നേഴ്സ്മാർ ഒരു ആശുപത്രിയിൽ നവജാത ശിശുക്കളെ രക്ഷിക്കുന്ന ദൃശ്യങ്ങൾ തായ്‌ലൻഡിലെതല്ല ചൈനയിലെതാണ്…

തായ്‌ലൻഡിൽ വന്ന ഭുകമ്പത്തിൽ നവജാത ശിശുക്കളെ സംരക്ഷിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ സംഭവം തായ്‌ലൻഡിലെതല്ല എന്ന് കണ്ടെത്തി. എവിടെയാണ് ഈ സംഭവം നടന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നവജാത ശിശുവുകളെ ഭുകമ്പത്തിൽ രക്ഷിക്കാൻ ശ്രമിക്കുന്ന നേഴ്സ്മാരെ നമുക്ക് കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

പ്ലാസ്റ്റിക് മുട്ട എന്ന പഴയ കിംവദന്തി വീണ്ടും വൈറലാകുന്നു…    

ലോകത്തുള്ള മുഴുവന്‍ മുട്ട പ്രേമികളെയും ആശങ്കപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും വൈറലാകുന്ന പ്രചരണമാണ് പ്ലാസ്റ്റിക് മുട്ട. ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും പ്ലാസ്റ്റിക് മുട്ടയുടെ വീഡിയോകളും ചിത്രങ്ങളും കൂടെക്കൂടെ വരാറുണ്ട്. ലോകമെമ്പാടും ഈ പ്രചരണം നടക്കുന്നുണ്ട്. ഈയീടെ വീണ്ടും അത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം   പ്ലാസ്റ്റിക് മുട്ടകൾ നിർമ്മിക്കുന്ന സ്ഥലത്തു നിന്നും പകര്‍ത്തിയത് എന്ന രീതിയിലാണ് വീഡിയോ കൊടുത്തിളുള്ളത്. പുഴുങ്ങിയ മുട്ട പോലെ തോന്നിക്കുന്ന ഉല്‍പ്പണം സുതാര്യമായ ഉറകളിലേയ്ക്ക് നിറയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  ഇവ […]

Continue Reading

ആലിപ്പഴം പെയ്ത ദൃശ്യങ്ങള്‍ തമിഴ്നാട്ടിലെതല്ല, ചൈനയിലെതാണ്…

മാസങ്ങള്‍ നീണ്ട കടുത്ത വേനലിന് ശമനം കുറിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ച തുടങ്ങിയ വേനല്‍മഴ കേരളത്തിലും തെക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കനപ്പെട്ട് നാശനഷ്ടം വിതയ്ക്കുകയാണ്. മഴയെ തുടര്‍ന്നുണ്ടായ ദുരിതങ്ങളില്‍ പെട്ട് കേരളത്തിലും തമിഴ്നാട്ടിലും പല മരണങ്ങള്‍ പോലുമുണ്ടായി. കനത്ത മഴക്കിടെ തമിഴ്നാട്ടില്‍ ആലിപ്പഴം പെയ്തുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം   ഒരു കെട്ടിടത്തിന്‍റെ ടെറസിന് മുകളില്‍ വലിപ്പമുള്ള ആലിപ്പഴങ്ങള്‍ വലിയ ശബ്ദത്തോടെ പൊഴിഞ്ഞു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒപ്പമുള്ള അടിക്കുറിപ്പ് പ്രകാരം ഇത് തമിഴ്നാട്ടിലെ […]

Continue Reading

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളുടെ കഷ്ടപ്പാട് കാണുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് എഡിറ്റ്‌ ചെയ്ത വീഡിയോ…

സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രക്ഷിതാക്കരുടെ കഷ്ടപ്പാട് കാണിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചൈനയിലെ ഒരു സ്കൂളിന്‍റെ വീഡിയോ കാണാം. വീഡിയോയില്‍ മലയാളത്തില്‍ വോയിസ്‌ ഓവര്‍ നല്‍കിയിട്ടുണ്ട്. മാതാപിതാക്കളുടെ കഷ്ടപ്പാട് മക്കളെ മനസിലാക്കി കൊടുക്കുന്നത് നല്ല കാര്യമാണ് […]

Continue Reading

ചൈനയിലെ റോഡിന്‍റെ ചിത്രം ജമ്മു കശ്മീരിലെ എക്സ്പ്രസ്സ് വെ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു …

ജമ്മു കശ്മീറിലേ ഒരു എക്സ്പ്രസ്സ് വേയുടെ ചിത്രം എന്ന തരത്തിൽ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള  ഹൈവേയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം ചൈനയിലെ ഒരു ദേശിയ പാതയുടേതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയയ പോസ്റ്റിൽ നമുക്ക് ഒരു ലോകാന്തര എക്സ്പ്രസ്സ് വേയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ജമ്മുകാശ്മീർ വികസനത്തിന്റെ പുതിയ പാതയിൽ.. […]

Continue Reading

ചൈനയിലെ ചായതോട്ടത്തിന്‍റെ വീഡിയോ അരുണാചല്‍ പ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മലകളുടെ മുകളില്‍ അപകടസാധ്യതയുള്ള റോഡുകളില്‍ ബൈക്ക് ഓടിക്കുന്ന അരുണാചല്‍ പ്രദേശിലെ പെൺകുട്ടികൾ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അരുണാചല്‍ പ്രദേശിലെതല്ല പകരം ചൈനയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില പെണ്‍കുട്ടികള്‍ മലകളിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന സഹാസികമായ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് […]

Continue Reading

ടിബറ്റില്‍ റോഡില്‍ മുട്ടിക്കിടക്കുന്ന ആകാശം… പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മണല്‍ക്കാറ്റിന്‍റെതാണ്…

അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനങ്ങളും അതുകൊണ്ടുള്ള ദുരിതങ്ങളും സന്തുലിത കാലാവസ്ഥയ്ക്ക് പേരുകേട്ട ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിളിപ്പേര് കിട്ടിയ കേരളത്തിൽ പോലും കൂടെക്കൂടെ അനുഭവവേദ്യമാവുകയാണ്. ലോകമെമ്പാടും ധ്രുവ പ്രദേശങ്ങൾ ഉൾപ്പെടെ കാലാവസ്ഥ വ്യതിയാനം ഭയാനകമായ രീതിയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ മേഘം താഴെ ഭൂമിയിൽ വന്ന് മുട്ടിനിൽക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  ടിബറ്റിൽ മേഘങ്ങൾ താഴെ എത്തി റോഡിൽ വന്ന് മുട്ടിനിൽക്കുന്നു എന്നു തോന്നുന്ന രീതിയില്‍  ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  […]

Continue Reading

മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് ജപ്പാനില്‍ ക്ലാസ്സ്മുറിയില്‍ വിതുമ്പുന്ന കുട്ടികള്‍- വീഡിയോയുടെ സത്യമറിയൂ…

