമ പ്രവര്‍ത്തകനും തന്നെ പീഡിപ്പിച്ചു എന്ന് ആരോപിച്ചതായി ദേശാഭിമാനി വാര്‍ത്ത നല്‍കിയെന്നതാണ് പ്രചരണം. റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ തന്നെ പീഡിപ്പിച്ചതായി ഇരയായ പെണ്‍കുട്ടി ആരോപിച്ചു എന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയെന്നാണ് പ്രചരണം. വിജയ് കുമാര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റ് കാണാം-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു വാര്‍ത്ത ദേശാഭിമാനി നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ദേശാഭിമാനിയുടെ വെബ്‌സൈറ്റ് പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത അവര്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പന്നീട് ദേശാഭിമാനി ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്നും ദേശാഭിമാനി ഇത്തത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും പ്രതികരിച്ച് അവര്‍ പങ്കുവെച്ച പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു.

ദേശാഭിമാനി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് –

Deshabhimani 

മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍കുമാറിനെതിരെ ഇത്തരമൊരു ആരോപണം അതിജീവന ഉന്നയിച്ചതായി യാതൊരു തെളിവുകളും ലഭ്യമല്ലാ. മാധ്യമങ്ങളിലോ അതിജീവിത സമൂഹമാധ്യമങ്ങളിലൂടെയോ ഇത്തരമൊരു ആരോപണം ഉന്നയിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ.

നിഗമനം

മാധ്യമ പ്രവര്‍ത്തകന്‍ അരുൺ കുമാര്‍ പീഡിപ്പിച്ചു എന്ന് അതിജീവത ആരോപിച്ചതായി ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ‍ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍കുമാര്‍ തന്നെ പീ‍ഡിപ്പിച്ചു എന്ന് അതിജീവത പറഞ്ഞതായി പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍‍ഡ് വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: False