ജി.സുധാകരനും ഭാര്യയും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി സിപിഎം നേതാവ് ജി.സുധാകരനും ഭാര്യയും എന്ന തരത്തില്‍ 24 ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സാം എസ് എന്ന വ്യക്തിയുടെ പ്രഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  എന്നാല്‍ ജി.സുധാകരനും ഭാര്യയും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയോ? 24 ന്യൂസ് ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? വസ്‌തുത അറിയാം. വസ്‌തുത ഇതാണ് ആദ്യം തന്നെ […]

Continue Reading

വയനാട് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന വാര്‍ത്തയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്.. വസ്‌തുത അറിയാം..

വിവരണം വയനാട് ദുരിതാശ്വാസം പണം വകമാറ്റിയെന്ന് പരാതി, യൂത്ത് കോണ്‍ഗ്രസില്‍ പോര് എന്ന തലക്കെട്ട് നല്‍കി 24 ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ  ചിത്രം നല്‍കിയാണ് 24 ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന പേരിലാണ് പ്രചരണം. സാമ്പത്തിക തട്ടിപ്പില്‍ രഹുല്‍ ഉള്‍പ്പടെ ആരോപണ വിധേയനാണെന്ന പേരിലാണ് പോസ്റ്റുകള്‍ വൈറലായിരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും […]

Continue Reading

ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടില്ലാ.. 24 ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം കേന്ദ്ര സര്‍ക്കാര്‍ 29 രൂപ നിരക്കില്‍ പുറത്ത് ഇറക്കിയ ഭാരത് റൈസിനെ കുറിച്ചുള്ള ഒരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിജിപി സംസ്ഥാന അധ്യക്ഷന്‍റെ പേരിലൊരു പ്രസ്താവനയാണ് 24 ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത്. ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്നും അങ്ങനെ കഴിക്കുന്നവരെ കണ്ടെത്താന്‍ സംഘം ജാഗ്രത പാലിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന തരത്തില്‍ 24 ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചു എന്നാണ് പോസ്റ്റ്. തിങ്ക് ഓവര്‍ കേരള 3.0 എന്ന ഗ്രൂപ്പില്‍ മുരുകന്‍ […]

Continue Reading

പിഎഫ്ഐ നേതാവ് റൗഫിനെ സഹതടവുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫിനെ സംബന്ധിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍ഐഎ പിടികൂടിയ റൗഫ് മാസങ്ങളായി തീഹാര്‍ ജയിലില്‍ തടവിലാണ്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ സഹതടവുകാരനില്‍ നിന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടു എന്നതാണ് സമൂഹമാധ്യമത്തിലെ പ്രചരണം. നിരോധിത സംഘടനയായ SDPI നേതാവ് റൗഫ് ജയിലിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി. ജയിലിലെ സഹതടവുകാരനായ പഞ്ചാബ് സ്വദേശിയും ഖാലിസ്ഥാൻ വാദി നേതാവുമായ രാജ്പാൽ […]

Continue Reading

കുടുംബശ്രീ അംഗങ്ങള്‍ ദേശാഭിമാനി വരിക്കാര്‍ ആകണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് സിഡിഎസ് ഭാരവാഹി ഇത്തരത്തില്‍ ഒരു ഓഡിയോ സന്ദേശം അയച്ചോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള കുടുംബശ്രീ പദ്ധതിയിലെ അംഗങ്ങളെ സിപിഎം മുഖപത്രമായ ദേശാഭിമാനി വരിക്കാരാകാന്‍ നിര്‍ബന്ധക്കുന്നതായി പരാതി എന്ന ഒരു വാര്‍ത്ത 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വരിക്കാരായില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നും കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുമെന്ന് സി‍ഡിഎസ് ഭാരവാഹി വാട്‌സാപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം അയച്ചതും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ചിതറയിലാണ് സംഭവമാണ് 24 വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ വീഡിയോ പിന്നീട് കുരുക്ഷേത്ര എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നു പങ്കുവെച്ചിരിക്കന്നതിന് ഇതുവരെ 1,700ല്‍ […]

Continue Reading

മരിച്ചയാള്‍ തന്നോട് സംസാരിച്ചു എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നടത്തിയ ഒരു നാക്കുപിഴയെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വ്യാപകമായ ചര്‍ച്ച. 24 ന്യൂസില്‍ മന്ത്രി നല്‍കിയ പ്രസ്താവനയില്‍ പറയുന്ന വാചകങ്ങളാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. മരിച്ച ആളുകളോട് പോലും സംസാരിക്കുന്ന മന്ത്രി ഏഴ് ദിവസത്തെ ലീവിന് വരുന്ന പ്രവാസികൾക്ക് ക്വാറൻ്റൈൻ വേണ്ട എന്ന് പറഞ്ഞതിനെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയൂല.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഏറ്റവും പ്രധാപ്പെട്ട കാര്യം എനിക്ക് പറയാനുള്ളത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിയില്‍ […]

Continue Reading

FACT CHECK – സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടി വില വര്‍ദ്ധനയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും ലാഭകരമായ സ്ഥാപനങ്ങളില്‍ ഒന്നായ ബിവറേജസ് കോര്‍പ്പൊറേഷന്‍ മദ്യത്തിന് വില വര്‍ദ്ധപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന ഒരു വാര്‍ത്തയാണ് മധ്യപര്‍ക്ക് ഇപ്പോള്‍ നിരാശ നല്‍കിയിരിക്കുന്നത്. പത്തും ഇരപതും രൂപയല്ല 250 മുതല്‍ 400 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് പ്രചരണം. ബിയറിന് 50 മുതല്‍ 75 രൂപ വരെയും വിദേശ മദ്യത്തിന് 750 വരെയും വര്‍ദ്ധിക്കുമെന്നും പ്രചരിക്കുന്ന വാര്‍ത്ത കാര്‍ഡില്‍ പറയുന്നു. 24 ന്യൂസിന്‍റെ ഡിസംബര്‍ രണ്ടാം തീയതിയിലെ പോസ്റ്ററാണ് ഇത്തരത്തില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK – ഇന്ത്യയില്‍ ക‍ഞ്ചാവ് ഉപയോഗിക്കുന്നതും വില്‍ക്കുന്നതും നിയമപരമാക്കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കഞ്ചാവിന്‍റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഇതുപ്രകാരം ഒരു വീട്ടില്‍ ആറ് തൈകള്‍ വരെ നിയമപരമായി വളര്‍ത്താം.. എന്ന ഒരു വാര്‍ത്തയുടെ 10 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മലയാളത്തിലെ മുന്‍നിര വാര്‍ത്ത ചാനലായ 24 ന്യൂസിന്‍റെ വാര്‍ത്തയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം വൈറലായി പ്രചരിക്കുന്ന ഈ വീഡിയോ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലെയാണെന്നും കേരളത്തിലെ വാര്‍ത്തയാണിതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍. നിരവധി പേരാണ് നിയമം എവിടെയാണ് […]

Continue Reading