മാതാപിതാക്കള്‍ തങ്ങളെ വളര്‍ത്താന്‍ പണിയെടുക്കുന്നത് കണ്ട് സഹിക്കാനാകാതെ ക്ലാസ്സ് മുറിയില്‍ കരയുന്ന കുട്ടികളുടെ വീഡിയോ അടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  ജപ്പാനില്‍ ക്ലാസ്സ് മുറിയില്‍ സ്ക്രീനിലെ വീഡിയോയില്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അവരുടെ ജോലിസ്ഥലത്ത്  കഠിനാധ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ കുട്ടികളെ കാണിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. മാതാപിതാക്കള്‍ ഭാരമുള്ള ചാക്കുകള്‍ ചുമക്കുന്നതും മറ്റ് ഭാരിച്ച ജോലികള്‍ ചെയ്യുന്നതും കാണുമ്പോള്‍ സങ്കടം സഹിക്കാനാകാതെ കുട്ടികള്‍ കരയുന്നുവെന്ന് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പില്‍ അവകാശപ്പെടുന്നു. ഇതേ രീതി ഇന്ത്യയും മാതൃകയാക്കണം […]

Continue Reading

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് സിനിമയിലെ ചിത്രം…

ഈയിടെ ഇന്ത്യയും ചൈനയും തമ്മില്‍ അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ അന്താരാഷ്ട്ര അതിര്‍ത്തിയുടെ അടുത്ത് സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ 9ന് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് അതിക്രമിക്കാന്‍ ശ്രമിച്ചു. പക്ഷെ ഇന്ത്യന്‍ സൈന്യം കരുത്തോടെ അവരെ നേരിട്ടു. അവസാനം ചൈനീസ് സൈന്യത്തിന് പിന്മാറേണ്ടി വന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇയിടെ  ചൈനയുടെയും ഇന്ത്യയുടെയും സൈന്യം തമ്മില്‍ അരുണാചല്‍ പ്രദേശില്‍ നടന്ന സംഘര്‍ഷത്തിനോട് ബന്ധപെടുത്തിയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.  പക്ഷെ ഈ ചിത്രം […]

Continue Reading

‘അമ്മ മരിച്ച പിഞ്ചുകുഞ്ഞ് അമ്മയുടെ ഹൃദയം സ്വീകരിച്ച വ്യക്തിയുടെ ഹൃദയമിടിപ്പ് കേട്ട് കരച്ചില്‍ നിര്‍ത്തുന്നു’ – ദൃശ്യങ്ങളുടെ സത്യമിതാണ്…

സിംഗപ്പൂരിൽ ഒരു ശിശു, മരണപ്പെട്ട അമ്മയുടെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.  പ്രചരണം  നിരവധി ആളുകൾ അമ്മ മരിച്ച  കുഞ്ഞിന്‍റെ കരച്ചിലടക്കി  ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. ഒടുവില്‍ ഒരാള്‍, അതായത് കുഞ്ഞിന്‍റെ അമ്മയുടെ ഹൃദയം സ്വീകരിച്ചയാള്‍ എടുത്തപ്പോള്‍ ഹൃദയമിടിപ്പ് കേട്ട് കുഞ്ഞ് പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. കുഞ്ഞിന്‍റെ അമ്മയ്ക്ക് പ്രസവസമയത്ത് ജീവൻ നഷ്ടപ്പെട്ടു, തുടർന്ന് അമ്മയുടെ ഹൃദയം കറുത്ത ടീ-ഷർട്ട് ധരിച്ചയാൾക്ക് ദാനം ചെയ്തു. ഹൃദയം […]

Continue Reading

ചൈനയുണ്ടാക്കിയ റോബോട്ടുകള്‍ നൃത്തം അരങ്ങേറുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

ചൈന ഉണ്ടാക്കിയ മനുഷ്യരെ പോലെയുള്ള രണ്ട് റോബോട്ടുകള്‍ നൃത്തം അരങ്ങേറുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. വൈറല്‍ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന നര്‍ത്തകര്‍ മനുഷ്യരാണ് ചൈന നിര്‍മിച്ച റോബോട്ടുകളല്ല എന്ന് കണ്ടെത്തി. ആരാണ് വീഡിയോയില്‍ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ദമ്പതി നൃത്തം അവതരിപ്പിക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഇവരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

FACT CHECK: റോഡിലെ കുഴികളുടെ മുകളിലൂടെ അപകടപരമായി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല…

കേരളത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ അപകടപരമായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് വാഹങ്ങള്‍ കുഴികളിലൂടെ അപകടപരമായി സഞ്ചരിക്കുന്നതായി കാണാം. ഈ റോഡ്‌ കേരളത്തിലെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “😎🤣#kറെയിൽ നിർമ്മിക്കാൻ പോകുന്ന കേരള സർക്കാർ അതി നൂതന മാതൃകയിൽ […]

Continue Reading

FACT CHECK: ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം പിടിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

ഇന്ത്യന്‍ സൈന്യം ചൈനീസ് പട്ടാളക്കാരെ പിടിക്കുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം യഥാര്‍ത്ഥ ഇന്ത്യന്‍ സൈനികരുടെതല്ല. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇന്ത്യന്‍ ആര്‍മി ചൈനീസ് സൈനികരെ പിടികൂടുന്നതായി കാണാം. ഈ കാഴ്ച ഇന്ത്യന്‍ സൈന്യം ഇന്‍ഡോ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികരെ എങ്ങനെ പാഠം പഠിപ്പിച്ചു എന്ന തരത്തില്‍ പ്രചരിപ്പിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading

FACT CHECK: ചൈന അതിര്‍ത്തിയിലേക്ക് പോകുന്ന സൈനികരെ കര്‍ഷകര്‍ തടഞ്ഞു എന്ന സാമുഹ മാധ്യമങ്ങളിലെ പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ചൈന അതിര്‍ത്തിയിലേക്ക് പോക്കുന്ന ഇന്ത്യന്‍ സൈനികരെ തടഞ്ഞു എന്ന് വാദിച്ച് സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ സാമുഹ മാധ്യമങ്ങളിലെ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഒരു കോണ്‍വോയ് റോഡില്‍ നില്‍കുന്നതായി കാണാം. ഒരു സൈന്യ […]

Continue Reading

FACT CHECK: ഇന്ത്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാക്സിന്‍ നല്‍കിയ രാജ്യമായോ…? സത്യാവസ്ഥ അറിയൂ…

ഇന്ത്യ ഏറ്റവും കൂടുതല്‍ കോവിഡ്‌ വാക്സിന്‍ നല്‍കിയ രാജ്യം എന്ന നേട്ടത്തിന് അര്‍ഹത  നേടി എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ അവകാശവാദം സത്യമാണോ എന്ന് അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link BJP Keralam ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ച പോസ്റ്റര്‍ നമുക്ക് മുകളില്‍ കാണാം. ഈ പോസ്റ്ററില്‍ പറയുന്നത്, “വാക്സിന്‍ നല്‍കുന്നതില്‍ മറ്റൊരു ചരിത്ര […]

Continue Reading

FACT CHECK: ഇസ്രയേലില്‍ കൊലപ്പെട്ട മലയാളി നേഴ്സ് സൌമ്യയുടെ പേര് നല്‍കിയ ഇസ്രയേലി യുദ്ധവിമാനത്തിന്‍റെ ചിത്രം വ്യാജമാണ്….

ഇസ്രായേലില്‍ ഈ അടുത്ത കാലത്തുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ മലയാളിയായ സൌമ്യ സന്തോഷ്‌ എന്ന നേഴ്സ് കൊലപ്പെട്ടിരുന്നു. ഇതിന് ശേഷം ഹമാസ് നടത്തിയ ഈ ആക്രമണത്തിന് പകരംവീട്ടാന്‍  ഉപയോഗിക്കാന്‍ പോകുന്ന യുദ്ധവിമാനങ്ങളില്‍ ഒന്നിന് സൌമ്യയുടെ പേര് നല്‍കും എന്ന് സൌമ്യയുടെ ചേട്ടത്തി ഷെറില്‍ ബെന്നി അറിയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലേഖനം വായിക്കാന്‍- TNIE | Archived Link പക്ഷെ ഈ കാര്യം ഔദ്യോഗികമായി ഇസ്രയേല്‍ പ്രഖ്യപ്പിച്ചതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. ഇസ്രയേല്‍ എംബസ്സിയുമായി ഞങ്ങള്‍ ബന്ധപെടാന്‍ ശ്രമിച്ചു പക്ഷെ […]

Continue Reading

FACT CHECK – ചൈനയുടെ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം ഇതാ ചൈനയുടെ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിയ്ക്കുന്നത് കണ്ടോളു.. എന്ന തലക്കെട്ട് നല്‍കി ഒരു റോക്കറ്റ് താഴേക്ക് വീണ് പൊട്ടിത്തെറിക്കുന്നതു ഈ കാഴ്ച്ച കടല്‍തീരത്ത് നിന്ന് ജനക്കൂട്ടം വീക്ഷിക്കുന്നതുമായ ഒരു 18 സെക്കന്‍ഡ് വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഹരിദാസ് നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 256ല്‍ അധികം റിയാക്ഷനുകളും 2,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇതാണ് പ്രചരിക്കുന്ന വീഡിയോ- Facebook Post Archived Link എന്നാല്‍ ഇത് […]

Continue Reading

FACT CHECK: വീഡിയോ ദൃശ്യങ്ങളില്‍ വാക്സിനെ ഭയന്ന് നിലവിളിക്കുന്നത് തായ്ലാന്‍ഡ്‌ ആരോഗ്യ മന്ത്രിയല്ല… വസ്തുതയറിയൂ…

വിവരണം  ലോകം മുഴുവന്‍ ഉറ്റു നോക്കിക്കൊണ്ടിരുന്ന കോവിഡ് വാക്സിന്‍ യാഥാര്‍ത്ഥ്യമായതും ലോകമെമ്പാടും വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചതുമായ വിവരങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ലോകത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള പല പ്രമുഖ വ്യക്തികളും വാക്സിന്‍ സ്വീകരിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ നമ്മള്‍ വാര്‍ത്താ- സാമൂഹ്യ മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടിരുന്നു. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. തായ്ലാന്‍ഡ്‌ ആരോഗ്യ മന്ത്രി കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ ആണുള്ളത്. കൈയ്യുടെ ഉരത്തില്‍  […]

Continue Reading

FACT CHECK – വുഹാനില്‍ നിന്നും വീണ്ടും പുതിയ വൈറസ് ചോര്‍ന്നോ? എന്താണ് ഈ വാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ എന്ന് അറിയാം..

വിവരണം വുഹാനിലെ ലാബിൽ നിന്ന് മറ്റൊരു വൈറസ് കൂടി ചോർന്നു,​ ചൈനയിൽ പുതിയ രോഗം വ്യാപിക്കുന്നു, ഇതുവരെ 6000 പേർക്ക്  രോഗബാധ.. എന്ന തലക്കെട്ട് നല്‍കി ഒരു വാര്‍ത്ത കേരള കൗമുദി ദിനപത്രത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരിക്കുന്നുണ്ട്. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ് നല്‍കിയിരിക്കുന്നത്, വുഹാനിലെ ലാബില്‍ നിന്നും പുതിയ വൈറസായ ബ്രുസെല്ലോസിസ് ചൈനയില്‍ എമ്പാടും പടര്‍ന്നു പിടിച്ചു. മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗം മാറാവ്യാധിയായി തുടര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈന അനിമൽ ഹസ്ബൻഡറി […]

Continue Reading

ചൈനയുടെ സുഖോയ് യുദ്ധവിമാനം തായ്‌വാന്‍ വെടിവെച്ച് വീഴ്ത്തിയെന്ന വാര്‍ത്ത‍ വ്യാജമാണ്; സത്യാവസ്ഥ അറിയൂ…

രണ്ട് ദിവസങ്ങളായി മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ചൈനയുടെ സുഖോയ് 35 യുദ്ധവിമാനം തായ്‌വാന്‍ വെടിവെച്ച് വിഴുത്തി എന്ന വാര്‍ത്ത‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്ഥിരികരണം ഇല്ലാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വ്യാജവാര്‍ത്ത‍ ദേശിയ മുഖ്യധാര മാധ്യമങ്ങളും ചില പ്രാദേശിക മാധ്യമങ്ങളും പ്രചരിപ്പിച്ചത്.  ABP News Archived Link Janmabhumi Archived Link ചില ദേശിയ മാധ്യമങ്ങളില്‍ ഇത് ബ്രേകിംഗ് ന്യൂസ്‌ ആയി സംപ്രേക്ഷണം ചെയ്തപ്പോള്‍ സാമുഹ്യ മാധ്യമങ്ങളിലും അതിലും പ്രധാനമായി ട്വിട്ടരില്‍ തായ്‌വാന്‍ ട്രെന്‍ഡ് ചെയ്യാന്‍ തുടങ്ങി. പക്ഷെ […]

Continue Reading

പാങ്ങോങ്ങ് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ ഈയിടെയായി നടന്ന സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണ്…

ഇന്ത്യയും ചൈനയും തമ്മില്‍ വിണ്ടും സംഘര്‍ഷത്തിന്‍റെ വാര്‍ത്ത‍കല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ഇതേ സന്ദര്‍ഭത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോ ഈ അടുത്ത കാലത്ത് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെതാണ് എന്നാണ് വാദം. ഈ വീഡിയോ വെറും 1 മണിക്കൂറിന് അകത് നേടിയത് 200ഓളം ഷെയറുകളാണ്. പക്ഷെ ഞങ്ങള്‍ ഈ വൈറല്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്. ഈ അടുത്ത കാലത്ത് ലഡാക്കില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെല്ല എന്ന് […]

Continue Reading

അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ചൈനയിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് മാത്രമാണ്. മറ്റാർക്കും വിലക്കില്ല

വിവരണം പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ അതിനുശേഷം അമേരിക്ക രാജ്യാന്തര ബന്ധങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തദ്ദേശീയരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് അമേരിക്കയിലേയ്ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു എന്നാണത്.  ഫേസ്ബുക്കില്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്ന ഒരു പോസ്റ്റ് ഇവിടെ നല്‍കുന്നു.   archived link FB post കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും പൂർണ്ണമായും വിലക്കാൻ ഒരുങ്ങി […]

Continue Reading

വൈറല്‍ വീഡിയോയില്‍ ചൈനയിലെ ഗ്രാമത്തില്‍ കേള്‍ക്കുന്ന രഹസ്യ ശബ്ദം ഒരു കിളിയുടെതാണ്…

ചൈനയിലെ ഒരു ഗ്രാമത്തില്‍ ഒരു പ്രത്യേക ശബ്ദം കേള്‍ക്കുന്നതിന്‍റെ വീഡിയോ ഞങ്ങള്‍ക്ക് പല വായനക്കാര്‍ വാട്ട്സാപ്പിലൂടെ അന്വേഷണത്തിനായി അയച്ചിരുന്നു. ഒപ്പം പ്രചരിക്കുന്ന സന്ദേശത്തില്‍ ഈ ശബ്ദം ദജ്ജാലിന്‍റെതോ അതവ ഒരു രഹസ്യ ജീവിയുടെതോ ഉണ്ടാകാം എന്ന് ആളുകള്‍ ഊഹിക്കുന്നു. എന്നാല്‍ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ശബ്ദം വല്ല ഡ്രാഗണോ പുലിയുടെതോ അല്ല പകരം കാടയുടെ പോലെയുള്ള ചെറിയയൊരു കിളിയുടെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിലുള്ളത്? ഏതു രിതിയിലാണ് ഈ വീഡിയോ […]

Continue Reading

ചൈനയുടെ ഈ പാരാമിലിറ്ററി ഉദ്യോഗസ്ഥന് ഇപ്പോഴത്തെ ഇന്ത്യ-ചൈന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

വിവരണം ഇന്ത്യ ചൈന അതിർത്തിയായ ലഡാക്കിൽ ഗാൽവന്‍ താഴ്വരയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നീണ്ടുനിൽക്കുന്ന സംഘർഷത്തിൽപ്പെട്ട് ഇരു രാജ്യത്തും സൈനികർക്ക് ജീവഹാനി സംഭവിക്കുകയും മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.  സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യമാണ് ലഡാക്കില്‍ എന്നാണ്   മാധ്യമ വാർത്തകൾ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സൈനികർക്ക് ആത്മവിശ്വാസം പകരാൻ കഴിഞ്ഞദിവസം ലഡാക്ക് സന്ദർശിച്ചിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും വാർത്തകളും വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ യാഥാർഥ്യവുമായി […]

Continue Reading

ചൈനീസ് എഞ്ചിനീയര്‍ വ്യാജ പെട്രോള്‍ ബില്‍ സമർപ്പിച്ചതിന് പാകിസ്ഥാനി ഡ്രൈവറിനെ തല്ലുന്നതിന്‍റെ ദൃശ്യങ്ങളല്ല ഇത്…

ഇന്ത്യയുടെ എതിരാളികളായ ചൈനയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ എങ്ങനെ പാകിസ്ഥാനെ ചൈനയുടെ അടിമയാക്കി മാറ്റുന്നു എന്ന് പറയുന്ന പല വാര്‍ത്ത‍ റിപ്പോര്‍ട്ടുകള്‍ നാം മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ടാകാം. എന്നാല്‍ പാകിസ്ഥാനി ജനങ്ങളെ യഥാര്‍ത്ഥത്തില്‍ തന്‍റെ അടിമയായി തന്നെയാണോ ചൈനക്കാര്‍ കാണുന്നത്? എന്നിട്ട്‌ ആ തരത്തിലാണോ അവരോട് പെരുമാറുന്നത്? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കാരണമാണ്. ഈ വീഡിയോയില്‍ ദക്ഷിണ ഏഷ്യന്‍ വംശനായ ഒരു മനുഷ്യനെ രണ്ട് ചൈനകാര്‍ ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് […]

Continue Reading

RAPID FC: നെതന്യാഹുവിന്‍റെ പേരിൽ വീണ്ടും വ്യാജ പരാമർശം പ്രചരിക്കുന്നു

വിവരണം പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി രാജ്യങ്ങളുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കുന്നതിന് എല്ലായ്പ്പോഴും പ്രാധാന്യം കൊടുക്കുന്ന പ്രധാനമന്ത്രിയാണ്. അമേരിക്ക, റഷ്യ ഇവ കൂടാതെ മറ്റുചില രാജ്യങ്ങളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ഇസ്രയേലുമായി അദ്ദേഹം ഇത്തരത്തിൽ വളരെ നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യ ചൈന പ്രശ്നം രൂക്ഷമാകുന്നതിനിടെ അയൽ രാജ്യങ്ങളിൽ നിന്നും രാഷ്ട്രത്തലവന്മാർ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ചില പരാമർശങ്ങൾ നടത്തുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.  എന്നാൽ ഇവയിൽ പലതും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തവയാണ്. ഇത്തരത്തിൽ ഇസ്രയേൽ […]

Continue Reading

ചൈനീസ് രാഷ്‌ട്രപതി ഷീ ജിങ്ങ്പിംഗിനെ ‘മൈ ബോസ്’ എന്ന്‍ വിശേഷിപ്പിക്കുന്ന സിതാറാം യെച്ചുരിയുടെ ട്വീറ്റ് വ്യാജമാണ്…

ഇന്ത്യയും ചൈനയും തമ്മില്‍ ജൂണ്‍ മധ്യതിലുണ്ടായ സംഘര്‍ഷത്തിനെ തുടര്‍ന്ന്‍ സാമുഹ്യ മാധ്യമങ്ങളില്‍ ചൈനയും ചൈനീസ് രാഷ്‌ട്രപതി ഷീ ജിങ്ങ്പിംഗിനെ എതിരെയും വിമര്‍ശനങ്ങള്‍ ഉയാരാന്‍ തുടങ്ങി. നമ്മുടെ രാജ്യത്തിന്‍റെ 20 വീര ജവാന്മാരെ കൊന്ന ചൈനയെയും ചൈനീസ് രാഷ്‌ട്രതലവനെയും വിമര്‍ശിച്ച് പലരും സാമുഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തി. ഇതിന്‍റെ ഇടയില്‍ ചൈനക്കെതിരെ ഉറച്ച നിലപാട് എടുക്കാത്തതു കൊണ്ട് ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെയും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം തുടങ്ങി.  പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും അതിന്‍റെ നേതാക്കളുടെയും എതിരെ. ഇതില്‍ പ്രമുഖ […]

Continue Reading

ഇന്ത്യയെ പിന്തുണച്ച് ജപ്പാന്‍-ചൈന അതിര്‍ത്തിയില്‍ ജപ്പാന്‍ സേന വിന്യസിച്ചുവോ…? സത്യാവസ്ഥ അറിയൂ…

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ രണ്ട് രാജ്യങ്ങളും ചര്‍ച്ചയോടെ സമാധാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച അതിര്‍ത്തി പ്രശനം കര്‍ശനമായി ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ സംഘര്‍ഷത്തിന്‍റെ രൂപത്തില്‍ കൊട്ടികലാശിച്ചു. ഇതില്‍ നമുക്ക് നമ്മുടെ 20 വീര ജവാന്മാരെ നഷ്ടപെട്ടു. ഇതിന്‍റെ പശ്ചാതലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ വിവിധ പ്രതികരണങ്ങളെ കുറിച്ചുമുള്ള പോസ്റ്റുകളുടെ പ്രചരണം തുടങ്ങി. ഇതിനിടയില്‍ ജപ്പാന്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനയുടെ അതിര്‍ത്തിയുടെ അടുത്ത് സൈന്യം വിന്യസിച്ചു […]

Continue Reading

ഈ ചിത്രങ്ങളും പട്ടികയും ലഡാക്കില്‍ മരിച്ച ചൈനീസ് സൈനികരുടെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈയിടെ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച ചൈനീസ് സൈനികരുടെ  പട്ടികയും ശവം അടക്കല്‍ ചടങ്ങുകളുടെ ചിത്രങ്ങളുമാണ് ഇവ എന്ന തരത്തിലാണ് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ ആഴ്ച്ച ലഡാക്കില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായി ഈ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചു എന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരികരിച്ചു. എന്നാല്‍ സംഘര്‍ഷത്തില്‍ ചൈനക്ക് നഷ്ടമുണ്ടായി […]

Continue Reading

സിപിഎം നേതാക്കള്‍ ചൈന അനുകൂല പോസ്റ്റര്‍ ഉയര്‍ത്തി പ്രതിഷേധിച്ചുവെന്ന് വ്യാജ പ്രചരണം…

വിവരണം  ചൈന ഇന്ത്യ അതിർത്തിയായ ലഡാക്കിലെ ഗാല്‍വൻ താഴ്വരയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ  സംഘർഷത്തിൽ ജീവൻ  ബലിയർപ്പിച്ചധീരനായ സൈനികർക്കുള്ള ആദരവ് അർപ്പിക്കുകയും ചൈനയുടെ നടപടിയെ അപലപിക്കുകയും ചെയ്യുന്ന വിവിധ പോസ്റ്റുകൾ കൊണ്ട് നിറയുകയാണ്.  ചൈനക്കാരുടെ സൈനിക നടപടിയെ അപലപിക്കുന്നതോടൊപ്പം ചൈനീസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണത്തിനും മൊബൈലുകളിലെ ചൈനീസ് ആപ്പുകളുടെ ബഹിഷ്കരണത്തിനും ഉള്ള ആഹ്വാനങ്ങളുംസാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  എന്നാൽ ഇതിനിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പല പോസ്റ്റുകളും യഥാർത്ഥ പോസ്റ്റുകളുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തന്നെ ഈ […]

Continue Reading

നാലു കൊല്ലം പഴയ ഒരു ബന്ധവുമില്ലാത്ത ചിത്രം ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ജവാന്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു…

ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ സംഭവത്തിനെ കുറിച്ച് ഒരുപാട് പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഈ പോസ്റ്റുകളില്‍ വീരമൃത്യു വരിച്ച നമ്മുടെ വീര സൈനികരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന കുറിപ്പുകളും ചൈനക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പുകളുമുണ്ട്. എന്നാല്‍ ഇതിന്‍റെ മറവില്‍ പല വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. പഴയ ചിത്രങ്ങളും ദൃശ്യങ്ങളും ശരിയായ വിവരം നല്‍കാതെയും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പ്രചരണങ്ങളെ കുറിച്ച് ഞങ്ങള്‍ പ്രസിദ്ധികരിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ താഴെയുള്ള ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം. ഇസ്രയേൽ പ്രധാനമന്ത്രിയുടെ […]

Continue Reading

ഈ ഭൌതിക ശരീരങ്ങള്‍ ലഡാക്കിൽ കഴിഞ്ഞ ദിവസം ജീവൻ ബലിയർപ്പിച്ച ധീര യോദ്ധാക്കളുടെതല്ല…

വിവരണം ഇന്ത്യ ചൈന അതിർത്തിയിൽ സേനാംഗങ്ങൾ തമ്മിൽ  കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഇന്ത്യയുടെ 20 ജവാന്മാർ വീരമൃത്യു വരിച്ചതും ചൈനയുടെ 43 ജവാൻമാർക്ക് ജീവഹാനി ഉണ്ടായതും ഇപ്പോഴും അവിടെ സംഘർഷാവസ്ഥ തുടരുകയാണ് എന്നതും  നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇപ്പോഴും സേന കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു എന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.  ചൈന ഇന്ത്യക്ക് നേരെ പ്രകോപനപരമായ സമീപനം തുടരുകയാണ് എന്നും ഏറ്റവും പുതിയ വാർത്തകൾ അറിയിക്കുന്നു.  ഇതിനിടെ സാമൂഹികമാധ്യമങ്ങളിൽ നിരവധി ചിത്രങ്ങളും  വീഡിയോയും കിഴക്കൻ […]

Continue Reading

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്‍റെ പഴയ വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു…

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തിന്‍റെ ചരിത്രം പഴയതാണ്. ബ്രിട്ടീഷ്‌ ഭരിച്ചിരുന്ന കാലത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിശ്ചയിച്ച അതിര്‍ത്തിരേഖയാണ് മിക്ക്മാന്‍ ലൈന്‍ (McMahon line) എന്ന് പറയും. എന്നാല്‍ 1949ല്‍ മാവുന്‍റെ നേത്രത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ചൈന ഈ അതിര്‍ത്തിയെ മാനിച്ചില്ല. ഈ അതിര്‍ത്തി തെറ്റാന്നെന്ന്‍ അവര്‍ വാദിച്ച് ആദ്യം ടിബട്ടും പിന്നിട് ഇന്ത്യയുടെ ഭാഗമായ അക്സായ്‌ ചിനും തട്ടി എടുത്തു. കുടാതെ അരുണാചല്‍ പ്രാദേശിനെയും ചൈന തന്‍റെ ഭാഗമാന്നെന്ന്‍ അവകാശപെടുന്നു. […]

Continue Reading

ഒരു രാജ്യത്തിന്‍റെ പേരിലുള്ള ബാര്‍കോഡ് ആ ഉല്‍പന്നം അതേ രാജ്യത്താണ് നിര്‍മ്മിച്ചത് എന്ന് അര്‍ത്ഥമാക്കുന്നില്ല….

വിവരണം   ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുക. 690-699 ല്‍ തുടങ്ങുന്ന ബാര്‍കോഡ് ചൈനയുടെതാണ് എന്ന വാര്‍ത്തയും ഒപ്പം ചൈന ഇന്ത്യക്ക് എതിരേ നടത്തുന്ന Economic Warfare , ഇന്ത്യയിലെ ചൈനീസ് ഏജന്റുമാർ ഇന്ത്യയെ ചൈനീസ് ഉൽപ്പന്നങ്ങളുടെ ചന്തയാക്കി മാറ്റുന്ന അണിയറ നീക്കങ്ങൾ.. ലോക ജനതയെ മാസങ്ങളായി വീട്ടിൽ അടച്ചു പൂട്ടി ഇരുത്തിയ ചൈനക്കെതിരെ ഓരോ ഇന്ത്യക്കാരനും നിങ്ങളാൽ കഴിയുന്ന രീതിയിൽ അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുക.. ഓരോ ഭാരതീയനും ചൈനക്കെതിരെയുള്ള ബഹിഷ്ക്കരണ യുദ്ധത്തിൽ പങ്കാളിയാവുക..വായിക്കാൻ ക്ഷമയുള്ളവർ ലിങ്കുകൾ കൂടി തുറന്നു […]

Continue Reading

ഇറ്റലിയും ചൈനയും തമ്മിലെ ബന്ധത്തെ കുറിച്ചുള്ള വൈറല്‍ വാര്‍ത്ത എത്രത്തോളം യാഥാര്‍ഥ്യമാണ്…?

ചൈനയില്‍ തുടങ്ങിയ കൊറോണവൈറസ്‌ പകര്‍ച്ചവ്യാധി ഏറ്റവും അധികം ബാധിച്ച ഒരു രാജ്യമാണ് ഇറ്റലി. അമേരിക്കക്ക് ശേഷം ഏറ്റവും അധികം കൊറോണ മരണങ്ങളുടെ ഉയര്‍ന്ന നിരക്ക് ഇറ്റലിയിലാണ്. ഇതു വരെ ഇറ്റലിയില്‍ കൊറോണവൈറസ്‌ കാരണം ഉണ്ടാവുന്ന കോവിഡ്‌-19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22, 745 ആയിരിക്കുന്നു. കോവിഡ്‌ പകര്‍ച്ചവ്യാധി ജനങ്ങളുടെ ജീവതം സ്ഥംഭിപ്പിച്ചതിനെ തുടര്‍ന്ന്‍ പലരും ചൈനക്കെതിരെ പരമര്‍ശങ്ങളുമായി രംഗത്ത് എത്തി. സാമുഹ്യ മാധ്യമങ്ങളിലും ചൈനക്കെതിരെയുള്ള രോഷപരമായ പരാമര്‍ശങ്ങള്‍ നമുക്ക് കാണാം. ഇത്തരം ഒരു സാഹചര്യത്തില്‍, ഇറ്റലിയെ […]

Continue Reading

ചൈനയുടെ റിക്കോര്‍ഡ് മറികടന്ന് വെറും 6 ദിവസം കൊണ്ട് ഗുജറാത്ത് 2,200 കിടക്കകളുള്ള കോവിഡ് ആശുപത്രി നിര്‍മ്മിച്ചോ?

വിവരണം ചൈനയുടെ റിക്കോര്‍‍ഡ് തകര്‍ത്ത് ഇന്ത്യ.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈന പത്ത് ദിവസം കൊണ്ട് 1,000 ബെഡിന്‍റെ ആശുപത്രി പണിതിരുന്നു.. ഗുജറാത്ത് വെറും ആറ് ദിവസം കൊണ്ട് 2,200 ബെഡുള്ള ആശുപത്രി നിര്‍മ്മിച്ചു.. എന്നിട്ടും മാമ മാധ്യമങ്ങള്‍ ഇന്ത്യയെ തരംതാഴ്‌ത്തി കാണിക്കുന്നു.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. ഫോര്‍ ബിജെപി കേരള എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,200ല്‍ അധികം ഷെയറുകളും […]

Continue Reading

പറ്റ്നയിലെ മുസ്‌ലിം പള്ളിയിൽ നിന്നും കണ്ടെത്തിയ ‘ചൈനക്കാർക്ക്’ കോവിഡ് 19 ബാധയില്ല….

വിവരണം  കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ പൂർണമായ പ്രതിരോധവും കരുതലും സ്വീകരിച്ചിട്ടും രോഗികളുടെ എണ്ണം കൂടുന്ന സ്ഥിതിയാണുള്ളത്. വിദേശത്ത്  നിന്നും വന്നവരിലൂടെയാണ് രോഗം പടർന്നത് എന്ന് സ്ഥിരീകരിച്ചതിനാൽ വിദേശികളെ കർശനമായി പരിശോധിക്കാൻ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ബീഹാറിലെ പറ്റ്നയിൽ ഒരു മുസ്‌ലിം പള്ളിയിൽ നിന്നും 12  വിദേശികളെ പിടികൂടി എന്ന വാർത്ത പ്രചരിച്ചു തുടങ്ങിയത്. ദേശീയ മാധ്യമങ്ങൾ വാർത്ത മാർച്ച് 23 ന്  പ്രസിദ്ധീകരിച്ചിരുന്നു. പാറ്റ്നയിൽ നിന്ന് പിടികൂടിയവർ ചൈനയിൽ നിന്നുള്ള തീവ്രവാദികളാണ് എന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ […]

Continue Reading

FACT CHECK: ചൈന ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ബീഫിന്‍റെ കൂടെ മനുഷ്യ മാംസം എന്ന പ്രചാരണത്തിന്‍റെ സത്യാവസ്ഥ…

ചൈന ബീഫിന്‍റെ കൂടെ മനുഷ്യന്‍റെ മാംസം ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു എന്ന തരത്തില്‍ മനുഷ്യ അംഗങ്ങള്‍ കാണിക്കുന്ന ഒരു ചിത്രവും മനുഷ്യ ശവങ്ങളില്‍ നിന്ന് മാംസം മുറിച്ച് എടുക്കുന്ന ഒരു വ്യക്തിയുടെ വീഡിയോയും വാട്ട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ചൈനയില്‍ നിന്ന് ആഫ്രിക്കയിലേക്ക് അയക്കാനുള്ള ബീഫില്‍ ഈ മാംസം ചൈനകാര്‍ കലര്‍ത്തുന്നു എന്നാണ് ഈ വൈറല്‍ വാട്ട്സാപ്പ് സന്ദേശത്തില്‍ നിന്ന് ഉന്നയിക്കുന്ന വാദം. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രവും വീഡിയോയും പരിശോധിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. […]

Continue Reading

ഈ വീഡിയോ ചൈനയിൽ ചൈനയിൽ കൊറോണ രോഗികളെ കണ്ടെത്തി പിടികൂടുന്നതിന്റെതല്ല

വിവരണം  ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, കൊറോണ വൈറസ് ബാധിച്ച മനുഷ്യജീവിതത്തെ വൻതോതിൽ ഉന്മൂലനം ചെയ്യാൻ ചൈനീസ് സർക്കാർ ആരംഭിച്ചതായി സാമൂവ്യ മാധ്യമങ്ങളിൽ  പ്രചരണം ആരംഭിച്ചു. ചൈനീസ് സർക്കാർ രോഗബാധിതരെ അവരുടെ വീടുകളിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. 2020 ഫെബ്രുവരി 24 ലെ കണക്കനുസരിച്ച് കൊറോണ വൈറസ് ചൈനയിൽ 2595 ഓളം പേർ കൊല്ലപ്പെടുകയും 77262 പേർക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ  പറയുന്നു. ഇതിനിടയിൽ, കൊറോണ വൈറസ് രോഗികളെ […]

Continue Reading

കൊറോണയില്‍ നിന്നും രക്ഷനേടാന്‍ ചൈനയില്‍ മുസ്‌ലിംങ്ങള്‍ നടത്തിയ പ്രത്യേക നമസ്ക്കാരത്തിന്‍റെ വീഡിയോയാണോ ഇത്?

വിവരണം കൊറോണ രോഗത്തിൽ നിന്നും രക്ഷക്കായി ചൈനയിൽ മുസ്ലിം സമുദായം നടത്തുന്ന പ്രത്യേക നമസ്കാരത്തിൽ മറ്റുള്ളവരും പങ്കാളികളാകുന്ന അപൂർവ കാഴ്ച്ച. എന്ന തലക്കെട്ട് നല്‍കി ഒരു വലിയ ജനക്കൂട്ടം തന്നെ പൊതുനിരത്തില്‍ നിസ്‌കരിക്കുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഷ്‌കര്‍ റൂട്ട് ഹണ്ടര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 23ല്‍ അധികം ഷെയറുകളും 9ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ ചൈനയില്‍ കൊറോണ […]

Continue Reading

കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്ത തെറ്റാണ്…

വിവരണം  മാരകമായ കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്തയുമായി എബി-ടിസി (സിറ്റി ന്യൂസ്) എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച  ലേഖനം ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. ലേഖനം സത്യമാണോ എന്നറിയാൻ വായനക്കാരിൽ നിന്ന് ഞങ്ങൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു.  ഇത് തെറ്റായ വാർത്തയാണെന്ന് ആദ്യം തന്നെ അറിയിക്കട്ടെ . എന്തുകൊണ്ടാണ് വാർത്ത തെറ്റാണെന്നു പറയുന്നത് എന്നു വിശദമാക്കാം. വസ്തുതാ വിശകലനം വെള്ളിയാഴ്ച വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 600 കടന്നുവെന്ന് […]

Continue Reading

RAPID FC: പന്നികളെ കത്തിച്ചു കൊല്ലുന്ന വീഡിയോ- കൊറോണ വൈറസുമായി ബന്ധപെടുത്തി തെറ്റായ പ്രചരണം…

വിവരണം പന്നികളെ  ഒരു കുഴിയിലിട്ടു തീ കൊളുത്തി കൊല്ലുന്ന ചില ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ചൈനയിലെതാണ്,  പുതിയ കൊറോണ വൈറസ്‌ ബാധിച്ച പന്നികളെ വൈറസ് നിരോധനാർത്ഥം കൂട്ടത്തോടെ ചുട്ടെരിച്ച് കൊല്ലുന്ന ഒരു നടപടിയാണ് ചൈന സ്വീകരിക്കുന്നത് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.  ഈ വീഡിയോ പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക് പോസ്റ്റ്‌ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “എങ്ങനെ കൊറോണ വരാതിരിക്കും –എത്ര ക്രൂരനാണ് […]

Continue Reading

ചൈനയിലെ പന്നികളെ കുഴിച്ചിടുന്നതിന്‍റെ പഴയ വീഡിയോ കൊറോണ വൈറസുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ലോകത്തില്‍ 300ല്‍ അധികം ആളുകളെ മരണത്തിലെത്തിച്ച ചൈനയിലെ കൊറോണ വൈറസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന 2019-nCoV വൈറസ്‌ കേരളത്തില്‍ ഇത് വരെ മൂന്ന് പേരില്‍ കണ്ടെത്തിയിട്ടുണ്ട്. ലോക മുഴുവന്‍ നേരിടുന്ന ഈ ആരോഗ്യ പ്രതിസന്ധിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലും പല തരത്തിലുള്ള വാര്‍ത്ത‍കളും, പ്രതികരണങ്ങളും പ്രചരിക്കുന്നുണ്ട്. അതേ സമയം സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസിനെ കുറിച്ച് പല തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പല പോസ്റ്റുകളും വ്യാജ വാര്‍ത്ത‍കളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോൾ സമുഹ മാധ്യമങ്ങളില്‍ കൊറോണ […]

Continue Reading

FACT CHECK: ജര്‍മ്മനിയിലെ പഴയ ചിത്രം ചൈനയിലെ കൊറോണ വൈറസ് ബാധിതര്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു…

ചൈനയില്‍ കൊറോണ വൈറസിന്‍റെ മൂലം ഇത് വരെ 250 കാലും അധികം പേരാണ് മരിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ WHO ഒരു ആഗോള മെഡിക്കൽ എമർജൻസിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങള്‍ ഈ വൈറസിന്‍റെ പ്രസരണം തടയാനായി മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ തെരുവില്‍ വീണ് കിടക്കുന്ന ശരീരങ്ങളുടെ ചിത്രം സമുഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. ഈ ചിത്രം ചൈനയില്‍ കൊറോണ വൈറസ്‌ ബാധിച്ച ആളുകളാണ് എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. പലരും […]

Continue Reading

ഇത് ചൈനയിലെ വുഹാൻ മാർക്കറ്റല്ല, ഇൻഡോനേഷ്യയിലെ ലങ്കോവൻ മാർക്കറ്റാണ്

വിവരണം  വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇതിനോടകം നിങ്ങളെല്ലാവരും കണ്ടുകാണും. “വുവാൻ മാർക്കറ്റ്, ചൈന കോറോണ വൈറസിന്റെ ഉൽഭവ സ്ഥാനം……👆👆” എന്ന അടിക്കുറിപ്പിലും സമാന വിവരണത്തിലും പ്രചരിക്കുന്ന ഈ വീഡിയോ  ദൃശ്യങ്ങളിൽ എലി പാമ്പ്, നായ തുടങ്ങിയ ജീവികളെ ഭക്ഷണ രൂപത്തിൽ വിൽപ്പനയ്ക്ക് ഒരുക്കിയിരിക്കുന്നതും നായയുടെ മാംസം വിൽക്കുന്നതും ചത്ത നായ്ക്കളെ പ്രദർശിപ്പിച്ചിരിക്കുന്നതുമായുള്ള മനസ് മടുപ്പിക്കുന്ന തരം രംഗങ്ങളാണുള്ളത്.  Facebook Archived Link ചൈനയിൽ കൊറോണ വൈറസിനെ ഉറവിടം വവ്വാലുകളിൽ നിന്നോ ഒരിനം […]

Continue Reading

തണുത്ത പാനീയങ്ങള്‍ വഴി കൊറോണ വൈറസ് പടരുമെന്ന മുന്നറിയിപ്പ് സത്യമോ?

വിവരണം കൊറോണ വൈറസ്, വൈറസിന്റെ ഏറ്റവും പുതിയ മാരകമായ രൂപമാണ്, ചൈന രോഗബാധിതമാണ്, ഉടൻ തന്നെ ഇന്ത്യയിലേക്ക് വരാം, ഏത് തരത്തിലുമുള്ള തണുത്ത പാനീയങ്ങൾ, ഐസ്ക്രീം, ഐസ്, മുതലായവ, ഏതെങ്കിലും തരത്തിലുള്ള സംരക്ഷിത ഭക്ഷണം, മിൽക്ക് ഷേക്ക്, പരുക്കൻ ഐസ്, ഐസ് ക്യൂബ്, പാൽ മധുരപലഹാരങ്ങൾ 48 മണിക്കൂർ പഴയക്കമുള്ളത് ഒഴിവാക്കുക കുറഞ്ഞത് 90 ദിവസമെങ്കിലും. ചെറിയ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിക്കുക.. എന്ന ഒരു സന്ദേശവും ഒപ്പം രണ്ട് വീഡിയോകളും ഉള്‍പ്പടെയുള്ള ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. […]

Continue Reading

ലൂപ്പോ കമ്പനി കേക്കിനുള്ളില്‍ മാരകമായ ഗുളിക ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന് ദുഷ്പ്രചരണം…

വിവരണം നന്മമരം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി 12 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ചൈനീസ് കമ്പനി ആയ luppo ഒരു cake ഇറക്കിയിട്ടുണ്ട് അതിൽ ഏതോ ഒരു tablet ഉള്ളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഇത് കഴിക്കുന്നതിലൂടെ കുട്ടികൾ paralysis എന്ന അവസ്ഥയിലേക്ക് ആവുകയാണ്. ദയവുചെയ്ത് ഈ message പരമാവധി എല്ലാ ഗ്രൂപ്പുകളിൽ share ചെയ്യൂ” എന്ന വിവരണത്തോടെ രണ്ടു മൂന്നു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ബിസ്കറ്റിനുള്ളിലും […]

Continue Reading

ജീവൻ തുടിക്കുന്ന പാവകൾ ചൈന വിപണിയിൽ എത്തിച്ചോ…?

വിവരണം  ‎‎Davayi Peechi‎   എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  മലയാളി News&Media എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലോകത്തെ വിസ്മയിപ്പിച്ച് വീണ്ടും ചൈന ജീവൻ തുടിക്കുന്ന പാവകൾ വിപണിയിൽ ഇനി എന്തൊക്കെ നമ്മൾ കാണാനിരിക്കുന്നു …….” എന്ന അടിക്കുറിപ്പിൽ 3.02 ദൈർഘ്യമുള്ള വീഡിയോയിൽ നൽകിയിരിക്കുന്നത് ഓമനത്തം നിറഞ്ഞ  കുഞ്ഞുങ്ങളുടെ മനോഹരമായ ചലനങ്ങളുടെ ദൃശ്യങ്ങളാണ്.  archived link FB post ഈ കുഞ്ഞുങ്ങൾ യഥാർത്ഥത്തിലുള്ളതല്ലെന്നും ചൈന സൃഷ്‌ടിച്ച പാവകളാണെന്നുമാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. വിസ്മയകരമായ […]

Continue Reading

ശി ജിങ്‌പിങ് ദക്ഷിണേന്ത്യൻ വസ്ത്രം ധരിച്ചുകൊണ്ട് പാകിസ്ഥാനില്‍ ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയോ…?

വിവരണം  Hari Pillai എന്ന പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഭാരതത്തിൽ നിന്ന് പാകിസ്ഥാനിൽ എത്തിയ ചൈനീസ് പ്രസിഡന്റ്‌.. ഇതാണ് മോദി മാജിക്‌ <3” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നല്കിയിക്കുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടൊപ്പം ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ് സൗത്ത്  ഇന്ത്യൻ വേഷം ധരിച്ചു നിൽക്കുന്ന ചിത്രമാണുള്ളത്.  Facebook Archived Link പോസ്റ്റിൽ ഉന്നയിക്കുന്ന വാദഗതി ചൈനീസ് പ്രസിഡണ്ട് ഇന്ത്യൻ സന്ദർശനത്തിന് ശേഷം പാകിസ്ഥാനിലേക്കാണ് […]

Continue Reading

ആദ്യം ഹോങ്കോങ്ങിലെ ജനങ്ങൾക്ക് നീതി നൽകു, എന്നിട്ടാവാം കശ്മീരിലെ നീതിയെക്കുറിച്ച് ചർച്ച ചെയ്യുന്നത് എന്ന കടുത്ത നിലപാട് റഷ്യ ചൈനക്കെതിരെ എടുത്തുവോ…?

വിവരണം Facebook Archived Link “ന്യൂഡൽഹി: സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കാശ്മീറീന്‍റെ പേരിൽ മുതലെടുപ്പിന് തുനിഞ്ഞ ചൈനയ്ക്ക് കണക്കിന് കൊടുത്ത് റഷ്യ. ജമ്മു കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചയാക്കി രാജ്യാന്തര തലത്തില്‍ വിവാദവിഷയമാക്കാന്‍ പാകിസ്ഥാനുമായി ചേർന്ന് ചൈന നടത്തിയ ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവർക്കുതന്നെ തിരിച്ചടിയായിരിക്കുകയാണ്. ചൈനയുടെ സമ്മർദ്ദം കാരണം യുഎന്നിൽ നടന്ന അനൗപചാരിക ചർച്ചയിൽ റഷ്യൻ പ്രതിനിധി ചൈനക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. കശ്മീർ വിഷയം ആഭ്യന്തരപ്രശ്നമെന്നാണ് പറഞ്ഞ റഷ്യൻ പ്രതിനിധി ചൈനയായി കുഴപ്പങ്ങൾ […]

Continue Reading

1300km നീളം വരുന്ന ചൈനയിൽ തുടങ്ങി പാകിസ്ഥാനിൽ അവസാനിക്കുന്ന കാരക്കോറം ഹൈവേയുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “ചൈനയിൽ തുടങ്ങി പാകിസ്ഥാനിൽ അവസാനിക്കുന്ന കാരക്കോറം ഹൈവേ ചൈന അടുത്തിടെ ലോകത്തിന് സമ്മാനിച്ചു. ഏകദേശം 1300 km നീളം വരുന്ന ഈ എക്സ്പ്രസ് ഹൈവേയിലൂടെ അതി മനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം. അതിനെല്ലാമുപരി എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തിന്റെ അവസാന വാക്കാണ് ഈ നിർമ്മിതി” എന്ന അടിക്കുറിപ്പോടെ 7 മെയ്‌ 2019 മുതല്‍ Sammathew Kalappurackal എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ കാണുന്ന ഹൈവേ ചൈന […]

Continue Reading

ചൈനക്കാർ പ്ലാസ്റ്റിക്ക് കൊണ്ട് വ്യാജ മുട്ടയുണ്ടാക്കുന്ന ഈ വീഡിയോയുടെ യാഥാർഥ്യം ഇതാണ് …

വിവരണം The Peoplenews എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 മെയ് 25 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോയ്ക്ക് ഇതുവരെ 18000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗിച്ച് കൃത്രിമമായി മുട്ടകൾ നിർമിക്കുന്ന ഒരു വീഡിയോയാണ് പോസ്റ്റിലുള്ളത്. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്മിക്കുന്നതാണ് ഈ മുട്ടകളെന്നും യഥാർത്ഥ മുട്ടകളുമായി പ്രത്യക്ഷത്തിൽ വ്യത്യാസങ്ങളൊന്നും കാണാൻ സാധിക്കില്ലെന്നും ഹിന്ദിയിൽ വിവരണമുള്ള ഈ വീഡിയോയിൽ പറയുന്നു. ഈ പ്ലാസ്റ്റിക് മുട്ടയുടെ നിര്മാണത്തിനുപയോഗിക്കുന്ന കെമിക്കലുകളെപ്പറ്റിയും മറ്റു ചേരുവകളെപ്പറ്റിയും വീഡിയോ പ്രതിപാദിക്കുന്നു. […]

Continue Reading